അപരാജിതന്‍ 31 [Harshan] 9703

കസ്തൂരി അദ്ദേഹത്തിന് സമീപം വന്നിരുന്നു.

“മോളെ ,, തൊഴിലില്ല ,, വരുമാനമില്ല ,, പശുക്കളുമില്ല ,,ഇപ്പോ അന്നവുമില്ല ,,,,നമ്മളെങ്ങനെ ജീവിക്കും മോളെ” ഒരു തേങ്ങലോടെ അദ്ദേഹം പറഞ്ഞു.

“സാരമില്ല മുത്തശ്ശാ ,,,,,,,എന്തെങ്കിലും ഒരു വഴിയുണ്ടാകും ,,,” എന്നുപറഞ്ഞു അദ്ദേഹത്തെ കസ്തൂരി എഴുന്നേൽപ്പിച്ചു.

അദ്ദേഹത്തെ പിടിച്ചു കൊണ്ട് നടക്കുന്ന സമയത്താണ്

പോലീസ് ജീപ്പ് കുതിച്ചു പാഞ്ഞുകൊണ്ട് അങ്ങോട്ടെക്ക് വന്നത്.

സഡ൯ ബ്രെക്കിന്‍റെ ഉയർന്ന ശബ്ദം മുഴങ്ങി.

പൊടി പറത്തി ജീപ്പ് നിന്നു.

എല്ലാവരും ഭയത്തോടെ അത് നോക്കി നിന്നു.

അതിൽ നിന്നുംഎസ് ഐ ഗുണശേഖരനും  പിള്ള കോൺസ്റ്റബിളും മറ്റു രണ്ടു പേരും പുറത്തേക്കിറങ്ങി.

അവർ ആൾക്കൂട്ടത്തിനടുത്തേക്ക് വന്നു.

“ആരെടാ ഇതിൽ സ്വാമി ?” ഉറക്കെ ഷണ്മുഖൻ ചോദിച്ചു

കൈകൾ കൂപ്പി സ്വാമി മുത്തശ്ശൻ “ഞാനാ ഏമാനെ ” എന്ന് ഭയത്തോടെ പറഞ്ഞു.

“വണ്ടി കയറെടാ ,,,,,,” അയാൾ ആക്രോശിച്ചു

“അയ്യോ ,,എന്തിനാ ഏമാനെ ,,ഒരു തെറ്റും ചെയ്തില്ല ഏമാനെ ,,,,,”

“ഭ്ഫ ,,,,,,,പൊലയാടിമോനെ ,,,, പോലീസിനോട് എതിര് പറയുന്നോടാ നായെ  ” എന്നുറക്കെ അലറിക്കൊണ്ട്ഗുണശേഖരൻ പ്രായം പോലും നോക്കാതെ ആ വൃദ്ധന്‍റെ കരണത്ത് ആഞ്ഞടിച്ചു.

ആ അടിയിൽ മുത്തശ്ശൻ നിലത്തേക്ക് വീണു പോയി

“അയ്യോ ,,തല്ലല്ലേ സാറേ”  എന്നുപറഞ്ഞു കൊണ്ട് കസ്തൂരി മുത്തശ്ശനെ പിടിച്ചു

കൂടെ ശംഭുവും

“മാറി നിക്കടി ചെറ്റകൂത്തിച്ചി” ഗുണശേഖര൯ കാലുയർത്തി കസ്തൂരിയുടെ പുറത്തു ആഞ്ഞു ചവിട്ടി മറിച്ചിട്ടു

മണ്ണിൽ തലയടിച്ചു കസ്തൂരി വീണുപോയി

“അമ്മെ ,,,,,,,,” എന്ന് കരഞ്ഞു വിളിച്ചു കൊണ്ട് ഗൗരിമോൾ ഓടി കസ്തൂരിയുടെ അടുത്ത് വന്നുറക്കെ നിലവിളിച്ചു.

കസ്തൂരി കരഞ്ഞ് കൊണ്ട് കുഞ്ഞിനെ ചേര്‍ത്തു പിടിച്ചു.

“തൂക്കിയെടുത്ത് വണ്ടിയിലിട് ,,ഈ കിളവ൯ നായയെ  “ ഗുണശേഖരൻ ആജ്ഞാപിച്ചു

മറ്റു പോലീസുകാർ മുത്തശ്ശനെ പൊക്കി എടുത്ത് ജീപ്പിന്‍റെ പിന്നിലെക്ക് ഇട്ടു

അതും പുറകിലെ പ്ലാറ്റ്ഫോമിൽ ,, ഇരിക്കാൻ പോലും ഇടം കൊടുക്കാതെ

അവർ ജീപ്പിൽ കയറി ജീപ്പോടിച്ചു പോയി

പോകണമെങ്കിൽ അരുണേശ്വരം പോലീസ് സ്റ്റേഷനിൽ പോകണം

പോകാനൊരു വാഹനവുമില്ല

ഗ്രാമീണർ ആകെ ഭയന്ന് കുറച്ചു പേര് ആ ജീപ്പിനു പുറകെ ഓടി.

