അപരാജിതന്‍ 31 [Harshan] 9679

ശ്‌മശാനത്തിൽ

മഴയല്പം കുറഞ്ഞു.

“രുദ്രതേജാ ,,,,,” എന്നൊരു സ്ത്രീ ശബ്ദം കാതിൽ മുഴങ്ങുന്ന പോലെ

ആദി കണ്ണുകൾ തുറന്നു.

ശ്വാസമെടുത്തു , തനിക്കൊരു കുഴപ്പവുമില്ല

ഒരു തളർച്ചയുമില്ല , ഒരു ക്ഷീണവുമില്ല.

അവന്‍ വേഗം എഴുന്നേറ്റു.

തന്‍റെ  മുന്നിൽ ദ്വിവക്ത്ര പരശു കത്തി ജ്വലിച്ചു നില്ക്കുന്നു.

അവന്‍ ആ പരശുവിന്‍റെ കീഴ്ഭാഗത്ത് പിടിച്ച് , മൂന്നു പേര് ഒരുമിച്ചു പിടിച്ചു കൊണ്ട് വന്ന ആ ദ്വിവക്ത്ര പരശുവിനെ ,  ഒരു പൂ ഇറുത്തെടുക്കുന്ന ലാഘവത്തോടെ മണ്ണിൽ നിന്നും ഉയര്‍ത്തി .ഭാർഗ്ഗവ ഇല്ലത്തെ സന്തതി കൈയിൽ ഭദ്രമായി ആ ദ്വിവക്ത്രപരശുവെ ധാരണം ചെയ്തിരിക്കുന്നു.

ആ ദ്വിവക്ത്രപരശു വലത്തേ കൈയിൽ ഉയർത്തി ആകാശത്തേക്ക് നീട്ടി  ഉഗ്രകോപത്തോടെ അവൻ ദിഗന്തങ്ങളെ നടക്കും വിധം അലറലോടെ യുദ്ധകാഹള൦ മുഴക്കി.

തത്ക്ഷണം

“ഖ്‌റൂ ,,,,,,,,,,,” എന്ന ശബ്ദം കേട്ടവൻ മുഖം തിരിച്ചു.

നോക്കുമ്പോൾ സ്വർണ്ണ വർണ്ണത്തിൽ ജ്വലിക്കുന്ന ഒരു കുഞ്ഞു വാനരൻ.

അപ്പോളാണ് കാലിൽ ഗുരുനാഥൻ സമ്മാനിച്ച തളയു൦ കാണപ്പെട്ടതു൦

അറിവഴകനെ സഹായിക്കുവാൻ  രുദ്ര അംശമായ സാക്ഷാൽ വജ്രാ൦ഗബലി ആഞ്ജനേയ൯  മണ്ണിൽ അവതരിച്ചതോ ,

എല്ലാത്തിനും കാരണം വജ്രാ൦ഗബലിയെന്ന് അവന് ബോധ്യമായി

നയനാർ വംശത്തിലെ മല്ലയുദ്ധവീരനായ അറിവഴകൻ മുതുമുത്തശ്ശൻ വേമാവരത്തെ ഹനുമന്താപ്പേട്ട് മല്ലയുദ്ധകളരിയിൽ ഭക്തിപൂർവ്വം സ്ഥാപിച്ച വജ്രാ൦ഗബലി മഹാവിഗ്രഹത്തെ അവന്‍ മനസില്‍ സ്മരിച്ചു കൊണ്ട് നന്ദി പൂര്‍വ്വം മണ്ണില്‍ സാഷ്ടാംഗം കിടന്നു കൊണ്ടാ വാനരസ്വരൂപത്തെ നമസ്കരിച്ചു കൊണ്ട് കിടന്നു. മനോജവം മന്ത്രം  ജപിച്ചു.

അപ്പോളേക്കും  ഭയന്ന് വിറച്ചുകൊണ്ടു  ചുടലയോടി കവാടത്തിനുള്ളിലേക്ക് കയറി

വന്നപ്പോൾ സ്വർണ്ണസ്വരൂപമായ വാനരനെ നമസ്കരിച്ചു മന്ത്രം ജപിക്കുന്ന ശങ്കരനെ കണ്ടു.

ചുടല ഒന്ന് ദീർഘമായി നിശ്വസിച്ചു

വാനര൯ ഉടനടി ചുടലയെ നോക്കി “ഖ്രൂ ,,,,,” എന്നൊച്ചയുണ്ടാക്കി

തത്ക്ഷണം

പ്രകൃതി അവനിൽ നിന്നും മറച്ചു വെച്ച മൂന്നാം ദൃഷ്ടി  അനാവൃതമായി.

