“എല്ലാം ഞാനറിഞ്ഞു മുത്തശ്ശാ ,,,ആ പാവങ്ങളെ വെട്ടിയതും ,, ഇവിടത്തെ കച്ചവടക്കാരെ ഉപദ്രവിച്ചതും പശുക്കളെ കൊന്നതും ….” സങ്കടത്തോടെ അവൾ അദ്ദേഹത്തോട് പറഞ്ഞു.
“എന്തു ചെയ്യാനാ മോളെ ,, ഗ്രാമത്തിന്റെ അന്നമായിരുന്നു ആ മിണ്ടാപ്രാണികൾ,, നന്നായി പാല് തരുന്ന എല്ലാ പാവങ്ങളെയും ആ ദുഷ്ടൻമാർ ഇല്ലാതെയാക്കി ,, ” കണ്ണ് തുടച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു
പാർവ്വതി വിഷമത്തോടെ എല്ലാം കേട്ടിരുന്നു.
“ആരുമില്ലേ മുത്തശ്ശാ ,,നിങ്ങളെ സഹായിക്കാൻ ” ഹൃദയനൊമ്പരത്തോടെ പാർവതി ചോദിച്ചു
അദ്ദേഹമൊന്നു ചിരിച്ചു
“ആരുമില്ല മോളെ ,, ആരുമില്ല ,, ആകെയുള്ളത് ഞങ്ങളുടെ പാവം അറിവഴകനാ ,, ,,ഇന്നലെ മുതൽ ഒരുപാട് സങ്കടത്തിലാ ആ കുട്ടി ,, ഉറങ്ങിയിട്ടില്ല പാവം ,, ഒട്ടും വയ്യ അവന് ,,,ഇന്നലെ ഈ തിണ്ണയില് കിടപ്പായിരുന്നു പാവം , എന്നാലൂം രാവിലെ തന്നെ ആശുപത്രിയിലേക്ക് പോയിട്ടുണ്ട് ,, അവിടെ എന്താകുമോ എന്തോ ,,,,” ഉള്ളിലെ വ്യഥ അദ്ദേഹം പാർവതിയോടു പങ്കു വെച്ചു.
“മാമനൊരുപാട് കരഞ്ഞു ,,, ആൻറി ,,വാവയ്ക്കും സങ്കടായി ,,,മാമന് ഉവ്വാവാ ,” ഗൗരി , പാർവതിയുടെ കവിളിൽ തലോടി കുഞ്ഞു മനസിലെ വിഷമം പറഞ്ഞു.
“അനിയന് ഒട്ടും വയ്യ മോളെ , ഇവിടത്തെ സംഭവങ്ങൾ കൂടെയായപ്പോൾ അവനൊരുപാട് തളർന്നുപോയി” വിഷമത്തോടെ കസ്തൂരി പാർവതിയോടു പറഞ്ഞു
എല്ലാം കേട്ടിരിക്കുക എന്നതല്ലാതെ അവരെ ആശ്വസിപ്പിക്കുവാൻ ഒരു വഴിയും അവളുടെ പക്കലുമുണ്ടായിരുന്നില്ല .കസ്തൂരിയുടെ കണ്ണുകൾ കണ്ണീർ പൊഴിച്ചു.
“വല്ലാത്ത ദുരിതമാ മോളെ ,, അല്പമെല്ലാമൊന്ന് ശര്യായി വന്നതായിരുന്നു ,, ഇപ്പോ എല്ലാം അവതാളത്തിലായി ,, ആരൊക്കെ ഇനി ഞങ്ങളെ ഉപദ്രവിക്കുമെന്നു ഒരറിവുമില്ല ..”
“മുത്തശ്ശാ ,,,,പ്രജാപതികൾ നിങ്ങളെ സഹായിക്കില്ലേ …?” ശ്യാം ചോദിച്ചു
അതുകേട്ടു അദ്ദേഹമൊന്നു ചിരിച്ചു
“അടിമകൾ ജീവിച്ചാലെന്ത് ,,മരിച്ചാലെന്ത് ,,,”
പാർവതിക്ക് അവിടെയിരുന്നവരുടെ സങ്കടങ്ങൾ കേട്ടപ്പോൾ ഉള്ളു നീറുകയായിരുന്നു.
