അപരാജിതന്‍ 31 [Harshan] 9682

ആർക്കും പറയത്തക്ക പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല, എങ്കിലും കുറച്ചു ദിവസം രണ്ട്പേരെയും അവിടെ കിടത്താനായി തന്നെ ഡോക്ടർ ആവശ്യപ്പെട്ടു.

എല്ലാവരും അത് സമ്മതിക്കുകയും ചെയ്തു.

അപ്പോളും ആദിക്ക് ഉള്ളിൽ ആശങ്കയായിരുന്നു.

ഗ്രാമത്തിൽ എന്തെങ്കിലും സംഭവിക്കുമോ എന്നുള്ള ഭയം

വൈദ്യർ മുത്തശ്ശൻ അവിടെ നിന്നു.

അവൻ കൂടെയുള്ള ഗ്രാമത്തിലെ ചേട്ടനെയും കൂട്ടി അവിടെ നിന്നും തിരിച്ചു.

<<<<O>>>>

ദേവർമഠത്തിൽ

ജലപാനം പോലും ചെയ്യാതെ പാർവ്വതി ,തന്‍റെ   പ്രാണന്‍റെ പാതിയായി കരുതുന്നവന് ഒരു പോറൽ പോലുമേൽക്കാതെ പരാശക്തിയുടെ  സംരക്ഷണം ലഭിക്കുന്നതിനായി  ശ്രീയന്ത്രത്തിലും ദേവി സ്തുതികളിലും മാത്രം മനസും ആത്മാവും ശരീരവും അർപ്പിച്ചു കൊണ്ട് ശക്തിപൂജ അനുഷ്ഠിച്ചുകൊണ്ടിരുന്നു.

അല്പം നേരം കഴിഞ്ഞപ്പോൾ.

അവളുടെയുള്ളിൽ എത്രയും പെട്ടെന്ന് ശിവശൈലത്ത് എത്തണമെന്ന് ഒരു തോന്നലുണ്ടായി.

ആരോ കാതിൽ മന്ത്രിക്കുന്ന പോലെ.

“അമ്മേ,,,,” എന്ന് വിളിക്കുന്ന പോലെ.

ആരോ വിതുമ്പുന്ന പോലെ ഒരു തോന്നൽ

ഏതൊരു നാരിയിലും അവളറിയാതെ അവളുടെ ആത്മാവിൽ ലയിച്ചു ചേർന്നിരിക്കുന്ന  ഒരു മാതൃത്വമുണ്ട്.പക്ഷെ ആ മാതൃത്വത്തിന്‍റെ  സാക്ഷാത്കാരം അവളുടെ ഗർഭപാത്രം ഒരു ഭ്രൂണത്തെ പത്തുമാസം ചുമന്നു അതിനെ പ്രസവിച്ചു മുലയൂട്ടുമ്പോൾ മുതൽ പൂർണ്ണമായും പ്രകടമായി തുടങ്ങും.

അവളുടെ മനസാകെ പിടഞ്ഞു കൊണ്ടിരുന്നു.അവൾ പൂജകൾ അവസാനിപ്പിച്ചു അമ്മയെ നമസ്കരിച്ചുകൊണ്ട് പുറത്തേക്ക് നടന്നു.മുറിയിൽ പോയി വസ്ത്രം മാറി.

ശ്യാമിന്‍റെ അടുത്ത് ചെന്ന് അത്യാവശ്യമായി ശിവശൈലത്ത് പോകണമെന്ന് പറഞ്ഞു.

ആദ്യമൊക്കെ അവൻ ഒഴിവു കഴിവുകൾ പറഞ്ഞുവെങ്കിലും  അവളെയും കൂട്ടി അവിടെ പോകുവാൻ തയ്യാറായി.

ഇറങ്ങും നേരം

അവർ മാലിനിയുടെ മുന്നിൽ ചെന്നു.

“എവിടെ പോകാ രണ്ടുപേരും ?”

“ശിവശൈലം വരെ ” പാർവ്വതി പറഞ്ഞു.

“അവിടെയെന്താ ?” അല്പം ഭയത്തോടെ മാലിനി ചോദിച്ചു.