ചൂടലയുടെ ആറാം  ഇന്ദ്രിയമാകുന്ന മൂന്നാം കണ്ണു തുറന്നു.

ചുടല, വീണ്ടു൦ ആ കുഞ്ഞ് വാനരനെ നോക്കി.

Updated: December 14, 2021 — 12:06 pm

611 Comments

  1. വിഷ്ണു ⚡

    ഒരുപാട് നാളുകൾക്ക് ശേഷം ഒരുപാട് സങ്കടം തന്ന ഒരു ഭാഗം ആയിരുന്നു ഇത്.കഴിഞ്ഞ ഭാഗത്ത് കമൻ്റ് ഇടാൻ എനിക്ക് പറ്റിയില്ല.സ്വാമി മുത്തശ്ശൻ സ്റെഷനിൽ വച്ച് അനുഭവിച്ച സംഭവം ഒന്നും വായിക്കാൻ കൂടെ പറ്റുന്നിലായിരുന്നൂ.അത്രക്ക് ഉണ്ടായിരുന്നു അത് വായിച്ചപ്പോൾ സങ്കടം.അതിൻ്റെ കൂടെ അപ്പുവിന് ഒന്നും തന്നെ സാധിക്കാതെ വരുന്നതും.ഒരുപാട് സങ്കടം ആയിപ്പോയി.അദ്ദേഹത്തെ വെളളം കുടിപ്പികുന്ന സീൻ ഒന്നും സഹിക്കാൻ പറ്റിയില്ല?

    പിന്നെ ഈ ഭാഗത്ത് തുടക്കത്തിൽ ശിവശൈലത്ത് കേറി അവരുടെ അക്രമങ്ങൾ.കണ്ണ് നിറഞ്ഞ് പോയി.ചില ഭാഗങ്ങൾ ഓക്കേ എങ്ങനെയാണ് ഞാൻ വായിച്ച് പോയത് എന്ന് എനിക്ക് പോലും അറിയില്ല. ഒരുപാട് സങ്കടം ആയിരുന്നു.അതേപോലെ ശിവനിയും അവളുടെ പ്രായത്തിലെ മറ്റു കുട്ടികളുടെ അവസ്ഥയും എല്ലാം?.ഗൗരി മോളെ കൊണ്ടുപോവുന്ന സംഭവം കണ്ടപ്പോ ആണ് ശെരിക്കും ഭയന്ന് പോയത്.ആദി ഒരു നിസ്സഹായൻ ആയി നിൽകുന്ന സംഭവം ഒന്നും ഓർക്കാൻ കൂടി ഇഷ്ടപ്പെടുന്നില്ല.
    എന്തിനാണ് ഇപ്പൊ ആധിയുടെ ശക്തികൾ പോയത് എന്നതിന് ഒരു ഉത്തരം കിട്ടുന്നില്ല..?മുത്തശ്ശൻ പറഞ്ഞത് പോലെ അന്നു രാത്രി സർപ്പങ്ങളെ കണ്ടത് കൊണ്ടാവുമോ??

    പിന്നെ ഈ ഭാഗത്തിൽ ഒരുപാട് ഇഷ്ടമായത് ഒരു ഭാഗം ആണ്.പാറു വിൻ്റെ പ്രാർത്ഥന ഫലമായി ആഞ്ജനേയ സ്വാമിയേ അവളുടെ കണ്ണൻ അയകുന്ന ഭാഗം.അത് എന്താ പറയേണ്ടത് ഒട്ടും പ്രതീക്ഷിക്കാതെ ഒരു സംഭവം ആയിരുന്നു❤️?.ഇത്രയധികം സംഘടതിന് ശേഷം ഒരുപാട് സന്തോഷം അനുഭവപ്പെട്ട ഒരു നിമിഷം.മറ്റൊന്നും അതിലേനിക്ക് പറയാൻ ഇല്ല.
    ശേരിക്ക പറഞാൽ പാറു ഇത്ര കണ്ട് അപ്പുവിനെ സ്നേഹിക്കുന്നത് കാണുമ്പോൾ അവർ ഒരുമിക്കണം എന്ന് തോന്നും.എന്നൽ പണ്ടത്തെ പോലെ അവളുടെ സ്വഭാവം വീണ്ടും അപ്പുവിൽ നിന്നും അകന്നു പോയാൽ അവനു അതിനിയും താങ്ങാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.പക്ഷേ പണ്ടത്തെ അത്രയും ദേഷ്യവും അവളോട് ഇപ്പൊ തോന്നുന്നില്ല.