അവരുടെ വിലാപം തന്റെ ഹൃദയത്തെ കൊരുത്തിവലിക്കുന്ന പോലെയാണ് പാർവതിക്ക് അനുഭവപെട്ടത് , ഉള്ളൂ നീറുന്നു
അവൾ ആ മനുഷ്യന്റെ ചുമലിൽ കൈ വെച്ച് തലോടി
“മുത്തശ്ശ ,,,,,സങ്കടപ്പെടല്ലേ ,, നമുക്കെന്തെങ്കിലും പരിഹാരമുണ്ടാക്കാം ,,”അവൾ അദ്ദേഹത്തെ ആശ്വസിപ്പിച്ചു
കൂടുതൽ നേരം അവിടെ നിൽക്കാതെ അവർ അവിടെ നിന്നും ഇറങ്ങി
പാർവ്വതിയുടെ മനസ്സ് ഒരുപാട് സങ്കടത്തിലായിരുന്നു.മക്കള് സങ്കടപ്പെടുമ്പോള് അമ്മമാര് അനുഭവിക്കുന്ന അതേ ഹൃദയവേദനയാണ് അവള്ക്കനുഭവ പ്പെട്ടുകൊണ്ടിരുന്നത്.
അവരുടെ വിഷമം തന്റെ വിഷമ൦ തന്നെയായി അവൾ ഏറ്റെടുത്തിരുന്നു.മഠത്തിൽ എത്തിയ അവൾ വേഗ൦ രാജശേഖരന്റെ അടുത്തേക്ക് ചെന്നു.രാജശേഖരൻ പത്രം വായിച്ചു കൊണ്ടിരിക്കുകയായിരുന്നു.
അവളുടെ മുഖത്തെ വിഷമം കണ്ട് രാജശേഖരൻ കാര്യം തിരക്കി.പാർവ്വതി നടന്ന എല്ലാ കാര്യങ്ങളും അയാളോട് പറഞ്ഞു.അത് കേട്ടു രാജശേഖരനും വിഷമത്തിലായി.
ഒരുപാട് നാളുകൾക്ക് ശേഷം ഒരുപാട് സങ്കടം തന്ന ഒരു ഭാഗം ആയിരുന്നു ഇത്.കഴിഞ്ഞ ഭാഗത്ത് കമൻ്റ് ഇടാൻ എനിക്ക് പറ്റിയില്ല.സ്വാമി മുത്തശ്ശൻ സ്റെഷനിൽ വച്ച് അനുഭവിച്ച സംഭവം ഒന്നും വായിക്കാൻ കൂടെ പറ്റുന്നിലായിരുന്നൂ.അത്രക്ക് ഉണ്ടായിരുന്നു അത് വായിച്ചപ്പോൾ സങ്കടം.അതിൻ്റെ കൂടെ അപ്പുവിന് ഒന്നും തന്നെ സാധിക്കാതെ വരുന്നതും.ഒരുപാട് സങ്കടം ആയിപ്പോയി.അദ്ദേഹത്തെ വെളളം കുടിപ്പികുന്ന സീൻ ഒന്നും സഹിക്കാൻ പറ്റിയില്ല?
പിന്നെ ഈ ഭാഗത്ത് തുടക്കത്തിൽ ശിവശൈലത്ത് കേറി അവരുടെ അക്രമങ്ങൾ.കണ്ണ് നിറഞ്ഞ് പോയി.ചില ഭാഗങ്ങൾ ഓക്കേ എങ്ങനെയാണ് ഞാൻ വായിച്ച് പോയത് എന്ന് എനിക്ക് പോലും അറിയില്ല. ഒരുപാട് സങ്കടം ആയിരുന്നു.അതേപോലെ ശിവനിയും അവളുടെ പ്രായത്തിലെ മറ്റു കുട്ടികളുടെ അവസ്ഥയും എല്ലാം?.ഗൗരി മോളെ കൊണ്ടുപോവുന്ന സംഭവം കണ്ടപ്പോ ആണ് ശെരിക്കും ഭയന്ന് പോയത്.ആദി ഒരു നിസ്സഹായൻ ആയി നിൽകുന്ന സംഭവം ഒന്നും ഓർക്കാൻ കൂടി ഇഷ്ടപ്പെടുന്നില്ല.
എന്തിനാണ് ഇപ്പൊ ആധിയുടെ ശക്തികൾ പോയത് എന്നതിന് ഒരു ഉത്തരം കിട്ടുന്നില്ല..?മുത്തശ്ശൻ പറഞ്ഞത് പോലെ അന്നു രാത്രി സർപ്പങ്ങളെ കണ്ടത് കൊണ്ടാവുമോ??
പിന്നെ ഈ ഭാഗത്തിൽ ഒരുപാട് ഇഷ്ടമായത് ഒരു ഭാഗം ആണ്.പാറു വിൻ്റെ പ്രാർത്ഥന ഫലമായി ആഞ്ജനേയ സ്വാമിയേ അവളുടെ കണ്ണൻ അയകുന്ന ഭാഗം.അത് എന്താ പറയേണ്ടത് ഒട്ടും പ്രതീക്ഷിക്കാതെ ഒരു സംഭവം ആയിരുന്നു❤️?.ഇത്രയധികം സംഘടതിന് ശേഷം ഒരുപാട് സന്തോഷം അനുഭവപ്പെട്ട ഒരു നിമിഷം.മറ്റൊന്നും അതിലേനിക്ക് പറയാൻ ഇല്ല.
