അപരാജിതന്‍ 31 [Harshan] 9704

“എന്‍റെ കൈയിൽ നിന്നും കിളവനെ രക്ഷപ്പെടുത്തി എന്ന് ആശ്വസിക്കണ്ട , സമയമിനിയുമുണ്ടല്ലോ ,,നിന്നെയും ഈ നായ്ക്കളെയും എന്താ ചെയ്യാൻ പോകുന്നതെന്ന് നീ കണ്ടോ ,, അവിടെ ഞങ്ങൾ കേറിനിരങ്ങും ,  അപ്പൊ  നിന്നെയൊന്നും രക്ഷിക്കാൻ ഒരു മിനിസ്റ്ററും ഒണ്ടാകില്ല മൈരെ,,,  ,,,” പല്ലിറുമ്മി കൊണ്ട് ഗുണശേഖരൻ പറഞ്ഞു

“എന്നെ എന്ത് വേണമെങ്കിലും ചെയ്തൊ,,,എന്നാലൂം അവരെയൊന്നും ചെയല്ലേ സാറേ ,, പാവങ്ങളാ ,,,,”

പേടിച്ച് അവ൯ തൊഴുകൈകളോടെ പറഞ്ഞു

“ഗുണശേഖരൻ പുച്ഛത്തോടെ ചിരിച്ചു

“എന്താടാ നായെ നിന്‍റെ പേര് ,,,,?”

“അറി ,,അറിവഴകൻ ……..”അവൻ ഭയത്തോടെ പറഞ്ഞു

“ഹമ് ,,,,അധികം താമസമില്ല ,, ഞാൻ വരും ,, എന്‍റെ ആളുകളുമായി ,, ഞാൻ തന്നെ വരും , ഒന്നിനെയും ഞാൻ വെറുതെ വിടില്ല പോടാ ,” എന്നു പറഞ്ഞു ആദിയുടെ ചുമലിൽ പിടിച്ചു തള്ളി

ആദി ജീപ്പിന്‍റെ ഉള്ളിലേക്ക് സ്റ്റിയറിങ്ങിൽ തലയിടിച്ചു വീണു

ഗുണശേഖരൻ മൊബൈൽ കൈയിലെടുത്ത് ആരെയോ വിളിച്ചു കൊണ്ട് തിരിഞ്ഞു നടന്നു.ഭയത്തോടെ ആദി അയാളെ നോക്കി കൊണ്ട് വേഗം ജീപ്പിൽ കയറി ശിവശൈലത്തേക്ക് തിരിച്ചു .

എന്തോ അനര്‍ത്ഥം ശിവശൈലത്ത് സംഭവിക്കുമെന്ന് അവന്‍റെ അകക്കണ്ണ് അവനറിവ് കൊടുത്തു.

<<<<O>>>>

ദേവർമഠത്തിൽ

പാർവ്വതി ജലപാനം പോലുമില്ലാതെ പൂർണ്ണമായും പരാശക്തിയ്ക്ക് തന്‍റെ  പ്രാണനിൽ പാതിയെ സമർപ്പിച്ചു കൊണ്ട് യാതൊരു വിധ വിഘ്നങ്ങളും കൂടാതെ പൂർണ്ണമായും പ്രാർത്ഥനയിൽ തന്നെയായിരുന്നു.മൂന്നു വട്ടം അവൾ ദേവി മാഹാത്മ്യം പാരായണം ചെയ്തു കഴിഞ്ഞിരുന്നു.ശങ്കരന് വേണ്ടി അനുഷ്ഠിക്കുന്ന ഒന്നിനും അവൾ നിഷ്ഠ  വെടിഞ്ഞൊന്നും ചെയ്യില്ല.

കാരണം ,

തന്‍റെ ജീവന് വേണ്ടിയല്ല

തന്‍റെ  ശങ്കരന്‍റെ ജീവന് വേണ്ടിയാണ്.

തന്‍റെ ഉപാസനയിൽ ഒരു കുറവ് വരുന്നത് കൊണ്ട് അവന് ദോഷമാകരുതെന്ന്  അവൾ ആഗ്രഹിക്കുന്നു.

ഒരിക്കൽ അവന്‍റെ പ്രാണൻ ഇല്ലാതെ ആകുവാൻ പ്രാർത്ഥിച്ചവൾ.

ഇന്ന് , അവനെ തനിക്ക് ലഭിക്കുവാൻ , അവന്‍റെ പ്രാണന് യാതൊരു ദോഷവും സംഭവിക്കാതെഇരിക്കുവാൻ പരാശക്തിയോടു മനമുരുകി പ്രാർത്ഥിക്കുന്നു.ഉപാസന ചെയ്യുന്നു

അവളെ സംബന്ധിച്ചു തന്‍റെ  ആത്മാവും മനസും പ്രാണനും എല്ലാം അവളുടെ ശങ്കരൻ തന്നെയാണ്.

