One Side Love 3 [മിഥുൻ] 204

Views : 2693

കഥയെ പറ്റിയുള്ള നിങ്ങളുടെ അഭ്പ്രായങ്ങളും നിർദ്ദേശങ്ങളും ഒന്ന് കുത്തിക്കുറിച്ചു എൻ്റെ കഥയെ നന്നാക്കാൻ സഹായിക്കണേ….

പിന്നെ നിങ്ങളുടെ സ്നേഹം ഹൃദയം ചുമപ്പിച്ച് കൊണ്ട് ആണെങ്കിൽ എന്നെപ്പോലുള്ള കുറച്ച് എഴുത്തുകാർക്ക് വളരെ സന്തോഷമാകും… എല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതിക്കൊണ്ട് “One Side Love” എന്ന എൻ്റെ കൊച്ചു കഥ തുടരുന്നു…

One Side Love 3

Author: മിഥുൻ | Previous part

ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു എന്നെയും വിളിച്ചു കൊണ്ട് അനു ഒറ്റക്ക് ഒരിടത്തേക്ക് പോയി…

“എന്താടി… എന്താ പറയാനുള്ളത്.”

ഞാൻ ആകാംഷ മൂത്ത് ചോദിച്ചു….

അവള് അവിടെ നിന്നും ഇത് പറഞ്ഞപ്പോൾ മുതൽ മനസ്സിൽ എന്തൊക്കെയോ കൂട്ടികൂട്ടി അത് വലിയ ഒരു അംബരചുംബി ആയി…

“ഒന്നുമില്ല ഡാ… അമീറും ഷാഹിനയും കൂടെ കുറച്ച് നേരം ഒറ്റക്ക് സംസാരിക്കട്ടെ എന്ന് കരുതി ഞാൻ നൈസ് ആയിട്ട് സ്കൂട് ആയതല്ലേ… നിന്നെ കൂടെ ഒഴിവാക്കാൻ ആണ് നിന്നേം വിളിച്ചത്…”

അത്രയും നേരം ഞാൻ സ്വപ്നത്തിലൂടെ ഉണ്ടാക്കിയെടുത്ത അംബരചുംബി ഒരു പളുങ്ക് പാത്രം പോലെ താഴെ വീണുടഞ്ഞു….

“അനൂ… എങ്കിൽ എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട്…”

അത് കേട്ടപ്പോൾ എൻ്റെ ചോദ്യം എന്താണെന്ന് അറിയാനുള്ള ആകാംഷയും ഉത്സാഹവും ചേർന്ന് കണ്ണുകൾ തിളങ്ങാൻ തുടങ്ങി…

ആ തിളങ്ങിയ കണ്ണുകൾ എനിക്ക് നോക്കിയിരിക്കാൻ പറ്റുന്നുണ്ടായില്ല…. കാരണം ആ കണ്ണുകൾ കാണുമ്പോൾ തന്നെ അവർ ആലിംഗനം ചെയ്തു ആ കണ്ണുകളിൽ മുത്തം നൽകാൻ തക്കവണ്ണം അവ എന്നെ ആകർഷിച്ചിരുന്നു….

ഞാൻ ആ കണ്ണുകളിൽ നിന്നും എൻ്റെ കണ്ണുകളെ വേർപെടുത്തി…. എൻ്റെ മുഖത്ത് അവളോടുള്ള പ്രണയം എന്ന ഭാവം മാറി.. എൻ്റെ മുഖം സീരിയസ് ആയി…

ഞാൻ പറഞ്ഞു… “അനൂ എനിക്ക് കൃത്യമായ ഒരു ഉത്തരം കിട്ടണം….”

“നീ ചുമ്മാതെ സീരിയസ് ആകാതെ കാര്യം പറയടാ… നിന്നെ ഇങ്ങനെ ഞാൻ കണ്ടിട്ടേ ഇല്ലല്ലോ….”

“ഇന്ന് നിൻ്റെ അച്ഛനും അമ്മയും വന്നു. നിൻ്റെ പിറന്നാളാഘോഷം നടത്തി… നിനക്ക് വില കൂടിയ ഗിഫ്റ്റ് തന്നു…”

“അതിനെന്താടാ… എല്ലാ തവണയും വീട്ടിൽ ആഘോഷം ആക്കുന്നതാണ് പതിവ്….”

