അവന്റെ വിളികേട്ട് മുഖമുയർത്തി നോക്കിയ ആ പാവ൦ വൃദ്ധൻ “മോനെ ,,,,,മോനേ ….അറിവഴകാ ,,” എന്ന് വിളിച്ചു വിങ്ങിപ്പൊട്ടി ഏങ്ങലടിച്ചു ഉറക്കെ കരഞ്ഞു കൊണ്ടിരുന്നു.
“എന്താ ,,നിങ്ങളി കാണിക്കുന്നേ ,,,,,” എന്നു പറഞ്ഞു കൊണ്ട് അവൻ വേഗം അദ്ദേഹത്തിന്റെ അടുത്തേക്കു ചെന്ന് എണീപ്പിച്ചു.
“പാവമാ സാറേ ,,,,” എന്നുപറഞ്ഞു തിരിഞ്ഞതും
“തള്ളേക്കൂട്ടി പൊലയാടി മോനെ ,,,,,,: എന്നുപറഞ്ഞു കൊണ്ട് ഗുണശേഖരൻ അവന്റെ കരണ൦ നോക്കി ആഞ്ഞടിച്ചു.
തിരിച്ചു കൈ പോലും ഉയർത്താൻ ശേഷിയില്ലാതെ അവൻ ആ അടിയിൽ ഭിത്തിയിലേക്ക് ചാരി പോയിരുന്നു
“ആര് പറഞ്ഞടാ ,,നീ ഈ നായയെ എഴുന്നേല്പിക്കാൻ ,,,,” മുട്ട് കാൽ മടക്കി ആദിയുടെ വയറിൽ ആഞ്ഞു തൊഴിച്ചു
“അമ്മെ ,,,,,,,,” എന്ന് വിളിച്ചു കൊണ്ട് അവൻ ഭിത്തിയുടെ ഉരഞ്ഞു നിലത്തേക്ക് മുട്ട് കുത്തി പോയി.
അടിവയറിലെ ചൂടുനോവും അതിനോടൊപ്പമുള്ള മര്‍ദ്ദനവും അവനു സഹിക്കുന്നതിനുമപ്പുറമായിരുന്നു.
“അവനെയൊന്നും ചെയ്യല്ലേ ഏമാനെ ,,,,,:പാവമാ ഏമാനെ ” എന്നുപറഞ്ഞു സ്വാമി മുത്തശ്ശൻ അയാളുടെ കാൽ പിടിച്ചു കരഞ്ഞു
ആദി ഹൃദയഭേദകമായ കാഴ്ച കണ്ട നിമിഷം മരിച്ചു പോയിരുന്നെങ്കിൽ എന്നുപോലും ആഗ്രഹിച്ചു പോയിരുന്നു
താന്‍ വെറുമൊരു പുഴുവിനു തുല്യമായി പോയ അവസ്ഥ, തെരുവ് നായ പോലും എതിര്‍ക്കാന്‍ ശ്രമം നടത്തും , തനിക്കതിനും കഴിയാതെ പോയതില്‍ അവന് സ്വയം ശപിച്ചു.കൊണ്ട് അവിടെയിരുന്നു തലയില്‍ ഇരു കൈകളും കൊണ്ട് ശക്തിയില്‍ അടിച്ചടിച്ചു
“വെള്ളം കുടിക്കടാ ,,പൊലയാടി ” എന്നുറക്കെ പറഞ്ഞു സ്വാമി മുത്തശ്ശന്റെ ചുമലിൽ ബൂട്ടിട്ട കാല് കൊണ്ട് ചവിട്ടി .