ശിവന്‍റെ ആശീർവാദത്താൽ പിറന്നവനെ സംരക്ഷിക്കാന്‍  ശക്തിയുടെ ആശീർവാദത്താൽ പിറന്നവളുടെ അഗ്നിതുല്യമായ സാധന

<<<<O>>>> 

Updated: December 14, 2021 — 12:06 pm

611 Comments

  1. വിഷ്ണു ⚡

    ഒരുപാട് നാളുകൾക്ക് ശേഷം ഒരുപാട് സങ്കടം തന്ന ഒരു ഭാഗം ആയിരുന്നു ഇത്.കഴിഞ്ഞ ഭാഗത്ത് കമൻ്റ് ഇടാൻ എനിക്ക് പറ്റിയില്ല.സ്വാമി മുത്തശ്ശൻ സ്റെഷനിൽ വച്ച് അനുഭവിച്ച സംഭവം ഒന്നും വായിക്കാൻ കൂടെ പറ്റുന്നിലായിരുന്നൂ.അത്രക്ക് ഉണ്ടായിരുന്നു അത് വായിച്ചപ്പോൾ സങ്കടം.അതിൻ്റെ കൂടെ അപ്പുവിന് ഒന്നും തന്നെ സാധിക്കാതെ വരുന്നതും.ഒരുപാട് സങ്കടം ആയിപ്പോയി.അദ്ദേഹത്തെ വെളളം കുടിപ്പികുന്ന സീൻ ഒന്നും സഹിക്കാൻ പറ്റിയില്ല?

    പിന്നെ ഈ ഭാഗത്ത് തുടക്കത്തിൽ ശിവശൈലത്ത് കേറി അവരുടെ അക്രമങ്ങൾ.കണ്ണ് നിറഞ്ഞ് പോയി.ചില ഭാഗങ്ങൾ ഓക്കേ എങ്ങനെയാണ് ഞാൻ വായിച്ച് പോയത് എന്ന് എനിക്ക് പോലും അറിയില്ല. ഒരുപാട് സങ്കടം ആയിരുന്നു.അതേപോലെ ശിവനിയും അവളുടെ പ്രായത്തിലെ മറ്റു കുട്ടികളുടെ അവസ്ഥയും എല്ലാം?.ഗൗരി മോളെ കൊണ്ടുപോവുന്ന സംഭവം കണ്ടപ്പോ ആണ് ശെരിക്കും ഭയന്ന് പോയത്.ആദി ഒരു നിസ്സഹായൻ ആയി നിൽകുന്ന സംഭവം ഒന്നും ഓർക്കാൻ കൂടി ഇഷ്ടപ്പെടുന്നില്ല.
    എന്തിനാണ് ഇപ്പൊ ആധിയുടെ ശക്തികൾ പോയത് എന്നതിന് ഒരു ഉത്തരം കിട്ടുന്നില്ല..?മുത്തശ്ശൻ പറഞ്ഞത് പോലെ അന്നു രാത്രി സർപ്പങ്ങളെ കണ്ടത് കൊണ്ടാവുമോ??

    പിന്നെ ഈ ഭാഗത്തിൽ ഒരുപാട് ഇഷ്ടമായത് ഒരു ഭാഗം ആണ്.പാറു വിൻ്റെ പ്രാർത്ഥന ഫലമായി ആഞ്ജനേയ സ്വാമിയേ അവളുടെ കണ്ണൻ അയകുന്ന ഭാഗം.അത് എന്താ പറയേണ്ടത് ഒട്ടും പ്രതീക്ഷിക്കാതെ ഒരു സംഭവം ആയിരുന്നു❤️?.ഇത്രയധികം സംഘടതിന് ശേഷം ഒരുപാട് സന്തോഷം അനുഭവപ്പെട്ട ഒരു നിമിഷം.മറ്റൊന്നും അതിലേനിക്ക് പറയാൻ ഇല്ല.
    ശേരിക്ക പറഞാൽ പാറു ഇത്ര കണ്ട് അപ്പുവിനെ സ്നേഹിക്കുന്നത് കാണുമ്പോൾ അവർ ഒരുമിക്കണം എന്ന് തോന്നും.എന്നൽ പണ്ടത്തെ പോലെ അവളുടെ സ്വഭാവം വീണ്ടും അപ്പുവിൽ നിന്നും അകന്നു പോയാൽ അവനു അതിനിയും താങ്ങാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.പക്ഷേ പണ്ടത്തെ അത്രയും ദേഷ്യവും അവളോട് ഇപ്പൊ തോന്നുന്നില്ല.