“അപ്പൊൾ പിന്നെ എന്തുകൊണ്ട് ആണ് ഞാൻ ഇന്ന് രാവിലെ അങ്ങനെ ചെറിയ ഒരു ആഘോഷം നടത്തിയപ്പോൾ നിൻ്റെ കണ്ണുകൾ നിറഞ്ഞത്?…”

എൻ്റെ ചോദ്യം കേട്ട് അനുവിൻ്റെ മുഖത്തെ ചിരി പയ്യെ മാഞ്ഞു…. പഴയ എന്തൊക്കെയോ കാര്യങ്ങളെ പറ്റി ഓർത്ത് പോകുന്നതായി അവളുടെ കണ്ണുകൾ എന്നോട് പറഞ്ഞു..

പെട്ടെന്ന് തന്നെ കണ്ണുകളെ വെട്ടിച്ച് എന്നെ നോക്കി. എന്നിട്ട് അവള് പറഞ്ഞു….

“അതോ… അതൊരു കഥ ആണ്… ആ കഥ തന്നെ ആണ് എൻ്റെ ജീവിതം… അതെനിക്ക് എത്രത്തോളം പറഞ്ഞു തരാൻ പറ്റുമെന്നു എനിക്ക് അറിയില്ല… പക്ഷേ ആ കഥ പറയാൻ ഉള്ള സമയം ഇന്നല്ല… ഞാൻ നിന്നോട് ആ കഥ പറയാം… പറയും.. അധികം വൈകാതെ തന്നെ”

അനുവിൻ്റെ വാക്കുകളിൽ എന്തൊക്കെയോ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. അവളുടെ മുഖത്ത് മിന്നി മാഞ്ഞ ഭാവങ്ങൾ വളരെ തീഷ്ണം ആയിരുന്നു. കണ്ണ് എന്തൊക്കെയോ കാണാൻ ഉള്ള ഒരു പരക്കം പാച്ചിൽ നടത്തുന്നു.

അത്രയും നേരം സന്തോഷത്തോടെ ഇരുന്ന അനുവിൻ്റെ മുഖത്ത് ഇപ്പോൾ നിഴലിക്കുന്നത് ഒരു സന്തോഷം ആണോ അതോ സങ്കടം ആണോ… എനിക്ക് അത് കൃത്യമായി അറിയാൻ കഴിയുന്നില്ല…

വിഷയം മാറ്റാനെന്നോണം അവളോട് ചോദിച്ചു… “നാളത്തെ ദിവസത്തിൻ്റെ പ്രത്യേകത എന്താണെന്ന് അറിയാമോ…”

“ആ ഇന്ന് ഫെബ് 13 എൻ്റെ പിറന്നാൾ… അപ്പോൾ നാളെ ഫെബ്രുവരി 14… വാലൻ്റൈൻസ് ഡേ…”

“പ്രണയദിനം ആയിട്ടെന്താ പരിപാടി….”

“എന്താ പരിപാടി എന്ന് ചോദിച്ചാൽ….. ആ നാളെ നമ്മുക്ക് 4 പേർക്കും സിനിമയ്ക്ക് പോയാലോ…
അല്ലാ.. നിനക്കെന്നാ പരിപാടി… വല്ലവളുമാരെയും നെഞ്ചില് കൊണ്ട് നടക്കുവാണോ…”

“ഒന്ന് പോയേടി… എന്നിട്ടാണോ നിൻ്റെ കൂടെ നടക്കുന്നത്…”

ഞാൻ പിന്നെയും ചോദിച്ചു…. “നിനക്ക് ഈ വാലൻ്റൈൻസ് ഡേ ഉണ്ടായതെങ്ങനാണെന്ന് അറിയാമോ…?”

