വൈഷ്ണവം 4 ( മാലാഖയുടെ കാമുകൻ) 947

Views : 60712

 

വൈഷ്ണവം 4

മാലാഖയുടെ കാമുകൻ

Previous Part

Vaishnavam

 

Hola amigos..

ഓണം ഒക്കെ എല്ലാവരും ആഘോഷിച്ചു എന്ന് കരുതുന്നു..

ശക്തമായ മഴയാണെന്ന് അറിയാം.. എല്ലാവരും സുരക്ഷിതർ ആയി ഇരിക്കണേ..

സ്നേഹത്തോടെ..

തുടർന്ന് വായിക്കുക…

***

“നീയെന്താ ഇവിടെ? ഇതേതാ പെണ്ണ്? നീ അവളെ എന്താ എടുത്തിരിക്കുന്നത്..?

ചോദ്യങ്ങൾ കേട്ട് വിഷ്ണു പകച്ചു നിന്നു…

ആന്റി ദേഷ്യത്തിൽ ആണെന്ന് അവന് മനസിലായി.

“ആന്റി ഞാൻ.. അഹ് അന്ന് പറഞ്ഞില്ലേ? വഴിയിൽ ആക്സിഡന്റ്? ഇവൾക്ക് നടക്കാൻ വയ്യ.. തലയിൽ മുറിവ് കണ്ടില്ലേ? അതാണ്….”

അവൻ പെട്ടെന്ന് പറഞ്ഞു.

“ഇവളുടെ വീട്ടിൽ ആരും ഇല്ലേ? ഇങ്ങനെ പബ്ലിക് ആയിട്ടൊക്കെ ഒരു പെണ്ണിനെ കൊണ്ടുനടന്ന് അവസാനം ചീത്തപ്പേര് ഉണ്ടാക്കരുത്.. ”

ആന്റി ദേഷ്യത്തിൽ പറഞ്ഞു.

“ഇല്ല.. വീട്ടിൽ ആരും ഇല്ല.. എനിക്ക് ഒരു വയ്യാത്ത അമ്മ മാത്രമേ ഉള്ളു…”

അവൾ ആണ് മറുപടി പറഞ്ഞത്.. അതും സങ്കടം കലർന്ന സ്വരത്തിൽ..

വിഷ്ണുവിന്റെ വാ പൊളിഞ്ഞു പോയി. നുണച്ചി..

അതോടെ ആന്റി അടങ്ങി…

“അയ്യോ സോറി മോളെ… ഡാ എന്നാൽ നീ അവൾക്ക് സുഖം ആകുന്നത്‌ വരെ ഒന്ന് നോക്കണം കേട്ടോ.. നീ വീട്ടിലേക്കാണോ ? താക്കോൽ അവിടെ തന്നെ ഉണ്ട്… എനിക്ക് ഒരാളെ കാണാൻ ഉണ്ട്… സമയം പോയി.. എന്നാൽ ശരി മോളെ..ഇടക്ക് വീട്ടിലേക്ക് വരണേ.. “?

ഒറ്റ ശ്വാസത്തിൽ അതും പറഞ്ഞു ആന്റി ഫുട്പാത് വഴി നടന്നു പോയി..

അതോടെ വിഷ്ണുവിന്റെ ശ്വാസം നേരെ വീണു..

“നീ പേടിച്ചോ?”

അവൾ അവനെ നോക്കി കിടന്നു ചിരിക്കുകയാണ്..

അവന്റെ കൈ കഴച്ചിരുന്നു..നല്ല കനം ഉണ്ട് ഇവൾക്ക് എന്ന് അവൻ ചിന്തിച്ചു.

“നിനക്ക് നല്ല കനം.. അതിനെങ്ങനെയാണ്.. എല്ലാം വാരി വലിച്ചു തീറ്റ അല്ലെ?”

അവൻ അവളെ ഒന്ന് നോക്കി അവളെ വണ്ടിയിൽ ഇരുത്തി..

Recent Stories

47 Comments

Add a Comment
  1. 🦋 നിതീഷേട്ടൻ 🦋

    ഇല്ലാ പാർട്ട് um ഇപ്പഴാ ഒരുമിച്ച് വായിച്ച്, മനോഹരം അതിൽ കൂടുതല് ഒന്നും ഇല്ലാ 💕💕💕💕💕💕💕💕💕💕. വിഷ്ണു തന്നെ ആണോ പ്രഗ്നൻസി de ഉത്തരവാദി, drugs അതിൻ ഒര് കാരണമായോ 🤔, അത് കൊണ്ടാണോ അവള് കൃത്യമായ മറുപടി കൊടുക്കാത്തത്. വൈശുവും വിഷ്ണുവും ഒന്നിച്ചിരുന്നെങ്കിൽ എന്നുണ്ട് bt മീനു , എന്നിട്ടും കാലം അവരേ പിരിച്ചല്ലോ 😖😭. എന്നിട്ടും വിഷ്ണു ഇപ്പൊ വൈഷ്നുനുവിനെസ്നേഹിക്കുന്നു.

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com