അപരാജിതന്‍ 31 [Harshan] 9679

“എങ്കിൽ ,,,,ജ്യേഷ്ഠത്തി  വിശ്രമിക്കൂ ,,,,,,നാം ഇവിടെ ഉണ്ടാകും ,,എപ്പോൾ വേണമെങ്കിലും കാണാമല്ലോ ,,”

എന്നുപറഞ്ഞു കൊണ്ട് മാനവേന്ദ്രവർമ്മൻ തിരികെ നടന്നു

“ശ്രീധർമ്മ ,,”

“എന്താ ഇളയച്ഛ ,,,”

“സാരഥിയെ വിളിക്കൂ ,,”

“ശരി ഇളയച്ഛ ,,,,,’

ശ്രീധർമ്മ൯ മുഖം തിരിച്ചു സാരഥിയെ വിളിച്ചു .

“ദേവമ്മെ ,,എന്നെ തമ്പുരാന്മാർ വിളിക്കുന്നുണ്ട് ,, ” പാർത്ഥസാരഥി മഹാശ്വേതാ ദേവിയെ അറിയിച്ചു

“പൊയ്ക്കൊള്ളൂ ,,,,” എന്നവർ അനുവാദം കൊടുത്തതി൯ പ്രകാരം സാരഥി ഓടി തമ്പുരാക്കന്മാരുടെ പിന്നിൽ നടന്നു.

<<<<O>>>>

മാനവേന്ദ്രവർമ്മന് മറ്റുള്ളവരുടെ ഒപ്പം ഒരുമിച്ചു താമസിക്കാൻ താല്പര്യമില്ലതിനാൽ കൊട്ടാര പരിസരത്തു തന്നെയുള്ള എന്നാൽ കൊട്ടാരത്തിൽ നിന്നും കുറച്ചു ദൂരം മാറിയുള്ള വെണ്ണക്കൽ മാളികയാണ് ഏർപ്പാടാക്കിയിരുന്നത്.
കുറച്ചു കഴിഞ്ഞാൽ സഖിമാർ അവിടെയെത്തും.

പിന്നെ അയാൾക്ക് അയാളുടെ ചിട്ടവട്ടങ്ങളിൽ യുവതികളോടൊത്ത് കാമപൂർത്തീകരണം നടത്തുന്ന കാരണം മാനവേന്ദ്രവർമ്മൻ ആദ്യമേ തന്നെ താമസസൗകര്യ൦ ആവശ്യപെട്ടിരുന്നു.
അവിടെ മാളികയുടെ ഉള്ളിലെ വലിയ ഹാളിൽ വലിയ ഇരിപ്പിടങ്ങളിൽ മാനവേന്ദ്രവർമ്മനും ശ്രീധർമ്മസേനനും സൂര്യസേനനും ഇഷാനികയും ഇരിക്കുകയായിരുന്നു.

നിന്നുകൊണ്ട് പാർത്ഥസാരഥി മാനവേന്ദ്രവർമ്മന് വേണ്ടി അറിഞ്ഞ കാര്യങ്ങൾ വിശദീകരിച്ചു.

എല്ലാം കേട്ട്

മാനവേന്ദ്ര വർമ്മൻ തന്‍റെ  താടി തടവി അല്പം ചിന്താമഗ്നനായി കണ്ണുകളടച്ചു.

അല്പം  കഴിഞ്ഞപ്പോൾ

“എടോ ,,സാരഥി ”

“പറഞ്ഞാലും തമ്പുരാനേ ,”

“അപ്പോൾ താൻ പറഞ്ഞു വരുന്നത് ,,ശിവശൈലത്തെ ചണ്ഡാലന്മാർ വികസനത്തിലേക്ക് പോകുന്നു എന്നല്ലേ ,,””

“അതെ , തമ്പുരാനേ ” വിനയത്തോടെ പാർത്ഥസാരഥി പറഞ്ഞു

“അതായത് അവർ കൊട്ടാരത്തിൽ മാത്രം അടിമവേല ചെയ്യുന്നു , മറ്റൊരിടത്തും ചെയ്യുന്നില്ല , ചെയ്യാൻ തയാറാകുന്നില്ല , അപ്പോൾ അവരുടെ ഭയമൊക്കെ പോയിതുടങ്ങിയിരിക്കുന്നു , അങ്ങനെ സംഭവിക്കുവാൻ പാടില്ല ,,അവർ അടിമകളായി തന്നെ തുടരണം,, ചണ്ടാലനെ ഭജിക്കുന്ന ഈ പിഴച്ചവ൪ എന്നും അധഃകൃതരായി മുദ്രകുത്തി വെറും അടിമകളായി ജീവിക്കേണ്ടവർ മാത്രമാണ് , നാരായണനല്ലാതെ മറ്റൊരു ഈശ്വര൯ ഈ പ്രപഞ്ചത്തിൽ ഇല്ല ,ആ സത്യം അംഗീകരിക്കാത്തവർക്ക് നരകമാണ് ശിക്ഷ ,, അവർ നരകതീയിൽ വെന്തുരുകേണ്ടവരാണ് ,, ഈ നാട്ടിൽ ജീവിക്കാൻ പോലും കനത്ത നികുതി വാങ്ങേണ്ടുന്ന തെണ്ടിപരിഷകൾ,,,,,,”

