അപരാജിതന്‍ 31 [Harshan] 9682

ശംഭു അവനെ എഴുന്നേൽപ്പിച്ചു കൊണ്ട് കൈ പിടിച്ചു നടത്തി തിണ്ണയിൽ കൊണ്ട് വന്നിരുത്തി.

അപ്പോളേക്കും കസ്തൂരിയും ശങ്കരനും സ്വാമി മുത്തശ്ശനും അവിടേക്ക് വന്നു.

ആദിയുടെ അവസ്ഥ കണ്ടെല്ലാവരും ആകെ വിഷമത്തിലായി.

ശംഭു വിഷഗന്ധത്തെ കുറിച്ച് അവരോട് പറഞ്ഞു.

കസ്തൂരി തിണ്ണയിൽ ഇരുന്നു

ആദി ഒരു നിവൃത്തിയുമില്ലാതെ കസ്തൂരിയുടെ മടിയിൽ തലവെച്ച് കിടന്നു.

കസ്തൂരി അവന്‍റെ നെഞ്ചും പുറവും തടവി കൊടുത്തു.

ശംഭുവും ശങ്കരനും കൂടെ സ്വാമി മുത്തശ്ശൻ പറഞ്ഞിട്ടു ഗരുഡകൊടി പറിയ്ക്കുവാൻ കാട്ടിലേക്ക് ഓടി.

അവർ കൈ നിറയെ ഗരുഡകൊടി പറിച്ചു കൊണ്ട് വന്നു കല്ലിൽ അരച്ച് ലേപനമാക്കി കൊണ്ട് വന്നു ആദിയുടെ വയറിലും നെഞ്ചിലും കൈപ്പത്തിയിലും കാൽപാദത്തിലും നെറ്റിയിലും ഉച്ചിയിലും പുരട്ടി.

കസ്തൂരിയുടെ മടിയിൽ തലവെച്ച് കിടന്നു കൊണ്ട് അവന്‍റെ കണ്ണുകൾ അടഞ്ഞു.

<<<<<O>>>>>

പുലർച്ചെ 

ദേവർമഠത്തിൽ

പാർവ്വതി തന്‍റെ  മെത്തയിൽ സുഖമായി കിടക്കുകയായിരുന്നു.

പെട്ടെന്ന് ആരോ തന്നെ സ്പർശിക്കുന്നത് പോലെയനുഭവപ്പെട്ടപോൾ അവൾ ഞെട്ടി കണ്ണുകൾ തുറന്നു.

തന്‍റെ  മുന്നിൽ ഭയചകിതയായി കരഞ്ഞ്  കൊണ്ട് ലക്ഷ്മിയമ്മ ഇരിക്കുന്നു

“അയ്യോ ,,എന്തിനാ കരയണേ,,,?”,എന്ന് ചോദിച്ചു കൊണ്ട് അവൾ അവരെ കെട്ടിപിടിച്ചു.

“എന്റപ്പൂന് വയ്യ മോളെ ,,,,,അവനൊട്ടും വയ്യ ,,, ” ഏങ്ങലടിച്ചു കൊണ്ട് ലക്ഷ്മിയമ്മ പറഞ്ഞു.

“അയ്യോ ,,എന്‍റെ അപ്പൂനെന്താ പറ്റിയെ ” നടുക്കത്തോടെ അവൾ ചോദിച്ചു

“അറിയില്ല മോളെ ,,എനിക്കൊന്നുമറിയില്ല ,, ” എന്നു പറഞ്ഞുകൊണ്ട് അമ്മ വിറയലോടെ കരഞ്ഞുകൊണ്ടിരുന്നു

“അമ്മെ കരയല്ലേ ,,,അപ്പു ,,, ശങ്കരനല്ലേ ,,, അപ്പൂനൊന്നുമാവില്ല ,, ” അവൾ അമ്മയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

‘ഇല്ല മോളെ ,,അവൻ ശങ്കരനൊന്നുമല്ല ,,അവനിപ്പോ ആരുമല്ല ,, അവനൊട്ടും വയ്യ മോളെ ,,അവനൊന്നിനും കഴിയില്ല മോളെ ,,  എന്‍റെ കുഞ്ഞ് അപകടത്തിലാ,” ലക്ഷ്മിയമ്മ വിങ്ങിപ്പൊട്ടി കരഞ്ഞുകൊണ്ടിരുന്നു.

അതോടെ അവളും ആകെ ഭയത്തിലായി.

