അപരാജിതന്‍ 31 [Harshan] 9703

അവനിലെ സകല ശക്തിവിശേഷങ്ങളും ക്ഷയിച്ചിരിക്കുന്നു”  കുമാരിലഭട്ട൯ മറുപടി പറഞ്ഞു.

“നമ്മുടെ പ്രതീക്ഷയെല്ലാം നയനാരിലായിരുന്നു, ശക്തിയില്ലാതെ പോയാൽ പിന്നെ നയനാർ അപകടത്തിലാകുകില്ലേ ” മഹാനാഥന്‍ ചോദിച്ചു.

“ഉവ്വ് ,,അങ്ങനെ തന്നെ സംഭവിക്കും , ഒരു സംശയനിവാരണത്തിന് പുലിവേൽ നായകവും ഇവിടെയില്ല ,  ഒരു മാർഗ്ഗവു൦ കാണുന്നില്ലല്ലോ അമ്മെ ജഗദംബേ ” കുമാരിലഭട്ട൯ പരാശക്തിയുടെ വിഗ്രഹത്തിൽ കൈതൊഴുത് പ്രാർത്ഥിച്ചു

ആചാര്യരെ “

ആ വിളി കേട്ട് ഏവരും തിരിഞ്ഞു.

വാതിൽക്കൽ നിന്നും ഉള്ളിലേക്ക് നടന്നു വരുന്ന ചിന്താമണിസ്വരൂപർ

അദ്ദേഹം വന്നു അമ്മയുടെ വലിയ വിഗ്രഹത്തെ സാഷ്ടാ൦ഗം നമസ്കരിച്ചു.

“സ്വരൂപരേ , ആകെ ദുർനിമിത്തങ്ങളാണല്ലോ , നമ്മുടെ പ്രതീക്ഷകൾക്കപ്പുറത്തേക്കാണ് കാര്യങ്ങൾ പോയികൊണ്ടിരിക്കുന്നത്” കുമാരിലഭട്ട൯ മനോവ്യഥയോടെ പറഞ്ഞു.

“നിങ്ങൾ സംവദിക്കുന്നത് ഞാൻ കേട്ടു ആചാര്യരെ . അമ്മയുടെ മുന്നിലല്ലേ നമ്മൾ ഇരിക്കുന്നത് , ഒരു വഴിയുമില്ലാതെയിരിക്കില്ല , നമുക്ക് പ്രാർത്ഥനമാത്രമല്ലേ ഒരു മാർഗ്ഗം”

കുമാരിലഭട്ട൯ അതിനോട് സമ്മതം മൂളി.

ഒപ്പം സമ ആചാര്യന്മാരോട് ശക്തിപൂജകൾക്കും ഹോമങ്ങൾക്കുമായി തയ്യാറാകാൻ ഉപദേശിച്ചു. അതി൯ പ്രകാരം അവിടെ  പരാശക്തിപൂജകൾ യഥാവിധി മന്ത്രജപങ്ങളാല്‍ ആരംഭം കുറിച്ചു.

<<<<O>>>>

ശിവശൈലത്ത്

തിണ്ണയില്‍ ചുരുണ്ട് കൂടി വിറച്ച് കൊണ്ട് കിടന്ന ആദിയ്ക്ക് വായിൽ വെള്ളം നിറയുന്ന പോലെ അനുഭവപ്പെട്ടു.

ഓക്കാനിച്ചു കൊണ്ട് അവൻ എഴുന്നേറ്റു.

ഓക്കാനിക്കുന്നതല്ലാതെ ഉള്ളിൽ നിന്നും ഒന്നും പുറത്തേക്ക് പോകുന്നില്ല.

അവൻ ശബ്ദമാരും കേൾക്കാതെയിരിക്കുവാനായി അല്പം കൂടി നടന്നുകൊണ്ടൊരു മൂലയിൽ തളർന്നിരുന്നു കൊണ്ട് ഓക്കാനിച്ചു കൊണ്ടിരുന്നു.

പുറവും നെഞ്ചും ഉള്ളിലേക്ക് വലിഞ്ഞുകൊണ്ടു നോവെടുക്കുന്നു.

അപ്പോളേക്കും ശംഭു അവിടെയെത്തിയിരുന്നു.

അവൻ വേഗം ആദിയുടെ പുറം തടവി കൊടുത്തു.

പിത്തനീരിനൊപ്പം കറുപ്പും നീലയും കലർന്ന കഫകട്ടകൾ  പുറത്തേക്ക് വമിച്ചു കൊണ്ടിരുന്നു

വല്ലാത്തൊരു ഗന്ധമായിരുന്നു അതിന്.

