അപരാജിതന്‍ 31 [Harshan] 9710

അയാൾക്ക് സകലവിധ ആചാരമര്യാദകളൂം നൽകി ശ്രീധർമ്മസേനൻ തമ്പുരാനും  മറ്റു അംഗങ്ങളും സ്വീകരിച്ചു  കൊട്ടാരത്തിലേക്ക് ആനയിച്ചു.ചെന്ന പാടെ കൊട്ടാരത്തിലെ മാളികപോലെയുള്ള പൂജാമുറിയിൽ വിശിഷ്ട സാളഗ്രാമവിഗ്രഹത്തിനു മുന്നിൽ അയാൾ സാഷ്ടാ൦ഗം നമസ്കരിച്ചു.അവിടെ നിന്നുമുള്ള തീർത്ഥം സേവിച്ചു.

സൂര്യസേനനും ഇശാനികയും കൊട്ടാരത്തിലെ മറ്റുള്ളവരും അയാളുടെ കാലിൽ വീണു അനുഗ്രഹം തേടി.

“ശ്രീധർമ്മാ ,,,”

“എന്തെ ഇളയച്ഛ,,പറഞ്ഞാട്ടെ ,,”

“നിന്‍റെ ആഗ്രഹപ്രകാരം നാമിവിടെ എത്തിയിട്ടുണ്ട് ,, ഇനി നിങ്ങളെ പിന്നിൽ നിന്നും ഉപദേശങ്ങൾ നൽകി നയിക്കുവാൻ ഞാനുണ്ടാകും ,,യുദ്ധം കഴിഞ്ഞേ ,, നമുക്കൊരു മടക്കമുള്ളൂ തിരികെ മാധവപുരത്തേക്ക് ,,”

“ഒരുപാട് സന്തോഷം ഇളയച്ഛ,, ഇളയച്ഛൻ കൂടെയുള്ളത് എന്നും ഒരു ധൈര്യമാണ് , മാത്രവുമല്ല അങ്ങിവിടെ ഈ സുപ്രധാനഘട്ടത്തിൽ എത്തിയതിലാണ് എനിക്കേറേ സന്തോഷം ,, അങ്ങയുടെ ഈ സാന്നിധ്യം പോലും സാക്ഷാൽ ഭീഷ്മപിതാമഹന്‍റെ സാന്നിധ്യമെന്ന പോലെയാണ് എനിക്കനുഭവപ്പെടുന്നത് ”

ശ്രീധർമ്മസേനൻ അയാളെ പുകഴ്ത്തി.

ആ പുകഴ്ത്തലിൽ അയാൾ ഒരുപാട് ആനന്ദിച്ചു.

“നമുക്കെന്നും നിങ്ങളോടു സ്നേഹം മാത്രമേയുള്ളൂ ,,  ഇവിടെ വരുന്നില്ലെങ്കിൽ കൂടിയും ,, നാമാദ്യം ജ്യേഷ്ഠത്തി യെ സന്ദർശിക്കട്ടെ ,”

അംഗവസ്ത്രം തോളിൽ കയറ്റിയിട്ട് മാനവേന്ദ്ര വർമ്മൻ മുന്നോട്ടേക്ക് നടന്നു

അയാളുടെ കൂടെ ശ്രീധർമ്മനും സൂര്യനും ഇശാനികയും

മഹാശ്വേതാദേവി കൊട്ടാരത്തിലെ ഉദ്യാനത്തിൽ ഇരിക്കുകയായിരുന്നു.

അവർക്കു മുൻപിൽ കൊട്ടാരം മാനേജർ പാർത്ഥസാരഥിയുമുണ്ടായിരുന്നു.

അവർ എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.

അവർക്ക് സമീപം കൈകൾ കൂപ്പി കൊണ്ട് മാനവേന്ദ്ര വർമ്മൻ ആഗതനായി.

ചുണ്ടിൽ ഒരു മന്ദഹാസം തൂകികൊണ്ട്

“ജ്യേഷ്ഠത്തിയ്ക്ക്  സുഖമല്ലേ ,,,” അവരുടെ പാദങ്ങളിൽ അയാൾ തൊട്ടു തൊഴുതു.

“സുഖം അനുജാ ,, അല്പം മുൻപാണ് ധർമ്മൻ , അനുജൻ ഇങ്ങോട്ടു വരുന്ന വിവരം പറഞ്ഞത് ”

“അതെ ജ്യേഷ്ഠത്തി ,, എന്‍റെ സാന്നിധ്യം ഇനി ഈ കൊട്ടാരത്തിൽ ആവശ്യമാണ് എന്ന് പുലർച്ചെ നാരായണൻ എന്‍റെ മനതാരിൽ  തോന്നിപ്പിച്ചു ,, അതുകൊണ്ടാണ് വന്നതും ,,,”

മഹശ്വേതാ ദേവി ഒന്ന് പുഞ്ചിരിച്ചു.