ലക്ഷ്മിയമ്മ അവളുടെ കൈ പിടിച്ച് കൊണ്ട് കരഞ്ഞു പറഞ്ഞു

“എന്‍റെ അപ്പൂന്  വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ മോളെ ,,,,,”

തത്ക്ഷണം

പെൻഡുലം ക്ളോക്കിൽ ഉച്ചത്തിൽ അലാറമടിച്ചു.

പാർവ്വതി ഞെട്ടി കണ്ണുകൾ തുറന്നുകൊണ്ട് വേഗമെഴുന്നേറ്റു  മെത്തയിലിരുന്നു.

കണ്ടത് സ്വപ്നമാണോ ,, ലക്ഷ്മിയമ്മ എവിടെയുമില്ല

Updated: December 14, 2021 — 12:06 pm

611 Comments

  1. വിഷ്ണു ⚡

    ഒരുപാട് നാളുകൾക്ക് ശേഷം ഒരുപാട് സങ്കടം തന്ന ഒരു ഭാഗം ആയിരുന്നു ഇത്.കഴിഞ്ഞ ഭാഗത്ത് കമൻ്റ് ഇടാൻ എനിക്ക് പറ്റിയില്ല.സ്വാമി മുത്തശ്ശൻ സ്റെഷനിൽ വച്ച് അനുഭവിച്ച സംഭവം ഒന്നും വായിക്കാൻ കൂടെ പറ്റുന്നിലായിരുന്നൂ.അത്രക്ക് ഉണ്ടായിരുന്നു അത് വായിച്ചപ്പോൾ സങ്കടം.അതിൻ്റെ കൂടെ അപ്പുവിന് ഒന്നും തന്നെ സാധിക്കാതെ വരുന്നതും.ഒരുപാട് സങ്കടം ആയിപ്പോയി.അദ്ദേഹത്തെ വെളളം കുടിപ്പികുന്ന സീൻ ഒന്നും സഹിക്കാൻ പറ്റിയില്ല?

    പിന്നെ ഈ ഭാഗത്ത് തുടക്കത്തിൽ ശിവശൈലത്ത് കേറി അവരുടെ അക്രമങ്ങൾ.കണ്ണ് നിറഞ്ഞ് പോയി.ചില ഭാഗങ്ങൾ ഓക്കേ എങ്ങനെയാണ് ഞാൻ വായിച്ച് പോയത് എന്ന് എനിക്ക് പോലും അറിയില്ല. ഒരുപാട് സങ്കടം ആയിരുന്നു.അതേപോലെ ശിവനിയും അവളുടെ പ്രായത്തിലെ മറ്റു കുട്ടികളുടെ അവസ്ഥയും എല്ലാം?.ഗൗരി മോളെ കൊണ്ടുപോവുന്ന സംഭവം കണ്ടപ്പോ ആണ് ശെരിക്കും ഭയന്ന് പോയത്.ആദി ഒരു നിസ്സഹായൻ ആയി നിൽകുന്ന സംഭവം ഒന്നും ഓർക്കാൻ കൂടി ഇഷ്ടപ്പെടുന്നില്ല.
    എന്തിനാണ് ഇപ്പൊ ആധിയുടെ ശക്തികൾ പോയത് എന്നതിന് ഒരു ഉത്തരം കിട്ടുന്നില്ല..?മുത്തശ്ശൻ പറഞ്ഞത് പോലെ അന്നു രാത്രി സർപ്പങ്ങളെ കണ്ടത് കൊണ്ടാവുമോ??

    പിന്നെ ഈ ഭാഗത്തിൽ ഒരുപാട് ഇഷ്ടമായത് ഒരു ഭാഗം ആണ്.പാറു വിൻ്റെ പ്രാർത്ഥന ഫലമായി ആഞ്ജനേയ സ്വാമിയേ അവളുടെ കണ്ണൻ അയകുന്ന ഭാഗം.അത് എന്താ പറയേണ്ടത് ഒട്ടും പ്രതീക്ഷിക്കാതെ ഒരു സംഭവം ആയിരുന്നു❤️?.ഇത്രയധികം സംഘടതിന് ശേഷം ഒരുപാട് സന്തോഷം അനുഭവപ്പെട്ട ഒരു നിമിഷം.മറ്റൊന്നും അതിലേനിക്ക് പറയാൻ ഇല്ല.
    ശേരിക്ക പറഞാൽ പാറു ഇത്ര കണ്ട് അപ്പുവിനെ സ്നേഹിക്കുന്നത് കാണുമ്പോൾ അവർ ഒരുമിക്കണം എന്ന് തോന്നും.എന്നൽ പണ്ടത്തെ പോലെ അവളുടെ സ്വഭാവം വീണ്ടും അപ്പുവിൽ നിന്നും അകന്നു പോയാൽ അവനു അതിനിയും താങ്ങാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.പക്ഷേ പണ്ടത്തെ അത്രയും ദേഷ്യവും അവളോട് ഇപ്പൊ തോന്നുന്നില്ല.