മഠത്തിലെ ആരെങ്കിലും അറിഞ്ഞാൽ ബാക്കിവെച്ചേക്കില്ലെന്ന് മാലിനിക്ക് നല്ല പോലെയറിയാം

“അമ്മെ ,,അവിടെ പോണം ,, ആരുമറിയില്ല,,പെട്ടെന്ന് വരാം ”

“വേണ്ട പൊന്നൂ,,,” മാലിനി വിലക്കാൻ നോക്കി

“അവള് എവിടെയാച്ചാ പൊക്കോട്ടെ ,,മാളു ,”

കൂടെ നിന്നിരുന്ന രാജശേഖരൻ പറഞ്ഞു

Updated: December 14, 2021 — 12:06 pm

611 Comments

  1. വിഷ്ണു ⚡

    ഒരുപാട് നാളുകൾക്ക് ശേഷം ഒരുപാട് സങ്കടം തന്ന ഒരു ഭാഗം ആയിരുന്നു ഇത്.കഴിഞ്ഞ ഭാഗത്ത് കമൻ്റ് ഇടാൻ എനിക്ക് പറ്റിയില്ല.സ്വാമി മുത്തശ്ശൻ സ്റെഷനിൽ വച്ച് അനുഭവിച്ച സംഭവം ഒന്നും വായിക്കാൻ കൂടെ പറ്റുന്നിലായിരുന്നൂ.അത്രക്ക് ഉണ്ടായിരുന്നു അത് വായിച്ചപ്പോൾ സങ്കടം.അതിൻ്റെ കൂടെ അപ്പുവിന് ഒന്നും തന്നെ സാധിക്കാതെ വരുന്നതും.ഒരുപാട് സങ്കടം ആയിപ്പോയി.അദ്ദേഹത്തെ വെളളം കുടിപ്പികുന്ന സീൻ ഒന്നും സഹിക്കാൻ പറ്റിയില്ല?

    പിന്നെ ഈ ഭാഗത്ത് തുടക്കത്തിൽ ശിവശൈലത്ത് കേറി അവരുടെ അക്രമങ്ങൾ.കണ്ണ് നിറഞ്ഞ് പോയി.ചില ഭാഗങ്ങൾ ഓക്കേ എങ്ങനെയാണ് ഞാൻ വായിച്ച് പോയത് എന്ന് എനിക്ക് പോലും അറിയില്ല. ഒരുപാട് സങ്കടം ആയിരുന്നു.അതേപോലെ ശിവനിയും അവളുടെ പ്രായത്തിലെ മറ്റു കുട്ടികളുടെ അവസ്ഥയും എല്ലാം?.ഗൗരി മോളെ കൊണ്ടുപോവുന്ന സംഭവം കണ്ടപ്പോ ആണ് ശെരിക്കും ഭയന്ന് പോയത്.ആദി ഒരു നിസ്സഹായൻ ആയി നിൽകുന്ന സംഭവം ഒന്നും ഓർക്കാൻ കൂടി ഇഷ്ടപ്പെടുന്നില്ല.
    എന്തിനാണ് ഇപ്പൊ ആധിയുടെ ശക്തികൾ പോയത് എന്നതിന് ഒരു ഉത്തരം കിട്ടുന്നില്ല..?മുത്തശ്ശൻ പറഞ്ഞത് പോലെ അന്നു രാത്രി സർപ്പങ്ങളെ കണ്ടത് കൊണ്ടാവുമോ??

    പിന്നെ ഈ ഭാഗത്തിൽ ഒരുപാട് ഇഷ്ടമായത് ഒരു ഭാഗം ആണ്.പാറു വിൻ്റെ പ്രാർത്ഥന ഫലമായി ആഞ്ജനേയ സ്വാമിയേ അവളുടെ കണ്ണൻ അയകുന്ന ഭാഗം.അത് എന്താ പറയേണ്ടത് ഒട്ടും പ്രതീക്ഷിക്കാതെ ഒരു സംഭവം ആയിരുന്നു❤️?.ഇത്രയധികം സംഘടതിന് ശേഷം ഒരുപാട് സന്തോഷം അനുഭവപ്പെട്ട ഒരു നിമിഷം.മറ്റൊന്നും അതിലേനിക്ക് പറയാൻ ഇല്ല.
    ശേരിക്ക പറഞാൽ പാറു ഇത്ര കണ്ട് അപ്പുവിനെ സ്നേഹിക്കുന്നത് കാണുമ്പോൾ അവർ ഒരുമിക്കണം എന്ന് തോന്നും.എന്നൽ പണ്ടത്തെ പോലെ അവളുടെ സ്വഭാവം വീണ്ടും അപ്പുവിൽ നിന്നും അകന്നു പോയാൽ അവനു അതിനിയും താങ്ങാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.പക്ഷേ പണ്ടത്തെ അത്രയും ദേഷ്യവും അവളോട് ഇപ്പൊ തോന്നുന്നില്ല.