“ആ എന്തോ ഒരു കഥ ഉണ്ടെന്നറിയാം… പക്ഷേ കൃത്യമായി അറിയില്ല…”

“ഞാൻ പറയാം… പണ്ട് ക്ലോഡിയസ് ചക്രവർത്തി റോം ഭരിച്ചിരുന്ന കാലത്ത് വാലൻന്റൈൻ എന്നൊരാളായിരുന്നു കത്തോലിക്ക സഭയുടെ ബിഷപ്പ്. പ്രണയ ബന്ധങ്ങൾക്ക് വളരെയധികം വില നൽകിയിട്ടുള്ള ഒരാളായിരുന്നു ബിഷപ് വാലൻ്റൈൻ…

വിവാഹം കഴിഞ്ഞാൽ പുരുഷന്മാർക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂ എന്നും യുദ്ധത്തിൽ ഒരു വീര്യവും അവർ കാണിക്കുന്നില്ല എന്നും ചക്രവർത്തിക്ക് തോന്നി. അതിനാൽ ചക്രവർത്തി റോമിൽ വിവാഹം നിരോധിച്ചു.

പക്ഷേ, ബിഷപ്പ് വാലൻന്റൈൻ, പരസ്പരം സ്നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാൻ തുടങ്ങി.

വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവർത്തി വാലൻന്റൈനെ ജയിലിൽ അടച്ചു. ബിഷപ്പ് വാലൻന്റൈൻ ജയിലറുടെ അന്ധയായ മകളുമായി സ്നേഹത്തിൽ ആയി. ബിഷപ്പിന്റെ സ്നേഹവും വിശ്വാസവും കാരണം ആ പെൺകുട്ടിക്ക് പിന്നീട് കാഴ്ചശക്തി ലഭിച്ചു.

അതറിഞ്ഞ ചക്രവർത്തി വാലന്റൈന്റെ തല വെട്ടാൻ ആജ്ഞ നൽകി. തലവെട്ടാൻ കൊണ്ടുപോകുന്നതിനുമുൻപ് വാലൻന്റൈൻ ആ പെൺകുട്ടിക്ക് “ഫ്രം യുവർ വാലൻന്റൈൻ” എന്നെഴുതി ഒരു കുറിപ്പ് വെച്ചു. അതിനു ശേഷമാണ് ബിഷപ്പ് വാലൻന്റൈന്റെ ഓർമ്മയ്ക്കായി ഫെബ്രുവരി 14 ന് വാലൻന്റൈൻ ദിനം ആ‍ഘോഷിക്കാൻ തുടങ്ങിയത്…”

“പ്രണയത്തിന് വേണ്ടി ജീവൻ കൊടുത്തു… അല്ലേ ഡാ… അല്ലെങ്കിലും പ്രണയം ഇപ്പോഴും അങ്ങനെ ആണ്… വിഷമം അതുണ്ടാകും”

അവളുടെ ആ വാക്കുകളിൽ എന്തോ പറയാതെ പറയുന്നു എന്നെനിക്കു തോന്നി… അതിനു മുന്നേ ചോദിച്ച ചോദ്യത്തിൽ അവളുടെ മുഖം മാറിയത് കണ്ട എനിക്ക് അവളോട് നേരത്തെ പ്രണയം ഉണ്ടായിരുന്നോ എന്ന് ചോദിക്കാൻ ഒരു മടി…

അവള് എല്ലാം പറയും എന്നല്ലേ പറഞ്ഞത്…  അപ്പൊൾ പറയുന്നത് വരെ കാത്തിരിക്കാം… അത്ര തന്നെ…

അപ്പോഴേക്കും അമീറും ഷിഹാനയും ഞങ്ങളുടെ അടുത്തേക്ക് വന്നു..

“എന്താണ് മക്കളെ.. കൊറേ നേരമായല്ലോ ഇങ്ങോട്ട് പോന്നിട്ട്…. ഇവിടെ എന്താണ് നടക്കുന്നത്…” ചോദിച്ചത് ഷിഹാന ആയിരുന്നു…

“ഒന്നുമില്ലേ… ഞങ്ങൾ ഇന്ന് രാവിലെ നടന്ന പിറന്നാളാഘോഷത്തെ പറ്റി സംസാരിക്കുവായിരുന്നു…” ഉത്തരം പറഞ്ഞു കൊണ്ട് അനു എഴുന്നേറ്റു..