“നല്ലത് ,,, ഇടക്ക് ഈ വരവ് നല്ലതു തന്നെയാണ് അനുജാ ,,,ബന്ധങ്ങൾക്ക് ബലം വർദ്ധിക്കും”

“അതിനു സാന്നിധ്യമൊന്നും ആവശ്യമില്ല ജ്യേഷ്ഠത്തി ,,ഇടയ്ക്ക് ഓർത്താലും മതിയാകും ,, നാമെന്തായാലൂം ഇനി യുദ്ധം കഴിയുന്നത് വരെ ഇവിടെ കാണും ,, നാരായണവിഗ്രഹം ശ്രീവത്സഭൂമിയിൽ പ്രതിഷ്ഠാപനം നടത്തി കഴിഞ്ഞേ ഇനിയൊരു മടക്കമുള്ളൂ ,,ഇത് ഈ മാനവേന്ദ്ര വർമ്മന്‍റെ തീരുമാനമാണ് ,,”

അതുകേട്ടു മഹാശ്വേതാ ദേവി തലയാട്ടി

Updated: December 14, 2021 — 12:06 pm

611 Comments

  1. വിഷ്ണു ⚡

    ഒരുപാട് നാളുകൾക്ക് ശേഷം ഒരുപാട് സങ്കടം തന്ന ഒരു ഭാഗം ആയിരുന്നു ഇത്.കഴിഞ്ഞ ഭാഗത്ത് കമൻ്റ് ഇടാൻ എനിക്ക് പറ്റിയില്ല.സ്വാമി മുത്തശ്ശൻ സ്റെഷനിൽ വച്ച് അനുഭവിച്ച സംഭവം ഒന്നും വായിക്കാൻ കൂടെ പറ്റുന്നിലായിരുന്നൂ.അത്രക്ക് ഉണ്ടായിരുന്നു അത് വായിച്ചപ്പോൾ സങ്കടം.അതിൻ്റെ കൂടെ അപ്പുവിന് ഒന്നും തന്നെ സാധിക്കാതെ വരുന്നതും.ഒരുപാട് സങ്കടം ആയിപ്പോയി.അദ്ദേഹത്തെ വെളളം കുടിപ്പികുന്ന സീൻ ഒന്നും സഹിക്കാൻ പറ്റിയില്ല?

    പിന്നെ ഈ ഭാഗത്ത് തുടക്കത്തിൽ ശിവശൈലത്ത് കേറി അവരുടെ അക്രമങ്ങൾ.കണ്ണ് നിറഞ്ഞ് പോയി.ചില ഭാഗങ്ങൾ ഓക്കേ എങ്ങനെയാണ് ഞാൻ വായിച്ച് പോയത് എന്ന് എനിക്ക് പോലും അറിയില്ല. ഒരുപാട് സങ്കടം ആയിരുന്നു.അതേപോലെ ശിവനിയും അവളുടെ പ്രായത്തിലെ മറ്റു കുട്ടികളുടെ അവസ്ഥയും എല്ലാം?.ഗൗരി മോളെ കൊണ്ടുപോവുന്ന സംഭവം കണ്ടപ്പോ ആണ് ശെരിക്കും ഭയന്ന് പോയത്.ആദി ഒരു നിസ്സഹായൻ ആയി നിൽകുന്ന സംഭവം ഒന്നും ഓർക്കാൻ കൂടി ഇഷ്ടപ്പെടുന്നില്ല.
    എന്തിനാണ് ഇപ്പൊ ആധിയുടെ ശക്തികൾ പോയത് എന്നതിന് ഒരു ഉത്തരം കിട്ടുന്നില്ല..?മുത്തശ്ശൻ പറഞ്ഞത് പോലെ അന്നു രാത്രി സർപ്പങ്ങളെ കണ്ടത് കൊണ്ടാവുമോ??

    പിന്നെ ഈ ഭാഗത്തിൽ ഒരുപാട് ഇഷ്ടമായത് ഒരു ഭാഗം ആണ്.പാറു വിൻ്റെ പ്രാർത്ഥന ഫലമായി ആഞ്ജനേയ സ്വാമിയേ അവളുടെ കണ്ണൻ അയകുന്ന ഭാഗം.അത് എന്താ പറയേണ്ടത് ഒട്ടും പ്രതീക്ഷിക്കാതെ ഒരു സംഭവം ആയിരുന്നു❤️?.ഇത്രയധികം സംഘടതിന് ശേഷം ഒരുപാട് സന്തോഷം അനുഭവപ്പെട്ട ഒരു നിമിഷം.മറ്റൊന്നും അതിലേനിക്ക് പറയാൻ ഇല്ല.
    ശേരിക്ക പറഞാൽ പാറു ഇത്ര കണ്ട് അപ്പുവിനെ സ്നേഹിക്കുന്നത് കാണുമ്പോൾ അവർ ഒരുമിക്കണം എന്ന് തോന്നും.എന്നൽ പണ്ടത്തെ പോലെ അവളുടെ സ്വഭാവം വീണ്ടും അപ്പുവിൽ നിന്നും അകന്നു പോയാൽ അവനു അതിനിയും താങ്ങാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.പക്ഷേ പണ്ടത്തെ അത്രയും ദേഷ്യവും അവളോട് ഇപ്പൊ തോന്നുന്നില്ല.

