അപരാജിതന്‍ 31 [Harshan] 9704

“ഈ നാട്ടിൽ ,,നമ്മൾ തന്നെയല്ലേ രാജാക്കന്മാരും സർക്കാരും ,, അയാളോട് പറയുക ,, ഈ പദ്ധതി വഴി ഇനി ആ തെണ്ടികൾക്ക്  തൊഴിൽ കിട്ടരുത് ,, ”

മാനവേന്ദ്ര വർമ്മൻ ശ്രീധർമ്മനെ വിളിച്ചു

“എന്താ ഇളയച്ഛ ,,,,,”

മാനവേന്ദ്ര വർമ്മ൯ സാരഥിയെ നോക്കി

“താൻ പറഞ്ഞാൽ ശരി ആകില്ല ,, ശ്രീധർമ്മ ,,നീ ആ സർപ്പഞ്ചിനെ ഫോണിൽ  വിളിക്കൂ ,,,,”

“ശരി ഇളയച്ഛ ,,,,” എന്നുപറഞ്ഞു കൊണ്ട് ശ്രീധർമ്മസേന൯ സർപ്പഞ്ചായ ബാലരാമശർമ്മയെ വിളിച്ചു

വിവരങ്ങൾ ധരിപ്പിച്ചു

എല്ലാം പറഞ്ഞു ഫോൺ വെച്ചു

“,എന്തായി ,,,,,?” മാനവേന്ദ്ര വർമ്മൻ ചോദിച്ചു

“ഇളയച്ഛ ,,,,അവർക്ക് തൊഴിൽ കൊടുക്കാതിരിക്കാൻ സാധിക്കില്ല ,,നിയമം വെച്ച്  ഒരുവർഷം നൂറു ദിവസത്തെ തൊഴിൽ അവരുടെ അവകാശമാണ് ,,പക്ഷെ ,,നമുക്ക് വേണ്ടി ഒരു കാര്യം ചെയ്യാമെന്നു പറഞ്ഞു , ഇനി ഒരു അഞ്ചു മാസത്തേക്ക്  അവർക്കുള്ള തൊഴിൽ നിർത്തിവെക്കാം ,, അത് കഴിഞ്ഞു ആഴ്ചയിൽ ഒന്നോ രണ്ടോ  ദിവസം മാത്രമാക്കി തൊഴിൽ നൽകാം  എന്ന് പറഞ്ഞിട്ടുണ്ട് …”

അതുകേട്ടു താടിയിൽ തടവി കൊണ്ടു അയാൾ പറഞ്ഞു

“മതി ,,അത് മതി ,,അത് ധാരാളമാണ് ,,നാലുമാസം വേലയില്ലാതെ ആകുമ്പോൾ ആ നായ്ക്കൾ തന്നെ അടിമപ്പണി ചെയ്തു പിഴച്ചോളും ”

“സാരഥി ,,,,,” അയാൾ വീണ്ടും സാരഥിയെ വിളിച്ചു

“തമ്പുരാനെ ,,,,”

“ആരാ ,,അവർക്ക് റേഷൻ കൊടുക്കുന്നത് ,,?’

“അത് ,,കനകാംബര മുതലിയാർ ,,,,,”

“അയാളെ വിളിച്ചു പറയൂ ,,ഇനി മുതൽ ഒരു അരിമണി പോലും ശിവശൈലത്തേക്ക് കൊടുക്കരുത് , അവർക്കുള്ള സകല സാധനങ്ങളൂം കൊട്ടാരത്തിലെ പശു ഫാമിലേക്കും കുതിരലായത്തിലേക്കും നല്കാൻ പറയുക ,, അതിന്‍റെ തുക നമ്മൾക്ക് കൊടുക്കാം ,,,,,”

“,,അല്ല ,തമ്പുരാനെ അവർക്ക് വേലയുമില്ല ,,ഇനി അന്നം കൂടെ മുട്ടിക്കണോ ,,,,”

ഉള്ളിൽ അല്പം ദയവ് തോന്നി പാർത്ഥസാരഥി ആശങ്കയോടെ ചോദിച്ചു.