മുത്തശ്ശൻ ഭയത്തോടെ നാല് മുട്ടുകളും കുത്തി ആ പാത്രത്തിൽ നിന്നും വെള്ളം നക്കി കുടിച്ചു കൊണ്ടിരുന്നു
ആ കാഴ്ച ആദിക്ക് സഹിക്കാനായില്ല
ഉറക്കെ കരഞ്ഞു കൊണ്ട് അവൻ കൈകൾ കൂപ്പി ഗുണശേഖരന്റെ കാലിൽ പിടിച്ചു പൊട്ടി കരഞ്ഞു പറഞ്ഞു
“മുത്തശ്ശനെ ഒന്നും ചെയ്യല്ലേ സാറേ ,,, പാവമാ സാറേ ,,അസുഖമുള്ളയാളാ സാറേ ദൈവത്തെ ഓര്‍ത്ത് വെറുതെ വിടണേ സാറേ ,,,,”
“ഈ കൂത്തിച്ചി മോനേ പുറത്താക്കടോ ,,,,” രണ്ടു പൊലീസുകാരെ നോക്കി ഗുണശേഖരന് പറഞ്ഞു
അതോടെ അവർ ആദിയെ തൂക്കിയെടുത്ത് വാതിലിനു പുറത്തേക്ക് തള്ളി
അവൻ നടയിലൂടെ കാൽ വഴുതി വീണു മണ്ണിൽ മലര്‍ന്നടിച്ചു വീണു കിടന്നു
മുഖം മണ്ണില്‍ പതിഞ്ഞു
ഒരുപാട് നാളുകൾക്ക് ശേഷം ഒരുപാട് സങ്കടം തന്ന ഒരു ഭാഗം ആയിരുന്നു ഇത്.കഴിഞ്ഞ ഭാഗത്ത് കമൻ്റ് ഇടാൻ എനിക്ക് പറ്റിയില്ല.സ്വാമി മുത്തശ്ശൻ സ്റെഷനിൽ വച്ച് അനുഭവിച്ച സംഭവം ഒന്നും വായിക്കാൻ കൂടെ പറ്റുന്നിലായിരുന്നൂ.അത്രക്ക് ഉണ്ടായിരുന്നു അത് വായിച്ചപ്പോൾ സങ്കടം.അതിൻ്റെ കൂടെ അപ്പുവിന് ഒന്നും തന്നെ സാധിക്കാതെ വരുന്നതും.ഒരുപാട് സങ്കടം ആയിപ്പോയി.അദ്ദേഹത്തെ വെളളം കുടിപ്പികുന്ന സീൻ ഒന്നും സഹിക്കാൻ പറ്റിയില്ല?
പിന്നെ ഈ ഭാഗത്ത് തുടക്കത്തിൽ ശിവശൈലത്ത് കേറി അവരുടെ അക്രമങ്ങൾ.കണ്ണ് നിറഞ്ഞ് പോയി.ചില ഭാഗങ്ങൾ ഓക്കേ എങ്ങനെയാണ് ഞാൻ വായിച്ച് പോയത് എന്ന് എനിക്ക് പോലും അറിയില്ല. ഒരുപാട് സങ്കടം ആയിരുന്നു.അതേപോലെ ശിവനിയും അവളുടെ പ്രായത്തിലെ മറ്റു കുട്ടികളുടെ അവസ്ഥയും എല്ലാം?.ഗൗരി മോളെ കൊണ്ടുപോവുന്ന സംഭവം കണ്ടപ്പോ ആണ് ശെരിക്കും ഭയന്ന് പോയത്.ആദി ഒരു നിസ്സഹായൻ ആയി നിൽകുന്ന സംഭവം ഒന്നും ഓർക്കാൻ കൂടി ഇഷ്ടപ്പെടുന്നില്ല.
എന്തിനാണ് ഇപ്പൊ ആധിയുടെ ശക്തികൾ പോയത് എന്നതിന് ഒരു ഉത്തരം കിട്ടുന്നില്ല..?മുത്തശ്ശൻ പറഞ്ഞത് പോലെ അന്നു രാത്രി സർപ്പങ്ങളെ കണ്ടത് കൊണ്ടാവുമോ??
പിന്നെ ഈ ഭാഗത്തിൽ ഒരുപാട് ഇഷ്ടമായത് ഒരു ഭാഗം ആണ്.പാറു വിൻ്റെ പ്രാർത്ഥന ഫലമായി ആഞ്ജനേയ സ്വാമിയേ അവളുടെ കണ്ണൻ അയകുന്ന ഭാഗം.അത് എന്താ പറയേണ്ടത് ഒട്ടും പ്രതീക്ഷിക്കാതെ ഒരു സംഭവം ആയിരുന്നു❤️?.ഇത്രയധികം സംഘടതിന് ശേഷം ഒരുപാട് സന്തോഷം അനുഭവപ്പെട്ട ഒരു നിമിഷം.മറ്റൊന്നും അതിലേനിക്ക് പറയാൻ ഇല്ല.
