അപരാജിതൻ 30 [Harshan] 10238

അതെ സമയം

ദേവ൪മഠത്തിൽ

പാർവ്വതിയുടെ കിടപ്പറയിൽ

ശങ്കരനെ നേടുവാനെന്ന ലക്ഷ്യപൂർത്തീകരണത്തിനായി ശക്ത്യോപാസന അനുഷ്ടിച്ചു കൊണ്ടിരിക്കുന്ന വേളയിലും അവളുടെയുള്ളിൽ വിരഹവേർപാടുകളുടെ കനലെരിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.

അവനില്ലാതെ തനിയ്ക്കൊരു ജീവിതമില്ലെന്നു തീരുമാനമെടുത്തതെങ്കിൽ കൂടിയും അവനോടൊത്തൊരു ജീവിതം മാത്രമായിരുന്നു അവളുടെയുള്ളിലും.മനസിലും ആത്മാവിലും ദേഹത്തിന്‍റെ ഓരോ കണങ്ങളിലും അവൻ മാത്രം നിറഞ്ഞിരിക്കുമ്പോൾ അവൾ തന്നെത്തന്നെ മറന്നു പോയിരുന്നു.

ഉള്ളിൽ കണ്ടത് ഒരു മഹാസാഗരത്തെയായിരുന്നു.

കാറും കോളും കൊണ്ട് ഉന്മാദിയായ മഹാസാഗരത്തെ.

പാർവ്വതി  ഏകയായി ഒരു കൊച്ചു വള്ളത്തിലാണ് ഇരിക്കുന്നതും.

ഭയചകിതയായിരുന്നു പാർവതി.

കൂടെയാരുമില്ല

കൊടും കാറ്റിൽ വള്ളം ആടിയുലയുന്നു.ഭീതി ജനിപ്പിക്കുന്ന ആ അന്തരീക്ഷത്തിൽ അവൾ മരണത്തെ കാത്തു നിൽക്കുകയാണ്.വള്ളം തുഴയാനുളള പങ്കായം പോലുമില്ല നല്ലപോലെ ദാഹിക്കുന്നുണ്ട്.ഈ മഹാസാഗരത്തിലെ ആഴങ്ങളിൽ വീണ് തന്‍റെ മരണം സുനിശ്ചിതമാണ്.മരിക്കാൻ പേടിയാകുന്നു.

അവൾ കൈകൾ കൂപ്പി നാരായണമന്ത്രം

ജപിച്ചുകൊണ്ടിരിക്കുകയായിരുന്നു.അപ്പോളാണ് കൊടും കാറ്റ് വീശി തുടങ്ങിയത് അതോടെ വള്ളം ഇടം വലം ഇളകി തുടങ്ങി.ഒടുവിൽ കാറ്റിന്‍റെ ദിശക്ക് വെള്ളത്തിലൂടെ ശക്തിയായി നീങ്ങികൊണ്ടിരുന്നു.അതെ സമയം തന്നെ പത്താൾ പൊക്കത്തിലുള്ള ഒരു വലിയ തിര അവളെ വിഴുങ്ങി.

“അമ്മേ ,,,,,,,,,” എന്നവളലറി വിളിച്ചു.

ആ തിര അതിശക്തിയിൽ ഉയർന്നവളുടെ വള്ളത്തെ കീഴ്മേൽ മറച്ചു.മുകളിലേക്ക് ഉയർന്നു പൊങ്ങിയ വള്ളത്തിൽ അവളും ഉയർന്നു  ആ മഹാസാഗരത്തിലേക്ക് പതിച്ചു.അതിന്‍റെ ആഴങ്ങളിലേക്ക് ആണ്ടിറങ്ങി.

വായിലും മൂക്കിലും വെള്ളം കയറി,ശ്വാസം മുട്ടിതുടങ്ങി ,തന്‍റെ മരണമടുത്തുവെന്നവൾ മനസിലാക്കി.

മനസ്സിൽ നാരായണനെ വിളിച്ചു കൊണ്ടവൾ ശ്വാസം കിട്ടാതെ പിടഞ്ഞു.

തത്ക്ഷണം

ആരോ തന്നെ വെള്ളത്തിൽ നിന്നും ഉയർത്തി കൊണ്ട് വരുന്നു.ആരെന്നോ എന്തെന്നോ അറിയുവാൻ സാധിക്കുന്നില്ല.ഒടുവിൽ സമുദ്രനിരപ്പിൽ മുകളിലേക്കവൾ ഉയർന്നു.ചുമച്ചു കൊണ്ട്  ഉള്ളിലെ ഉപ്പുവെള്ളം അവൾ ഓക്കാനിച്ചു കളഞ്ഞു.

അപ്പോളേക്കും സൂര്യകിരണങ്ങൾ സമുദ്രത്തെയും അവളെയും പുണർന്നു.

അവൾ നോക്കുമ്പോൾ താൻ ഇരിക്കുകയാണ് എന്തോ വസ്തുവിന് പുറത്ത്

ആ വസ്തു നീങ്ങുകയാണ് മഹാസമുദ്രത്തിൽ ,സൂര്യന് നേരെ കിഴക്കു ദിക്കിലേക്ക്.

അവൾ താഴേക്ക് നോക്കി

Updated: December 14, 2021 — 12:06 pm

802 Comments

  1. ❤️❤️❤️❤️

  2. Harshettaa innu varuoo

  3. Next part പെട്ടന്ന് താ

  4. Harshappi…..,

  5. Njan e story vayikkan thudaghiyittu kurachu kaalam aayi part 12 ethi innu njan night nokkiyappo kittunnillayirunnu database error kanikkukayayirunnu appo njan veruthe search cheythappol e story enikku oru story applicationil kaanan kazhinju athu entha aghane ithu harshante story alle 12 aamathe partil comment disable aanu atha ithil kayari ittathu

  6. Enikke oru doubt dheera Enna thelugu movie de oru thread undo e stroyil, just a doubt mathram

  7. Evide admin postanam ennu thonnu

    1. ഹർഷേട്ടൻ ആണ് പോസ്റ്റ് ചെയ്യുന്നത്

  8. 5 minutes ,,daaa vannu

    1. കാത്തിരിക്കുന്നു…
      ഈ ഭാഗത്തിന്റെ ശോകം മാറും എന്ന് പ്രതീക്ഷിക്കുന്നു….

  9. നല്ല കട്ട പോസ്റ്റ്‌ ???… തോണ്ടി തോണ്ടി കൈ തേഞ്ഞു…

  10. pl വന്നൂട്ടോ

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      ന്നാ ഇവിടെ ഇപ്പം വരുവായിരിക്കും

  11. Refresh adichu maduthu harsheta

  12. Pl ല്‍ കഥ വന്നൂ…

Comments are closed.