വൈഷ്ണവം 4 ( മാലാഖയുടെ കാമുകൻ) 1210

Views : 101831

“അതിന് എങ്ങനെയാ..? സ്നേഹം വേണം സ്നേഹം.. എന്നാലേ ഈ മിസ്സിംഗ്‌ ഒക്കെ ഉണ്ടാകു.. ഇത് ഏതോ ഒരുത്തിയെ മനസ്സിൽ ഇട്ടു നടക്കുമ്പോൾ എങ്ങനെയാ എന്നെയൊക്കെ ഓർക്കാൻ സമയം.. ഹ്മ്മ്മ്..”

അവൾ സ്വയം പറഞ്ഞത് കേട്ടപ്പോൾ അവന് ചിരി വന്നു..

വന്നു എന്നല്ല.. അവൻ അറിയാതെ ചിരിച്ചുപോയി..

അവൻ അവളെ ഒന്ന് നോക്കി.. മുഖം കുത്തി വീർപ്പിച്ചു വച്ചിട്ടുണ്ട്..

അവളുടെ സ്റ്റിച്‌ ഒക്കെ എടുത്തു..

എന്നാലും മുറിവിന്റെ പാട് ഉണ്ടായിരുന്നു..

അവൻ കൈ നീട്ടി അവളുടെ മുറിവിന്റെ പാടിൽ മെല്ലെ ഒന്ന് തടവി. മെല്ലെ ഒന്ന് പുഞ്ചിരിച്ചു..

“ഐ മിസ്സ്ഡ് യു വിഷ്ണു.. ”

അവൾ മെല്ലെ അവന്റെ തോളിലേക്ക് തല ചായിച്ചു വച്ചു..

“മിസ്സ്ഡ് യു ടൂ..”

അവൻ പുഞ്ചിരിയോടെ അവളെ ചേർത്ത് പിടിച്ചു. രണ്ടു പേരും ഒന്നും മിണ്ടിയില്ല.

അങ്ങനെ ഇരുന്നു..

“അയ്യടാ.. അങ്ങനെ സുഖിക്കണ്ട.. മതി കെട്ടിപിടിച്ചത്..”

അല്പം കഴിഞ്ഞപ്പോൾ അവൾ അവന്റെ കൈ തട്ടി മാറ്റി അല്പം മാറി ഇരുന്നു..

വിഷ്ണു ചിരിച്ചുപോയി..

“അല്ല.. ഇതെന്താ സാരി ഒക്കെ ഉടുത്ത്.. അതും പോട്ടെ..? എന്താ ഇവിടെ..?”

അവൻ അവളെ നോക്കി.

“ഒരു കല്യാണത്തിന് പോയതാടോ മാഷേ.. ഇവിടെ ഉപ്പിലിട്ട പൈനാപ്പിൾ കിട്ടും. അത് വാങ്ങാൻ ഇറങ്ങിയതാ.. അപ്പോഴാണ് പരിചയമുള്ള ഒരു കോന്തൻ കണ്ട പെണ്ണുങ്ങളുടെ എവിടെയൊക്കെയോ നോക്കി സുഖിച്ചു ഇരിക്കുന്നത് കണ്ടത്..”

അവൻ അത് കേട്ട് ചിരിയോടെ അവനെ നോക്കി.

“കണ്ട പെണ്ണുങ്ങൾ തുണി ഇല്ലാതെ നിന്നാലും ഞാൻ നോക്കില്ല. എനിക്ക് നോക്കാൻ ഒരാൾ ഉണ്ട്.. കേട്ടോടീ.. തലതെറിച്ചവളെ..”

Recent Stories

47 Comments

  1. 🦋 നിതീഷേട്ടൻ 🦋

    ഇല്ലാ പാർട്ട് um ഇപ്പഴാ ഒരുമിച്ച് വായിച്ച്, മനോഹരം അതിൽ കൂടുതല് ഒന്നും ഇല്ലാ 💕💕💕💕💕💕💕💕💕💕. വിഷ്ണു തന്നെ ആണോ പ്രഗ്നൻസി de ഉത്തരവാദി, drugs അതിൻ ഒര് കാരണമായോ 🤔, അത് കൊണ്ടാണോ അവള് കൃത്യമായ മറുപടി കൊടുക്കാത്തത്. വൈശുവും വിഷ്ണുവും ഒന്നിച്ചിരുന്നെങ്കിൽ എന്നുണ്ട് bt മീനു , എന്നിട്ടും കാലം അവരേ പിരിച്ചല്ലോ 😖😭. എന്നിട്ടും വിഷ്ണു ഇപ്പൊ വൈഷ്നുനുവിനെസ്നേഹിക്കുന്നു.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com