    അതുപോലെ ശൈലജ അവനെക്കുറിച്ച് പറഞ്ഞ ഓരോ വാക്കുകളും മനസ്സിൽ നിന്നും പോവുന്നില്ല.അവളുടെ സങ്കടം കൊണ്ട് ആണെങ്കിലും അത്രക്ക് വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു.അവളുടെ മാനസികാവസ്ഥ ഓർക്കുമ്പോൾ അതൊന്നും പറയാനും സാധിക്കില്ല.

    അതേപോലെ അവസാനം വന്നു എല്ലാത്തിനെയും നശിപ്പിക്കുന്നതിന് കൂടെ അവർ മറ്റു പേരുകൾ പറയുന്നത് കേട്ടപ്പോ ഒരു രോമാഞ്ചം ആണ് ഉണ്ടായത്.അതുകൊണ്ട് തന്നെ അവനെയോക്കെ ഇല്ലാതെ ആക്കുന്നത് പെട്ടെന്ന് തന്നെ കാണണം..അപ്പോ ഇനി ഇത്ര കാലവും അനുഭവിച്ച യാതനകൾക്ക് പകരം ചോദിക്കാൻ ശിവശൈലത്തെ സര്ക്കാര് എന്തൊക്കെയാണ് ചെയ്ത കൂട്ടാൻ പോവുന്നത് എന്നറിയാൻ അടുത്ത ഭാഗത്തിൽ കാണാം..

    സ്നേഹം
    വിഷ്ണു

  2. ❤️❤️❤️❤️❤️

  3. Dear Harsha,

    Endinanu Adishangaran palapoozhum immature aayi samsarikunnath.. paaliyath ullavarood ethramathe thavanaya avane pand upadravicha Katha veendum veendum parayunnath.. Adihangaranh matullavarude sympathy kitaanano…

    Aadhi Inn vare Parvathinood ishtam thurann paranjitundoo?.. pinne endina avanithrem jaada ipol, veetile verum oru kallante monaya velakaaranood Parvathik engane ishtam thoonaananu.. ??

    Palapoo

  4. Pl ല്‍ കഥ വന്നു

  5. അവിടെ വന്നു ലിപിൽ

  6. 8 mani
    5 minutes more
    Thanks harshetta

  7. Eppola varunne

  8. Sajeev thiruvaikkodu

    ഹർഷാപ്പി….
    ഇന്ന് നടക്കുമോ

  9. കുരുത്തം കെട്ടവൻ

    അപ്പോൾ ഇന്ന് ഇനി വരില്ല എന്നാണോ?

  10. ചുമ്മാ വെറുപിക്കാതെ അനിയാ…

  11. പൂരത്തിന് കൊടിയേറാൻ സമയമായി മക്കളേ …?

  12. എപ്പോഴാ… ?

  13. ഇന്ന്‌ വരില്ലേ

  14. ജികെ . കിടങ്ങൂർ

    ആരും ഒന്നും പറയുന്നില്ല.. ഇന്ന് വരുമോ ആവോ

  15. സമയം പോലെ തന്നാൽ മതി ചേട്ടാ

  16. Editing kazhinju enn pl il paranjittundee

  17. മാർക്കോ

    ഈ അവസരത്തിൽ ചോദിക്കാമൊ എന്നറിയില്ലാ എന്നാലും ആകാംക്ഷ കൊണ്ട് ചോദിക്കുവാ നമ്മുടെ മണിവത്തൂരിലെ നന്ദൂട്ടനെയും അമ്മൂസിനെയും ഒരു കരക്ക് ഈ മാസം തന്നെ എത്തിക്കും എന്ന് ബ്രോ പറഞ്ഞിരുന്നു അതിനെ പറ്റി എന്തെങ്കിലും update ഉണ്ടോ…

  18. അപ്പുറത്ത് രണ്ടിടത്തും post കാണിക്കുന്നുണ്ട് .പക്ഷെ publish ചെയ്തിട്ടില്ല .
    എല്ലാ ഇടത്തും ഒരുമിച്ചാണോ ഹർഷാപ്പീ …

    1. Etha vere 2 places

    2. 1 pl care entha????

    3. ആരോ ഒരാൾ

      ഈ അപ്പുറത്ത് എന്നു പറയണത് എവിടെയാ?

    4. Atheda ennu parayamo

    5. അറക്കളം പീലിച്ചായൻ

      Pl അല്ലാതെ വേറെ എവിടെ???

Comments are closed.