വൈഷ്ണവം 4 ( മാലാഖയുടെ കാമുകൻ) 1210

Views : 101831

“എന്റെ മുൻപിൽ വന്നിട്ടും അവൾ ആണോ മനസ്സിൽ..? കഷ്ടം ഉണ്ട് കേട്ടോ വിഷ്ണു..”

അവൾ പരിഭവത്തോടെ അത് പറഞ്ഞപ്പോൾ അവൻ കയ്യിൽ ഇരുന്ന ബോക്സ്‌ അവൾക്ക് നേരെ നീട്ടി..

“അപ്പോൾ സ്നേഹം ഉണ്ട്..”

അവൾ അത് തുറന്ന് ഒരെണ്ണം എടുത്ത് അവന്റെ വായിൽ വച്ചു കൊടുത്തു..

“വാ..”

അതിന് ശേഷം അവന്റെ കൈപിടിച്ചു അവൾ അകത്തേക്ക് ചെന്നു..

“അമ്മ എവിടെ..?”

“ഓഫീസിൽ.. ഞാൻ പോയില്ല..ഞാൻ ചായ ഉണ്ടാക്കി വരാം വിഷ്ണു..”

അവൻ ചോദിച്ചതിന് മറുപടി പറഞ്ഞ് അവൾ വേഗം ചായ ഉണ്ടാക്കാൻ അടുക്കളയിലേക്ക് ചെന്നു..

വേറെ ഒന്നും ചെയ്യാൻ ഇല്ലാത്തതുകൊണ്ട് വിഷ്ണുവും അവളുടെ പുറകെ പോയി.

“ഞാൻ നാളെ പാലക്കാട്‌ പോകുന്നുണ്ട്.. വരുന്നോ..?”

അവൾ പെട്ടെന്ന് ചോദിച്ചു.. അവൻ ഒന്ന് ആലോചിച്ചു..

“ഓ നിന്റെ പെണ്ണ് വഴക്ക് പറയും അല്ലെ..? എന്നാൽ വേണ്ട ഞാൻ പൊയ്ക്കോളാം..”

അവൻ മിണ്ടാതെ നിൽക്കുന്നത് കണ്ടപ്പോൾ അവൾ അത് പറഞ്ഞുകൊണ്ട് ചായ ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ച് അവന് നേരെ നീട്ടി..

“അവൾക്ക് അങ്ങനെ ഒന്നും ഇല്ല. എല്ലാം ഞാൻ പറയാറുണ്ട്.. കേട്ടോ..? പിന്നെ നാളെ എന്തേലും പറഞ്ഞ് വച്ചിട്ടുണ്ടോ എന്ന് ആലോചിച്ചതാണ്.. നിലവിൽ ഒന്നും ഇല്ല. ഞാൻ വരാം.. വൈഷ്ണു…”

അത് കേട്ടപ്പോൾ അവളുടെ മുഖം വിടർന്നു..

“ശരിക്കും..? നീ വരുമോ..?”

അവൾ പ്രതീക്ഷയോടെ അത് ചോദിച്ചപ്പോൾ അവൻ അവളെ ഒന്ന് നോക്കി..

എന്താണ് ഇവൾക്ക്.. അവന് അത് ആലോചിച്ചിട്ട് ഒന്നും മനസിലായില്ല..

Recent Stories

47 Comments

  1. 🦋 നിതീഷേട്ടൻ 🦋

    ഇല്ലാ പാർട്ട് um ഇപ്പഴാ ഒരുമിച്ച് വായിച്ച്, മനോഹരം അതിൽ കൂടുതല് ഒന്നും ഇല്ലാ 💕💕💕💕💕💕💕💕💕💕. വിഷ്ണു തന്നെ ആണോ പ്രഗ്നൻസി de ഉത്തരവാദി, drugs അതിൻ ഒര് കാരണമായോ 🤔, അത് കൊണ്ടാണോ അവള് കൃത്യമായ മറുപടി കൊടുക്കാത്തത്. വൈശുവും വിഷ്ണുവും ഒന്നിച്ചിരുന്നെങ്കിൽ എന്നുണ്ട് bt മീനു , എന്നിട്ടും കാലം അവരേ പിരിച്ചല്ലോ 😖😭. എന്നിട്ടും വിഷ്ണു ഇപ്പൊ വൈഷ്നുനുവിനെസ്നേഹിക്കുന്നു.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com