ഞാൻ കുറച്ചു നേരം കടലിലേക്ക് നോക്കി കടൽ തീരത്ത് തന്നെ ഇരുന്നു.. എന്നോടെന്തോക്കെയോ പറയാൻ വരുന്നത് പോലെ തിരമാലകൾ എൻ്റെ കാലിൽ ചുംബിച്ചു കൊണ്ട് തിരിച്ചു പോകുന്നു…

തിരിച്ചു പോയപ്പോൾ ഞാൻ തന്നെ വണ്ടിയുടെ ഡ്രൈവിംഗ് സീറ്റിൽ കയറി… അനു ഒന്നും മിണ്ടാതെ നേരെ എൻ്റെ പുറകിൽ കയറി ഇരുന്നു…

ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു… കുറെ ദൂരം വണ്ടി മുന്നോട്ട് നീങ്ങി… ഞാൻ വളരെ പയ്യെ പോയിട്ടും അനു ഒന്നും മിണ്ടിയില്ല….

“അനൂ… നിനക്കെന്നാ പറ്റി…?”

“ഒന്നുമില്ല ഡാ.. എനിക്കെന്തോ.. മൂഡ്… അതങ്ങട് പറന്നു നടക്കുന്നു…”

“നീ എന്താണ് കാര്യം എന്ന് പറ…”

“നിന്നോട് ഞാൻ പറഞ്ഞില്ലേ.. എനിക്കത് പറയാൻ കുറച്ച് സമയം വേണം എന്ന്…”

ഞാനും പിന്നെ ഒന്നും പറയാൻ പോയില്ല… അനുവിനെ ഞാൻ ഹോസ്റ്റലിൽ കൊണ്ട് വിട്ടു.. പുറകെ അമീറും ഷിഹാനയും എത്തി…

തിരികെ വീട്ടിലേക്ക് പോകാൻ തുടങ്ങിയ എന്നോട് അനു ഒരു കാര്യം മാത്രമാണ് പറഞ്ഞത്… “സൂക്ഷിച്ചു പോകണെടാ…”

എനിക്ക് അത്ഭുതം തോന്നി… ഇവൾക്കിതെന്നതാ പറ്റിയത്…

“ഡാ മിഥുനേ… അനുവിനെന്നാ പറ്റി?… അവള് മൂഡ് ഓഫ് ആണല്ലോ…”

“ആണെടാ.. പക്ഷേ അതിൻ്റെ കാരണം എനിക്കും അറിയില്ല…”

“എന്തായാലും നാളെ നോക്കാം… നമ്മുക്ക് പോകാം..”

ടൗൺ
—–
“ഡാ.. അമീറേ… നാളെ വാലൻ്റൈൻസ് ഡേ അല്ലേ…. അനുവിനെന്തേലും വാങ്ങണം… നീ ഷിഹാനയ്ക്ക് ഒന്നും വാങ്ങുന്നില്ലേ…”

“അത് പിന്നെ.. ഡാ.. ഇന്ന് അല്ലേ ആകെ മിണ്ടിയത്… നാളെ തന്നെ പോയി propose ചെയ്യണോ…”

“ഇപ്പൊൾ അനുവിൻ്റെ മൂഡും ശെരി അല്ല.. അല്ലെങ്കിൽ അവളോട് ചോദിക്കമായിരുന്നു.”

“വേണ്ടാടാ… നാളെ പറയുന്നില്ല… കുറച്ച് ദിവസം ഒന്ന് കൂട്ടാകട്ടെ… എന്നിട്ട് ഞാൻ പയ്യെ പറഞ്ഞോളാം…”

“എങ്കിൽ അത് മതിയെടാ.. അനുവിനെന്തെങ്കിലും വാങ്ങണം… പക്ഷേ എന്തു വാങ്ങും… ഈ ഡയറി മിൽക് ഒക്കെ ആയി അവളുടെ അടുത്തു ചെന്നാൽ അവള് കല്ലെറിഞ്ഞു ഓടിക്കും… എന്തെങ്കിലും സ്പെഷ്യൽ വാങ്ങണം…”

ഞാനും അമീറും കൂടെ പല പല ഷോപ്പുകളിൽ കയറിയിറങ്ങി… പക്ഷേ അവളെ ആകർഷിക്കുന്ന ഒന്നും എനിക്ക് കിട്ടിയില്ല..