“അപ്പുവേട്ടാ ,,വിഷമണമാണല്ലോ ” ശംഭു അവനോടു പറഞ്ഞു.

അപ്പോളേക്കും അവൻ ശർദ്ധിച്ചു തളർന്നിരുന്നു.

Updated: December 14, 2021 — 12:06 pm

611 Comments

  1. വിഷ്ണു ⚡

    ഒരുപാട് നാളുകൾക്ക് ശേഷം ഒരുപാട് സങ്കടം തന്ന ഒരു ഭാഗം ആയിരുന്നു ഇത്.കഴിഞ്ഞ ഭാഗത്ത് കമൻ്റ് ഇടാൻ എനിക്ക് പറ്റിയില്ല.സ്വാമി മുത്തശ്ശൻ സ്റെഷനിൽ വച്ച് അനുഭവിച്ച സംഭവം ഒന്നും വായിക്കാൻ കൂടെ പറ്റുന്നിലായിരുന്നൂ.അത്രക്ക് ഉണ്ടായിരുന്നു അത് വായിച്ചപ്പോൾ സങ്കടം.അതിൻ്റെ കൂടെ അപ്പുവിന് ഒന്നും തന്നെ സാധിക്കാതെ വരുന്നതും.ഒരുപാട് സങ്കടം ആയിപ്പോയി.അദ്ദേഹത്തെ വെളളം കുടിപ്പികുന്ന സീൻ ഒന്നും സഹിക്കാൻ പറ്റിയില്ല?

    പിന്നെ ഈ ഭാഗത്ത് തുടക്കത്തിൽ ശിവശൈലത്ത് കേറി അവരുടെ അക്രമങ്ങൾ.കണ്ണ് നിറഞ്ഞ് പോയി.ചില ഭാഗങ്ങൾ ഓക്കേ എങ്ങനെയാണ് ഞാൻ വായിച്ച് പോയത് എന്ന് എനിക്ക് പോലും അറിയില്ല. ഒരുപാട് സങ്കടം ആയിരുന്നു.അതേപോലെ ശിവനിയും അവളുടെ പ്രായത്തിലെ മറ്റു കുട്ടികളുടെ അവസ്ഥയും എല്ലാം?.ഗൗരി മോളെ കൊണ്ടുപോവുന്ന സംഭവം കണ്ടപ്പോ ആണ് ശെരിക്കും ഭയന്ന് പോയത്.ആദി ഒരു നിസ്സഹായൻ ആയി നിൽകുന്ന സംഭവം ഒന്നും ഓർക്കാൻ കൂടി ഇഷ്ടപ്പെടുന്നില്ല.
    എന്തിനാണ് ഇപ്പൊ ആധിയുടെ ശക്തികൾ പോയത് എന്നതിന് ഒരു ഉത്തരം കിട്ടുന്നില്ല..?മുത്തശ്ശൻ പറഞ്ഞത് പോലെ അന്നു രാത്രി സർപ്പങ്ങളെ കണ്ടത് കൊണ്ടാവുമോ??

    പിന്നെ ഈ ഭാഗത്തിൽ ഒരുപാട് ഇഷ്ടമായത് ഒരു ഭാഗം ആണ്.പാറു വിൻ്റെ പ്രാർത്ഥന ഫലമായി ആഞ്ജനേയ സ്വാമിയേ അവളുടെ കണ്ണൻ അയകുന്ന ഭാഗം.അത് എന്താ പറയേണ്ടത് ഒട്ടും പ്രതീക്ഷിക്കാതെ ഒരു സംഭവം ആയിരുന്നു❤️?.ഇത്രയധികം സംഘടതിന് ശേഷം ഒരുപാട് സന്തോഷം അനുഭവപ്പെട്ട ഒരു നിമിഷം.മറ്റൊന്നും അതിലേനിക്ക് പറയാൻ ഇല്ല.
    ശേരിക്ക പറഞാൽ പാറു ഇത്ര കണ്ട് അപ്പുവിനെ സ്നേഹിക്കുന്നത് കാണുമ്പോൾ അവർ ഒരുമിക്കണം എന്ന് തോന്നും.എന്നൽ പണ്ടത്തെ പോലെ അവളുടെ സ്വഭാവം വീണ്ടും അപ്പുവിൽ നിന്നും അകന്നു പോയാൽ അവനു അതിനിയും താങ്ങാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.പക്ഷേ പണ്ടത്തെ അത്രയും ദേഷ്യവും അവളോട് ഇപ്പൊ തോന്നുന്നില്ല.

