രുധിരാഖ്യം -9 432

എന്നാൽ ഓരോ തവണ കുടയുമ്പോഴും അയാളുടെ ശരീരം, ചാരം അടർന്നുവീഴുന്ന ഹൈദരാബാദി ചുരുട്ട്  പോലെ പുകഞ്ഞടർന്നു കൊണ്ടിരുന്നു.

സഹിക്കാനാവാത്ത വേദനയിൽ അയാൾ തല ഭിത്തിയിൽ അടിച്ചു കരഞ്ഞുവെങ്കിലും അതൊന്നും മാവികയുടെ മനസ്സിളക്കാൻ പര്യാപ്തമായിരുന്നില്ല. അയാളുടെ അവസ്ഥ കണ്ട് പ്രാണൻ പാതി പോയ മന്ത്രവാദി വാതിലുകൾക്ക് നേരെ പാഞ്ഞു.

വാതിലുകളിൽ ഏതെങ്കിലുമൊന്ന്  തുറക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റുന്ന അയാളുടെ പ്രവർത്തികളെ മാവിക ഒരു പരിഹാസച്ചിരിയോടെ നോക്കിയിരുന്നു.

കുറെയേറെ നേരത്തിനു ശേഷം നെഞ്ച് ഒപ്പം വരെ പുകഞ്ഞു പൊടിഞ്ഞതോടെ അയാളുടെ ചലനം അവസാനിച്ചു എന്ന് കണ്ട മാവിക മന്ത്രവാദിക്ക് അരികിലേക്ക് ഒരു കുതിപ്പിന് എത്തി.

“കൊല്ലല്ലേ…… കൊല്ലല്ലേ…… ”

മാവികയോട് അയാൾ കൈകൂപ്പി കരഞ്ഞു യാചിച്ചു.

” അലറി കരഞ്ഞാൽ മനസ്സലിയാൻ ഞാൻ മനുഷ്യനല്ല….”

പുച്ഛത്തോടെ അയാളെ നോക്കിയ മാവികയിൽ പക്ഷേ അതൊക്കെയും  വല്ലാത്തൊരു ലഹരിയാണ് നിറച്ചത്.

ഒന്നും മിണ്ടാതെ അയാളുടെ വസ്ത്രങ്ങൾ വലിച്ചു കീറി എറിഞ്ഞ അവൾ തന്റെ കൂർത്ത നഖം കൊണ്ട് അയാളുടെ ശരീരം ആസകലം കീറി പൊളിച്ചു.

അലറി കരഞ്ഞു കൊണ്ട് രക്തം ഇറ്റുവീഴുന്ന അയാളെ നോക്കി എന്തോ മൃദുവായി ഒന്ന് മന്ത്രിച്ചു കൊണ്ട്  അവൾ പുറത്തേക്കുള്ള വാതിൽ വലിച്ചു തുറന്നു പുറത്തേക്ക് നടന്നു.

അവൾക്ക് പിന്നാലെ പുറത്തേക്ക് ഓടാൻ അയാൾ ശ്രമിച്ചെങ്കിലും ആ ഇരുളിൽ രണ്ട് തീകണ്ണുകൾ തെളിഞ്ഞത് കണ്ടു അയാൾ ഭീതിയോടെ പിന്നോട്ട് നീങ്ങി.

13 Comments

  1. Adipoliyanutto?

  2. ❬?● ̶̶ ̶ᷝ ̶ᷟ༎༎꯭??????]༎꯭?

    ??? ?

    pσwєrfull ???

    αll thє вєѕt 4 uσur ѕtσrч вrσ..

    wαítíng 4 nхt pαrt..

  3. ❤❤❤❤❤❤

  4. I like your story very much. Don’t worry about likes and comments.

  5. ❤❤❤❤❤

  6. ❤❤❤❤❤

  7. Kadha nannayitu pokunnu..so interesting..❤️❤️❤️❤️❤️

  8. അടാറു സാനം ഇഷ്ട്ടമായി ഒരുപാട്,❤️??????? അടുത്തത് പൊന്നോട്ടെ

    1. വരും…… ആരും ഒന്നും പറയാത്തതിന്റെ ഒരു മടുപ്പ് ഉണ്ട് ??എങ്കിലും താമസിക്കില്ല

  9. °~?അശ്വിൻ?~°

    ❤️❤️❤️

    1. പറയണം മിസ്റ്റർ വൈറു ???

Comments are closed.