ഒരു കടയിൽ കയറിയപ്പോഴേ ഒരു ഗിഫ്റ്റ്… അത് എന്നെ അത്യധികം ആകർഷിച്ചു… ഞാൻ അത് തന്നെ വാങ്ങി ഒരു ഗിഫ്റ്റ് പേപ്പറിൽ പൊതിഞ്ഞു… അതിനു മുകളിൽ “ഫ്രം യുവർ വാലൻന്റൈൻ” എന്ന് മാത്രം എഴുതി…

ഞാൻ വീട്ടിൽ ചെന്നു… പതിവില്ലാതെ എന്തോ ഒരു വിഷമം…. സാധാരണ അനുവിൻ്റെ കൂടെ കുറച്ച് നേരം ചിലവഴിച്ചാൽ പോലും വലിയ സന്തോഷം കിട്ടിയിരുന്ന എനിക്ക് ഇന്നെന്നാ പറ്റി എന്ന് ഞാൻ തന്നെ ആലോചിച്ചു കൊണ്ടിരുന്നു…

എന്ത് വന്നിട്ടും മനസമാധാനം ഇല്ല… അനുവിൻ്റെ മുഖം മാത്രമേ മനസ്സിൽ ഉള്ളൂ… ഇത്രയൊക്കെ ഫ്രൻ്റ്സ് ആയിട്ടും ഫോൺ വിളിയും ചാറ്റിങ്ങും ഒന്നും തന്നെ അവരുടെ ഇടയിൽ ഇല്ലായിരുന്നു…

പക്ഷേ അന്ന് രാത്രിയിൽ തന്നെ അനുവിൻ്റെ വിളിച്ചു..

“ഹലോ അനൂ… “

“ഹലോ ഡാ… എന്ത് പറ്റി ഈ നേരത്ത്…” അവളുടെ നോർമൽ ആയ സംസാരം കേട്ടപ്പോഴേ ഒരു ആശ്വാസം തോന്നി.

അതുകൊണ്ട് തന്നെ അവളെ പിന്നെയും ഓർമിപ്പിച്ചു വെറുതേ വിഷമിപ്പിക്കണ്ടാ എന്ന് കരുതി….

“ഇല്ലെടി… ചുമ്മാ വിളിച്ചതാ… “

“എന്താടാ കാര്യം… പറ…”

“ഒന്നുമില്ലെന്ന്…”

“ഹും.. ഞാൻ നാളെ ചോദിച്ചറിഞ്ഞോളാം…”

“എങ്കിൽ ശരി… ഞാൻ വക്കുവാ…”

“ശരി ഡാ.. നാളെ കോളജിൽ കാണാം…”

ആ ഒരു ആശ്വാസത്തിൽ ഞാൻ കിടന്നുറങ്ങി…

രാവിലെ നല്ല ചപ്പത്തിയുടെയും ഉറുക്കിഴങ്ങു കറിയുടെയും മണം എൻ്റെ മൂക്കുകളിൽ കിടന്നു കളിക്കുന്നു…

ആ സുഗന്ധത്തിൻ്റെ ആധിക്യം എന്നെ അധികം ഉറങ്ങാൻ സമ്മതിച്ചില്ല…

ഞാൻ ഉണർന്നു പള്ളുതെപ്പും കുളിയും കഴിഞ്ഞ് റെഡി ആയി കഴിക്കാൻ ചെന്നിരുന്നു… പൊതുവേ ബാഗ് എടുക്കാത്ത ഞാൻ അന്ന് ഗിഫ്റ്റ് ഉള്ളത് കൊണ്ട് ഗിഫ്റ്റ് ഒരു കവറിൽ എടുത്തു…

“ഇന്നെങ്കിലും എൻ്റെ മോൻ ആ പെങ്കൊച്ചിനോട് പറയുമോ… അല്ലെങ്കിൽ മോൻ കാണിച്ചു താടാ… അമ്മ പറയാം… ഒരാണ് വന്നേക്കുന്നു… ഒരു തവണയെങ്കിലും ഒന്ന് പറയാൻ പറ്റിയോടാ നിനക്ക്….”