“താൻ കാര്യസ്ഥനല്ലേ ,,ആ പണി ചെയ്‌താൽ മതി ,,,,,,’

ദേഷ്യത്തോടെ മാനവേന്ദ്രവർമ്മൻ പറഞ്ഞു

ഭയന്ന് പോയ സാരഥി ഉടൻ തന്നെ ഫോണിൽ കനകാംബരമുതലിയാർനെ വിളിച്ചു

കൊട്ടാരത്തിന്‍റെ തീരുമാനം അറിയിച്ചു.

“ആ ,,താനെന്നാൽ പൊയ്ക്കൊള്ളു ,,,,”

ശ്രീധർമ്മ സേനൻ സാരഥിയെ അവിടെ നിന്നും പറഞ്ഞയച്ചു.

മാനവേന്ദ്രൻ ശ്രീധർമ്മനെ നോക്കി

എന്നിട്ട് ഇശാനികയെയും സൂര്യസേനനെയും നോക്കി ചിരിച്ചു

“ഇതും ഒരു യുദ്ധതന്ത്രമാണ് ,,,,മക്കളെ ,,,ശത്രൂഗണത്തിൽപെട്ടവരെ വരുതിയിലാക്കാനും കീഴടക്കാനും ആദ്യം ചെയേണ്ടത് നേരിട്ടുള്ള ആക്രമണത്തോടൊപ്പം അവരുടെ വരുമാനശ്രോതസ്സുകൾ നശിപ്പിക്കണം ,,അവരുടെ കൃഷിയിടങ്ങൾ ധാന്യപ്പുരകൾ , അവരുടെ ആഹാരശ്രോതസ്സുകൾ എല്ലാം നമ്മുടെ നിയന്ത്രണത്തിലാക്കി അവർക്കത് തടഞ്ഞില്ലാതെയാക്കണം ,അങ്ങനെ വേണം അവർക്കു മുകളിൽ അധീശത്വം സ്ഥാപിക്കാൻ ”

മാനവേന്ദ്രവർമ്മൻ പറയുന്നത്ഇരുവരും ശ്രദ്ധയോടെ കേട്ടിരുന്നു.

അതിനു ശേഷം

അയാൾക്ക് വിശ്രമിക്കണമെന്നു പറഞ്ഞപ്പോൾ എല്ലാവരും അയാളെ വന്ദിച്ചു കൊണ്ട് പുറത്തിറങ്ങി.

അവർ പോയി കഴിഞ്ഞൊരു മണിക്കൂർ കഴിഞ്ഞപ്പോൾ മാധവപുരത്ത് നിന്നും മാനവേന്ദ്ര വർമ്മന്റെ പ്രിയ തോഴികളുമായി ഒരു കാർ വന്നു മാളികയുടെ മുന്നിൽ നിന്നു.അതിൽ നിന്നും ഇളയവളായ സുനന്ദയടക്കം അഞ്ചോളം സുന്ദരികളായ മാദകത്തിടമ്പുകൾ പുറത്തേക്കിറങ്ങി.
ഡ്രൈവർ കാറിൽ നിന്നും അവരുടെ ബാഗുകൾ എടുത്തുകൊണ്ട് ഉള്ളിലേക്ക് വെച്ചു.
അവർ മാളികയുടെ ഉള്ളിലേക്ക് കയറി മാളികയുടെ വാതിലടച്ചു.

<<<<<O>>>>>

Updated: December 14, 2021 — 12:06 pm

611 Comments

  1. വിഷ്ണു ⚡

    ഒരുപാട് നാളുകൾക്ക് ശേഷം ഒരുപാട് സങ്കടം തന്ന ഒരു ഭാഗം ആയിരുന്നു ഇത്.കഴിഞ്ഞ ഭാഗത്ത് കമൻ്റ് ഇടാൻ എനിക്ക് പറ്റിയില്ല.സ്വാമി മുത്തശ്ശൻ സ്റെഷനിൽ വച്ച് അനുഭവിച്ച സംഭവം ഒന്നും വായിക്കാൻ കൂടെ പറ്റുന്നിലായിരുന്നൂ.അത്രക്ക് ഉണ്ടായിരുന്നു അത് വായിച്ചപ്പോൾ സങ്കടം.അതിൻ്റെ കൂടെ അപ്പുവിന് ഒന്നും തന്നെ സാധിക്കാതെ വരുന്നതും.ഒരുപാട് സങ്കടം ആയിപ്പോയി.അദ്ദേഹത്തെ വെളളം കുടിപ്പികുന്ന സീൻ ഒന്നും സഹിക്കാൻ പറ്റിയില്ല?

