Tag: midhun

മഞ്ഞു പെയ്യുന്ന രാത്രികൾ [Midhun] 83

മഞ്ഞു പെയ്യുന്ന രാത്രികൾ Author : Midhun   രാത്രി…മഞ്ഞ്…മഴ ഇതെല്ലം ഈ യാത്രയെ കൂടുതൽ സുഖകരമാക്കികൊണ്ടിരിക്കുകയാണ്. കെ ആർ ടി സി പതിയെ വളഞ്ഞും ചരിഞ്ഞും ചുരം കയറിക്കൊണ്ടിരുന്നു. വാച്ചിലെ സമയം നോക്കി, 8 മണി കഴിഞ്ഞു, ഇത്ര നേരം കൂടെയുണ്ടായിരുന്ന വല്യമ്മച്ചിയുടെ കഥകൾ എല്ലാം കേട്ടിരിക്കുമ്പോ സമയം പോയതറിഞ്ഞില്ല. വല്യമ്മച്ചി അവരുടെ മകളെ കാണാൻ ചെന്നിട്ട് തിരിച്ചു വരുന്ന വഴിയാണ്. ഞാൻ എങ്ങോട്ടാണ് പോകുന്നത് എന്ന് ചോദിച്ചപ്പോ എനിക്ക് നുണപറയേണ്ടി വന്നു. അവർക്ക് അത് […]

വിചാരണ 3 [മിഥുൻ] 134

എൻ്റെ മറ്റു കഥകൾക്ക് ലഭിച്ച ഒരു സപ്പോർട്ട് ഈ കഥയ്ക്ക് ലഭിച്ചിട്ടില്ല.. ഈ കഴിഞ്ഞ ദിവസങ്ങളിൽ ഈ കഥ തുടരണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിൽ ആയിരുന്നു ഞാൻ. എങ്കിലും ഈ കഥയെ ആദ്യം മുതൽ സപ്പോർട്ട് ചെയ്യുന്നവരുടെ സ്നേഹം ആണ് എന്നെ ഈ കഥ എഴുതാൻ പ്രേരിപ്പിക്കുന്നത്… ഇനിയും നിങ്ങളുടെ സപ്പോർട്ട് ഉണ്ടാകണം.. സ്നേഹത്തോടെ മിഥുൻ വിവേക് ഉടൻ തന്നെ എസിപി മിഥുനെ വിവരം അറിയിക്കാനായി പോയി… (തുടരുന്നു…) വിചാരണ 3 Author: മിഥുൻ | [Previous […]

വിചാരണ 2 [മിഥുൻ] 138

ആ സ്വപ്നം തന്നെ ആയിരുന്നു കൃഷ്ണയുടെ മനസ്സ് മുഴുവൻ.. കമ്പനിയിലേക്ക് വരുമ്പോഴും വഴിയിൽ കണ്ട പനിനീർ പൂവിനെ കണ്ട് ആസ്വദിച്ചു. പക്ഷേ അതേ പനിനീർ പൂവ് കൊണ്ട് തന്നെ അന്ന് അവൾക്ക് പ്രോപോസൽ വരും എന്ന് മാത്രം കൃഷ്ണ അറിഞ്ഞില്ല… കമ്പനിയിൽ നേരത്തേ തന്നെ എത്തിയ കൃഷ്ണ തൻ്റെ രാവിലത്തെ സ്വപ്നത്തെ ഓർത്ത് ഒരു പാൽ പുഞ്ചിരിയുമായി ഇരിക്കുകയായിരുന്നു. അപ്പോഴാണ് തൻ്റെ പ്രിയതമനും കൂട്ടുകാരനും കൂടെ അവിടേക്ക് വരുന്നത് കണ്ടതു. കൃഷ്ണ അവരെ കണ്ടതും ചാടി എഴുന്നേറ്റു […]

വിചാരണ[മിഥുൻ] 126

ഇന്ന്… ഇന്ന് ആണ് അവൻ്റെ വിധി… കഴിഞ്ഞ ഒരു വർഷം ആയി നടന്ന തെളിവെടുപ്പുകളുടെയും വിചാരണകളുടെയും ഒടുവിൽ ഇന്നവൻ്റെ ജീവിതം വരക്കാൻ പോവുകയാണ്…   ജയിലഴികൾക്കുള്ളിൽ നീറി നീറി ജീവിക്കാൻ പോകുന്ന ഒരു ജീവിതമാകുമോ എന്ന സംശയം അവൻ്റെ ഉള്ളിൽ ഈ കഴിഞ്ഞ ദിവസങ്ങളിൽ വർദ്ധിച്ചു വരികയായിരുന്നു….   അവൻ തൻ്റെ കഴിഞ്ഞ കാര്യങ്ങളെ പറ്റി ആലോചിച്ചു.. അവൻ്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകിക്കൊണ്ടേ ഇരുന്നു.   കോടതിയിലേക്ക് അടുക്കുന്ന ഓരോ നിമിഷവും അവൻ്റെ നെഞ്ചിടിപ്പ് ചെവികളിൽ ശക്തമായിക്കൊണ്ടിരുന്നു. […]