“അമ്മയ്ക്കെങ്ങനെ അറിയാം…”

“നിൻ്റെ അമ്മയാണ് ഞാൻ… അത് നീ ഓർക്കണം…”

അമ്മയായാൽ ഇങ്ങനത്തെ കാര്യം ഒക്കെ അറിയാമോ… എനിക്ക് അമ്മയെ ചില നേരത്ത് മനസിലാകില്ല.

ഞാൻ വേഗം തന്നെ കഴിച്ചിറങ്ങി…

വീട്ടിൽ നിന്നിറങ്ങി ബൈക്കിൽ കയറിയ എന്നോട് അമ്മ പിന്നാലെ വന്നു പറഞ്ഞു…

“ഡാ മോനെ.. നിന്നോട് അവള് ഇന്ന് യെസ് പറയും… നീ ഒന്ന് കൊണ്ടും പേടിക്കേണ്ട.. ധൈര്യമായി പോയിട്ട് വാ…”

“ശെരി ബിനു… ” എന്ന് പറഞ്ഞു അമ്മയുടെ നെറ്റിയിൽ ഒരുമ്മയും കൊടുത്തു ഞാൻ ഹെൽമെറ്റ് വച്ച് പുറത്തേക്കിറങ്ങി…

എൻ്റെ വീട്ടുകാരെ പറ്റി പറഞ്ഞില്ലല്ലോ…
ഞാനും അച്ഛനും അമ്മയും ചേച്ചിയും അടങ്ങുന്ന ഒരു ചെറിയ കുടുംബം.. അച്ഛൻ  ആൻ്റണി, അമ്മ ബിൻസി.. ഞാൻ സ്നേഹം കൂടുമ്പോൾ ബിനു എന്ന് വിളിക്കും..

എൻ്റെ അച്ഛൻ വിളിക്കുന്നത് കേട്ടാണ് ഞാനും അങ്ങനെ വിളിക്കാൻ തുടങ്ങിയത്… ഇപ്പൊൾ മിക്കപ്പോഴും ഞാൻ അങ്ങനെ തന്നെ ആണ് വിളിക്കാറുള്ളത്…

ഒരു മിഡിൽ ക്ലാസ്സ് ഫാമിലി.. ചേച്ചി ഗൾഫിൽ ഒരു നേഴ്സ് ആയി ജോലി ചെയ്യുന്നു… കല്യാണം കഴിഞ്ഞു ഒരു കുഞ്ഞുണ്ട്…

അളിയൻ ഗൾഫിൽ തന്നെ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ സീനിയർ ഡെവലപ്പർ ആയി വർക് ചെയ്യുന്നു…

അനുവിന് ഒരു സർപ്രൈസ് കൊടുക്കണം എന്ന് കരുതി ഞാൻ വേഗത്തിൽ തന്നെ വണ്ടി പായിച്ചു…

സൈലെൻസർ മാറ്റാത്ത വണ്ടി ആയിട്ട് പോലും നല്ല ശബ്ദം ഉണ്ടായിരുന്നു… ആ ശബ്ദം എന്നും എന്നെ ഈ വണ്ടിയിലേക്ക് അടുപ്പിച്ചിട്ടെ ഉള്ളൂ…

അതേ സമയം ഹോസ്റ്റലിൽ അനു ഒരുങ്ങിക്കൊണ്ടിരിക്കുകയായിരുന്നു…

വാലൻ്റൈൻസ് ഡേ ആയതു കൊണ്ട് തന്നെ കുറച്ച് മെയ്ക് ആപ് ഒക്കെ ഇട്ടു വാൽകണ്ണെഴുതി പോട്ടും തൊട്ട് മുടി പിന്നിലേക്ക് അഴിച്ചിട്ടു നിൽക്കുന്ന അനു വളരെ അധികം സുന്ദരി ആയിരുന്നു അന്ന്..