    അതുപോലെ ശൈലജ അവനെക്കുറിച്ച് പറഞ്ഞ ഓരോ വാക്കുകളും മനസ്സിൽ നിന്നും പോവുന്നില്ല.അവളുടെ സങ്കടം കൊണ്ട് ആണെങ്കിലും അത്രക്ക് വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു.അവളുടെ മാനസികാവസ്ഥ ഓർക്കുമ്പോൾ അതൊന്നും പറയാനും സാധിക്കില്ല.

    അതേപോലെ അവസാനം വന്നു എല്ലാത്തിനെയും നശിപ്പിക്കുന്നതിന് കൂടെ അവർ മറ്റു പേരുകൾ പറയുന്നത് കേട്ടപ്പോ ഒരു രോമാഞ്ചം ആണ് ഉണ്ടായത്.അതുകൊണ്ട് തന്നെ അവനെയോക്കെ ഇല്ലാതെ ആക്കുന്നത് പെട്ടെന്ന് തന്നെ കാണണം..അപ്പോ ഇനി ഇത്ര കാലവും അനുഭവിച്ച യാതനകൾക്ക് പകരം ചോദിക്കാൻ ശിവശൈലത്തെ സര്ക്കാര് എന്തൊക്കെയാണ് ചെയ്ത കൂട്ടാൻ പോവുന്നത് എന്നറിയാൻ അടുത്ത ഭാഗത്തിൽ കാണാം..

    സ്നേഹം
    വിഷ്ണു

  2. ❤️❤️❤️❤️❤️

  3. Dear Harsha,

    Endinanu Adishangaran palapoozhum immature aayi samsarikunnath.. paaliyath ullavarood ethramathe thavanaya avane pand upadravicha Katha veendum veendum parayunnath.. Adihangaranh matullavarude sympathy kitaanano…

    Aadhi Inn vare Parvathinood ishtam thurann paranjitundoo?.. pinne endina avanithrem jaada ipol, veetile verum oru kallante monaya velakaaranood Parvathik engane ishtam thoonaananu.. ??

    Palapoo

  4. Pl ല്‍ കഥ വന്നു

  5. അവിടെ വന്നു ലിപിൽ

  6. 8 mani
    5 minutes more
    Thanks harshetta

  7. Eppola varunne

  8. Sajeev thiruvaikkodu

    ഹർഷാപ്പി….
    ഇന്ന് നടക്കുമോ

  9. കുരുത്തം കെട്ടവൻ

    അപ്പോൾ ഇന്ന് ഇനി വരില്ല എന്നാണോ?

  10. ചുമ്മാ വെറുപിക്കാതെ അനിയാ…

  11. പൂരത്തിന് കൊടിയേറാൻ സമയമായി മക്കളേ …?

  12. എപ്പോഴാ… ?

  13. ഇന്ന്‌ വരില്ലേ

  14. ജികെ . കിടങ്ങൂർ

    ആരും ഒന്നും പറയുന്നില്ല.. ഇന്ന് വരുമോ ആവോ

  15. സമയം പോലെ തന്നാൽ മതി ചേട്ടാ

  16. Editing kazhinju enn pl il paranjittundee

  17. മാർക്കോ

    ഈ അവസരത്തിൽ ചോദിക്കാമൊ എന്നറിയില്ലാ എന്നാലും ആകാംക്ഷ കൊണ്ട് ചോദിക്കുവാ നമ്മുടെ മണിവത്തൂരിലെ നന്ദൂട്ടനെയും അമ്മൂസിനെയും ഒരു കരക്ക് ഈ മാസം തന്നെ എത്തിക്കും എന്ന് ബ്രോ പറഞ്ഞിരുന്നു അതിനെ പറ്റി എന്തെങ്കിലും update ഉണ്ടോ…

  18. അപ്പുറത്ത് രണ്ടിടത്തും post കാണിക്കുന്നുണ്ട് .പക്ഷെ publish ചെയ്തിട്ടില്ല .
    എല്ലാ ഇടത്തും ഒരുമിച്ചാണോ ഹർഷാപ്പീ …

    1. Etha vere 2 places

    2. 1 pl care entha????

    3. ആരോ ഒരാൾ

      ഈ അപ്പുറത്ത് എന്നു പറയണത് എവിടെയാ?

    4. Atheda ennu parayamo

    5. അറക്കളം പീലിച്ചായൻ

      Pl അല്ലാതെ വേറെ എവിടെ???

Comments are closed.