അപരാജിതന്‍ 31 [Harshan] 9704

അവർ ശിവശൈലത്ത് എത്തി ചേർന്നു.

വണ്ടി വരുന്നത് കണ്ടു എല്ലാവരും ഓടി വന്നു.

അവിടെയിറക്കി പോലീസുകാര്‍ തിരികെ പോയി.

സ്വാമി മുത്തശന്‍റെ അവസ്ഥ കണ്ടു വൈദ്യർ മുത്തശ്ശൻ ഓടി വന്നു കെട്ടിപിടിച്ചു കരഞ്ഞു.

“എനിക്കൊന്നൂല്ല വൈദ്യരെ ,,,,,,” പുഞ്ചിരിച്ചു കൊണ്ട് മുത്തശ്ശൻ ആശ്വസിപ്പിച്ചു.

പോലീസുകാർ അദ്ദേഹത്തെ ഭേദ്യം ചെയ്തതു മൂലമുണ്ടായ പരിക്കുകൾ കണ്ടു സകലരും ആ മനുഷ്യനെ കെട്ടിപിടിച്ചു കരഞ്ഞു , വൈദ്യർ മുത്തശ്ശൻ മാറാത്തലച്ചു നിലവിളിച്ചു കൊണ്ടിരുന്നു.

ആ ഗ്രാമത്തിലെ എല്ലാവരും മുത്തശ്ശനെ കണ്ടു സങ്കടപെട്ടിരുന്നു.

തിണ്ണയില്‍ മൂത്തശ്ശനെ ഇരുത്തി

കുറെ നേരം കഴിഞ്ഞപ്പോള്‍

” അവരെന്താ നിന്നെ കൊണ്ട് വന്നാക്കിയത് സ്വാമി ?” വൈദ്യർ മുത്തശൻ ചോദിച്ചു

“ഏതോ മന്ത്രി അധികാരി വിളിച്ചു പറഞ്ഞു , എന്നെ വിടാൻ വേണ്ടി ,, അവരെന്നെ കൊല്ലുമായിരുന്നു വൈദ്യരെ ” വിഷമം കടിച്ചമർത്തി അദ്ദേഹം പറഞ്ഞു

“നമ്മളൊക്കെ പട്ടികളാ ,,വെറും പട്ടികൾ ,,, എനിക്കൊന്നു കിടക്കണം ,, “എന്നുപറഞ്ഞു ശംഭുവിന്‍റെ കൈ പിടിച്ചു വീട്ടിലേക്ക് നടന്നു.

ആദിയും വിഷമത്തോടെ അതിലേറെ തളർച്ചയോടെ വീട്ടിലേക്ക് ചെന്നു

തിണ്ണയിൽ പായ വിരിച്ചു കിടന്നു.

ഓരോ മണിക്കൂര്‍ കഴിയുന്തോറും താന്‍ പൂര്‍ണ്ണമായും ഇല്ലാതെ ആയി കൊണ്ടിരിക്കുകയാണെന്ന് അവന്‍ മനസ്സിലാക്കി.

ഇവിടത്തെ അവസ്ഥ കാരണം ഒന്ന് ഹോസ്പിറ്റലിൽ പോലും പോകാൻ സാധിക്കുന്നില്ല.

ഉറങ്ങാനും സാധിക്കുന്നില്ല

അവന്‍റെ നെറ്റിയിൽ ഒരു കരസ്പർശം അനുഭവപ്പെട്ടു.

കസ്തൂരി ആയിരുന്നു , ഒപ്പം ശങ്കരനും ശിവാനിയും ഉണ്ടായിരുന്നു.

“കുറവുണ്ടോ അനിയാ ,,,,?” അവൾ ചോദിച്ചു

“എനിക്കൊട്ടും വയ്യ ചേച്ചി ,, ഒട്ടും വയ്യ ,,,,”

അവൻ എഴുനേല്ക്കാ൯ നോക്കി

“വേണ്ട ,,അവിടെ കിടന്നോ ,,” എന്നുപറഞ്ഞവൾ വിലക്കി

“ആ പോലീസ് കാരൻ ചേച്ചിയെ ചവിട്ടിയല്ലേ ,, ” വിഷമത്തോടെ അവൻ ചോദിച്ചു

സത്യത്തിൽ അവന് സങ്കടമായിരുന്നു വന്നത് ,താൻ ഈ ഗതിയിൽ ആയിപോയി ഇല്ലായിരുന്നെങ്കിൽ ഗുണശേഖരൻ എന്നെ അവന്‍റെ കയ്യാൽ മരണമടഞ്ഞിരുന്നേനെ ,, അത്രക്കും കർമ്മങ്ങൾ അയാൾ ചെയ്തു  കൂട്ടിയിട്ടുണ്ട് ,, പക്ഷെ ,, തനിക്ക് ഒന്നിനും ആകുന്നില്ല ,,”