    അതുപോലെ ശൈലജ അവനെക്കുറിച്ച് പറഞ്ഞ ഓരോ വാക്കുകളും മനസ്സിൽ നിന്നും പോവുന്നില്ല.അവളുടെ സങ്കടം കൊണ്ട് ആണെങ്കിലും അത്രക്ക് വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു.അവളുടെ മാനസികാവസ്ഥ ഓർക്കുമ്പോൾ അതൊന്നും പറയാനും സാധിക്കില്ല.

    അതേപോലെ അവസാനം വന്നു എല്ലാത്തിനെയും നശിപ്പിക്കുന്നതിന് കൂടെ അവർ മറ്റു പേരുകൾ പറയുന്നത് കേട്ടപ്പോ ഒരു രോമാഞ്ചം ആണ് ഉണ്ടായത്.അതുകൊണ്ട് തന്നെ അവനെയോക്കെ ഇല്ലാതെ ആക്കുന്നത് പെട്ടെന്ന് തന്നെ കാണണം..അപ്പോ ഇനി ഇത്ര കാലവും അനുഭവിച്ച യാതനകൾക്ക് പകരം ചോദിക്കാൻ ശിവശൈലത്തെ സര്ക്കാര് എന്തൊക്കെയാണ് ചെയ്ത കൂട്ടാൻ പോവുന്നത് എന്നറിയാൻ അടുത്ത ഭാഗത്തിൽ കാണാം..

    സ്നേഹം
    വിഷ്ണു

  2. ❤️❤️❤️❤️❤️

  3. Dear Harsha,

    Endinanu Adishangaran palapoozhum immature aayi samsarikunnath.. paaliyath ullavarood ethramathe thavanaya avane pand upadravicha Katha veendum veendum parayunnath.. Adihangaranh matullavarude sympathy kitaanano…

    Aadhi Inn vare Parvathinood ishtam thurann paranjitundoo?.. pinne endina avanithrem jaada ipol, veetile verum oru kallante monaya velakaaranood Parvathik engane ishtam thoonaananu.. ??

    Palapoo

  4. Pl ല്‍ കഥ വന്നു

  5. അവിടെ വന്നു ലിപിൽ

  6. 8 mani
    5 minutes more
    Thanks harshetta

  7. Eppola varunne

  8. Sajeev thiruvaikkodu

    ഹർഷാപ്പി….
    ഇന്ന് നടക്കുമോ

  9. കുരുത്തം കെട്ടവൻ

    അപ്പോൾ ഇന്ന് ഇനി വരില്ല എന്നാണോ?

  10. ചുമ്മാ വെറുപിക്കാതെ അനിയാ…

  11. പൂരത്തിന് കൊടിയേറാൻ സമയമായി മക്കളേ …?

  12. എപ്പോഴാ… ?

  13. ഇന്ന്‌ വരില്ലേ

  14. ജികെ . കിടങ്ങൂർ

    ആരും ഒന്നും പറയുന്നില്ല.. ഇന്ന് വരുമോ ആവോ

  15. സമയം പോലെ തന്നാൽ മതി ചേട്ടാ

  16. Editing kazhinju enn pl il paranjittundee

  17. മാർക്കോ

    ഈ അവസരത്തിൽ ചോദിക്കാമൊ എന്നറിയില്ലാ എന്നാലും ആകാംക്ഷ കൊണ്ട് ചോദിക്കുവാ നമ്മുടെ മണിവത്തൂരിലെ നന്ദൂട്ടനെയും അമ്മൂസിനെയും ഒരു കരക്ക് ഈ മാസം തന്നെ എത്തിക്കും എന്ന് ബ്രോ പറഞ്ഞിരുന്നു അതിനെ പറ്റി എന്തെങ്കിലും update ഉണ്ടോ…

  18. അപ്പുറത്ത് രണ്ടിടത്തും post കാണിക്കുന്നുണ്ട് .പക്ഷെ publish ചെയ്തിട്ടില്ല .
    എല്ലാ ഇടത്തും ഒരുമിച്ചാണോ ഹർഷാപ്പീ …

    1. Etha vere 2 places

    2. 1 pl care entha????

    3. ആരോ ഒരാൾ

      ഈ അപ്പുറത്ത് എന്നു പറയണത് എവിടെയാ?

    4. Atheda ennu parayamo

    5. അറക്കളം പീലിച്ചായൻ

      Pl അല്ലാതെ വേറെ എവിടെ???

Comments are closed.