വൈഷ്ണവം 4 ( മാലാഖയുടെ കാമുകൻ) 1210

Views : 101831

 

വൈഷ്ണവം 4

മാലാഖയുടെ കാമുകൻ

Previous Part

Hola amigos..

ഓണം ഒക്കെ എല്ലാവരും ആഘോഷിച്ചു എന്ന് കരുതുന്നു..

ശക്തമായ മഴയാണെന്ന് അറിയാം.. എല്ലാവരും സുരക്ഷിതർ ആയി ഇരിക്കണേ..

സ്നേഹത്തോടെ..

തുടർന്ന് വായിക്കുക…

***

“നീയെന്താ ഇവിടെ? ഇതേതാ പെണ്ണ്? നീ അവളെ എന്താ എടുത്തിരിക്കുന്നത്..?

ചോദ്യങ്ങൾ കേട്ട് വിഷ്ണു പകച്ചു നിന്നു…

ആന്റി ദേഷ്യത്തിൽ ആണെന്ന് അവന് മനസിലായി.

“ആന്റി ഞാൻ.. അഹ് അന്ന് പറഞ്ഞില്ലേ? വഴിയിൽ ആക്സിഡന്റ്? ഇവൾക്ക് നടക്കാൻ വയ്യ.. തലയിൽ മുറിവ് കണ്ടില്ലേ? അതാണ്….”

അവൻ പെട്ടെന്ന് പറഞ്ഞു.

“ഇവളുടെ വീട്ടിൽ ആരും ഇല്ലേ? ഇങ്ങനെ പബ്ലിക് ആയിട്ടൊക്കെ ഒരു പെണ്ണിനെ കൊണ്ടുനടന്ന് അവസാനം ചീത്തപ്പേര് ഉണ്ടാക്കരുത്.. ”

ആന്റി ദേഷ്യത്തിൽ പറഞ്ഞു.

“ഇല്ല.. വീട്ടിൽ ആരും ഇല്ല.. എനിക്ക് ഒരു വയ്യാത്ത അമ്മ മാത്രമേ ഉള്ളു…”

അവൾ ആണ് മറുപടി പറഞ്ഞത്.. അതും സങ്കടം കലർന്ന സ്വരത്തിൽ..

വിഷ്ണുവിന്റെ വാ പൊളിഞ്ഞു പോയി. നുണച്ചി..

അതോടെ ആന്റി അടങ്ങി…

“അയ്യോ സോറി മോളെ… ഡാ എന്നാൽ നീ അവൾക്ക് സുഖം ആകുന്നത്‌ വരെ ഒന്ന് നോക്കണം കേട്ടോ.. നീ വീട്ടിലേക്കാണോ ? താക്കോൽ അവിടെ തന്നെ ഉണ്ട്… എനിക്ക് ഒരാളെ കാണാൻ ഉണ്ട്… സമയം പോയി.. എന്നാൽ ശരി മോളെ..ഇടക്ക് വീട്ടിലേക്ക് വരണേ.. “?

ഒറ്റ ശ്വാസത്തിൽ അതും പറഞ്ഞു ആന്റി ഫുട്പാത് വഴി നടന്നു പോയി..

അതോടെ വിഷ്ണുവിന്റെ ശ്വാസം നേരെ വീണു..

“നീ പേടിച്ചോ?”

അവൾ അവനെ നോക്കി കിടന്നു ചിരിക്കുകയാണ്..

അവന്റെ കൈ കഴച്ചിരുന്നു..നല്ല കനം ഉണ്ട് ഇവൾക്ക് എന്ന് അവൻ ചിന്തിച്ചു.

“നിനക്ക് നല്ല കനം.. അതിനെങ്ങനെയാണ്.. എല്ലാം വാരി വലിച്ചു തീറ്റ അല്ലെ?”

അവൻ അവളെ ഒന്ന് നോക്കി അവളെ വണ്ടിയിൽ ഇരുത്തി..

Recent Stories

47 Comments

  1. പതിവ് പോലെ ഈ ഭാഗവും നന്നായിട്ടുണ്ട്….. ❤❤❤❤❤❤❤❤❤❤

  2. Bro Niyogam orginal version pdf kittan enthalum vazhi ondo

  3. Mk bro niyogam seson4 update enthengilum undo ?

    Trip kazhinju vannu parayannu paranju☺️

  4. സൂപ്പർ സ്റ്റോറി 💞💞💞

  5. എം കെ ബ്രോ …അപരാജിതൻ എവിടെ വരെ ആയി എന്നു വല്ല വിവരവും ഉണ്ടോ… നിങ്ങൾ എഴുത്തുകാർ തമ്മിൽ ഉള്ള ബന്ധം വച്ചു എന്തെങ്കിലും??

  6. ❤❤❤❤❤

  7. ഹായ് എംകെ

    പണിയൊക്കെ മാറി പണമൊക്കെ ആഘോഷിച്ചു കാണുമെന്ന് വിശ്വസിക്കുന്നു. എവിടാരുന്നു ഓണം… നാട്ടിലോ ജർമനിയിലോ?!

