വിചാരണ 2 [മിഥുൻ] 138

Views : 13130

കൃഷ്ണയെ കണ്ടപ്പോഴേക്കും അഭിയുടെ മുഖത്ത് എന്തോ ഒരു ജാള്യത പോലെ…

കിരൺ പറഞ്ഞു… “ഡാ അഭിയേ.. അവൾക്കും നിന്നെ ഇഷ്ടമാടാ.. അവൾ പറഞ്ഞു…”

അപ്പൊൾ അഭിയുടെ മുഖത്തുണ്ടായിരുന്ന ഒരു തെളിച്ചം, അത് ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു. 100W ബൾബ് കത്തി നിൽക്കുന്നത്
പോലെ….

കൃഷ്ണ അവനെ നോക്കി പുഞ്ചിരിക്കുന്നുണ്ട്.. അവനും അതേ തെളിച്ചം അവള്‍ വരുന്നതിനിടയിൽ അതേ പുഞ്ചിരിയുമായി കൃഷ്ണയെ നോക്കി നിന്നു. കൃഷ്ണ കിരണിൻ്റെയും അഭിയുടെയും അടുത്തേക്കാണ് വരുന്നതെന്ന് കണ്ട ആതിര അവളോട് ചോദിച്ചു..

“ഇവനെയാണോ നീ ചങ്കിൽ കൊണ്ട് നടന്നു സ്നേഹിക്കുന്നത്..?” കിരണിനേ ചൂണ്ടിക്കൊണ്ടു ആതിര ചോദിച്ചു… ആതിരയുടെ മുഖം ചുമന്നു.. മുഖം കണ്ടാൽ കിരണിനെ ഇപ്പൊൾ തന്നെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടെന്ന് തോന്നും.

ആതിര തുടർന്നു… “ഇവനെ ഒന്നും സ്നേഹിക്കുന്നത്… സ്നേഹിക്കണം എന്ന് ചിന്തിക്കുക പോലും ചെയ്യരുത്. ജീവിത കാലം മുഴുവൻ കരയേണ്ടി വരും…”

ആതിരയുടെ വാക്കുകൾ കേട്ട കിരണിൻ്റെ കരണത്ത് അടി കിട്ടിയ പോലെ ആയി.

“നീ പറയുന്ന ഓരോ വാക്കും സൂക്ഷിച്ചു പറയണം ആതീ.. അല്ല ആതിര.. പറഞ്ഞതൊക്കെ തിരിച്ചെടുക്കണം എന്ന് തോന്നുന്ന ഒരു സമയം വരും..” കിരണിൻ്റെ കണ്ണുകൾ ചുമന്നിരുന്നു.

“എഹ്… നിങൾ തമ്മിൽ അറിയുമോ…” കൃഷ്ണ അതിശയത്തോടെ ചോദിച്ചു..

“എന്താ കിരൺ എന്താ നിങ്ങളുടെ ഇടയിൽ ഉണ്ടായത്..” അഭിയും ചോദിച്ചു..

“ഞാൻ പറയാം..” ആതിര കേറി പറയാൻ തുടങ്ങി.

Recent Stories

The Author

മിഥുൻ

17 Comments

  1. വല്ലാത്തൊരു ആകാംക്ഷ ആണലോ 😍

  2. ഈ പാർട്ടും വളരെ നന്നായിരുന്നു 👌
    കഥ ഒടുക്കത്തെ സസ്പെൻസ് ആണല്ലോ
    കിരണും ആതിരയും തമ്മിൽ എന്താ പ്രേശ്നം പിന്നെ കള്ള കേസിൽ കുടുക്കാൻ മാത്രം കിരണ് ശത്രുക്കൾ ആരാ
    എല്ലാം മിഥുൻ കണ്ടു പിടിക്കുമായിരിക്കും ലെ

    സ്‌നേഹത്തോടെ
    ♥️♥️♥️

    1. Chodyathinellam utharavumaayi udan varum bro

  3. ഇതിലും നീയാണോ ഹീറോ, ഇന്ട്രെസ്റ്റിംഗ് ആണ് കഥ കിരണിന് എന്താ ശെരിക്കും ഉണ്ടായേ കൃഷ്ണ അബീടെ ആണേൽ മറ്റേ പെണ്ണ് ഏതാ ഇനി നീ വന്ന് എല്ലാം ശെരി ആകും ലേ വെയിറ്റ് ചെയുന്നുണ്
    സ്നേഹത്തോടെ റിവാന 💟

    1. Kadhapathrangal varanirikkunnathe ulloo

  4. തൃശ്ശൂർക്കാരൻ 🖤കട്ടൻകാപ്പി

    ❤️🖤❤️🖤 കാത്തിരിക്കുന്നു ബ്രോ 😇

    1. ❣️

  5. അമ്പട മിഥുനെ… ഓസിനു പോലീസ് ആയല്ലേ….♥♥♥

    1. Ente thanne vivaham enna kadhayile kadhapathram aanu bro acp midhun.. aa kadhayum koode vaayikkane bro❣️

  6. മിഥുൻ,
    കഥ കൂടുതൽ സസ്പെൻസിലേക്കാണല്ലോ പോകുന്നത്, കോടതിയുടെ ഉള്ളിലുള്ള സംസാരങ്ങൾ ഒന്നു കൂടി ശ്രദ്ദിക്കുക, അവിടുത്തെ ശൈലി ഒരു പ്രത്യേക രീതിയിൽ ആണ്. തുടർഭാഗം ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു…

    1. Udan thanne tharaam

  7. MRIDUL K APPUKKUTTAN

    💙💙💙💙💙
    കഥ എഴുതുന്നയാൾ തന്നെ കേസ്സ് അന്വേഷിക്കാൻ പോകുന്നു

    1. Anveshichu nokkallo😊😊😁

  8. ❣️❣️❣️❣️

    1. ❣️❣️

    1. ❣️❣️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com