ശേരിക്ക പറഞാൽ പാറു ഇത്ര കണ്ട് അപ്പുവിനെ സ്നേഹിക്കുന്നത് കാണുമ്പോൾ അവർ ഒരുമിക്കണം എന്ന് തോന്നും.എന്നൽ പണ്ടത്തെ പോലെ അവളുടെ സ്വഭാവം വീണ്ടും അപ്പുവിൽ നിന്നും അകന്നു പോയാൽ അവനു അതിനിയും താങ്ങാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.പക്ഷേ പണ്ടത്തെ അത്രയും ദേഷ്യവും അവളോട് ഇപ്പൊ തോന്നുന്നില്ല.
അതുപോലെ ശൈലജ അവനെക്കുറിച്ച് പറഞ്ഞ ഓരോ വാക്കുകളും മനസ്സിൽ നിന്നും പോവുന്നില്ല.അവളുടെ സങ്കടം കൊണ്ട് ആണെങ്കിലും അത്രക്ക് വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു.അവളുടെ മാനസികാവസ്ഥ ഓർക്കുമ്പോൾ അതൊന്നും പറയാനും സാധിക്കില്ല.
അതേപോലെ അവസാനം വന്നു എല്ലാത്തിനെയും നശിപ്പിക്കുന്നതിന് കൂടെ അവർ മറ്റു പേരുകൾ പറയുന്നത് കേട്ടപ്പോ ഒരു രോമാഞ്ചം ആണ് ഉണ്ടായത്.അതുകൊണ്ട് തന്നെ അവനെയോക്കെ ഇല്ലാതെ ആക്കുന്നത് പെട്ടെന്ന് തന്നെ കാണണം..അപ്പോ ഇനി ഇത്ര കാലവും അനുഭവിച്ച യാതനകൾക്ക് പകരം ചോദിക്കാൻ ശിവശൈലത്തെ സര്‍ക്കാര്‍ എന്തൊക്കെയാണ് ചെയ്ത കൂട്ടാൻ പോവുന്നത് എന്നറിയാൻ അടുത്ത ഭാഗത്തിൽ കാണാം..
സ്നേഹം
വിഷ്ണു
❤️❤️❤️❤️❤️
Dear Harsha,
Endinanu Adishangaran palapoozhum immature aayi samsarikunnath.. paaliyath ullavarood ethramathe thavanaya avane pand upadravicha Katha veendum veendum parayunnath.. Adihangaranh matullavarude sympathy kitaanano…
Aadhi Inn vare Parvathinood ishtam thurann paranjitundoo?.. pinne endina avanithrem jaada ipol, veetile verum oru kallante monaya velakaaranood Parvathik engane ishtam thoonaananu.. ??
Palapoo
Pl ല്‍ കഥ വന്നു
അവിടെ വന്നു ലിപിൽ
??
8 mani
5 minutes more
Thanks harshetta
Eppola varunne
ഹർഷാപ്പി….
ഇന്ന് നടക്കുമോ
Waiting bro
അപ്പോൾ ഇന്ന് ഇനി വരില്ല എന്നാണോ?
ചുമ്മാ വെറുപിക്കാതെ അനിയാ…
പൂരത്തിന് കൊടിയേറാൻ സമയമായി മക്കളേ …?
Inn varo
എപ്പോഴാ… ?
ഇന്ന് വരില്ലേ
ആരും ഒന്നും പറയുന്നില്ല.. ഇന്ന് വരുമോ ആവോ
Am waiting
സമയം പോലെ തന്നാൽ മതി ചേട്ടാ
Editing kazhinju enn pl il paranjittundee
ഈ അവസരത്തിൽ ചോദിക്കാമൊ എന്നറിയില്ലാ എന്നാലും ആകാംക്ഷ കൊണ്ട് ചോദിക്കുവാ നമ്മുടെ മണിവത്തൂരിലെ നന്ദൂട്ടനെയും അമ്മൂസിനെയും ഒരു കരക്ക് ഈ മാസം തന്നെ എത്തിക്കും എന്ന് ബ്രോ പറഞ്ഞിരുന്നു അതിനെ പറ്റി എന്തെങ്കിലും update ഉണ്ടോ…
അപ്പുറത്ത് രണ്ടിടത്തും post കാണിക്കുന്നുണ്ട് .പക്ഷെ publish ചെയ്തിട്ടില്ല .
എല്ലാ ഇടത്തും ഒരുമിച്ചാണോ ഹർഷാപ്പീ …
Etha vere 2 places
1 pl care entha????
ഈ അപ്പുറത്ത് എന്നു പറയണത് എവിടെയാ?
Evda
Atheda ennu parayamo
Pl അല്ലാതെ വേറെ എവിടെ???
Vere evide?
Kayingo