മാനവേന്ദ്ര വർമ്മൻ സർവ്വരെയും നോക്കി കൊണ്ട് സാരഥിയോടായി പറഞ്ഞു

“താൻ ഒരു കാര്യം ചെയ്യൂ ,,ഇന്ന് തന്നെ പഞ്ചായത്തിൽ പോയി സർപ്പഞ്ചിനെ കാണുക ,, ഇനിയവർക്ക് തൊഴിൽ ലഭിക്കരുത് ”

“അയ്യോ ,,തമ്പുരാനേ അത് സർക്കാർ കാര്യമല്ലേ ,, ” സാരഥി സംശയം പ്രകടിപ്പിച്ചു

മാനവേന്ദ്രൻ അതുകേട്ടു ഉറക്കെ നിർത്താതെ ചിരിച്ചു.

Updated: December 14, 2021 — 12:06 pm

611 Comments

  1. വിഷ്ണു ⚡

    ഒരുപാട് നാളുകൾക്ക് ശേഷം ഒരുപാട് സങ്കടം തന്ന ഒരു ഭാഗം ആയിരുന്നു ഇത്.കഴിഞ്ഞ ഭാഗത്ത് കമൻ്റ് ഇടാൻ എനിക്ക് പറ്റിയില്ല.സ്വാമി മുത്തശ്ശൻ സ്റെഷനിൽ വച്ച് അനുഭവിച്ച സംഭവം ഒന്നും വായിക്കാൻ കൂടെ പറ്റുന്നിലായിരുന്നൂ.അത്രക്ക് ഉണ്ടായിരുന്നു അത് വായിച്ചപ്പോൾ സങ്കടം.അതിൻ്റെ കൂടെ അപ്പുവിന് ഒന്നും തന്നെ സാധിക്കാതെ വരുന്നതും.ഒരുപാട് സങ്കടം ആയിപ്പോയി.അദ്ദേഹത്തെ വെളളം കുടിപ്പികുന്ന സീൻ ഒന്നും സഹിക്കാൻ പറ്റിയില്ല?

    പിന്നെ ഈ ഭാഗത്ത് തുടക്കത്തിൽ ശിവശൈലത്ത് കേറി അവരുടെ അക്രമങ്ങൾ.കണ്ണ് നിറഞ്ഞ് പോയി.ചില ഭാഗങ്ങൾ ഓക്കേ എങ്ങനെയാണ് ഞാൻ വായിച്ച് പോയത് എന്ന് എനിക്ക് പോലും അറിയില്ല. ഒരുപാട് സങ്കടം ആയിരുന്നു.അതേപോലെ ശിവനിയും അവളുടെ പ്രായത്തിലെ മറ്റു കുട്ടികളുടെ അവസ്ഥയും എല്ലാം?.ഗൗരി മോളെ കൊണ്ടുപോവുന്ന സംഭവം കണ്ടപ്പോ ആണ് ശെരിക്കും ഭയന്ന് പോയത്.ആദി ഒരു നിസ്സഹായൻ ആയി നിൽകുന്ന സംഭവം ഒന്നും ഓർക്കാൻ കൂടി ഇഷ്ടപ്പെടുന്നില്ല.
    എന്തിനാണ് ഇപ്പൊ ആധിയുടെ ശക്തികൾ പോയത് എന്നതിന് ഒരു ഉത്തരം കിട്ടുന്നില്ല..?മുത്തശ്ശൻ പറഞ്ഞത് പോലെ അന്നു രാത്രി സർപ്പങ്ങളെ കണ്ടത് കൊണ്ടാവുമോ??

    പിന്നെ ഈ ഭാഗത്തിൽ ഒരുപാട് ഇഷ്ടമായത് ഒരു ഭാഗം ആണ്.പാറു വിൻ്റെ പ്രാർത്ഥന ഫലമായി ആഞ്ജനേയ സ്വാമിയേ അവളുടെ കണ്ണൻ അയകുന്ന ഭാഗം.അത് എന്താ പറയേണ്ടത് ഒട്ടും പ്രതീക്ഷിക്കാതെ ഒരു സംഭവം ആയിരുന്നു❤️?.ഇത്രയധികം സംഘടതിന് ശേഷം ഒരുപാട് സന്തോഷം അനുഭവപ്പെട്ട ഒരു നിമിഷം.മറ്റൊന്നും അതിലേനിക്ക് പറയാൻ ഇല്ല.
    ശേരിക്ക പറഞാൽ പാറു ഇത്ര കണ്ട് അപ്പുവിനെ സ്നേഹിക്കുന്നത് കാണുമ്പോൾ അവർ ഒരുമിക്കണം എന്ന് തോന്നും.എന്നൽ പണ്ടത്തെ പോലെ അവളുടെ സ്വഭാവം വീണ്ടും അപ്പുവിൽ നിന്നും അകന്നു പോയാൽ അവനു അതിനിയും താങ്ങാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.പക്ഷേ പണ്ടത്തെ അത്രയും ദേഷ്യവും അവളോട് ഇപ്പൊ തോന്നുന്നില്ല.