ശേരിക്ക പറഞാൽ പാറു ഇത്ര കണ്ട് അപ്പുവിനെ സ്നേഹിക്കുന്നത് കാണുമ്പോൾ അവർ ഒരുമിക്കണം എന്ന് തോന്നും.എന്നൽ പണ്ടത്തെ പോലെ അവളുടെ സ്വഭാവം വീണ്ടും അപ്പുവിൽ നിന്നും അകന്നു പോയാൽ അവനു അതിനിയും താങ്ങാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.പക്ഷേ പണ്ടത്തെ അത്രയും ദേഷ്യവും അവളോട് ഇപ്പൊ തോന്നുന്നില്ല.
അതുപോലെ ശൈലജ അവനെക്കുറിച്ച് പറഞ്ഞ ഓരോ വാക്കുകളും മനസ്സിൽ നിന്നും പോവുന്നില്ല.അവളുടെ സങ്കടം കൊണ്ട് ആണെങ്കിലും അത്രക്ക് വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു.അവളുടെ മാനസികാവസ്ഥ ഓർക്കുമ്പോൾ അതൊന്നും പറയാനും സാധിക്കില്ല.
അതേപോലെ അവസാനം വന്നു എല്ലാത്തിനെയും നശിപ്പിക്കുന്നതിന് കൂടെ അവർ മറ്റു പേരുകൾ പറയുന്നത് കേട്ടപ്പോ ഒരു രോമാഞ്ചം ആണ് ഉണ്ടായത്.അതുകൊണ്ട് തന്നെ അവനെയോക്കെ ഇല്ലാതെ ആക്കുന്നത് പെട്ടെന്ന് തന്നെ കാണണം..അപ്പോ ഇനി ഇത്ര കാലവും അനുഭവിച്ച യാതനകൾക്ക് പകരം ചോദിക്കാൻ ശിവശൈലത്തെ സര്ക്കാര് എന്തൊക്കെയാണ് ചെയ്ത കൂട്ടാൻ പോവുന്നത് എന്നറിയാൻ അടുത്ത ഭാഗത്തിൽ കാണാം..
സ്നേഹം
വിഷ്ണു
❤️❤️❤️❤️❤️
Dear Harsha,
Endinanu Adishangaran palapoozhum immature aayi samsarikunnath.. paaliyath ullavarood ethramathe thavanaya avane pand upadravicha Katha veendum veendum parayunnath.. Adihangaranh matullavarude sympathy kitaanano…
Aadhi Inn vare Parvathinood ishtam thurann paranjitundoo?.. pinne endina avanithrem jaada ipol, veetile verum oru kallante monaya velakaaranood Parvathik engane ishtam thoonaananu.. ??
Palapoo
Pl ല് കഥ വന്നു
അവിടെ വന്നു ലിപിൽ
??
8 mani
5 minutes more
Thanks harshetta
Eppola varunne
ഹർഷാപ്പി….
ഇന്ന് നടക്കുമോ
Waiting bro
അപ്പോൾ ഇന്ന് ഇനി വരില്ല എന്നാണോ?
ചുമ്മാ വെറുപിക്കാതെ അനിയാ…
പൂരത്തിന് കൊടിയേറാൻ സമയമായി മക്കളേ …?
Inn varo
എപ്പോഴാ… ?
ഇന്ന് വരില്ലേ
ആരും ഒന്നും പറയുന്നില്ല.. ഇന്ന് വരുമോ ആവോ
Am waiting
സമയം പോലെ തന്നാൽ മതി ചേട്ടാ
Editing kazhinju enn pl il paranjittundee
ഈ അവസരത്തിൽ ചോദിക്കാമൊ എന്നറിയില്ലാ എന്നാലും ആകാംക്ഷ കൊണ്ട് ചോദിക്കുവാ നമ്മുടെ മണിവത്തൂരിലെ നന്ദൂട്ടനെയും അമ്മൂസിനെയും ഒരു കരക്ക് ഈ മാസം തന്നെ എത്തിക്കും എന്ന് ബ്രോ പറഞ്ഞിരുന്നു അതിനെ പറ്റി എന്തെങ്കിലും update ഉണ്ടോ…
അപ്പുറത്ത് രണ്ടിടത്തും post കാണിക്കുന്നുണ്ട് .പക്ഷെ publish ചെയ്തിട്ടില്ല .
എല്ലാ ഇടത്തും ഒരുമിച്ചാണോ ഹർഷാപ്പീ …
Etha vere 2 places
1 pl care entha????
ഈ അപ്പുറത്ത് എന്നു പറയണത് എവിടെയാ?
Evda
Atheda ennu parayamo
Pl അല്ലാതെ വേറെ എവിടെ???
Vere evide?
Kayingo