രുധിരാഖ്യം -9 407

Views : 15364

‍‍രുധിരാഖ്യം-9 | rudhiraagyam-9 | Author : ചെമ്പരത്തി

[ Previous Part ]

ഒരു നിമിഷം കൂടി ഏഥൻ പോയ വഴിയിലേക്ക് കണ്ണുനട്ട് നിന്ന് ശേഷം തിരികെ മാനിന് നേർക്ക് തിരിഞ്ഞ ഇന്ദുവിനെ ഞെട്ടിച്ചുകൊണ്ട് അവൾക്ക് അതിനെ അവിടെ കാണാൻ കഴിഞ്ഞില്ല. അവളുടെ കാഴ്ചയിൽ നിന്ന് അത് മറഞ്ഞിരുന്നു.മനസ്സിലും ശരീരത്തിലും നിറഞ്ഞ വിഹ്വലതയോടെ അവളുടെ കണ്ണുകൾ അതിനെ തേടി ചുറ്റും പരക്കം പാഞ്ഞു.

പക്ഷെ അവളെറിയാതെ അവൾക്ക് പിന്നിൽ പൊന്തക്കാടിനുള്ളിൽ രണ്ട് ചോരക്കണ്ണുകൾ തെളിഞ്ഞു വന്നു.

( തുടർന്ന് വായിക്കുക…….)

പെട്ടെന്ന് അവളെ നടുക്കിക്കൊണ്ട് പിന്നിലൊരു മുരളൽ ഉയർന്നതോടവൾ ഞെട്ടി തിരിഞ്ഞ് പിന്നോട്ട് നോക്കി.

അവളുടെ നെഞ്ചൊപ്പം  ഉയരമുള്ള വലിയൊരു കരിമ്പുലി..!!!! അത് അവളെ നോക്കി തന്നെ നോക്കികൊണ്ട് പതിയെ വലിയ പൊന്തക്കാടിനുള്ളിൽ നിന്ന് പുറത്തേക്ക് വന്നു.

വായ് തുറന്ന് അത് ഒന്ന് ചീറിയതോടെ ആ ഇരുളിലും മഞ്ഞ കോമ്പല്ലുകൾക്കൊപ്പം ചുവന്നുതുടുത്ത കണ്ണുകളും വെട്ടിത്തിളങ്ങി.

ഒന്ന് പതറിയ ഇന്ദു ഇരുവശത്തേക്കും തലവെട്ടിച്ച് നോക്കിക്കൊണ്ട് പിന്നോട്ടേക്ക് നടന്നു. രക്ഷപ്പെടാൻ എന്താണ് ഒരു പഴുതുള്ളതെന്ന് തേടി  അവളുടെ കണ്ണുകൾ പരക്കം പാഞ്ഞു കൊണ്ടിരുന്നു.

കുറച്ചുകൂടി അവൾ പിന്നോട്ടേക്ക് മാറിയതോടെ പുറം വലിയൊരു മരത്തിലിടിച്ച് അവൾ നിന്നു.

ഉള്ളിൽ ഉയർന്ന  നടുക്കത്തോടെ അവൾ മിഴികൾ മാത്രം ഉയർത്തി മുകളിലേക്ക് നോക്കി. അവിടെ അവൾക്ക് പ്രതീക്ഷയ്ക്ക് വക നൽകിക്കൊണ്ട് അത്യാവശ്യം വലിപ്പത്തിൽ ഒരു മരക്കൊമ്പ് ചാടി ഉയർന്നാൽ എത്തുന്ന ഉയരത്തിൽ താഴ്ന്ന് നിന്നിരുന്നു.

ഒന്ന് കണ്ണുകൾ തിളങ്ങിയ അവൾ കൈയെത്തുന്ന അകലത്തിൽ തന്റെ അടുത്തേക്ക് എത്തിയ ആ കരിമ്പുലിയെ ഒന്ന് നോക്കിയശേഷം മിന്നൽ പോലെ മേലേക്ക് ചാടി ഉയർന്നു.

നേരത്തെ കുടിച്ച ദ്രാവകത്തിന്റെ ശക്തിയിൽ ആയിരിക്കണം പ്രതീക്ഷിച്ചതിന്റെ ഇരട്ടി വേഗതയിലാണ് അവൾ ആ മരക്കമ്പിൽ പിടുത്തമിട്ടുകൊണ്ട് ഒന്ന് ഊഞ്ഞാലാടി അതിനു മുകളിലെ കമ്പിലേക്ക് തന്നെ ചാടിപ്പിടിച്ചത്.

ഒരു കൈപ്പാട് അകലെനിന്ന് തന്റെ ഇര വഴുതിപ്പോയത് മനസ്സിലാക്കിയ കരിമ്പുലി ഉറക്കെ ഒന്ന് അലറിയ ശേഷം മരത്തിലേക്ക് ചാടി പിടിക്കാൻ ശ്രമിച്ചു.

Recent Stories

13 Comments

Add a Comment
 1. Adipoliyanutto😊

 2. ❬𐏓● ̶̶ ̶ᷝ ̶ᷟ༎༎꯭𝙍𝘼𝘽𝘽𝙄𝙏]༎꯭𒍬

  🔥🔥🔥 👈

  pσwєrfull 🔥🔥🔥

  αll thє вєѕt 4 uσur ѕtσrч вrσ..

  wαítíng 4 nхt pαrt..

 3. ❤❤❤❤❤❤

 4. I like your story very much. Don’t worry about likes and comments.

 5. ❤❤❤❤❤

 6. ❤❤❤❤❤

 7. Kadha nannayitu pokunnu..so interesting..❤️❤️❤️❤️❤️

 8. അടാറു സാനം ഇഷ്ട്ടമായി ഒരുപാട്,❤️💕💕💕💞💖💖💕 അടുത്തത് പൊന്നോട്ടെ

  1. വരും…… ആരും ഒന്നും പറയാത്തതിന്റെ ഒരു മടുപ്പ് ഉണ്ട് 😂😂എങ്കിലും താമസിക്കില്ല

 9. °~💞അശ്വിൻ💞~°

  ❤️❤️❤️

  1. പറയണം മിസ്റ്റർ വൈറു 😜😜😜

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com