One Side Love 4[മിഥുൻ] 198

Views : 12366

അപ്പോഴാണ് ബൈക്കിൽ നിന്നും കുറച്ച് മാറി റോഡിൻ്റെ എതിർ വശത്ത് ഒരു കവർ കിടക്കുന്നത് അനുവിൻ്റെ ശ്രദ്ധയിൽ പെട്ടത്…

അനു ചെന്നു നോക്കിയപ്പോൾ അത് ഒരു ഗിഫ്റ്റ് ആയിരുന്നു.. അതിൽ “ഫ്രം യുവർ വാലൻന്റൈൻ” എന്നെഴുതിയിട്ടുണ്ടായിരുന്നു…

അനു, തലേന്ന് ഞാൻ പറഞ്ഞ കാര്യങ്ങൾ ഓർത്തു… അവള് ആ ഗിഫ്റ്റ് എടുത്തു വണ്ടിയുടെ സീറ്റിനടിയിൽ ഉള്ള സ്ഥലത്ത് വച്ചു…

ഞാൻ തൻ്റെ പ്രണയിനിക്ക് ആയി കൊണ്ടുവന്ന സമ്മാനം എന്നാണ് അവള് കരുതിയത്… ഒരു വിധത്തിൽ അത് ശെരി തന്നെ ആണ്…

പക്ഷേ അത് അവളായിരുന്നു എന്ന് മനസിലാക്കാൻ മാത്രം അവൾക്ക് സാധിച്ചില്ല.. അത് ഭദ്രമായി സൂക്ഷിക്കണം… അത് മാത്രം ആയിരുന്നു അനുവിൻ്റെ ചിന്ത…

പക്ഷേ മനസ്സിൻ്റെ ഉള്ളിൻ്റെ ഉള്ളിൽ എവിടെയോ അനുവും ആഗ്രഹിച്ചിരുന്നു ആ ഗിഫ്റ്റ് തനിക്കായി കൊണ്ടുവന്നതായിരുന്നുവെങ്കിൽ എന്ന്…

ഒരു നിമിഷം അവളുടെ പഴയ ജീവിതത്തെ പറ്റി ഓർത്തപ്പോൾ അവള് അവൾക്ക് വേണ്ടി ആകരുതെ എന്ന് കൂടെ പ്രാർത്ഥിച്ചു…

അനു അവിടെ നിന്നും എൻ്റെ വീട്ടിലേക്ക് ആണ് പോയത്… അവിടെ ചെന്നു ഗെയിറ്റ് തുറന്നു അകത്തേക്ക് കയറി… നല്ല വിശാലമായ ഒരു മുറ്റം… ഗേറ്റ് ഉൾ നിന്നും തുടങ്ങുന്ന ഒരു ഇൻ്റർലോക്ക് ഇട്ട വഴി… അത് അവസാനിക്കുന്നത് കാർ പോർച്ചിൽ…

അപ്പോഴേക്കും എൻ്റെ അമ്മ വാതിൽ തുറന്നു പുറത്തേക്കു വന്നു…

“ആരാ…” എൻ്റെ അമ്മ ചോദിച്ചു…

“ഹലോ ആൻ്റീ ഞാൻ അനു… മിഥുൻ കൂടെ പഠിക്കുന്ന ആളാ… ഞങ്ങളും ക്ലോസ് ഫ്രണ്ട്സ് ആണ്…”

“ആഹാ കേറി വാ മോളെ… ഞാൻ ചായ എടുക്കാം….”

“വേണ്ട ആൻ്റീ… ഞാൻ വന്നത് ഒരു കാര്യം പറയാനാണ്… മിഥുന് ഒരു ആക്സിഡൻ്റ് പറ്റി… സിറ്റി ഹോസ്പിറ്റലിൽ ആണ്…”

ആ മുഖത്തെ ചിരി മാഞ്ഞു… കണ്ണുകൾ നിറഞ്ഞു… ഒന്നും പറയാത എൻ്റെ അമ്മ കസേരയിൽ ഇരുന്നു പോയി…

അവിടിരുന്നു കരയാൻ തുടങ്ങി… അനു ഓടിച്ചെന്നു എൻ്റെ അമ്മയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു…

“ആൻ്റീ ഇങ്ങനെ കരയല്ലേ… മിഥുന് ഒന്നും പറ്റിയില്ല… ചെറിയ മുറിവുകൾ ഉള്ളൂ.. ആൻ്റിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ ആണ് ഞാൻ വന്നത്…”

Recent Stories

The Author

മിഥുൻ

17 Comments

  1. ❤️❤️❤️

    1. ❣️

  2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    💞💤💦

    1. ❣️

  3. തൃശ്ശൂർക്കാരൻ 🖤

    ❤️🖤❤️🖤😇

    1. ❣️

  4. 💞💞💞💞

    1. ❣️

  5. Nice bro, ❤️😊

    1. ❣️

  6. കഥ നന്നായി തന്നെ പോകുന്നുണ്ട്❣️
    സ്പീഡ് കുറച്ചു കൂടുതൽ ആവുകയ പെട്ടന്ന് തീരുന്ന പോലെ.
    പിന്നെ ആക്സിഡന്റ് തൊട്ടുള്ള കാര്യങ്ങൽ അനുവിന്റെ പോയിന്റ് ഓഫ് വ്യൂവിൽ എഴുതി ഇരുന്നെങ്കിൽ നന്നായിരുന്നേനെ എന്നാണ് എന്റെ അഭിപ്രായം.
    അടുത്ത part കുറച്ച് കൂടെ പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക കാത്തിരിക്കുന്നു♥️♥️

    1. Sneham bro… Speed koodiyennu thonniyo… Njan adutha partil ready akkan shramikkam

      Snehathode midhun

  7. അത് textil പേജ് ബ്രേക്ക് കോഡ് ഇട്ടാൽ മതി

    1. Thanks rivana

  8. Kadha പേജുകൾ ആക്കി കാണിക്കാൻ വഴി ഉണ്ടോ

    1. ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com