    അതുപോലെ ശൈലജ അവനെക്കുറിച്ച് പറഞ്ഞ ഓരോ വാക്കുകളും മനസ്സിൽ നിന്നും പോവുന്നില്ല.അവളുടെ സങ്കടം കൊണ്ട് ആണെങ്കിലും അത്രക്ക് വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു.അവളുടെ മാനസികാവസ്ഥ ഓർക്കുമ്പോൾ അതൊന്നും പറയാനും സാധിക്കില്ല.

    അതേപോലെ അവസാനം വന്നു എല്ലാത്തിനെയും നശിപ്പിക്കുന്നതിന് കൂടെ അവർ മറ്റു പേരുകൾ പറയുന്നത് കേട്ടപ്പോ ഒരു രോമാഞ്ചം ആണ് ഉണ്ടായത്.അതുകൊണ്ട് തന്നെ അവനെയോക്കെ ഇല്ലാതെ ആക്കുന്നത് പെട്ടെന്ന് തന്നെ കാണണം..അപ്പോ ഇനി ഇത്ര കാലവും അനുഭവിച്ച യാതനകൾക്ക് പകരം ചോദിക്കാൻ ശിവശൈലത്തെ സര്ക്കാര് എന്തൊക്കെയാണ് ചെയ്ത കൂട്ടാൻ പോവുന്നത് എന്നറിയാൻ അടുത്ത ഭാഗത്തിൽ കാണാം..

    സ്നേഹം
    വിഷ്ണു

  2. ❤️❤️❤️❤️❤️

  3. Dear Harsha,

    Endinanu Adishangaran palapoozhum immature aayi samsarikunnath.. paaliyath ullavarood ethramathe thavanaya avane pand upadravicha Katha veendum veendum parayunnath.. Adihangaranh matullavarude sympathy kitaanano…

    Aadhi Inn vare Parvathinood ishtam thurann paranjitundoo?.. pinne endina avanithrem jaada ipol, veetile verum oru kallante monaya velakaaranood Parvathik engane ishtam thoonaananu.. ??

    Palapoo

  4. Pl ല്‍ കഥ വന്നു

  5. അവിടെ വന്നു ലിപിൽ

  6. 8 mani
    5 minutes more
    Thanks harshetta

  7. Eppola varunne

  8. Sajeev thiruvaikkodu

    ഹർഷാപ്പി….
    ഇന്ന് നടക്കുമോ

  9. കുരുത്തം കെട്ടവൻ

    അപ്പോൾ ഇന്ന് ഇനി വരില്ല എന്നാണോ?

  10. ചുമ്മാ വെറുപിക്കാതെ അനിയാ…

  11. പൂരത്തിന് കൊടിയേറാൻ സമയമായി മക്കളേ …?

  12. എപ്പോഴാ… ?

  13. ഇന്ന്‌ വരില്ലേ

  14. ജികെ . കിടങ്ങൂർ

    ആരും ഒന്നും പറയുന്നില്ല.. ഇന്ന് വരുമോ ആവോ

  15. സമയം പോലെ തന്നാൽ മതി ചേട്ടാ

  16. Editing kazhinju enn pl il paranjittundee

  17. മാർക്കോ

    ഈ അവസരത്തിൽ ചോദിക്കാമൊ എന്നറിയില്ലാ എന്നാലും ആകാംക്ഷ കൊണ്ട് ചോദിക്കുവാ നമ്മുടെ മണിവത്തൂരിലെ നന്ദൂട്ടനെയും അമ്മൂസിനെയും ഒരു കരക്ക് ഈ മാസം തന്നെ എത്തിക്കും എന്ന് ബ്രോ പറഞ്ഞിരുന്നു അതിനെ പറ്റി എന്തെങ്കിലും update ഉണ്ടോ…

  18. അപ്പുറത്ത് രണ്ടിടത്തും post കാണിക്കുന്നുണ്ട് .പക്ഷെ publish ചെയ്തിട്ടില്ല .
    എല്ലാ ഇടത്തും ഒരുമിച്ചാണോ ഹർഷാപ്പീ …

    1. Etha vere 2 places

    2. 1 pl care entha????

    3. ആരോ ഒരാൾ

      ഈ അപ്പുറത്ത് എന്നു പറയണത് എവിടെയാ?

    4. Atheda ennu parayamo

    5. അറക്കളം പീലിച്ചായൻ

      Pl അല്ലാതെ വേറെ എവിടെ???

Comments are closed.