അപരാജിതന്‍ 31 [Harshan] 9703

 

അപ്പോളേക്കും നാലഞ്ചു ജീപ്പുകളിൽ കുറച്ചു പേര് അങ്ങോട്ടേക്ക് വന്നു.

ഭാസുരനും ടീമും ആയിരുന്നു.

“വൈകി പോയോ അണ്ണാ ” ഭാസുരൻ ആദിയോട് ചോദിച്ചു.

“കുഴപ്പമില്ല ” എന്നുപറഞ്ഞു കൊണ്ട് ആദി അവിടെ നടന്ന കാര്യങ്ങൾ പറഞ്ഞു

“ഒരുപാട് കുഞ്ഞുങ്ങളുണ്ടോ അപ്പുവണ്ണാ ,,, ” ഭാസുരൻ ചോദിച്ചു

“നാല്പതിന് മേലെയുണ്ട് ,, നിങ്ങൾ ഒരു സഹായം ചെയ്യണം , ശിവശൈലത്തെ കുഞ്ഞുങ്ങളെ അവിടെ എത്തിക്കണം , ബാക്കിയുള്ള കുഞ്ഞുങ്ങളെ ,,,,,,”

“അണ്ണാ ,,,പോലീസ് സ്റ്റേഷനിൽ ഏല്പിച്ചാലോ …”

“അത് വേണ്ടാ .. പോലീസ്കാർക്ക് ഇവരിൽ പലരുമായും ബന്ധമുണ്ട് ,, ഒരു കാര്യം ചെയ്യ് . കുഞ്ഞുങ്ങളൊക്കെ മയക്കത്തിലാണ് നിങ്ങൾ അരുണേശ്വരത്ത് ആരോഗ്യകേന്ദ്രം ഉണ്ടല്ലോ ,,അങ്ങോട്ടെക്കു കൊണ്ട് പോ ,,ഒപ്പ൦ പ്രസിഡന്റിനെ കൂടെ അറിയിക്കണം ,,അപ്പോ അവർ വേണ്ടത് നോക്കിക്കൊള്ളും ,, നീ എന്‍റെ കൂടെ വേണം ,,, ”

“അങ്ങനെ ആകട്ടെ ,,, ” എന്നുപറഞ്ഞു കൊണ്ട് ഭാസുരൻ എല്ലാം ഏർപ്പാടാക്കി.

മൂന്നു ജീപ്പുകളിൽ മറ്റിടത്തെ കുഞ്ഞുങ്ങളെ കയറ്റി

രണ്ടു ജീപ്പുകളിൽ ശിവശൈലത്തെ കുഞ്ഞുങ്ങളെയും

അതിൽ അവരെ നോക്കാൻ ആളുകളും കയറി.

ഭാസുരന്‍റെ സഹോദരൻ സുമേശനെ ശിവശൈലത്തേക്ക് ഏർപ്പാടാക്കി

ആദി ഗൗരി മോളെ സുമേശനെ ഏല്പിച്ചു

“നോക്കിക്കോളണം ,,” എന്നുപറഞ്ഞു കൊണ്ട് സുമേശന് വേണ്ട നിര്ദേശങ്ങള്‍ പറഞ്ഞു കൊടുത്തു.

എല്ലാ കുട്ടികളെയും കൊണ്ടവര്‍ ജീപ്പില്‍ കയറി.

വണ്ടി തിരിച്ചപ്പോള്‍ സുമേശന്‍ ആദിയെ വിളിച്ചു.

“അപ്പുവണ്ണാ ,,,”

ആദി അവനെ നോക്കി.

“ഇതാര് ചെയ്തു എന്നു ചോദിച്ചാ എന്താ ഞാന്‍ പറയാ “

ആദി അതുകേട്ട് ഉറക്കെ ചിരിച്ചു കൊണ്ട് ചുടലയെ നോക്കി.

ചുടല എന്തു പറയണമെന്ന് സുമേശനു പറഞ്ഞു കൊടുത്തു.

സുമേശന്‍ കൈയുയര്‍ത്തി സലാം കൊടുത്ത് കൊണ്ട് അവരുടെ ജീപ്പുകള്‍ ശിവശൈലേത്തേക്ക് തിരിച്ചു.

<<<<O>>>>>

 

ആദിയും ചുടലയും ഭാസുരനും പളനിയും ഒരുമിച്ചു ജീപ്പിൽ കയറി

“ചുടലേ  ,,,,,,,”

“എന്താ ശങ്കരാ ,,,,,?,,”

“ഇത്ര നാളും മര്യാദയോടെ പോയി,
ഇനിയതില്ല.
എന്റെ മണ്ണിൽ കയറി പേക്കൂത്താടിയ ഒരു…..

