മഞ്ഞു പെയ്യുന്ന രാത്രികൾ [Midhun] 83

അവളും എന്നോട് സംസാരിച്ചു തുടങ്ങി. നേരിട്ട് സംസാരിക്കാത്തത് എല്ലാം. അവരുടെ പാസ്ററ് എല്ലാം ഞാൻ ചോദിച്ചു മനസിലാക്കി. സൂര്യനെ ചുറ്റുന്ന ചന്ദ്രനെ പോലെയാണ് സർഗ്ഗയെന്നു എനിക്ക് മനസിലായി. അവൾ തന്റെ ഏട്ടനെ കുറിച്ച് പറയുന്ന ഓരോ അക്ഷരത്തിലും പരിശുദ്ധമായ പ്രണയം തന്നെയാണ് എന്ന് അത് വീണ്ടും വീണ്ടും വായിക്കുമ്പോ മനസിലായി തുടങ്ങി.

 

പക്ഷെ അപ്പോഴും വിശാലിന് അതിനെ കുറിച്ച് വല്ല വിവരവും കാണുമോ എന്ന് ഞാൻ ആലോചിക്കാതെ ഇരുന്നില്ല.

 

വിശാൽ ഹോസ്റ്റലിൽ തിരിച്ചെത്തിയപ്പോൾ പോലും ഞാൻ നേരിട്ട് കാണാനോ അവന്റെ ഫോൺ എടുക്കാനോ തയാറായില്ല, അവനു ഞാൻ ചേരേണ്ട പെണ്ണല്ല എന്നുള്ള തോന്നൽ എന്നിൽ അത്രയ്ക്കും ഉറച്ചു പോയിരുന്നു.

 

പക്ഷെ വിശാൽ എന്നെ വിടാൻ ഒരുക്കമായിരുന്നില്ല, അവനെന്നോട് എന്തായാലും അവസാനമായി ഒന്ന് കാണാം എന്ന് മാത്രം പറഞ്ഞപ്പോൾ, എനിക്ക് പൊട്ടിപോകുന്നപോലെ തോന്നി. എന്തായാലും ആ കുട്ടിയുടെ ഇഷ്ടം ഞാൻ അറിഞ്ഞപോലെ വിശാലിനും അറിയണം എന്നത് കൊണ്ട് സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞു ഞാൻ വരാമെന്നു ഏറ്റു.

 

ഒന്നും പറയാതെ ആവാതെ അവന്റെ മുന്നിൽ കശുമാവിൻ ചോട്ടിൽ നിന്ന, എന്റെ കൈയിൽ സർഗ്ഗ അയച്ച മെസ്സേജ് മാത്രമാണ് ഉള്ളത്, അതിൽ അവൾ ഏട്ടനെ കുറിച്ച് പറയുമ്പോ ഉള്ള വാക്കുകൾക്കുള്ള അർഥം ഒരു പെണ്ണായ എനിക്ക് മനസിലാകുമായിരിക്കും പക്ഷെ വിശാലിന് ?

അറിയുമോ ?

 

22 Comments

  1. sujith sudharman

    suprb!!!!!

    thanks

  2. പ്രണയം അതിന്റെ ഏറ്റവും ശക്തമായ ഭാവം കൈ വരിക്കുന്നതു വിട്ടു കൊടുക്കുമ്പോൾ ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്…
    ഇവിടെ വിശാലിനും സർഗയ്ക്കും മുകളിൽ ഒരു പക്ഷെ പ്രണയത്തിന്റെ തീവ്രത ഏറ്റവും കൂടുതൽ അനുഭവിക്കാൻ കഴിഞ്ഞത് മീരയ്ക്കാവും….
    സർഗയും വിശാലും തമ്മിലുള്ള പ്രണയത്തിൽ അവരെ അറിയുന്നവർക്ക് ഒരു unnaturality ഉം തോന്നില്ല…
    കഥയിൽ പറഞ്ഞത് പോലെ മീര അവർക്ക് ഒന്ന് ചേരാനുള്ള ഒരു പോയിന്റ് ആയിരുന്നു.

    എൻഡിങ്,…..
    പല വഴികളുള്ള ഒരു ജംക്ഷൻ മുന്നിൽ നിർത്തിയത് ഇഷ്ടമായി…വായനക്കാരന്റെ ഇഷ്ടമനുസരിച്ചു മുന്നിലെ ഇഷ്ടപെട്ട വഴിയിലൂടെ പോവുന്ന ഒരു ബസ് നെ കൈ കാട്ടി നിർത്തി കയറിയങ് പോയാൽ മതി.

    വീണ്ടും കാണാം ആശാനേ….

    സ്നേഹപൂർവ്വം…❤❤❤

  3. Really unexpected meet….
    വായിച്ചില്ല ബട്ട് കണ്ടപ്പോൾ ഒന്ന് ത്രിൽഡ് ആയി…
    ❤❤❤

  4. ?‌?‌?‌?‌?‌?‌?‌?‌?‌

    കൊള്ളാം….

    ഇനിയും വ്യതസ്ത നിറഞ്ഞ കഥകളുമായി വീണ്ടും കണ്ടുമുട്ടാം

    ????

    1. നന്ദി ?

  5. ഇഷ്ടമായി… പക്ഷേ അവസാനം എന്താ ഇങ്ങനെ നിർത്തിയത്.. anyway.. നല്ല കഥ..
    സ്നേഹത്തോടെ❤️

    1. അപൂർണ്ണതയിൽ നിർത്തിയാൽ
      നിർത്തുന്നിടത്തു നിന്നും
      പുതിയ കഥകൾ പിറവി എടുക്കും.

      നന്ദി രാഗേന്ദു
      ശ്രുതി വായിച്ചിരുന്നു ഇന്നലെ
      ഇഷ്ടപ്പെട്ടു
      കമന്റ് ഇട്ടിട്ടുണ്ട്.

      (സെയിം തീം ഞാനും എന്റെ പെണ്ണും കൂടെ ഒരു കഥയിൽ എഴുതീട്ടുണ്ട്.)

      1. Ente vere oru story und aval samayam undel vaycholu tto?.
        Self promo anenu കരുതാം.. അത തന്നെ സംഭവം?

        1. ഉറപ്പായും വായിക്കാമല്ലോ ?

  6. നിധീഷ്

    ഇത്13പേജ് വരയെ ഉള്ളോ…കഥ തീർന്നിട്ടില്ലാത്തപോലൊരു ഫീൽ…

    1. ബാക്കി നിങ്ങളുടെ മനസ്സിൽ ആലോചിക്കാൻ ആണ് ?

      നന്ദി

  7. പൊളി മാൻ ???????
    വ്യത്യസ്തമായ തീം ??
    ഇനിയുമെഴുതുക… ഞങ്ങൾ കാത്തിരിക്കും ?

    1. ശെടാ..
      “?” ഈ സാനം എവിടന്നു കേറി വന്ന്…??

    2. നന്ദി ?❤️?

    1. Ennu mothom njan 3rd analoo

  8. Second ✌️❤️

  9. First
    വായിച്ചിട്ട് വരാം

    1. സ്വന്തം ആകുന്നതിനു മാത്രം അല്ല വിട്ട് കൊടുക്കുന്നതും ഒരു സുഖം ഉണ്ട്
      വ്യത്യസ്തമായ ആശയം
      വീണ്ടും പുതിയ കഥകളുമായി വരിക

      1. നന്ദി ❤️?❤️

Comments are closed.