വൈഷ്ണവം 4 ( മാലാഖയുടെ കാമുകൻ) 1210

Views : 101831

അവൾ ഇരുന്നു ചിരിക്കുകയാണ്.. അവൻ പേടിച്ചത് കണ്ടപ്പോൾ അവൾക്ക് അതൊരു രസം ആയി തോന്നിയിരുന്നു.

വിഷ്ണു വണ്ടി മുൻപോട്ട് എടുത്തു..

അവളുടെ വീട്ടിൽ എത്തി. അവളുടെ അമ്മ അവിടെ ഇല്ലായിരുന്നു.

അവളുടെ അമ്മ വരുന്നത് വരെ അവിടെ ഇരിക്കാം എന്ന് വിഷ്ണു തീരുമാനിച്ചു.

“വിഷ്ണു…”

അവന് കുടിക്കാൻ ഒരു ചായ കൊടുത്ത ശേഷം അവൾ നീട്ടി വിളിച്ചു.

“എന്താടീ?”

“എനിക്ക് ഒരു ഉമ്മ തരുമോ?”

“എന്ത്? പോ പെണ്ണെ.. നിനക്ക് വട്ടാണോ? നിന്നെ കെട്ടിച്ചു വിടാൻ സമയം ആയി എന്ന് ഞാൻ അമ്മയോട് പറയുന്നുണ്ട്..”

അവൻ അവളെ കളിയാക്കി സംസാരിച്ചു.

“മു്ച്ചും… എന്തായാലും ഞാൻ വിഷ്ണുവിന്റെ ടൈപ്പ് അല്ല.. വിഷ്ണു ആണെങ്കിൽ ഒരുത്തിയെ പ്രേമിക്കുന്നതും ഉണ്ട്…അപ്പോൾ ഒരു ഉമ്മ തന്നാൽ എന്താ? നഷ്ടം ഒന്നും ഇല്ലല്ലോ നിനക്ക്..? ”

അവൾ അല്പം നിരാശയോടെ പറഞ്ഞു..

“എവിടെയാണ് വേണ്ടത്?”

അവൻ ചിരിച്ചു കൊണ്ട് ചോദിച്ചു..

“ചുണ്ടിൽ വേണം.. തരുമോ?”

കള്ളച്ചിരി..

“കിട്ടും പെണ്ണെ നിനക്ക്…. ഇനി നിനക്ക് ഉമ്മയും ഇല്ല ഒരു കോപ്പും ഇല്ല….”

അവന് ചെറുതായി ദേഷ്യം വന്നു..

“അയ്യോ പ്ലീസ്‌.. പറയല്ലേ അങ്ങനെ പറയല്ലേ.. കവിളിൽ മതി…”

അവൾ ഓടി വന്നു അവന്റെ മടിയിൽ കയറി ഇരുന്നു. അപ്പോഴാണ് അവൾ കാര്യമായിട്ട് ആണ് ഉമ്മ ചോദിച്ചത് എന്ന് വിഷ്ണു മനസിലാക്കിയത്.

അവന് അവളുടെ കറുത്ത കണ്ണിൽ നോക്കിയപ്പോൾ എന്തോ പോലെ…

അവൾ കവിൾ കാണിച്ചപ്പോൾ അറിയാതെ അവൻ അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു..

Recent Stories

47 Comments

  1. 🦋 നിതീഷേട്ടൻ 🦋

    ഇല്ലാ പാർട്ട് um ഇപ്പഴാ ഒരുമിച്ച് വായിച്ച്, മനോഹരം അതിൽ കൂടുതല് ഒന്നും ഇല്ലാ 💕💕💕💕💕💕💕💕💕💕. വിഷ്ണു തന്നെ ആണോ പ്രഗ്നൻസി de ഉത്തരവാദി, drugs അതിൻ ഒര് കാരണമായോ 🤔, അത് കൊണ്ടാണോ അവള് കൃത്യമായ മറുപടി കൊടുക്കാത്തത്. വൈശുവും വിഷ്ണുവും ഒന്നിച്ചിരുന്നെങ്കിൽ എന്നുണ്ട് bt മീനു , എന്നിട്ടും കാലം അവരേ പിരിച്ചല്ലോ 😖😭. എന്നിട്ടും വിഷ്ണു ഇപ്പൊ വൈഷ്നുനുവിനെസ്നേഹിക്കുന്നു.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com