    അതുപോലെ ശൈലജ അവനെക്കുറിച്ച് പറഞ്ഞ ഓരോ വാക്കുകളും മനസ്സിൽ നിന്നും പോവുന്നില്ല.അവളുടെ സങ്കടം കൊണ്ട് ആണെങ്കിലും അത്രക്ക് വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു.അവളുടെ മാനസികാവസ്ഥ ഓർക്കുമ്പോൾ അതൊന്നും പറയാനും സാധിക്കില്ല.

    അതേപോലെ അവസാനം വന്നു എല്ലാത്തിനെയും നശിപ്പിക്കുന്നതിന് കൂടെ അവർ മറ്റു പേരുകൾ പറയുന്നത് കേട്ടപ്പോ ഒരു രോമാഞ്ചം ആണ് ഉണ്ടായത്.അതുകൊണ്ട് തന്നെ അവനെയോക്കെ ഇല്ലാതെ ആക്കുന്നത് പെട്ടെന്ന് തന്നെ കാണണം..അപ്പോ ഇനി ഇത്ര കാലവും അനുഭവിച്ച യാതനകൾക്ക് പകരം ചോദിക്കാൻ ശിവശൈലത്തെ സര്ക്കാര് എന്തൊക്കെയാണ് ചെയ്ത കൂട്ടാൻ പോവുന്നത് എന്നറിയാൻ അടുത്ത ഭാഗത്തിൽ കാണാം..

    സ്നേഹം
    വിഷ്ണു

  2. ❤️❤️❤️❤️❤️

  3. Dear Harsha,

    Endinanu Adishangaran palapoozhum immature aayi samsarikunnath.. paaliyath ullavarood ethramathe thavanaya avane pand upadravicha Katha veendum veendum parayunnath.. Adihangaranh matullavarude sympathy kitaanano…

    Aadhi Inn vare Parvathinood ishtam thurann paranjitundoo?.. pinne endina avanithrem jaada ipol, veetile verum oru kallante monaya velakaaranood Parvathik engane ishtam thoonaananu.. ??

    Palapoo

  4. Pl ല്‍ കഥ വന്നു

  5. അവിടെ വന്നു ലിപിൽ

  6. 8 mani
    5 minutes more
    Thanks harshetta

  7. Eppola varunne

  8. Sajeev thiruvaikkodu

    ഹർഷാപ്പി….
    ഇന്ന് നടക്കുമോ

  9. കുരുത്തം കെട്ടവൻ

    അപ്പോൾ ഇന്ന് ഇനി വരില്ല എന്നാണോ?

  10. ചുമ്മാ വെറുപിക്കാതെ അനിയാ…

  11. പൂരത്തിന് കൊടിയേറാൻ സമയമായി മക്കളേ …?

  12. എപ്പോഴാ… ?

  13. ഇന്ന്‌ വരില്ലേ

  14. ജികെ . കിടങ്ങൂർ

    ആരും ഒന്നും പറയുന്നില്ല.. ഇന്ന് വരുമോ ആവോ

  15. സമയം പോലെ തന്നാൽ മതി ചേട്ടാ

  16. Editing kazhinju enn pl il paranjittundee

  17. മാർക്കോ

    ഈ അവസരത്തിൽ ചോദിക്കാമൊ എന്നറിയില്ലാ എന്നാലും ആകാംക്ഷ കൊണ്ട് ചോദിക്കുവാ നമ്മുടെ മണിവത്തൂരിലെ നന്ദൂട്ടനെയും അമ്മൂസിനെയും ഒരു കരക്ക് ഈ മാസം തന്നെ എത്തിക്കും എന്ന് ബ്രോ പറഞ്ഞിരുന്നു അതിനെ പറ്റി എന്തെങ്കിലും update ഉണ്ടോ…

  18. അപ്പുറത്ത് രണ്ടിടത്തും post കാണിക്കുന്നുണ്ട് .പക്ഷെ publish ചെയ്തിട്ടില്ല .
    എല്ലാ ഇടത്തും ഒരുമിച്ചാണോ ഹർഷാപ്പീ …

    1. Etha vere 2 places

    2. 1 pl care entha????

    3. ആരോ ഒരാൾ

      ഈ അപ്പുറത്ത് എന്നു പറയണത് എവിടെയാ?

    4. Atheda ennu parayamo

    5. അറക്കളം പീലിച്ചായൻ

      Pl അല്ലാതെ വേറെ എവിടെ???

Comments are closed.