One Side Love 5 (climax) [മിഥുൻ] 285

അവള് വണ്ടി മുന്നോട്ടെടുത്തു…. (തുടരുന്നു…..) One Side Love 5 Author: മിഥുൻ | [Previous parts]     അനുവിൻ്റെ ഭാവവും മറ്റും കണ്ടപ്പോൾ അവളുടെ പുറകെ സ്വന്തം വണ്ടിയിൽ പോയാൽ മതിയായിരുന്നു എന്നൊരു തോന്നൽ എവിടെയോ ഉണ്ടായിരുന്നു… ഞങ്ങളുടെ ഇടയിൽ എന്തിൻ്റെയോ ഒരു മതിൽ ഉള്ള പോലെ എനിക്ക് തോന്നി… ഒരിക്കലും അടുക്കാൻ സമ്മതിക്കാതെ ആ മതിൽ ഞങ്ങളുടെ ഇടയിൽ ഉയർന്നു പൊങ്ങി നിൽക്കുന്നു… എന്തായാലും സംസാരിക്കാൻ പോവുകയല്ലേ… എല്ലാം ശരിയാകും എന്നൊരു പ്രതീക്ഷ… […]

One Side Love 4[മിഥുൻ] 198

ഇതുവരെ ഈ കഥ വായിച്ചിട്ടില്ലാത്തവർ പഴയ ഭാഗങ്ങൾ വായിക്കണേ…. എൻകൊയറിയിൽ ചോദിച്ചപ്പോൾ മിഥുൻ ഐസിയുവിൽ ആണ്… അമീറും അനുവും എന്ത് ചെയ്യണം എന്നറിയാതെ ഐസിയുവിന് മുന്നിൽ നിന്നു…. (തുടരുന്നു…)   One Side Love 4 Author : മിഥുൻ  [Previous part]   അനു ഡോക്ടറിനെ കാണാൻ പോയി… കൂടെ അമീറും… അപ്പൊൾ അമീറിൻ്റെ ഫോണിലേക്ക് ഒരു കോൾ വന്നു… അതുകൊണ്ട് അനു മാത്രം ഡോക്ടറിനെ കാണാൻ കേറി.. അമീർ പുറത്ത് നിന്നു ഫോൺ എടുത്തു.. […]

One Side Love 3 [മിഥുൻ] 204

കഥയെ പറ്റിയുള്ള നിങ്ങളുടെ അഭ്പ്രായങ്ങളും നിർദ്ദേശങ്ങളും ഒന്ന് കുത്തിക്കുറിച്ചു എൻ്റെ കഥയെ നന്നാക്കാൻ സഹായിക്കണേ…. പിന്നെ നിങ്ങളുടെ സ്നേഹം ഹൃദയം ചുമപ്പിച്ച് കൊണ്ട് ആണെങ്കിൽ എന്നെപ്പോലുള്ള കുറച്ച് എഴുത്തുകാർക്ക് വളരെ സന്തോഷമാകും… എല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതിക്കൊണ്ട് “One Side Love” എന്ന എൻ്റെ കൊച്ചു കഥ തുടരുന്നു… One Side Love 3 Author: മിഥുൻ | Previous part ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു എന്നെയും വിളിച്ചു കൊണ്ട് അനു ഒറ്റക്ക് ഒരിടത്തേക്ക് പോയി… […]

One Side Love 2 [മിഥുൻ] 188

One Side Love 2 Author : മിഥുൻ Previous part   കോളജിലേക്ക് ചെന്നപ്പോഴാണ് ഞാൻ കൊടുത്തതിലും വലിയ സർപ്രൈസ് അവിടെ കണ്ടത്… അവളുടെ അച്ഛൻ… നല്ല അടിപൊളി ഗെറ്റ് അപ്പിൽ ഒരു ബെൻസ് കാറിൽ ചാരി മകൾക്കായി കാത്തു നിൽക്കുന്ന അദ്ദേഹത്തെ കാണാൻ തന്നെ അടിപൊളി ആയിരുന്നു. കട്ട താടിയും വച്ചു വയറുചാടാത്ത ശരീരത്തിൽ പറ്റിപ്പിടിച്ച ഇൻ ചെയ്ത ഷർട്ടും പാൻ്റും ഇട്ട ഒരു പെർഫെക്റ്റ് ഫിറ്റ് ആയിട്ടുള്ള ഒരു മനുഷ്യൻ…. കൂടെ നല്ല […]

കവിതായനം [മിഥുൻ] 99

കാവിതായനം Author : മിഥുൻ   “നിലാവത്ത് കണ്ട കിനാവാണെ… ഈ കാറ്റും കോളും…” രാവിലെ തന്നെ പാട്ടും പാടിക്കൊണ്ട് ഫോൺ ബെല്ലടിച്ചത്‌ കേട്ടുകൊണ്ടാണ് അരുൺ എഴുന്നേൽക്കുന്നത്‌. കറുത്ത കളർ ആയതു കൊണ്ട് തന്നെ ഒരു പെണ്ണും തന്നെ സ്നേഹിക്കാൻ വരില്ല എന്ന് മനസ്സിൽ മിഥ്യാധാരണ കൊണ്ട് നടന്ന ഒരു 23 വയസ്സുകാരൻ ആണ് അരുൺ. രാവിലെ ഫോൺ ബെല്ലടിക്കുന്നത്‌ കേട്ട് ദേഷ്യത്തോടെ ആയിരുന്നു അരുൺ എഴുന്നേറ്റത്. “ഹലോ ആരാ” ദേഷ്യത്തോടെ ഉള്ള അരുണിന്റെ ചോദ്യം കേട്ട് പേടിച്ചത് […]