    അതുപോലെ ശൈലജ അവനെക്കുറിച്ച് പറഞ്ഞ ഓരോ വാക്കുകളും മനസ്സിൽ നിന്നും പോവുന്നില്ല.അവളുടെ സങ്കടം കൊണ്ട് ആണെങ്കിലും അത്രക്ക് വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു.അവളുടെ മാനസികാവസ്ഥ ഓർക്കുമ്പോൾ അതൊന്നും പറയാനും സാധിക്കില്ല.

    അതേപോലെ അവസാനം വന്നു എല്ലാത്തിനെയും നശിപ്പിക്കുന്നതിന് കൂടെ അവർ മറ്റു പേരുകൾ പറയുന്നത് കേട്ടപ്പോ ഒരു രോമാഞ്ചം ആണ് ഉണ്ടായത്.അതുകൊണ്ട് തന്നെ അവനെയോക്കെ ഇല്ലാതെ ആക്കുന്നത് പെട്ടെന്ന് തന്നെ കാണണം..അപ്പോ ഇനി ഇത്ര കാലവും അനുഭവിച്ച യാതനകൾക്ക് പകരം ചോദിക്കാൻ ശിവശൈലത്തെ സര്ക്കാര് എന്തൊക്കെയാണ് ചെയ്ത കൂട്ടാൻ പോവുന്നത് എന്നറിയാൻ അടുത്ത ഭാഗത്തിൽ കാണാം..

    സ്നേഹം
    വിഷ്ണു

  2. ❤️❤️❤️❤️❤️

  3. Dear Harsha,

    Endinanu Adishangaran palapoozhum immature aayi samsarikunnath.. paaliyath ullavarood ethramathe thavanaya avane pand upadravicha Katha veendum veendum parayunnath.. Adihangaranh matullavarude sympathy kitaanano…

    Aadhi Inn vare Parvathinood ishtam thurann paranjitundoo?.. pinne endina avanithrem jaada ipol, veetile verum oru kallante monaya velakaaranood Parvathik engane ishtam thoonaananu.. ??

    Palapoo

  4. Pl ല്‍ കഥ വന്നു

  5. അവിടെ വന്നു ലിപിൽ

  6. 8 mani
    5 minutes more
    Thanks harshetta

  7. Eppola varunne

  8. Sajeev thiruvaikkodu

    ഹർഷാപ്പി….
    ഇന്ന് നടക്കുമോ

  9. കുരുത്തം കെട്ടവൻ

    അപ്പോൾ ഇന്ന് ഇനി വരില്ല എന്നാണോ?

  10. ചുമ്മാ വെറുപിക്കാതെ അനിയാ…

  11. പൂരത്തിന് കൊടിയേറാൻ സമയമായി മക്കളേ …?

  12. എപ്പോഴാ… ?

  13. ഇന്ന്‌ വരില്ലേ

  14. ജികെ . കിടങ്ങൂർ

    ആരും ഒന്നും പറയുന്നില്ല.. ഇന്ന് വരുമോ ആവോ

  15. സമയം പോലെ തന്നാൽ മതി ചേട്ടാ

  16. Editing kazhinju enn pl il paranjittundee

  17. മാർക്കോ

    ഈ അവസരത്തിൽ ചോദിക്കാമൊ എന്നറിയില്ലാ എന്നാലും ആകാംക്ഷ കൊണ്ട് ചോദിക്കുവാ നമ്മുടെ മണിവത്തൂരിലെ നന്ദൂട്ടനെയും അമ്മൂസിനെയും ഒരു കരക്ക് ഈ മാസം തന്നെ എത്തിക്കും എന്ന് ബ്രോ പറഞ്ഞിരുന്നു അതിനെ പറ്റി എന്തെങ്കിലും update ഉണ്ടോ…

  18. അപ്പുറത്ത് രണ്ടിടത്തും post കാണിക്കുന്നുണ്ട് .പക്ഷെ publish ചെയ്തിട്ടില്ല .
    എല്ലാ ഇടത്തും ഒരുമിച്ചാണോ ഹർഷാപ്പീ …

    1. Etha vere 2 places

    2. 1 pl care entha????

    3. ആരോ ഒരാൾ

      ഈ അപ്പുറത്ത് എന്നു പറയണത് എവിടെയാ?

    4. Atheda ennu parayamo

    5. അറക്കളം പീലിച്ചായൻ

      Pl അല്ലാതെ വേറെ എവിടെ???

Comments are closed.