വൈഷ്ണവം 4 ( മാലാഖയുടെ കാമുകൻ) 1210

അവൻ ചിരിയോടെ ഫോൺ എടുത്തു വീട്ടിലേക്ക് വിളിച്ചു ഇന്ന് വരില്ല എന്ന് പറഞ്ഞു..

അവൾ ഇറങ്ങി വന്നു.. മുഖം കഴുകി മുടി മുകളിൽ കെട്ടി വച്ചിരിക്കുന്നു.

“വല്ലതും കഴിച്ചാലോ? ഏഴു മണി ആയി..”

അവൻ അവളെ നോക്കി ചോദിച്ചു.

“പറയാൻ വരുകയായിരുന്നു.. എനിക്കും നല്ല വിശപ്പുണ്ട് വിഷ്ണു.. പിന്നെ തലക്ക് ആകെ ഒരു മന്ദിപ്പ്…”

“മ്മ്മ് അത് കഴിഞ്ഞു ഉറങ്ങിക്കോ.. വാ പോകാം..”

അവൻ എണീറ്റപ്പോൾ അവൾ ഡ്രസ്സ് ഒക്കെ ഒന്ന് ശരിയാക്കി ഒപ്പം ഇറങ്ങി വന്നു..

“മാഡം തലവേദന മാറിയോ?”

റിസപ്ഷനിലെ പെൺകുട്ടി ചോദിച്ചു.

“മാറി…താങ്ക് യു.. ”

അവൾ പുഞ്ചിരിയോടെ മറുപടി പറഞ്ഞു.. വിഷ്ണു അവർക്ക് ആവശ്യം ഉള്ള ഐഡി കാർഡും അഡ്വാൻസ് പെയ്മെന്റും അടച്ചു.

അതിന് ശേഷം അവളെയും കൂട്ടി പുറത്തു പോയി..

ആദ്യം ഒരു ഷവർമ കഴിച്ചു. പിന്നെ നല്ല ചായയും..

“എനിക്ക് ബിയർ കുടിക്കാൻ തോന്നുന്നു.. എന്നിട്ട് ഫുഡ്‌ കഴിക്കാം..?”

അവൾ അവനെ നോക്കി കണ്ണ് ചിമ്മി ചോദിച്ചപ്പോൾ അവൻ ഓക്കേ പറഞ്ഞു.

ഒരു ചെറിയ തുണിക്കടയിൽ കയറി അവർക്ക് രാത്രി ഇടാനുള്ളത് വാങ്ങി..

അതിനു ശേഷം റൂമിലേക്ക്.. അവൾ വീണ്ടും പഴയ മൂഡിലേക്ക് വന്നിരുന്നു.

“ബിയർ വേണം മാൻ..”

അവൾ അവനോടു വാശി പിടിച്ചു പറഞ്ഞു….

“കുടിക്കാം… വയർ ഒന്ന് ഒതുങ്ങട്ടെ…റൂം ബോയിയെ വിളിച്ചാൽ അവൻ കൊണ്ടുവരും…”

അവൻ പറഞ്ഞപ്പോൾ അവൾ ശരി വച്ചു..

റൂമിൽ പോയി നന്നായി ഒന്ന് കുളിച്ചു വാങ്ങിയ കാവി മുണ്ടും വെള്ള ബനിയനും ഇട്ടപ്പോൾ അവൾ ഒരു നൈറ്റി ആണ് ഇട്ടത്..

അത് അവളുടെ ശരീരത്തിൽ ഒട്ടി കിടക്കുന്നു.

47 Comments

  1. ? നിതീഷേട്ടൻ ?

    ഇല്ലാ പാർട്ട് um ഇപ്പഴാ ഒരുമിച്ച് വായിച്ച്, മനോഹരം അതിൽ കൂടുതല് ഒന്നും ഇല്ലാ ??????????. വിഷ്ണു തന്നെ ആണോ പ്രഗ്നൻസി de ഉത്തരവാദി, drugs അതിൻ ഒര് കാരണമായോ ?, അത് കൊണ്ടാണോ അവള് കൃത്യമായ മറുപടി കൊടുക്കാത്തത്. വൈശുവും വിഷ്ണുവും ഒന്നിച്ചിരുന്നെങ്കിൽ എന്നുണ്ട് bt മീനു , എന്നിട്ടും കാലം അവരേ പിരിച്ചല്ലോ ??. എന്നിട്ടും വിഷ്ണു ഇപ്പൊ വൈഷ്നുനുവിനെസ്നേഹിക്കുന്നു.

Comments are closed.