    പിന്നെ ഈ ഭാഗത്ത് തുടക്കത്തിൽ ശിവശൈലത്ത് കേറി അവരുടെ അക്രമങ്ങൾ.കണ്ണ് നിറഞ്ഞ് പോയി.ചില ഭാഗങ്ങൾ ഓക്കേ എങ്ങനെയാണ് ഞാൻ വായിച്ച് പോയത് എന്ന് എനിക്ക് പോലും അറിയില്ല. ഒരുപാട് സങ്കടം ആയിരുന്നു.അതേപോലെ ശിവനിയും അവളുടെ പ്രായത്തിലെ മറ്റു കുട്ടികളുടെ അവസ്ഥയും എല്ലാം?.ഗൗരി മോളെ കൊണ്ടുപോവുന്ന സംഭവം കണ്ടപ്പോ ആണ് ശെരിക്കും ഭയന്ന് പോയത്.ആദി ഒരു നിസ്സഹായൻ ആയി നിൽകുന്ന സംഭവം ഒന്നും ഓർക്കാൻ കൂടി ഇഷ്ടപ്പെടുന്നില്ല.
    എന്തിനാണ് ഇപ്പൊ ആധിയുടെ ശക്തികൾ പോയത് എന്നതിന് ഒരു ഉത്തരം കിട്ടുന്നില്ല..?മുത്തശ്ശൻ പറഞ്ഞത് പോലെ അന്നു രാത്രി സർപ്പങ്ങളെ കണ്ടത് കൊണ്ടാവുമോ??

    പിന്നെ ഈ ഭാഗത്തിൽ ഒരുപാട് ഇഷ്ടമായത് ഒരു ഭാഗം ആണ്.പാറു വിൻ്റെ പ്രാർത്ഥന ഫലമായി ആഞ്ജനേയ സ്വാമിയേ അവളുടെ കണ്ണൻ അയകുന്ന ഭാഗം.അത് എന്താ പറയേണ്ടത് ഒട്ടും പ്രതീക്ഷിക്കാതെ ഒരു സംഭവം ആയിരുന്നു❤️?.ഇത്രയധികം സംഘടതിന് ശേഷം ഒരുപാട് സന്തോഷം അനുഭവപ്പെട്ട ഒരു നിമിഷം.മറ്റൊന്നും അതിലേനിക്ക് പറയാൻ ഇല്ല.
    ശേരിക്ക പറഞാൽ പാറു ഇത്ര കണ്ട് അപ്പുവിനെ സ്നേഹിക്കുന്നത് കാണുമ്പോൾ അവർ ഒരുമിക്കണം എന്ന് തോന്നും.എന്നൽ പണ്ടത്തെ പോലെ അവളുടെ സ്വഭാവം വീണ്ടും അപ്പുവിൽ നിന്നും അകന്നു പോയാൽ അവനു അതിനിയും താങ്ങാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.പക്ഷേ പണ്ടത്തെ അത്രയും ദേഷ്യവും അവളോട് ഇപ്പൊ തോന്നുന്നില്ല.

    അതുപോലെ ശൈലജ അവനെക്കുറിച്ച് പറഞ്ഞ ഓരോ വാക്കുകളും മനസ്സിൽ നിന്നും പോവുന്നില്ല.അവളുടെ സങ്കടം കൊണ്ട് ആണെങ്കിലും അത്രക്ക് വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു.അവളുടെ മാനസികാവസ്ഥ ഓർക്കുമ്പോൾ അതൊന്നും പറയാനും സാധിക്കില്ല.