കാലു വയ്യാത്ത ശംഭുവും  ശങ്കരനും കസ്തൂരിയും  മറ്റുള്ളവരും സ്വാമി മൂത്തശ്ശനേ എന്തെങ്കിലും അവര്‍ ചെയുമോ എന്ന ഭയത്തില്‍  അവിടെയിരുന്നു കരഞ്ഞു കൊണ്ടിരുന്നു.

<<<<<O>>>>>

Updated: December 14, 2021 — 12:06 pm

611 Comments

  1. വിഷ്ണു ⚡

    ഒരുപാട് നാളുകൾക്ക് ശേഷം ഒരുപാട് സങ്കടം തന്ന ഒരു ഭാഗം ആയിരുന്നു ഇത്.കഴിഞ്ഞ ഭാഗത്ത് കമൻ്റ് ഇടാൻ എനിക്ക് പറ്റിയില്ല.സ്വാമി മുത്തശ്ശൻ സ്റെഷനിൽ വച്ച് അനുഭവിച്ച സംഭവം ഒന്നും വായിക്കാൻ കൂടെ പറ്റുന്നിലായിരുന്നൂ.അത്രക്ക് ഉണ്ടായിരുന്നു അത് വായിച്ചപ്പോൾ സങ്കടം.അതിൻ്റെ കൂടെ അപ്പുവിന് ഒന്നും തന്നെ സാധിക്കാതെ വരുന്നതും.ഒരുപാട് സങ്കടം ആയിപ്പോയി.അദ്ദേഹത്തെ വെളളം കുടിപ്പികുന്ന സീൻ ഒന്നും സഹിക്കാൻ പറ്റിയില്ല?

    പിന്നെ ഈ ഭാഗത്ത് തുടക്കത്തിൽ ശിവശൈലത്ത് കേറി അവരുടെ അക്രമങ്ങൾ.കണ്ണ് നിറഞ്ഞ് പോയി.ചില ഭാഗങ്ങൾ ഓക്കേ എങ്ങനെയാണ് ഞാൻ വായിച്ച് പോയത് എന്ന് എനിക്ക് പോലും അറിയില്ല. ഒരുപാട് സങ്കടം ആയിരുന്നു.അതേപോലെ ശിവനിയും അവളുടെ പ്രായത്തിലെ മറ്റു കുട്ടികളുടെ അവസ്ഥയും എല്ലാം?.ഗൗരി മോളെ കൊണ്ടുപോവുന്ന സംഭവം കണ്ടപ്പോ ആണ് ശെരിക്കും ഭയന്ന് പോയത്.ആദി ഒരു നിസ്സഹായൻ ആയി നിൽകുന്ന സംഭവം ഒന്നും ഓർക്കാൻ കൂടി ഇഷ്ടപ്പെടുന്നില്ല.
    എന്തിനാണ് ഇപ്പൊ ആധിയുടെ ശക്തികൾ പോയത് എന്നതിന് ഒരു ഉത്തരം കിട്ടുന്നില്ല..?മുത്തശ്ശൻ പറഞ്ഞത് പോലെ അന്നു രാത്രി സർപ്പങ്ങളെ കണ്ടത് കൊണ്ടാവുമോ??

    പിന്നെ ഈ ഭാഗത്തിൽ ഒരുപാട് ഇഷ്ടമായത് ഒരു ഭാഗം ആണ്.പാറു വിൻ്റെ പ്രാർത്ഥന ഫലമായി ആഞ്ജനേയ സ്വാമിയേ അവളുടെ കണ്ണൻ അയകുന്ന ഭാഗം.അത് എന്താ പറയേണ്ടത് ഒട്ടും പ്രതീക്ഷിക്കാതെ ഒരു സംഭവം ആയിരുന്നു❤️?.ഇത്രയധികം സംഘടതിന് ശേഷം ഒരുപാട് സന്തോഷം അനുഭവപ്പെട്ട ഒരു നിമിഷം.മറ്റൊന്നും അതിലേനിക്ക് പറയാൻ ഇല്ല.
    ശേരിക്ക പറഞാൽ പാറു ഇത്ര കണ്ട് അപ്പുവിനെ സ്നേഹിക്കുന്നത് കാണുമ്പോൾ അവർ ഒരുമിക്കണം എന്ന് തോന്നും.എന്നൽ പണ്ടത്തെ പോലെ അവളുടെ സ്വഭാവം വീണ്ടും അപ്പുവിൽ നിന്നും അകന്നു പോയാൽ അവനു അതിനിയും താങ്ങാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.പക്ഷേ പണ്ടത്തെ അത്രയും ദേഷ്യവും അവളോട് ഇപ്പൊ തോന്നുന്നില്ല.

