പ്രിയ വായനക്കാരെ, സാധാരണയായി അതിനു ശേഷമുള്ള ഒരു പാർട്ട് എങ്കിലും എഴുതി തീർത്തതിന് ശേഷം മാത്രമേ ഓരോ പാർട്ടും പബ്ലിഷ് ചെയ്യാറുള്ളൂ. എഴുതുന്ന കഥ കംപ്ലീറ്റ് ചെയ്യാൻ വേണ്ടി എടുത്ത ഒരു തീരുമാനമാണത്. എന്നാൽ നോമ്പും അതിനു ശേഷം ബിസിനസിൽ വന്ന തിരക്കുകളും കാരണം തീരെ സമയമില്ലാത്ത ഒരു അവസ്ഥയാണ് ഇപ്പോൾ. ഇനിയും വൈകുന്നത് മാന്യതയല്ലാത്തതു കൊണ്ട് മുമ്പ് എഴുതിവെച്ച പാർട്ട് പബ്ലിഷ് ചെയ്യുകയാണ്. അടുത്ത പാർട്ട് എഴുതി തുടങ്ങുന്നതേയുള്ളൂ. എല്ലാവർക്കും നന്ദി അറിയിക്കുന്നു. […]
Tag: Business
ഏഴാം കടലും കടന്ന്…(ആൽക്കെമിസ്റ്റ്) ഭാഗം- 5 180
ഒന്നു നിർത്തിയ ശേഷം അവൻ തുടർന്നു. “അതുകൊണ്ട് ദീ, ഇനി എന്നെ നിർബന്ധിക്കരുത് പ്ലീസ് … അതെനിക്ക് നിരസിക്കാൻ ആവില്ല.” “എന്നാൽ ശരി. ” വൈമനസ്യത്തോടെയാണെങ്കിലും ദീപ്തി അവൻ പറഞ്ഞത് അംഗീകരിച്ചു. അവൾ മുന്നോട്ടു വന്ന് അവനെ ഗാഢമായി ആശ്ലേഷിച്ചു. അന്ന് പാതിരാത്രിയിൽ റസിയയെ ആലിംഗനം ചെയ്തത് പോലെ ഇനിയൊരിക്കലും തമ്മിൽ കാണില്ലെന്ന ഒരു തോന്നൽ അവനനുഭവപ്പെട്ടു. അകത്തു മാറുമ്പോൾ രണ്ടുപേരുടെയും മിഴികൾ നിറഞ്ഞു തുളുമ്പിയിരുന്നു. […]
ഏഴാം കടലും കടന്ന്…(ആൽക്കെമിസ്റ്റ്) ഭാഗം- 4 119
ഏഴാം കടലും കടന്ന്… ഭാഗം-4 ആൽക്കെമിസ്റ്റ് കഴിഞ്ഞ ഭാഗങ്ങൾ വായിക്കാൻ… അവർ മൂന്നുപേരും എപ്പോഴും ഒരുമിച്ചായിരുന്നു. രാത്രി ദീപ്തിയെ ഹോസ്റ്റലിൽ കൊണ്ടുവിടുന്നത് വരെ. സുദീപും ഇജാസും ഒരു ഫ്ലാറ്റിൽ ഒരുമിച്ചായിരുന്നു താമസം. അങ്ങനെയിരിക്കെ ഒരു ദിവസം സുദീപും ദീപ്തിയും എന്തോ നിസാര കാരണത്തിന് തമ്മിൽ വഴക്കായി. ഇജാസ് ഇത് കാര്യമായി എടുത്തില്ല. പക്ഷെ, ദിവസങ്ങൾ കഴിഞ്ഞിട്ടും അവർ തമ്മിൽ മിണ്ടാതിരുന്നപ്പോൾ ഇജാസിന് അവരുടെ വഴക്ക് സീരിയസാണ് എന്ന് മനസ്സിലായി. […]