ഒരു പൊലയാടിമോന്‍മാരും
നാളത്തെ സൂര്യോദയം കാണരുത് ,,
കാണില്ല ,,,കാണിക്കില്ല ഞാൻ,,,
അമ്മയുടെ മുല കുടിച്ചവനാരും  ശിവശൈലമെന്ന് കേട്ടാല്‍
 നടുങ്ങി നടുങ്ങി വിറക്കണം

വിറപ്പിക്കും ഞാൻ,,,
ഇനിയിവന്മാർ കാണാൻ പോകുന്നത് എന്റെ വിളയാട്ടം
ഈ നയനാരുടെ വിളയാട്ടം “

അത് കേട്ട് ചുടല

“ആ ,,,ഹ ഹ ,,,,ഹി ഹി ഹി ഹി ഹി ,,,ഹാ ഹ ഹ ഹ ഹ ,,,”: എന്നു ജഡ കൂടിയ മുടി വിടര്‍ത്തി അട്ടഹസിച്ചു.

“ഇപ്പൊ ,,,ഇപ്പോ താൻ ശങ്കരാ ,,,,നീ,,,,,,നീ…..അന്ത പെരിയ തിരുനയനാരോടെ വാരിസ്സ് ആയിടിച്ചത്….ഇതിനു വേണ്ടിയാടാ ഈ ചുടല ,,, കാല൦ കാലമാ കാത്തു കൊണ്ടിരുന്നത്,,, വണ്ടിയെ എടടാ ,,,,ഇന്നേക്ക് ഉൻ വിളയാട്ടം ആരംഭം….എന്നുടെ കൈയില്‍ അവര്‍ക്കുള്ള വിറകുകള്‍ ഭദ്രം ശങ്കരാ”

Updated: December 14, 2021 — 12:06 pm

611 Comments

  1. വിഷ്ണു ⚡

    ഒരുപാട് നാളുകൾക്ക് ശേഷം ഒരുപാട് സങ്കടം തന്ന ഒരു ഭാഗം ആയിരുന്നു ഇത്.കഴിഞ്ഞ ഭാഗത്ത് കമൻ്റ് ഇടാൻ എനിക്ക് പറ്റിയില്ല.സ്വാമി മുത്തശ്ശൻ സ്റെഷനിൽ വച്ച് അനുഭവിച്ച സംഭവം ഒന്നും വായിക്കാൻ കൂടെ പറ്റുന്നിലായിരുന്നൂ.അത്രക്ക് ഉണ്ടായിരുന്നു അത് വായിച്ചപ്പോൾ സങ്കടം.അതിൻ്റെ കൂടെ അപ്പുവിന് ഒന്നും തന്നെ സാധിക്കാതെ വരുന്നതും.ഒരുപാട് സങ്കടം ആയിപ്പോയി.അദ്ദേഹത്തെ വെളളം കുടിപ്പികുന്ന സീൻ ഒന്നും സഹിക്കാൻ പറ്റിയില്ല?

    പിന്നെ ഈ ഭാഗത്ത് തുടക്കത്തിൽ ശിവശൈലത്ത് കേറി അവരുടെ അക്രമങ്ങൾ.കണ്ണ് നിറഞ്ഞ് പോയി.ചില ഭാഗങ്ങൾ ഓക്കേ എങ്ങനെയാണ് ഞാൻ വായിച്ച് പോയത് എന്ന് എനിക്ക് പോലും അറിയില്ല. ഒരുപാട് സങ്കടം ആയിരുന്നു.അതേപോലെ ശിവനിയും അവളുടെ പ്രായത്തിലെ മറ്റു കുട്ടികളുടെ അവസ്ഥയും എല്ലാം?.ഗൗരി മോളെ കൊണ്ടുപോവുന്ന സംഭവം കണ്ടപ്പോ ആണ് ശെരിക്കും ഭയന്ന് പോയത്.ആദി ഒരു നിസ്സഹായൻ ആയി നിൽകുന്ന സംഭവം ഒന്നും ഓർക്കാൻ കൂടി ഇഷ്ടപ്പെടുന്നില്ല.
    എന്തിനാണ് ഇപ്പൊ ആധിയുടെ ശക്തികൾ പോയത് എന്നതിന് ഒരു ഉത്തരം കിട്ടുന്നില്ല..?മുത്തശ്ശൻ പറഞ്ഞത് പോലെ അന്നു രാത്രി സർപ്പങ്ങളെ കണ്ടത് കൊണ്ടാവുമോ??

    പിന്നെ ഈ ഭാഗത്തിൽ ഒരുപാട് ഇഷ്ടമായത് ഒരു ഭാഗം ആണ്.പാറു വിൻ്റെ പ്രാർത്ഥന ഫലമായി ആഞ്ജനേയ സ്വാമിയേ അവളുടെ കണ്ണൻ അയകുന്ന ഭാഗം.അത് എന്താ പറയേണ്ടത് ഒട്ടും പ്രതീക്ഷിക്കാതെ ഒരു സംഭവം ആയിരുന്നു❤️?.ഇത്രയധികം സംഘടതിന് ശേഷം ഒരുപാട് സന്തോഷം അനുഭവപ്പെട്ട ഒരു നിമിഷം.മറ്റൊന്നും അതിലേനിക്ക് പറയാൻ ഇല്ല.
    ശേരിക്ക പറഞാൽ പാറു ഇത്ര കണ്ട് അപ്പുവിനെ സ്നേഹിക്കുന്നത് കാണുമ്പോൾ അവർ ഒരുമിക്കണം എന്ന് തോന്നും.എന്നൽ പണ്ടത്തെ പോലെ അവളുടെ സ്വഭാവം വീണ്ടും അപ്പുവിൽ നിന്നും അകന്നു പോയാൽ അവനു അതിനിയും താങ്ങാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.പക്ഷേ പണ്ടത്തെ അത്രയും ദേഷ്യവും അവളോട് ഇപ്പൊ തോന്നുന്നില്ല.