    വികാര വടംവലിയും വേലിയേറ്റങ്ങളും വളരെ മനോഹരമായി തന്നെ ആവിഷ്കരിച്ചട്ടുള്ള typical MK അദ്ധ്യായം. ഇഷ്ടപ്പെട്ട ഒരുപാടു മുഹൂർത്തങ്ങളിൽ ഒന്ന്….അവൾ മുഖം പൊക്കാതെ കണ്ണ് മാത്രം ഉയർത്തി അവനെ നോക്കി… അക്ഷരങ്ങൾ DSLR Cameraകളെ പരിഹസിച്ചതു പോലെ തോന്നിയൊരു സന്ദർഭമായിരുന്നു അത്…. Libidal tension is very well crafted.

    പൂക്കൾക്കിടയിൽ നിന്ന് വെള്ളം നൈറ്റിയിൽ അണിഞ്ഞ് നെറ്റിയൽ വിയർപ്പു കണങ്ങളുമായി പ്രത്യക്ഷപ്പെടുന്ന പെൺകുട്ടി… മണിരത്നവും, സന്തോഷ് ശിവനും മൊക്കെ മാറി നിൽക്കും കെട്ടോ.

    പിന്നെ drug usage നെ glorify ചെയ്തു മാത്രം അംഗീകാരിക്കാൻ സാധിക്കില്ല കെട്ടോ. സത്യം പറയാമല്ലോ ഏതു ഡ്രഗ്ഗിനേക്കാളും പവർഫുള്ളാണ് താങ്കളുടെ ഈ എഴുത്ത്… കാത്തിരുന്ന് കാത്തിരുന്ന് withdrawal symptoms ഒക്കെ കാണിച്ചു തുടങ്ങിയിരുന്നു വൈഷ്ണം 4നായ്.

    ഡ്യൂട്ടിയിലാ… Spelling Mistakes കാണും വായിച്ചു നോക്കാൻ പറ്റിയില്ല… So സഹിച്ചോളൂ.

    1. പനിയൊക്കെ മാറി ഓണമൊക്കെ ആഘോഷിച്ചു കാണുമെന്ന്….. *തിരുത്തി വായിക്കുക

    2. സംഗീത്.. ഓണം മ്യുണിക്കിൽ തന്നെ അങ്ങ് കൂടി.. ഈ അഭിപ്രായത്തിനു മറുപടി പറയാൻ വാക്കുകൾ ഇല്ല എന്നതൊരു സത്യം.
      ഡ്രഗ് ഉപയോഗം ഒരിക്കലും ഗ്ലോറിഫൈ ചെയ്യില്ല. അത് കഥ കുറച്ചു മുൻപോട്ട് പോകുമ്പോൾ മനസിലാകും.
      ഒത്തിരി സ്നേഹത്തോടെ.
      സുഖമാണെന്ന് വിശ്വസിക്കുന്നു ♥️

      1. ❤️❤️❤️

  8. ❤️❤️

  9. Nice aayitund bro 💞
    Next part pettan thane idane

  10. 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖 super 💓

  11. Mk
    എന്താ ഇപ്പോൾ പറയ്ക
    അത്ര മേൽ മനോഹരം ആയിട്ടുണ്ട് 💙

    വിഷ്ണു വിന് എന്താണ് സംഭവിക്കുന്നത്
    വൈഷ്ണവി യുടെ മുൻപിൽ അവന് പിടിച്ചു നിൽക്കാൻ പറ്റുന്നില്ലല്ലോ. 😂

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    സ്നേഹത്തോടെ MI ❤

    1. അത് അങ്ങനെയാ ചിലരുടെ മുൻപിൽ പിടിച്ച് നിൽക്കാൻ പറ്റില്ല.. 😂

  12. ❤️❤️

  13. ചേട്ടോ
    ഒരുപാട് ഇഷ്ടം ആയി ❤ വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു

  14. Super

  15. ഓണാശംസകൾ പ്രിയപ്പെട്ട കാമുകൻ ❣️❣️❣️

    1. വൈകി എന്നാലും തിരിച്ചും 🥰

  16. സ്നേഹപ്പെട്ട ചേട്ടായി..
    ഇതിന്റെ ബാക്കി പെട്ടന്ന് തരാവോ.. എനിക്കിതു വായിച്ചിട്ടു ഹൃദയം ഒത്തിരി വിങ്ങുന്നു…. ❤️❤️

    1. ബാക്കി എഴുതുന്നുണ്ട് കേട്ടോ ♥️🥰

  17. MK is taking us to an illusionary universe through your writing. The joy it brings to the mind is indescribable. Happy Onam dear MK

    1. പറയാൻ വാക്കുകൾ ഇല്ല ♥️

  18. വിഷ്ണുവിന്റെയും വൈഷ്ണവിയുടെയും സ്നേഹവും കെയറിംഗും കാണുമ്പോൾ ഇവരെ പിരിക്കരുതെന്ന് ആശിക്കും. എന്നാൽ വിഷ്ണുവിനെ കാത്തിരിക്കുന്ന മീനുവിനെ ഓർക്കുമ്പോൾ ഒരു നോവും അനുഭവപ്പെടുന്നു. ആർക്കും വേദന ഉണ്ടാകാത്ത വിധത്തിൽ കഥ തുടരുവാൻ ആഗ്രഹിക്കുന്നു.

    1. വേദന ഉണ്ടാകും.. ജീവിതം അല്ലെ

  19. ഇതും ഒരു കഥ എന്തൊക്കെ കാണണം

  20. ♥️♥️♥️♥️

  21. ❤❤❤❤❤

  22. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com