വിചാരണ[മിഥുൻ]

രണ്ടു പേരെയും കണ്ട് അസൂയപ്പെടുന്നവർ ധാരാളം ആണ്. പക്ഷേ അവരുടെ ഇടയിൽ സൗഹൃദം അല്ലാതെ മറ്റൊന്നും ഇല്ല… അവർ തമ്മിൽ മാത്രം ഒന്നിനും മത്സരിക്കില്ല… രണ്ടു പേരും അവരവരുടെ വർക്കിൽ വ്യാപൃതരായി ഇരിപ്പാണ്… അപ്പോഴാണ് കിരൺ അഭിയെ വിളിച്ചത്…

 

“ഡാ അഭിയേ… എന്തേലും ജ്യൂസ് കുടിച്ചിട്ട് വരാം… രാവിലെ മുതൽ ഇരിക്കുന്നതല്ലേ…. എനിക്കാണേൽ ഇന്നലത്തെത് തലയിൽ നിന്നും പോയിട്ടില്ല… തലക്ക് നല്ല പെരുപ്പ്…”

 

“ആഹ് ഡാ.. പോകാം.. എനിക്കും നല്ല പെരുപ്പ് ഉണ്ട്… ഒരു മിനുട്ട്… ഞാൻ ഈ മോഡ്യുളിൻ്റെ കോഡിങ് കൂടെ തീർത്തോട്ടെ…”

 

“The bloody workaholic”. കിരൺ അഭിയുടെ മുഖത്ത് നോക്കി പറഞ്ഞു…

 

അഭി ഒന്ന് നോക്കി ചിരിച്ചിട്ട് പറഞ്ഞു.. “അല്ലേൽ ഇപ്പോഴൊന്നും ബാക്കി ചെയ്യാൻ തൊന്നില്ലെടെയ്..” അത് കണ്ട് കിരൺ ഇറങ്ങിപ്പോയി… അഭി പുറകെ ഓടി…

 

“ഡാ കിരണേ.. നിക്ക് ഞാനും വരുന്നു..”

 

അത് കേട്ട് കിരൺ അഭിയെ നോക്കി കലിപ്പിട്ട് നിന്നു.

 

“എന്താടാ.. അതിനു മുന്നേ അങ്ങ് പിണങ്ങിയോ.. അയ്യേ, കിരൺ ഇത്ര സില്ലി ആണോ…” അഭി കിരണിനോട് ആക്ഷേപഹാസ്യ രൂപേണ ചോദിച്ചു…