അതൂടെ കേട്ട് കലി തുള്ളിയ കിരൺ പെട്ടെന്ന് തിരിഞ്ഞു മുന്നോട്ട് നടക്കാൻ ആഞ്ഞപ്പോഴാണ് മുന്നിൽ ചക്ക വെട്ടിയിട്ട പോലെ അവള് വീണത്…

 

അത് പോലുള്ള ഇടിയാണ് കിരണിൻ്റെ ഭാഗത്ത് നിന്ന് അവൾക്ക് കിട്ടിയത്… പെട്ടെന്ന് തിരിഞ്ഞ കിരൺ അവളെ കണ്ടില്ലായിരുന്നു..

 

ആ ദേഷ്യത്തോടെ നടന്ന കിരണിൻ്റെ വേഗത അവൾക്ക് കണക്കു കൂട്ടി മാറാൻ സമയം കിട്ടിയില്ല…

 

അഭി ഓടി ചെന്ന് അവളെ പിടിച്ചെഴുന്നേൽപ്പിച്ചു… “എന്തേലും പറ്റിയോ കുട്ടീ…” അഭി അവളോട് ചോദിച്ചിട്ട് കിരണിനെ ഒന്ന് നോക്കി…

 

അവിടെ എന്താ സംഭവിച്ചത് എന്ന ഭാവത്തിൽ ഒന്നും മനസ്സിലാകാതെ കിരൺ ഫ്ലാറ്റ് ആയി നിൽക്കുവായിരുന്നു….

 

അവള് എഴുന്നേറ്റു നേരെ കിരണിൻ്റെ അടുത്തേക്ക് ചെന്നു കൈ മുഖത്തിന് നേരെ ആട്ടി “ഇവിടെയെങ്ങുമില്ലേ…” എന്ന് ചോദിച്ചു….

 

അപ്പോഴാണ് കിരണിനു സ്ഥലകാല ബോധം തിരിച്ചു കിട്ടി അവളെ നോക്കുന്നത്….

 

Pages: 1 2 3 4 5 6 7 8 9 10

25 Responses

  1. മിഥുൻ,
    തുടക്കം ഗംഭീരം, വായിക്കാൻ ഇമ്പമുണ്ടായിരുന്നു. എഴുത്തും സൂപ്പർ, കഥ ട്രാക്കിലേക്ക് കായാരാത്തത് കൊണ്ട് കൂടുതൽ ഒന്നും പറയാനില്ല,
    അധികം വൈകാതെ തുടർഭാഗം തരുമെന്ന് പ്രതീക്ഷിക്കുന്നു…
    സ്നേഹപൂർവ്വം…

  2. നല്ല തുടക്കം ആണ് മിഥുനെ, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    ഇത് നീ ആണ് പബ്ലിഷ് ചെയ്തത് എങ്കിൽ, ഹോം പേജിൽ ടൈറ്റിലി ൽ നിന്റെ പേർ വന്നിട്ടില്ല,

    കഥയുടെ പേരിന്റെ കൂടെ നിന്റെ പേർ കൂടെ ബ്രെക്കറ്റിൽ കൊടുക്കണേ

    1. കൊടുത്തു. ഞാനും ഇപ്പോഴാണ് ശ്രദ്ധിച്ചത്. ഓര്‍മിപ്പിച്ചതിനു സ്നേഹം നോഫുക്കാ

  3. ❤️❤️❤️❤️? ഇഷ്ട്ടായി ബ്രോ ?

  4. കഥ നല്ല ത്രില്ലിംഗ് ആണ് ? അടിപൊളി സസ്പെൻസ് ഇട്ടു തന്നെ തുടങ്ങി ഇതുപോലെ തന്നെ തുടരൂ
    പിന്നെ കഥയുടെ പേരും ഒരുപാട് ഇഷ്ട്ടയിട്ടോ “വിചാരണ”

    ♥️♥️♥️

  5. മിഥുൻ ബ്രോ വളരെ മികച്ച ഒരു കഥയുടെ തുടക്കം ആയിരിക്കട്ടെ എന്ന് ആശംസിക്കുന്നു♥️
    കിരൺ, അവന് കൃഷ്ണയെ ഇഷ്ടമാണെന്ന് തോന്നുന്നു ആ കണ്ണുനീർ അത് അറിയിക്കുന്ന പോലെ അ പാടുകൾ കണ്ടിട്ടും അഭി ഒന്നും പറഞ്ഞതും ഇല്ല എന്തുകൊണ്ടയിരികും
    കൃഷ്ണ തന്റെ പ്രിയതമൻ എന്ന് സൂചിപ്പിച്ചത് അത് കിരൺ ആയിരിക്കുമോ അതോ അഭിയോ??
    ഉത്തരങ്ങൾ വേണ്ടി വരും ഭാഗങ്ങൾ കായി കാത്തിരിക്കുന്നു♥️♥️

  6. ബ്രോ വായിച്ചു നല്ല തുടക്കം നല്ല ഒരു ക്രൈം ത്രില്ലെർ ആവട്ടെ എന്ന് ആശംസിക്കുന്നു……..

    അടുത്ത ഭാഗങ്ങൾ വായിച്ചിട്ടു വലിയ കമന്റ്‌ ഒക്കെ ഇടം കേട്ടോ……

    സ്പെല്ലിങ് മിസ്റ്റേക്സ് ഉണ്ട് അത് ഒന്ന് rectify ചെയ്യാൻ നോക്കണേ

      1. അതെ ഫസ്റ്റ് ഞാൻ തന്നെ കഥ വായിച്ചിട്ടു വരവേ…..