    അതേപോലെ അവസാനം വന്നു എല്ലാത്തിനെയും നശിപ്പിക്കുന്നതിന് കൂടെ അവർ മറ്റു പേരുകൾ പറയുന്നത് കേട്ടപ്പോ ഒരു രോമാഞ്ചം ആണ് ഉണ്ടായത്.അതുകൊണ്ട് തന്നെ അവനെയോക്കെ ഇല്ലാതെ ആക്കുന്നത് പെട്ടെന്ന് തന്നെ കാണണം..അപ്പോ ഇനി ഇത്ര കാലവും അനുഭവിച്ച യാതനകൾക്ക് പകരം ചോദിക്കാൻ ശിവശൈലത്തെ സര്ക്കാര് എന്തൊക്കെയാണ് ചെയ്ത കൂട്ടാൻ പോവുന്നത് എന്നറിയാൻ അടുത്ത ഭാഗത്തിൽ കാണാം..

    സ്നേഹം
    വിഷ്ണു

  2. ❤️❤️❤️❤️❤️

  3. Dear Harsha,

    Endinanu Adishangaran palapoozhum immature aayi samsarikunnath.. paaliyath ullavarood ethramathe thavanaya avane pand upadravicha Katha veendum veendum parayunnath.. Adihangaranh matullavarude sympathy kitaanano…

    Aadhi Inn vare Parvathinood ishtam thurann paranjitundoo?.. pinne endina avanithrem jaada ipol, veetile verum oru kallante monaya velakaaranood Parvathik engane ishtam thoonaananu.. ??

    Palapoo

  4. Pl ല്‍ കഥ വന്നു

  5. അവിടെ വന്നു ലിപിൽ

  6. 8 mani
    5 minutes more
    Thanks harshetta

  7. Eppola varunne

  8. Sajeev thiruvaikkodu

    ഹർഷാപ്പി….
    ഇന്ന് നടക്കുമോ

  9. കുരുത്തം കെട്ടവൻ

    അപ്പോൾ ഇന്ന് ഇനി വരില്ല എന്നാണോ?

  10. ചുമ്മാ വെറുപിക്കാതെ അനിയാ…

  11. പൂരത്തിന് കൊടിയേറാൻ സമയമായി മക്കളേ …?

  12. എപ്പോഴാ… ?

  13. ഇന്ന്‌ വരില്ലേ

  14. ജികെ . കിടങ്ങൂർ

    ആരും ഒന്നും പറയുന്നില്ല.. ഇന്ന് വരുമോ ആവോ

  15. സമയം പോലെ തന്നാൽ മതി ചേട്ടാ

  16. Editing kazhinju enn pl il paranjittundee

  17. മാർക്കോ

    ഈ അവസരത്തിൽ ചോദിക്കാമൊ എന്നറിയില്ലാ എന്നാലും ആകാംക്ഷ കൊണ്ട് ചോദിക്കുവാ നമ്മുടെ മണിവത്തൂരിലെ നന്ദൂട്ടനെയും അമ്മൂസിനെയും ഒരു കരക്ക് ഈ മാസം തന്നെ എത്തിക്കും എന്ന് ബ്രോ പറഞ്ഞിരുന്നു അതിനെ പറ്റി എന്തെങ്കിലും update ഉണ്ടോ…

  18. അപ്പുറത്ത് രണ്ടിടത്തും post കാണിക്കുന്നുണ്ട് .പക്ഷെ publish ചെയ്തിട്ടില്ല .
    എല്ലാ ഇടത്തും ഒരുമിച്ചാണോ ഹർഷാപ്പീ …

    1. Etha vere 2 places

    2. 1 pl care entha????

    3. ആരോ ഒരാൾ

      ഈ അപ്പുറത്ത് എന്നു പറയണത് എവിടെയാ?

    4. Atheda ennu parayamo

    5. അറക്കളം പീലിച്ചായൻ

      Pl അല്ലാതെ വേറെ എവിടെ???

Comments are closed.