രുധിരാഖ്യം -9 432

Views : 16696

കമ്പിലൂടെ പിടിച്ച് അപ്പുറത്തെ മരത്തിലേക്ക് കയറി അതിൽ നിന്ന് മറ്റൊന്നിലേക്ക് ആയി അവൾ കുറെ ദൂരം മുന്നോട്ടു സഞ്ചരിച്ചു. മനസ്സിൽ നിറഞ്ഞ മറ്റ് ആശങ്കകളാൽ ആയിരിക്കണം അപ്പോഴൊന്നും അവൾക്ക്  മനസ്സിൽ പേടി ഉണ്ടായിരുന്നില്ല.

ഓരോ ചുവടും മുന്നോട്ട് വയ്ക്കുമ്പോഴും സ്വർണ്ണമാനിൽ നിന്നുള്ള പ്രകാശത്തിന്റെ നേർത്ത കണികയെങ്കിലും അവിടെവിടെയെങ്കിലും കാണാൻ കഴിയുന്നുണ്ടോ എന്ന് ചുറ്റും നോക്കി കൊണ്ടിരുന്നു. ഓരോ നിമിഷവും പ്രകൃതിയിലുള്ള പ്രകാശത്തിന്റെ അളവ് കൂടി വരുന്നതും, സ്വർണ്ണമാനിനെ കണ്ടുപിടിക്കാൻ ആകാത്തതും  അവളെ ഒരു പരിഭ്രാന്തിയിലേക്ക് എത്തിച്ചു കൊണ്ടിരുന്നു.

അവസാനം അവൾ എന്തോ ഒന്ന് ഓർത്തത് പോലെ തന്റെ വസ്ത്രത്തിന്റെ വിളുമ്പിൽ സുരക്ഷിതമായി തിരുകി വെച്ചിരുന്ന, ഏതൻ അവൾക്ക് കൊടുത്ത രത്നം കയ്യിലെടുത്തു.

“എനിക്ക് സ്വർണ്ണമാനിനെ കണ്ടുപിടിക്കണം…. ”

രത്നത്തെ ചുണ്ടോടടുപ്പിച്ചു പറഞ്ഞിട്ട് അവൾ ഇടത് കൈയ്യുടെ മൂന്ന് വിരലുകൾ കൂട്ടിപ്പിടിച്ച് മേലേക്ക് ഉയർത്തിയശേഷം രത്നം അതിലേക്ക് വച്ച് കണ്ണുകളടച്ച് വലതുകൈയുടെ ചൂണ്ട് വിരൽ അതിനു മുകളിലേക്ക് അമർത്തി.

അൽപസമയത്തിനുശേഷം കണ്ണുതുറന്ന അവളെ അത്ഭുതപ്പെടുത്തിക്കൊണ്ട് അതിൽനിന്ന് ഒരു നീല പ്രകാശം പുകമഞ്ഞു പോലെ ഒഴുകി വരുന്നുണ്ടായിരുന്നു.

അവൾ കണ്ണ് തുറന്നതോടെ അത് പതിയെ ഏഥൻ പോയതിന് എതിർവശത്തേക്ക് ഒഴുകി നീങ്ങി. കരിമ്പുലിയിൽ നിന്ന് താൻ ഏറെ ദൂരം എത്തി എന്ന് മനസ്സിലാക്കിയ ഇന്ദു പതിയെ മരത്തിൽനിന്ന് താഴെയിറങ്ങി. അവൾ ഇറങ്ങുന്നതിനനുസരിച്ച്

Recent Stories

13 Comments

  1. Adipoliyanutto😊

  2. ❬𐏓● ̶̶ ̶ᷝ ̶ᷟ༎༎꯭𝙍𝘼𝘽𝘽𝙄𝙏]༎꯭𒍬

    🔥🔥🔥 👈

    pσwєrfull 🔥🔥🔥

    αll thє вєѕt 4 uσur ѕtσrч вrσ..

    wαítíng 4 nхt pαrt..

  3. ❤❤❤❤❤❤

  4. I like your story very much. Don’t worry about likes and comments.

  5. ❤❤❤❤❤

  6. ❤❤❤❤❤

  7. Kadha nannayitu pokunnu..so interesting..❤️❤️❤️❤️❤️

  8. അടാറു സാനം ഇഷ്ട്ടമായി ഒരുപാട്,❤️💕💕💕💞💖💖💕 അടുത്തത് പൊന്നോട്ടെ

    1. വരും…… ആരും ഒന്നും പറയാത്തതിന്റെ ഒരു മടുപ്പ് ഉണ്ട് 😂😂എങ്കിലും താമസിക്കില്ല

  9. °~💞അശ്വിൻ💞~°

    ❤️❤️❤️

    1. പറയണം മിസ്റ്റർ വൈറു 😜😜😜

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com