എന്നത്തേയും പോലെ മിഥുൻ്റെ വരവിനായി അനു ഹോസ്റ്റലിനു മുന്നിൽ കാത്തിരുന്നു…

——-
നേരം 10 മണിയോളം ആകുന്നു… അനു മിഥുനെ കാത്തു നിൽക്കാൻ തുടങ്ങിയിട്ട് ഏകദേശം ഒരു മണിക്കൂർ ആയി…

അവസാനം മിഥുനെ കാണാതെ അനു അവളുടെ സ്കൂട്ടർ സ്റ്റാർട്ട് ആക്കി കോളജിലേക്ക് പോയി…

അവിടെച്ചെന്ന അനു പാർക്കിങ്ങിൽ നോക്കിയപ്പോൾ മിഥുൻ്റെ വണ്ടി ഇല്ല…

അനുവിനെ കണ്ട അമീർ വേഗം അവളുടെ അടുത്തേക്ക് ചെന്നു…

“അനുവെ… മിഥുൻ എന്തിയെ…”

“അപ്പൊൾ നിങൾ ഒന്നിച്ചല്ലെ വന്നത്??…”

“അല്ലെടി അവൻ ഇന്ന് നേരത്തെ പോന്നതാണ്… ഞാൻ അത് കൊണ്ട് ബസിലാണ് വന്നത്….”

“നീ അവനെ ഒന്ന് വിളിച്ചെ…”

—-

“ഫോൺ ബെല്ലടികുന്നുണ്ട്.. പക്ഷേ എടുക്കുന്നില്ല…”

ഒന്ന് രണ്ടു തവണ വിളിച്ചപ്പോൾ മിഥുൻ ഫോൺ എടുത്തു…

“ഹലോ.. മിഥുനേ… നീ ഇതെവിടെ ആണ്…”

——-

“ആഹ്.. ഞാൻ ഇപ്പൊ വരാം…”

“അനൂ.. വണ്ടിയുടെ കീ ഇങ്ങു താ…”

“എന്ത് പറ്റിയെഡാ…”

“മിഥുന് ഒരു ആക്സിഡൻ്റ്… അവൻ ഹോസ്പിറ്റലിൽ ആണ്…”

അനുവിൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി… ആമിർ കരയുന്നില്ല എന്നെ ഉള്ളൂ.. അവൻ്റെ മനസ്സും കലങ്ങി മറിഞ്ഞ് കൊണ്ടിരുന്നു…

അവർ വേഗം സിറ്റി ഹോസ്പിറ്റലിൽ എത്തി….

എൻകൊയറിയിൽ ചോദിച്ചപ്പോൾ മിഥുൻ ഐസിയുവിൽ ആണ്… അമീറും അനുവും എന്ത് ചെയ്യണം എന്നറിയാതെ ഐസിയുവിന് മുന്നിൽ  നിന്നു….

(തുടരും….)

Recent Stories

The Author

മിഥുൻ

31 Comments

  1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    SWANTHAM JEEVITHAM ANNO 😥

    akke sed akkiyallo

    nalla story ketto

    athikam tamasippikkalle bekkam taranee adutha part

    1. Adutha part ezhuthuvaanu…

  2. Super

    1. ❣️

  3. Powereshhh💋💋💋💋💋💋💥💥

    1. Thanks abhee😍😍

  4. Scene aayallo tension aayi
    Kadha ishtamaayi…
    Vegam vaa with next part

    1. Randu daysinullil varum

  5. Nice bro ❤️❤️

    1. ❣️

  6. Ooh dark… Katha nannayi pokunnu keep it

    1. Thanks bro

  7. ❤️❤️❤️❤️

    1. ❣️

  8. 💝

    1. ❣️

  9. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

    1. ❣️

  10. മന്നാഡിയാർ

    😍😍😍

    1. ❣️❣️

  11. മിഥുൻ ബ്രോ… 💞💞💞
    നന്നയിട്ടുണ്ട്…💞💞💞

    1. Bro ഇപ്പോഴാണ് ബ്രോയുടെ കഥയുടെ പുതിയ പാർട്ട് വായിച്ചത്… ഇഷ്ടമായി…

      എൻ്റെ കഥ ishtappettallo… ഒത്തിരി സ്നേഹം…

      1. ഇന്ന് ഫുൾ തേർഡ് ആണല്ലോ

        1. ♕︎ ꪜ𝓲𝘳ꪊ𝘴 ♕︎

          ഫസ്റ്റ് ഞാൻ

    1. ❣️

  12. 🔥 ആരാധകൻ 🔥

    💘

    1. ❣️

  13. ♕︎ ꪜ𝓲𝘳ꪊ𝘴 ♕︎

    ❤❤❤

    1. ❤️😁

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com