    അതുപോലെ ശൈലജ അവനെക്കുറിച്ച് പറഞ്ഞ ഓരോ വാക്കുകളും മനസ്സിൽ നിന്നും പോവുന്നില്ല.അവളുടെ സങ്കടം കൊണ്ട് ആണെങ്കിലും അത്രക്ക് വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു.അവളുടെ മാനസികാവസ്ഥ ഓർക്കുമ്പോൾ അതൊന്നും പറയാനും സാധിക്കില്ല.

    അതേപോലെ അവസാനം വന്നു എല്ലാത്തിനെയും നശിപ്പിക്കുന്നതിന് കൂടെ അവർ മറ്റു പേരുകൾ പറയുന്നത് കേട്ടപ്പോ ഒരു രോമാഞ്ചം ആണ് ഉണ്ടായത്.അതുകൊണ്ട് തന്നെ അവനെയോക്കെ ഇല്ലാതെ ആക്കുന്നത് പെട്ടെന്ന് തന്നെ കാണണം..അപ്പോ ഇനി ഇത്ര കാലവും അനുഭവിച്ച യാതനകൾക്ക് പകരം ചോദിക്കാൻ ശിവശൈലത്തെ സര്ക്കാര് എന്തൊക്കെയാണ് ചെയ്ത കൂട്ടാൻ പോവുന്നത് എന്നറിയാൻ അടുത്ത ഭാഗത്തിൽ കാണാം..

    സ്നേഹം
    വിഷ്ണു

  2. ❤️❤️❤️❤️❤️

  3. Dear Harsha,

    Endinanu Adishangaran palapoozhum immature aayi samsarikunnath.. paaliyath ullavarood ethramathe thavanaya avane pand upadravicha Katha veendum veendum parayunnath.. Adihangaranh matullavarude sympathy kitaanano…

    Aadhi Inn vare Parvathinood ishtam thurann paranjitundoo?.. pinne endina avanithrem jaada ipol, veetile verum oru kallante monaya velakaaranood Parvathik engane ishtam thoonaananu.. ??

    Palapoo

  4. Pl ല്‍ കഥ വന്നു

  5. അവിടെ വന്നു ലിപിൽ

  6. 8 mani
    5 minutes more
    Thanks harshetta

  7. Eppola varunne

  8. Sajeev thiruvaikkodu

    ഹർഷാപ്പി….
    ഇന്ന് നടക്കുമോ

  9. കുരുത്തം കെട്ടവൻ

    അപ്പോൾ ഇന്ന് ഇനി വരില്ല എന്നാണോ?

  10. ചുമ്മാ വെറുപിക്കാതെ അനിയാ…

  11. പൂരത്തിന് കൊടിയേറാൻ സമയമായി മക്കളേ …?

  12. എപ്പോഴാ… ?

  13. ഇന്ന്‌ വരില്ലേ

  14. ജികെ . കിടങ്ങൂർ

    ആരും ഒന്നും പറയുന്നില്ല.. ഇന്ന് വരുമോ ആവോ

  15. സമയം പോലെ തന്നാൽ മതി ചേട്ടാ

  16. Editing kazhinju enn pl il paranjittundee

  17. മാർക്കോ

    ഈ അവസരത്തിൽ ചോദിക്കാമൊ എന്നറിയില്ലാ എന്നാലും ആകാംക്ഷ കൊണ്ട് ചോദിക്കുവാ നമ്മുടെ മണിവത്തൂരിലെ നന്ദൂട്ടനെയും അമ്മൂസിനെയും ഒരു കരക്ക് ഈ മാസം തന്നെ എത്തിക്കും എന്ന് ബ്രോ പറഞ്ഞിരുന്നു അതിനെ പറ്റി എന്തെങ്കിലും update ഉണ്ടോ…

  18. അപ്പുറത്ത് രണ്ടിടത്തും post കാണിക്കുന്നുണ്ട് .പക്ഷെ publish ചെയ്തിട്ടില്ല .
    എല്ലാ ഇടത്തും ഒരുമിച്ചാണോ ഹർഷാപ്പീ …

    1. Etha vere 2 places

    2. 1 pl care entha????

    3. ആരോ ഒരാൾ

      ഈ അപ്പുറത്ത് എന്നു പറയണത് എവിടെയാ?

    4. Atheda ennu parayamo

    5. അറക്കളം പീലിച്ചായൻ

      Pl അല്ലാതെ വേറെ എവിടെ???

Comments are closed.