    അതുപോലെ ശൈലജ അവനെക്കുറിച്ച് പറഞ്ഞ ഓരോ വാക്കുകളും മനസ്സിൽ നിന്നും പോവുന്നില്ല.അവളുടെ സങ്കടം കൊണ്ട് ആണെങ്കിലും അത്രക്ക് വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു.അവളുടെ മാനസികാവസ്ഥ ഓർക്കുമ്പോൾ അതൊന്നും പറയാനും സാധിക്കില്ല.

    അതേപോലെ അവസാനം വന്നു എല്ലാത്തിനെയും നശിപ്പിക്കുന്നതിന് കൂടെ അവർ മറ്റു പേരുകൾ പറയുന്നത് കേട്ടപ്പോ ഒരു രോമാഞ്ചം ആണ് ഉണ്ടായത്.അതുകൊണ്ട് തന്നെ അവനെയോക്കെ ഇല്ലാതെ ആക്കുന്നത് പെട്ടെന്ന് തന്നെ കാണണം..അപ്പോ ഇനി ഇത്ര കാലവും അനുഭവിച്ച യാതനകൾക്ക് പകരം ചോദിക്കാൻ ശിവശൈലത്തെ സര്ക്കാര് എന്തൊക്കെയാണ് ചെയ്ത കൂട്ടാൻ പോവുന്നത് എന്നറിയാൻ അടുത്ത ഭാഗത്തിൽ കാണാം..

    സ്നേഹം
    വിഷ്ണു

  2. ❤️❤️❤️❤️❤️

  3. Dear Harsha,

    Endinanu Adishangaran palapoozhum immature aayi samsarikunnath.. paaliyath ullavarood ethramathe thavanaya avane pand upadravicha Katha veendum veendum parayunnath.. Adihangaranh matullavarude sympathy kitaanano…

    Aadhi Inn vare Parvathinood ishtam thurann paranjitundoo?.. pinne endina avanithrem jaada ipol, veetile verum oru kallante monaya velakaaranood Parvathik engane ishtam thoonaananu.. ??

    Palapoo

  4. Pl ല്‍ കഥ വന്നു

  5. അവിടെ വന്നു ലിപിൽ

  6. 8 mani
    5 minutes more
    Thanks harshetta

  7. Eppola varunne

  8. Sajeev thiruvaikkodu

    ഹർഷാപ്പി….
    ഇന്ന് നടക്കുമോ

  9. കുരുത്തം കെട്ടവൻ

    അപ്പോൾ ഇന്ന് ഇനി വരില്ല എന്നാണോ?

  10. ചുമ്മാ വെറുപിക്കാതെ അനിയാ…

  11. പൂരത്തിന് കൊടിയേറാൻ സമയമായി മക്കളേ …?

  12. എപ്പോഴാ… ?

  13. ഇന്ന്‌ വരില്ലേ

  14. ജികെ . കിടങ്ങൂർ

    ആരും ഒന്നും പറയുന്നില്ല.. ഇന്ന് വരുമോ ആവോ

  15. സമയം പോലെ തന്നാൽ മതി ചേട്ടാ

  16. Editing kazhinju enn pl il paranjittundee

  17. മാർക്കോ

    ഈ അവസരത്തിൽ ചോദിക്കാമൊ എന്നറിയില്ലാ എന്നാലും ആകാംക്ഷ കൊണ്ട് ചോദിക്കുവാ നമ്മുടെ മണിവത്തൂരിലെ നന്ദൂട്ടനെയും അമ്മൂസിനെയും ഒരു കരക്ക് ഈ മാസം തന്നെ എത്തിക്കും എന്ന് ബ്രോ പറഞ്ഞിരുന്നു അതിനെ പറ്റി എന്തെങ്കിലും update ഉണ്ടോ…

  18. അപ്പുറത്ത് രണ്ടിടത്തും post കാണിക്കുന്നുണ്ട് .പക്ഷെ publish ചെയ്തിട്ടില്ല .
    എല്ലാ ഇടത്തും ഒരുമിച്ചാണോ ഹർഷാപ്പീ …

    1. Etha vere 2 places

    2. 1 pl care entha????

    3. ആരോ ഒരാൾ

      ഈ അപ്പുറത്ത് എന്നു പറയണത് എവിടെയാ?

    4. Atheda ennu parayamo

    5. അറക്കളം പീലിച്ചായൻ

      Pl അല്ലാതെ വേറെ എവിടെ???

Comments are closed.