വൈഷ്ണവം 4 ( മാലാഖയുടെ കാമുകൻ) 1210

Views : 101831

ദിവസങ്ങൾ കടന്നു പോയി.. മിനു വരും മുൻപേ ഒരു ഷോപ്പ് തുടങ്ങാൻ ഉള്ള പ്ലാനിൽ ആയിരുന്നു വിഷ്ണു..

ഒരു ക്ലോതിങ് ആൻഡ് ഫുട്വെയർ സ്റ്റോർ ആണ് അവൻ ഉദ്ദേശിച്ചിരുന്നത്. അതിന് വേണ്ട കാര്യങ്ങൾക്ക് വേണ്ടി അവൻ പത്തോളം ദിവസം ബാംഗ്ലൂർ ആയിരുന്നു..

വൈഷ്ണവിക്ക് ഫോണിൽ വിളിച്ചു സംസാരിക്കുന്ന സ്വഭാവം അധികം ഇല്ലായിരുന്നു. കുറച്ചു കാര്യങ്ങൾ പറയും എന്നാൽ ഉടനെ വെക്കുകയും ചെയ്യും..

അവൻ തിരികെ വന്ന ദിവസം ഒന്ന് റസ്റ്റ്‌ ഒക്കെ എടുത്ത് അവൻ നേരെ ഒരു പാർക്കിൽ പോയി ഇരുന്നു..

ഭദ്ര വിളിച്ചപ്പോൾ അവൻ അല്പം സംസാരിച്ചു. അതിന് ശേഷം വൈകുന്നേരത്തെ ആകാശം നോക്കി ഇരുന്നു..

മിനു ആയിരുന്നു അവന്റെ മനസ്സിൽ.. അവളെപ്പറ്റി ആലോചിച്ചപ്പോൾ അവന്റെ ചുണ്ടിൽ ഒരു കൊച്ചു പുഞ്ചിരി വിടർന്നു.

“നിന്റെ മറ്റവളെ ആലോചിച്ചു ഇരിക്കുകയാണോ പൊന്നു മോൻ..”?

പരിചയമുള്ള സ്വരം കേട്ടപ്പോൾ അവൻ ഞെട്ടി തല തിരിച്ചു നോക്കി..

ഇളം നീല സാരി ഉടുത്തു മുടി വിടർത്തിയിട്ട് നിൽക്കുന്ന വൈഷ്ണവി..

“ഈ ശവത്തിന് ഇത്ര ഭംഗി ഉണ്ടായിരുന്നോ..”?

അവൻ അറിയാതെ പറഞ്ഞു പോയപ്പോൾ അവൾ പൊട്ടിച്ചിരിച്ചുകൊണ്ട് അവന്റെ കവിളിൽ മെല്ലെ ഒന്ന് അടിച്ചു കുനിഞ്ഞു അവന്റെ കണ്ണിൽ നോക്കി..

അവന് ഒരു പതർച്ച തോന്നി.. അവളുടെ കണ്ണിൽ നോക്കാൻ കഴിയുന്നില്ല..

“ഐ മിസ്സ്ഡ് യു..”

അവൾ മെല്ലെ അവനോട് പറഞ്ഞപ്പോൾ അവന് പെട്ടെന്ന് പറയാൻ ഒരു മറുപടി ഉണ്ടായില്ല..

അവൾ ഒരു നിമിഷം അങ്ങനെ തന്നെ നിന്നു. അതിന് ശേഷം നിവർന്നു സാരി എടുത്ത് അരക്ക് ചുറ്റി ദേഷ്യത്തോടെ അവന്റെ അടുത്ത് ഇരുന്നു..

Recent Stories

47 Comments

  1. 🦋 നിതീഷേട്ടൻ 🦋

    ഇല്ലാ പാർട്ട് um ഇപ്പഴാ ഒരുമിച്ച് വായിച്ച്, മനോഹരം അതിൽ കൂടുതല് ഒന്നും ഇല്ലാ 💕💕💕💕💕💕💕💕💕💕. വിഷ്ണു തന്നെ ആണോ പ്രഗ്നൻസി de ഉത്തരവാദി, drugs അതിൻ ഒര് കാരണമായോ 🤔, അത് കൊണ്ടാണോ അവള് കൃത്യമായ മറുപടി കൊടുക്കാത്തത്. വൈശുവും വിഷ്ണുവും ഒന്നിച്ചിരുന്നെങ്കിൽ എന്നുണ്ട് bt മീനു , എന്നിട്ടും കാലം അവരേ പിരിച്ചല്ലോ 😖😭. എന്നിട്ടും വിഷ്ണു ഇപ്പൊ വൈഷ്നുനുവിനെസ്നേഹിക്കുന്നു.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com