വൈഷ്ണവം 4 ( മാലാഖയുടെ കാമുകൻ) 1210

വിഷ്ണു കാർ പാർക്കിങ്ങിൽ നിർത്തി അവളെ കോരി എടുത്തു.

അകത്തേക്ക് നടന്നു.. അവൾ കിടന്ന് പുളയുന്നുണ്ടായിരുന്നു..

“സാർ.. എന്ത് പറ്റി മേഡത്തിന്? ഡോക്ടറെ വിളിക്കണോ?”

റിസെപ്ഷനിലെ ഒരു പെൺകുട്ടി ഓടിവന്നു ചോദിച്ചു.

“വേണ്ട.. എനിക്ക് ഒരു ഡബിൾ റൂം വേണം. എസി. കുറച്ചു ഐസ് ക്യൂബ് കൂടി വേണം.. ഇവൾക്ക് മൈഗ്രൈൻ ആണ്… ഞാൻ എല്ലാ ഡീറ്റൈൽസും പിന്നെ തന്നോളം.. പ്ലീസ്‌?”

അവൻ ആ പെൺകുട്ടിയോട് ചോദിച്ചു.

“ഫൈൻ സാർ..”

അവൾ വേഗം ഒരു റൂമിന്റെ ചാവി എടുത്തു ലിഫ്റ്റിൽ അവരെയും കൂട്ടി കയറി..
വൈഷ്ണവി വിറക്കാൻ തുടങ്ങിയിരുന്നു..

റൂം തുറന്നു കയറിയപ്പോഴേക്കും വേറെ ഒരാൾ ഐസും ആയി വന്നു..

“എന്തെങ്കിലും വേണമെങ്കിൽ വിളിച്ചാൽ മതി സാർ.. ഡോക്ടർ വേണമെങ്കിൽ അഞ്ചു മിനുട്ട് കൊണ്ട് എത്തും.. ”

“ശരി.. താങ്ക് യു സൊ മച്ച്..”

അതും പറഞ്ഞു അവൻ അവളെ ബെഡിൽ കിടത്തി കതക് അടച്ചു…

ഐസ് ക്യൂബ് എടുത്തു അവളുടെ നെറ്റിയിൽ വച്ച് മെല്ലെ ഉരസി…

അവൾ ആദ്യം എതിർത്തെങ്കിലും പിന്നെ അനങ്ങാതെ കിടന്നു… അവൻ മെല്ലെ മെല്ലെ ഐസ് ക്യൂബ് വച്ചു തടവി കൊടുത്തു..

അവളുടെ ഒപ്പം ബെഡിൽ കയറി ചെരിഞ്ഞു കിടന്നു അവളുടെ നെറ്റിയിൽ മെല്ലെ തടവി കൊടുത്തു.. അവൾ മെല്ലെ ഉറക്കത്തിലേക്ക് വീണപ്പോൾ അവൻ സമാധാനിച്ചു..

അറിയാതെ എപ്പോഴോ അവനും മയങ്ങി..

അല്പം കഴിഞ്ഞ് വിഷ്ണു മെല്ലെ കണ്ണ് തുറന്നപ്പോൾ അവളുടെ മുഖം അവന്റെ കഴുത്തിൽ ആയിരുന്നു..

അവൾ അവനെ മുറുക്കി വരിഞ്ഞു പിടിച്ചിരിക്കുന്നു.. ഉറക്കം ആണെന്ന് തോന്നി.. ഒരു അനക്കവും ഇല്ല.

47 Comments

  1. ? നിതീഷേട്ടൻ ?

    ഇല്ലാ പാർട്ട് um ഇപ്പഴാ ഒരുമിച്ച് വായിച്ച്, മനോഹരം അതിൽ കൂടുതല് ഒന്നും ഇല്ലാ ??????????. വിഷ്ണു തന്നെ ആണോ പ്രഗ്നൻസി de ഉത്തരവാദി, drugs അതിൻ ഒര് കാരണമായോ ?, അത് കൊണ്ടാണോ അവള് കൃത്യമായ മറുപടി കൊടുക്കാത്തത്. വൈശുവും വിഷ്ണുവും ഒന്നിച്ചിരുന്നെങ്കിൽ എന്നുണ്ട് bt മീനു , എന്നിട്ടും കാലം അവരേ പിരിച്ചല്ലോ ??. എന്നിട്ടും വിഷ്ണു ഇപ്പൊ വൈഷ്നുനുവിനെസ്നേഹിക്കുന്നു.

Comments are closed.