രുധിരാഖ്യം -9 432

Views : 16697

പുച്ഛത്തോടെ അവരെ ഇരുവരെയും നോക്കിയ മാവിക മുറിക്ക് നടുവിലെ ഹോമകുണ്ഡത്തിന് നേർക്ക് തന്റെ വസ്ത്രത്തിന്റെ തുമ്പ് ഒരല്പം കീറി ചുരുട്ടി എറിഞ്ഞു.

അത് അഗ്നിയിൽ സ്പർശിച്ച മാത്രയിൽ ആ അഗ്നികുണ്ഡം അണഞ്ഞ് അവിടെ ഒരുതരം ചുവപ്പും നീലയും ഇടകലർന്ന  ജലം നിറഞ്ഞു തുടങ്ങി.

ഇരുവരെയും നോക്കി ഒരു ക്രൂരമായ ചിരിയോടെ അടുത്തേക്ക് ചെന്ന മാവിക മന്ത്രവാദിയുടെ കൂടെ നിന്നയാളുടെ കഴുത്തിൽ തൂക്കി പിടിച്ചു ഉയർത്തി ആ ഹോമകുണ്ഡത്തിന് അടുത്തേക്ക് നടന്നു.

അയാൾ കൈകാലിട്ടടിച്ച് കുതറി എങ്കിലും മാവികയുടെ പിടി അയക്കുവാൻ  അയാൾക്ക് കഴിഞ്ഞില്ല. കഴുത്തിൽ തൂക്കി പിടിച്ചു കൊണ്ട് തന്നെ അയാളുടെ ഇരുകൈകളും അവൾ തിരിച്ചൊടിച്ചു.
അയാളെ തൂക്കിപ്പിടിച്ച്, അയാളുടെ കാലുകൾ ഹോമകുണ്ഡത്തിൽ നിറഞ്ഞ ജലത്തിലേക്ക് പാദങ്ങൾ മാത്രം മുങ്ങുന്ന വിധം ഒന്ന് മുക്കിയശേഷം മുറിയുടെ മൂലയിലേക്ക് അവൾ വലിച്ചെറിഞ്ഞു.

ശേഷം മുറിയുടെ മൂലയിൽ ഉണ്ടായിരുന്ന ഒരു പീഢം വലിച്ചെടുത്ത് അവൾ അതിന്മേൽ ചമ്രം പടിഞ്ഞിരുന്നു. അവളുടെ തീക്ഷ്ണമായ നോട്ടം മന്ത്രവാദിയിലേക്ക് ഒന്ന് പാളി വീണെങ്കിലും പിന്നീട് അയാളെ നോക്കിയില്ല.

അവരെ നോക്കാതെ പേടികൊണ്ട് മറ്റ് എങ്ങോട്ടോ മുഖം തിരിച്ചിരുന്ന മന്ത്രവാദി വലിയ ഒരു അലർച്ച കേട്ട് ഞെട്ടി തിരിഞ്ഞ് മാവിക വെള്ളത്തിൽ കാൽ മുക്കി വിട്ട ആളെ നോക്കി.

അയാളുടെ കാൽപാദങ്ങളിൽ നിന്ന് പതിയെ പുക ഉയരാൻ തുടങ്ങിയിരുന്നു. അതികഠിനമായ പൊള്ളലോ വേദനയോ ഒക്കെ അനുഭവിക്കും പോലെ അയാൾ തന്റെ കാൽ നിലത്തടിച്ചു  കുടഞ്ഞു.

Recent Stories

13 Comments

  1. Adipoliyanutto😊

  2. ❬𐏓● ̶̶ ̶ᷝ ̶ᷟ༎༎꯭𝙍𝘼𝘽𝘽𝙄𝙏]༎꯭𒍬

    🔥🔥🔥 👈

    pσwєrfull 🔥🔥🔥

    αll thє вєѕt 4 uσur ѕtσrч вrσ..

    wαítíng 4 nхt pαrt..

  3. ❤❤❤❤❤❤

  4. I like your story very much. Don’t worry about likes and comments.

  5. ❤❤❤❤❤

  6. ❤❤❤❤❤

  7. Kadha nannayitu pokunnu..so interesting..❤️❤️❤️❤️❤️

  8. അടാറു സാനം ഇഷ്ട്ടമായി ഒരുപാട്,❤️💕💕💕💞💖💖💕 അടുത്തത് പൊന്നോട്ടെ

    1. വരും…… ആരും ഒന്നും പറയാത്തതിന്റെ ഒരു മടുപ്പ് ഉണ്ട് 😂😂എങ്കിലും താമസിക്കില്ല

  9. °~💞അശ്വിൻ💞~°

    ❤️❤️❤️

    1. പറയണം മിസ്റ്റർ വൈറു 😜😜😜

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com