അവൻ നിശബ്ദനായി കിടന്നു

“എല്ലാം പോയി അനിയാ ,, ഇനി മുതൽ തൊഴിലുറപ്പ് ജോലി ഉണ്ടാകില്ല ,,അത് കൊട്ടാരം,  മുടക്കി എന്നാ കേട്ടത് ,,കൂടാതെ കനകാംബര മുതലാളി വന്നിരുന്നു ,, ഇനി റേഷൻ ഇങ്ങോട്ടേക്ക് കൊടുക്കരുതെന്ന് അദ്ദേഹത്തിന് കൊട്ടാരം വകയും തിമ്മയ്യൻ മുതലാളി വകയും ശാസനം കിട്ടിയിട്ടുണ്ട് ,, അപ്പൊ ഇനി വീണ്ടും പട്ടിണി തന്നെ ആകും അനിയാ ,,,,’ വിഷമത്തോടെ കസ്‌തൂരി പറഞ്ഞു

Updated: December 14, 2021 — 12:06 pm

611 Comments

  1. വിഷ്ണു ⚡

    ഒരുപാട് നാളുകൾക്ക് ശേഷം ഒരുപാട് സങ്കടം തന്ന ഒരു ഭാഗം ആയിരുന്നു ഇത്.കഴിഞ്ഞ ഭാഗത്ത് കമൻ്റ് ഇടാൻ എനിക്ക് പറ്റിയില്ല.സ്വാമി മുത്തശ്ശൻ സ്റെഷനിൽ വച്ച് അനുഭവിച്ച സംഭവം ഒന്നും വായിക്കാൻ കൂടെ പറ്റുന്നിലായിരുന്നൂ.അത്രക്ക് ഉണ്ടായിരുന്നു അത് വായിച്ചപ്പോൾ സങ്കടം.അതിൻ്റെ കൂടെ അപ്പുവിന് ഒന്നും തന്നെ സാധിക്കാതെ വരുന്നതും.ഒരുപാട് സങ്കടം ആയിപ്പോയി.അദ്ദേഹത്തെ വെളളം കുടിപ്പികുന്ന സീൻ ഒന്നും സഹിക്കാൻ പറ്റിയില്ല?

    പിന്നെ ഈ ഭാഗത്ത് തുടക്കത്തിൽ ശിവശൈലത്ത് കേറി അവരുടെ അക്രമങ്ങൾ.കണ്ണ് നിറഞ്ഞ് പോയി.ചില ഭാഗങ്ങൾ ഓക്കേ എങ്ങനെയാണ് ഞാൻ വായിച്ച് പോയത് എന്ന് എനിക്ക് പോലും അറിയില്ല. ഒരുപാട് സങ്കടം ആയിരുന്നു.അതേപോലെ ശിവനിയും അവളുടെ പ്രായത്തിലെ മറ്റു കുട്ടികളുടെ അവസ്ഥയും എല്ലാം?.ഗൗരി മോളെ കൊണ്ടുപോവുന്ന സംഭവം കണ്ടപ്പോ ആണ് ശെരിക്കും ഭയന്ന് പോയത്.ആദി ഒരു നിസ്സഹായൻ ആയി നിൽകുന്ന സംഭവം ഒന്നും ഓർക്കാൻ കൂടി ഇഷ്ടപ്പെടുന്നില്ല.
    എന്തിനാണ് ഇപ്പൊ ആധിയുടെ ശക്തികൾ പോയത് എന്നതിന് ഒരു ഉത്തരം കിട്ടുന്നില്ല..?മുത്തശ്ശൻ പറഞ്ഞത് പോലെ അന്നു രാത്രി സർപ്പങ്ങളെ കണ്ടത് കൊണ്ടാവുമോ??

    പിന്നെ ഈ ഭാഗത്തിൽ ഒരുപാട് ഇഷ്ടമായത് ഒരു ഭാഗം ആണ്.പാറു വിൻ്റെ പ്രാർത്ഥന ഫലമായി ആഞ്ജനേയ സ്വാമിയേ അവളുടെ കണ്ണൻ അയകുന്ന ഭാഗം.അത് എന്താ പറയേണ്ടത് ഒട്ടും പ്രതീക്ഷിക്കാതെ ഒരു സംഭവം ആയിരുന്നു❤️?.ഇത്രയധികം സംഘടതിന് ശേഷം ഒരുപാട് സന്തോഷം അനുഭവപ്പെട്ട ഒരു നിമിഷം.മറ്റൊന്നും അതിലേനിക്ക് പറയാൻ ഇല്ല.
    ശേരിക്ക പറഞാൽ പാറു ഇത്ര കണ്ട് അപ്പുവിനെ സ്നേഹിക്കുന്നത് കാണുമ്പോൾ അവർ ഒരുമിക്കണം എന്ന് തോന്നും.എന്നൽ പണ്ടത്തെ പോലെ അവളുടെ സ്വഭാവം വീണ്ടും അപ്പുവിൽ നിന്നും അകന്നു പോയാൽ അവനു അതിനിയും താങ്ങാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.പക്ഷേ പണ്ടത്തെ അത്രയും ദേഷ്യവും അവളോട് ഇപ്പൊ തോന്നുന്നില്ല.

