രുധിരാഖ്യം -9 432

Views : 16697

കുഴപ്പം ഒന്നും ഇല്ല എന്ന് ബോധ്യമായി അവൾ അടങ്ങി നിന്നതോടെ വിലാര തന്റെ ബ്ലേഡ് പോലെ മൂർച്ചയേറിയ കൊക്ക് ഉപയോഗിച്ച് അവൾ ചുറ്റിക്കെട്ടിയിരുന്ന വള്ളി മുറിച്ച ശേഷം പഴങ്ങൾ അടക്കം ദൂരേക്ക് വീശിയെറിഞ്ഞു.

ഒന്നും മനസ്സിലായില്ല എങ്കിലും ഇന്ദു പതിയെ വിലാരയുടെ അടുത്തു കൂടെ തന്നെ താഴേക്ക് ഇറങ്ങി. കയറി വന്നതിനേക്കാൾ നൂറിരട്ടി പ്രയാസമായിരുന്നു അവൾക്ക് തിരികെ ഇറങ്ങാൻ.

വളരെ പതിയെ താഴേക്ക് ഇറങ്ങുന്ന അവളുടെ ഒപ്പം വിലാരയും താഴേക്ക് ഒരു കരുതൽ പോലെ പതിയെ പറന്നിറങ്ങി. അവൾ നിലം തൊട്ടതോടെ വിലാര അവിടെ നിന്ന് പറന്നകന്നു. അപ്പോഴാണ് ഇന്ദുവിന്റെ ശ്വാസം നേരെ വീണത്. ഉച്ചത്തിൽ മിടിച്ചു കൊണ്ടിരുന്ന അവളുടെ ഹൃദയം പതിയെ ശാന്തനിലയിലേക്ക് എത്തി.

അവൾ നിലത്ത് ഇറങ്ങിയതോടെ വിലാര ഇന്ദു വന്നവഴിയേ,അവൾ വന്ന സ്ഥലത്തേക്ക് തിരിഞ്ഞു പറന്നു.

അവൾ പോയ വഴിയെ അൽപ്പനേരം നോക്കി നിന്ന് ഇന്ദു തിരിഞ്ഞ്  നോക്കുമ്പോൾ നീല പ്രകാശം പതിയെ മുന്നോട്ട് സഞ്ചരിക്കാൻ തുടങ്ങിയിരുന്നു. ആ പുറകെ അവളും ചുറ്റും എങ്ങും ശ്രദ്ധിച്ചു കൊണ്ട് നടന്നു.

************************

കയ്യിൽ താൻ തന്നെ ഏൽപ്പിച്ച മുറിവിന്റെ കടുത്ത വേദനയിലും, താൻ ലക്ഷ്യത്തിൽ നിന്ന് മാറിപ്പോയി എന്നുള്ള ചിന്തയിലും ഉണ്ടായ കടുത്ത കോപത്തിൽ മാവികയുടെ സമനില തെറ്റിയിരുന്നു.

കലി കയറി കണ്ണുകൾ ചുവന്നു തുടുത്ത അവൾ സുഗതന്റെ വീട് ലക്ഷ്യമാക്കി നടക്കുകയായിരുന്നു. സമയം പുലർച്ചെ മൂന്നുമണിയോട് അടുത്തിരിക്കണം. കാലൻ കോഴികൾ നീട്ടി കൂവി… അവിടവിടെ നിന്നായി ഭീതി നിറയ്ക്കുന്ന തരത്തിൽ നായ്ക്കളും കുറുക്കന്മാരും ഓരിയിട്ടു. മരക്കൊമ്പിൽ എവിടെയൊക്കെയോ പതുങ്ങിയിരുന്ന പുള്ളുകൾ തല എത്തിച്ച്  നോക്കാൻ പോലും ഭയപ്പെട്ടു.

Recent Stories

13 Comments

  1. Adipoliyanutto😊

  2. ❬𐏓● ̶̶ ̶ᷝ ̶ᷟ༎༎꯭𝙍𝘼𝘽𝘽𝙄𝙏]༎꯭𒍬

    🔥🔥🔥 👈

    pσwєrfull 🔥🔥🔥

    αll thє вєѕt 4 uσur ѕtσrч вrσ..

    wαítíng 4 nхt pαrt..

  3. ❤❤❤❤❤❤

  4. I like your story very much. Don’t worry about likes and comments.

  5. ❤❤❤❤❤

  6. ❤❤❤❤❤

  7. Kadha nannayitu pokunnu..so interesting..❤️❤️❤️❤️❤️

  8. അടാറു സാനം ഇഷ്ട്ടമായി ഒരുപാട്,❤️💕💕💕💞💖💖💕 അടുത്തത് പൊന്നോട്ടെ

    1. വരും…… ആരും ഒന്നും പറയാത്തതിന്റെ ഒരു മടുപ്പ് ഉണ്ട് 😂😂എങ്കിലും താമസിക്കില്ല

  9. °~💞അശ്വിൻ💞~°

    ❤️❤️❤️

    1. പറയണം മിസ്റ്റർ വൈറു 😜😜😜

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com