    അതുപോലെ ശൈലജ അവനെക്കുറിച്ച് പറഞ്ഞ ഓരോ വാക്കുകളും മനസ്സിൽ നിന്നും പോവുന്നില്ല.അവളുടെ സങ്കടം കൊണ്ട് ആണെങ്കിലും അത്രക്ക് വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു.അവളുടെ മാനസികാവസ്ഥ ഓർക്കുമ്പോൾ അതൊന്നും പറയാനും സാധിക്കില്ല.

    അതേപോലെ അവസാനം വന്നു എല്ലാത്തിനെയും നശിപ്പിക്കുന്നതിന് കൂടെ അവർ മറ്റു പേരുകൾ പറയുന്നത് കേട്ടപ്പോ ഒരു രോമാഞ്ചം ആണ് ഉണ്ടായത്.അതുകൊണ്ട് തന്നെ അവനെയോക്കെ ഇല്ലാതെ ആക്കുന്നത് പെട്ടെന്ന് തന്നെ കാണണം..അപ്പോ ഇനി ഇത്ര കാലവും അനുഭവിച്ച യാതനകൾക്ക് പകരം ചോദിക്കാൻ ശിവശൈലത്തെ സര്ക്കാര് എന്തൊക്കെയാണ് ചെയ്ത കൂട്ടാൻ പോവുന്നത് എന്നറിയാൻ അടുത്ത ഭാഗത്തിൽ കാണാം..

    സ്നേഹം
    വിഷ്ണു

  2. ❤️❤️❤️❤️❤️

  3. Dear Harsha,

    Endinanu Adishangaran palapoozhum immature aayi samsarikunnath.. paaliyath ullavarood ethramathe thavanaya avane pand upadravicha Katha veendum veendum parayunnath.. Adihangaranh matullavarude sympathy kitaanano…

    Aadhi Inn vare Parvathinood ishtam thurann paranjitundoo?.. pinne endina avanithrem jaada ipol, veetile verum oru kallante monaya velakaaranood Parvathik engane ishtam thoonaananu.. ??

    Palapoo

  4. Pl ല്‍ കഥ വന്നു

  5. അവിടെ വന്നു ലിപിൽ

  6. 8 mani
    5 minutes more
    Thanks harshetta

  7. Eppola varunne

  8. Sajeev thiruvaikkodu

    ഹർഷാപ്പി….
    ഇന്ന് നടക്കുമോ

  9. കുരുത്തം കെട്ടവൻ

    അപ്പോൾ ഇന്ന് ഇനി വരില്ല എന്നാണോ?

  10. ചുമ്മാ വെറുപിക്കാതെ അനിയാ…

  11. പൂരത്തിന് കൊടിയേറാൻ സമയമായി മക്കളേ …?

  12. എപ്പോഴാ… ?

  13. ഇന്ന്‌ വരില്ലേ

  14. ജികെ . കിടങ്ങൂർ

    ആരും ഒന്നും പറയുന്നില്ല.. ഇന്ന് വരുമോ ആവോ

  15. സമയം പോലെ തന്നാൽ മതി ചേട്ടാ

  16. Editing kazhinju enn pl il paranjittundee

  17. മാർക്കോ

    ഈ അവസരത്തിൽ ചോദിക്കാമൊ എന്നറിയില്ലാ എന്നാലും ആകാംക്ഷ കൊണ്ട് ചോദിക്കുവാ നമ്മുടെ മണിവത്തൂരിലെ നന്ദൂട്ടനെയും അമ്മൂസിനെയും ഒരു കരക്ക് ഈ മാസം തന്നെ എത്തിക്കും എന്ന് ബ്രോ പറഞ്ഞിരുന്നു അതിനെ പറ്റി എന്തെങ്കിലും update ഉണ്ടോ…

  18. അപ്പുറത്ത് രണ്ടിടത്തും post കാണിക്കുന്നുണ്ട് .പക്ഷെ publish ചെയ്തിട്ടില്ല .
    എല്ലാ ഇടത്തും ഒരുമിച്ചാണോ ഹർഷാപ്പീ …

    1. Etha vere 2 places

    2. 1 pl care entha????

    3. ആരോ ഒരാൾ

      ഈ അപ്പുറത്ത് എന്നു പറയണത് എവിടെയാ?

    4. Atheda ennu parayamo

    5. അറക്കളം പീലിച്ചായൻ

      Pl അല്ലാതെ വേറെ എവിടെ???

Comments are closed.