    അതുപോലെ ശൈലജ അവനെക്കുറിച്ച് പറഞ്ഞ ഓരോ വാക്കുകളും മനസ്സിൽ നിന്നും പോവുന്നില്ല.അവളുടെ സങ്കടം കൊണ്ട് ആണെങ്കിലും അത്രക്ക് വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു.അവളുടെ മാനസികാവസ്ഥ ഓർക്കുമ്പോൾ അതൊന്നും പറയാനും സാധിക്കില്ല.

    അതേപോലെ അവസാനം വന്നു എല്ലാത്തിനെയും നശിപ്പിക്കുന്നതിന് കൂടെ അവർ മറ്റു പേരുകൾ പറയുന്നത് കേട്ടപ്പോ ഒരു രോമാഞ്ചം ആണ് ഉണ്ടായത്.അതുകൊണ്ട് തന്നെ അവനെയോക്കെ ഇല്ലാതെ ആക്കുന്നത് പെട്ടെന്ന് തന്നെ കാണണം..അപ്പോ ഇനി ഇത്ര കാലവും അനുഭവിച്ച യാതനകൾക്ക് പകരം ചോദിക്കാൻ ശിവശൈലത്തെ സര്ക്കാര് എന്തൊക്കെയാണ് ചെയ്ത കൂട്ടാൻ പോവുന്നത് എന്നറിയാൻ അടുത്ത ഭാഗത്തിൽ കാണാം..

    സ്നേഹം
    വിഷ്ണു

  2. ❤️❤️❤️❤️❤️

  3. Dear Harsha,

    Endinanu Adishangaran palapoozhum immature aayi samsarikunnath.. paaliyath ullavarood ethramathe thavanaya avane pand upadravicha Katha veendum veendum parayunnath.. Adihangaranh matullavarude sympathy kitaanano…

    Aadhi Inn vare Parvathinood ishtam thurann paranjitundoo?.. pinne endina avanithrem jaada ipol, veetile verum oru kallante monaya velakaaranood Parvathik engane ishtam thoonaananu.. ??

    Palapoo

  4. Pl ല്‍ കഥ വന്നു

  5. അവിടെ വന്നു ലിപിൽ

  6. 8 mani
    5 minutes more
    Thanks harshetta

  7. Eppola varunne

  8. Sajeev thiruvaikkodu

    ഹർഷാപ്പി….
    ഇന്ന് നടക്കുമോ

  9. കുരുത്തം കെട്ടവൻ

    അപ്പോൾ ഇന്ന് ഇനി വരില്ല എന്നാണോ?

  10. ചുമ്മാ വെറുപിക്കാതെ അനിയാ…

  11. പൂരത്തിന് കൊടിയേറാൻ സമയമായി മക്കളേ …?

  12. എപ്പോഴാ… ?

  13. ഇന്ന്‌ വരില്ലേ

  14. ജികെ . കിടങ്ങൂർ

    ആരും ഒന്നും പറയുന്നില്ല.. ഇന്ന് വരുമോ ആവോ

  15. സമയം പോലെ തന്നാൽ മതി ചേട്ടാ

  16. Editing kazhinju enn pl il paranjittundee

  17. മാർക്കോ

    ഈ അവസരത്തിൽ ചോദിക്കാമൊ എന്നറിയില്ലാ എന്നാലും ആകാംക്ഷ കൊണ്ട് ചോദിക്കുവാ നമ്മുടെ മണിവത്തൂരിലെ നന്ദൂട്ടനെയും അമ്മൂസിനെയും ഒരു കരക്ക് ഈ മാസം തന്നെ എത്തിക്കും എന്ന് ബ്രോ പറഞ്ഞിരുന്നു അതിനെ പറ്റി എന്തെങ്കിലും update ഉണ്ടോ…

  18. അപ്പുറത്ത് രണ്ടിടത്തും post കാണിക്കുന്നുണ്ട് .പക്ഷെ publish ചെയ്തിട്ടില്ല .
    എല്ലാ ഇടത്തും ഒരുമിച്ചാണോ ഹർഷാപ്പീ …

    1. Etha vere 2 places

    2. 1 pl care entha????

    3. ആരോ ഒരാൾ

      ഈ അപ്പുറത്ത് എന്നു പറയണത് എവിടെയാ?

    4. Atheda ennu parayamo

    5. അറക്കളം പീലിച്ചായൻ

      Pl അല്ലാതെ വേറെ എവിടെ???

Comments are closed.