അപരാജിതൻ 30 [Harshan] 10243

അവൻ വാതിൽ അടച്ചു കൊണ്ട് തിണ്ണയിലേക് ഇറങ്ങി

എണ്ണമിലാത്ത അത്രയും നാഗങ്ങൾ വിവിധ നിറങ്ങളിൽ വലുപ്പങ്ങളിൽ മലമ്പാമ്പുകൾ അടക്കം.എല്ലാം വരിയായി ശിവശൈലത്തെ തുറന്നിട്ട കവാടത്തിലൂടെയും മരപലകയടിച്ച വേലികൾക്കിടയിലൂടെയും ഒരേ ദിശയിലേക്ക് പോകുകയാണ്.അതെങ്ങോട്ടു പോകുകയാണ് എന്നറിയുവാനായി അവന്‍റെ മനസ്സില്‍ ആഗ്രഹം ജനിച്ചു.

 

ആദി വീടിന്‍റെ മുറ്റത്തേക്ക് കാൽ വെച്ചിറങ്ങി.

പാദങ്ങള്‍ക്കിടയിലൂടെ  വരെ പാമ്പുകൾ ഇഴയുന്നു.

നടക്കാൻ സാധിക്കില്ല , അറിയാതെ ആണെങ്കിലും അവയെ ചവിട്ടേണ്ടി വരും

അവൻ കൈയിൽ വിഗ്രഹം മുറുകെ പിടിച്ചു

അവിടെ നിന്നുകൊണ്ട് തന്നെ സർവ്വ ശക്തിയുമെടുത്ത് വലതു വശത്തേക്ക് മുകളിലേക്ക് ഉയർന്നു കറങ്ങി

സമീപമുള്ള മരത്തിന്‍റെ  കൊമ്പിൽ ചവിട്ടി നിന്നു.

അവിടെ നിന്നും അപ്പുറത്തെ മരത്തിന്‍റെ കൊമ്പിലേക്ക് ചാടി

അവിടെ നിന്നും താഴെ ഉയർന്നു നിൽക്കുന്ന കല്ലിലേക്ക് ചാടി

കല്ലിനു കീഴെക്കൂടി ഇഴഞ്ഞു പോകുന്ന നാഗകൂട്ടങ്ങൾ.

അവിടെ നിന്നും സകല ശക്തിയുമെടൂത്ത് മുകളിലേക്കുയർന്നു ചാടി ഗ്രാമകവാടത്തിനു അരികിലുള്ള കൽത്തിണ്ണയിൽ നിലയുറപ്പിച്ചു.

സര്‍പ്പശീല്‍ക്കാര൦ ആ പ്രദേശമാകെ നിറഞ്ഞു നില്‍ക്കുകയാണ്.

കാറ്റിന് പോലും വല്ലാത്തൊരു സര്‍പ്പ ഗന്ധം.

അത് ശ്വസിച്ചപ്പോള്‍ തന്നെ അവന് ഉള്ളിലാകെ വികാരം കൊടുമ്പിരികുത്തി ഉയര്‍ന്നു തുടങ്ങി. അല്പനേരം അവനവിടെ നിന്നു.

അവിടെ നിന്നും ശ്രദ്ധയോടെ ഇറങ്ങി നാഗങ്ങളുടെ ദേഹത്ത് കാൽ സ്പർശിക്കാതെ ഒരു കല്ലിൽ നിന്നു അഞ്ചുമീറ്റർ അകലെയുള്ള മറ്റൊരു കല്ലിലേക്ക് ഉയർന്നു ചാടി

ആ കല്ലില്‍ കാല്‍ പതിച്ചു നിന്നപ്പോള്‍ മുന്നോട്ട് നില തെറ്റി,  ഇഴഞ്ഞു വരുന്ന വിഷസര്‍പ്പങ്ങളുടെ മേലേക്ക് അവന്‍ കമഴ്ന്നു വീണുവെങ്കിലും ഇഴയുന്ന സര്‍പ്പങ്ങളുടെ ഇടയില്‍ മണ്ണില്‍  വിരല്‍ കുത്തി ശരീരത്തെ താങ്ങി നിന്നിരുന്നു.

കാല്‍ കല്ലിലും ദേഹം മണ്ണിന് മുകളിലും വിരല്‍ കൊണ്ട് മാത്രം ദേഹത്തെ താങ്ങി നിര്‍ത്തിയിരിക്കുന്നു

അവന്‍റെ ശരീരം ഒരു പാലം പോലെ, അതിനടിയിലൂടെ നൂറുകണക്കിന് പാമ്പുകൾ ഇഴഞ്ഞു കൊണ്ടിരുന്നു.

വിരലിന്  വേദന എടുക്കുന്നുണ്ട്, ഇടത്തെ കൈയിൽ വിഗ്രഹവുമുണ്ട്.

അവൻ വിരലിൽ ബലം കൊടുത്തു പിന്നിലേക്ക് ആഞ്ഞു , ശരീരം പിന്നിലേക്ക് നേരെ ഉയർന്നു കല്ലിൽ തന്നെ നിന്നു,

അവനൊരു ദീർഘനിശ്വാസം എടുത്തു കൊണ്ട് സമീപമുള്ള മരത്തിലേക്ക്  കരണം മറിഞ്ഞ് കയറി പത്തോളം മരങ്ങളുടെ ചില്ലകളിലൂടെ ചാടി ചാടി

ഗോശാലയുടെ പിന്നിലുള്ള വലിയ മാവിന്  മുകളിലേക്ക് പിടിച്ചു കയറി.

അതിന്‍റെ ചില്ലയിൽ ഇരുന്നു.

Updated: December 14, 2021 — 12:06 pm

802 Comments

  1. ❤️❤️❤️❤️

  2. Harshettaa innu varuoo

  3. Next part പെട്ടന്ന് താ

  4. Harshappi…..,

  5. Njan e story vayikkan thudaghiyittu kurachu kaalam aayi part 12 ethi innu njan night nokkiyappo kittunnillayirunnu database error kanikkukayayirunnu appo njan veruthe search cheythappol e story enikku oru story applicationil kaanan kazhinju athu entha aghane ithu harshante story alle 12 aamathe partil comment disable aanu atha ithil kayari ittathu

  6. Enikke oru doubt dheera Enna thelugu movie de oru thread undo e stroyil, just a doubt mathram

  7. Evide admin postanam ennu thonnu

    1. ഹർഷേട്ടൻ ആണ് പോസ്റ്റ് ചെയ്യുന്നത്

  8. 5 minutes ,,daaa vannu

    1. കാത്തിരിക്കുന്നു…
      ഈ ഭാഗത്തിന്റെ ശോകം മാറും എന്ന് പ്രതീക്ഷിക്കുന്നു….

  9. നല്ല കട്ട പോസ്റ്റ്‌ ???… തോണ്ടി തോണ്ടി കൈ തേഞ്ഞു…

  10. pl വന്നൂട്ടോ

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      ന്നാ ഇവിടെ ഇപ്പം വരുവായിരിക്കും

  11. Refresh adichu maduthu harsheta

  12. Pl ല്‍ കഥ വന്നൂ…

Comments are closed.