വൈഷ്ണവം 4 ( മാലാഖയുടെ കാമുകൻ) 1210

Views : 101831

അവൻ വാക്കുകൾക്ക് വേണ്ടി തപ്പി.. എങ്കിലും ദേഷ്യം മഞ്ഞു പോലെ മാഞ്ഞു പോയത് അവൻ മനസിലാക്കി..

അതോടെ അവനും ചിരി വന്നു..

“ഇങ്ങനെയാണ് ഞാൻ ദേഷ്യം മാറ്റുക..”

അവൾ അതും പറഞ്ഞു മെല്ലെ നടന്നു പോയി അവന്റെ കാറിന്റെ ഡോർ തുറന്ന് ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു..

അവൾ വണ്ടി സ്റ്റാർട്ട്‌ ചെയ്ത് റിവേഴ്‌സ് കൊടുത്തു വണ്ടി വളരെ എളുപ്പത്തിൽ പമ്പരം കറക്കും പോലെ ഒന്ന് കറക്കി എടുത്ത് തിരിച്ച് അവന്റെ മുൻപിൽ നിർത്തി..

അവൻ വാ പൊളിച്ചുപോയി.. അവന് പോലും പറ്റാത്ത ഒരു കാര്യം.. എത്ര എളുപ്പത്തിൽ ആണ് അവൾ ഈ വണ്ടി കറക്കി എടുത്തത്…

“കയറഡോ മനുഷ്യാ..”

അവൾ അത് പറഞ്ഞപ്പോൾ അവൻ യാന്ദ്രികമായി ചെന്ന് വണ്ടിയിൽ കയറി..

അവൾ ചിരിയോടെ അവനെ ഒന്ന് നോക്കി വണ്ടി മുൻപോട്ട് എടുത്തു..

അവൻ അവളെ നോക്കി.. ഒരു കൈകൊണ്ടു സ്റ്റീറിങ് പിടിച്ചു ഡ്രൈവ് ചെയ്യുന്നവൾ..

“വായ്നോക്കി..”

അവൾ പുഞ്ചിരിയോടെ അവനെ തല ചെരിച്ചു നോക്കി..

“ഞാൻ വായ നോക്കിയിട്ടൊന്നും ഇല്ല..”

വിഷ്ണു ഉടനെ പറഞ്ഞപ്പോൾ അവൾ ചിരിച്ചു.

“പിന്നെ എവിടെയാ നോക്കിയത്..?”

“നിന്റെ… ദേ എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കരുത്.. നോക്കി വണ്ടി ഓടിച്ചേ…”

അവൻ ഗിയർ ലീവറിൽ വച്ചിരുന്ന അവളുടെ കൈപ്പത്തിക്ക് ഒരു അടി വച്ചു കൊടുത്തുകൊണ്ട് പറഞ്ഞു..

“ഓക്കേ ബോസ്സ്..”

അവൾ വണ്ടി പായിച്ചു വിട്ടപ്പോൾ അവൻ ചിരിയോടെ ഇരുന്നു..

അവൾ അന്ന് നന്നായി സംസാരിച്ചു.. നല്ല തമാശ ഒക്കെ പറഞ്ഞു..

വളരെ സന്തോഷവതി ആയൊരു വൈഷ്ണവിയെ ആണ് അന്ന് വിഷ്ണു കണ്ടത്..

മുറിവ് ഡ്രസ്സ്‌ ചെയ്ത ശേഷം ചായ കുടിച്ചു അവളെ വീട്ടിൽ വിട്ട ശേഷം ആണ് വിഷ്ണു തിരികെ പോയത്..

Recent Stories

47 Comments

  1. 🦋 നിതീഷേട്ടൻ 🦋

    ഇല്ലാ പാർട്ട് um ഇപ്പഴാ ഒരുമിച്ച് വായിച്ച്, മനോഹരം അതിൽ കൂടുതല് ഒന്നും ഇല്ലാ 💕💕💕💕💕💕💕💕💕💕. വിഷ്ണു തന്നെ ആണോ പ്രഗ്നൻസി de ഉത്തരവാദി, drugs അതിൻ ഒര് കാരണമായോ 🤔, അത് കൊണ്ടാണോ അവള് കൃത്യമായ മറുപടി കൊടുക്കാത്തത്. വൈശുവും വിഷ്ണുവും ഒന്നിച്ചിരുന്നെങ്കിൽ എന്നുണ്ട് bt മീനു , എന്നിട്ടും കാലം അവരേ പിരിച്ചല്ലോ 😖😭. എന്നിട്ടും വിഷ്ണു ഇപ്പൊ വൈഷ്നുനുവിനെസ്നേഹിക്കുന്നു.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com