ഏഴാം കടലും കടന്ന്…(ആൽക്കെമിസ്റ്റ്) ഭാഗം- 4 119

 

“ഏതു സമയത്തും എപ്പോഴും കൂടെയുണ്ടാവും എന്നുറപ്പു നൽകിയവരാണ് നമ്മൾ മൂന്നുപേരും. നീയാണ് അത് ഇപ്പോൾ തെറ്റിക്കുന്നത്.”

 

 

ദീപ്തി തന്റെ ഉള്ളിലെ അരിശം മറച്ചുവെക്കാതെ പറഞ്ഞു.

 

 

“എപ്പോഴും കൂടെയുണ്ടാവും എന്നു പറഞ്ഞാൽ ഒരേ കമ്പനിയിൽ തന്നെ ജോലി ചെയ്യണം എന്നില്ലല്ലോ ദീ. ഏത് പ്രതിസന്ധിയിലും ഒപ്പമുണ്ടാകും എന്നല്ലേ. അതിപ്പോഴും ഞാൻ ഉറപ്പു  തരുന്നു. ഏത് പ്രതിസന്ധിഘട്ടത്തിലും എന്ത് ആവശ്യമുണ്ടെങ്കിലും ഞാൻ കൂടെയുണ്ടാവും.  കൂടാതെ, ഞാനീ പറഞ്ഞ എക്സ്പീരിയൻസ് ഏറ്റവും ഗുണകരമാവുന്നത് നിങ്ങൾ തുടങ്ങാൻ പോകുന്ന  കമ്പനിക്കായിരിക്കും. ”

 

 

“ഞാൻ നിന്നോട് തർക്കിക്കാനില്ല ഇജു.  നിനക്കെപ്പോഴും നിന്റെ തീരുമാനങ്ങളുണ്ടല്ലോ. അതാണല്ലോ നിനക്ക് ഞങ്ങളെക്കാളും നമ്മുടെ ഈ സൗഹൃദത്തിനേക്കാളും വലുതും പ്രധാനവും. സുദീപ് ഇതെങ്ങനെ എടുക്കും എന്നെനിക്കറിയില്ല. എപ്പോഴെങ്കിലും നിന്റെ തീരുമാനം തെറ്റായിരുന്നു എന്നു തോന്നുന്നുവെങ്കിൽ നിനക്കെന്നെ വിളിക്കാം. ഞാനുണ്ടാകും നിന്റെ കൂടെ. ”

 

 

 

“സുദീപ് അല്പം ഇമോഷണലാണ്, അതെനിക്കറിയാം. ദീ, നിനക്കെങ്കിലും ഞാൻ പറയുന്നത് മനസ്സിലാകും എന്നു ഞാൻ വിചാരിച്ചു.  ഞാൻ ഇപ്പോഴും പറയുന്നു എൻറെ ഈ തീരുമാനത്തിന്റെ ഏറ്റവും വലിയ ബെനഫിഷ്യറി അത് നിങ്ങൾ തന്നെ  ആയിരിക്കും ”

 

 

 

“നീ നിൻറെ ഫാദറിനെ പോലെ തന്നെയാണ്. ഒരു തീരുമാനം എടുത്താൽ അതിൽ നിന്ന് പിന്മാറില്ല എന്നെനിക്കറിയാം. എങ്കിലും ഞാൻ നിന്നോട് കെഞ്ചുകയാണ്, നമ്മുടെ സൗഹൃദത്തെ നീ മാനിക്കുന്നുണ്ടെങ്കിൽ അല്ല എന്നോട് നീ കാണിക്കുന്ന ഈ സ്നേഹം അത് ആത്മാർത്ഥമാണെങ്കിൽ നിനക്ക് ഞങ്ങളോടൊപ്പം നിന്നുകൂടെ ?”

 

 

 

“ദീ, നിൻറെ ഈ സംസാരം കേൾക്കുമ്പോൾ ഞാൻ പതറി പോകുന്നുണ്ട്. ശരി തന്നെ,  പക്ഷേ വിവേകപൂർവ്വം തീരുമാനമെടുക്കേണ്ട സമയത്ത് ഇമോഷണൽ ആയി ചിന്തിച്ചാൽ അത് നഷ്ടമേ ഉണ്ടാക്കൂ . ഇന്ത്യയിലെ ഏറ്റവും വലിയ ടെക്നിക്കൽ സ്ഥാപനത്തിൽ പോസ്റ്റ് ഗ്രാജുവേഷൻ ചെയ്ത നീ ഇങ്ങനെ ചെറിയ കുട്ടികളെപ്പോലെ വാശിപിടിച്ചു സംസാരിക്കുന്നത് കേൾക്കുമ്പോൾ എനിക്ക് ഒരേസമയം ദുഃഖവും ചിരിയും വരുന്നുണ്ട്. എല്ലാവരും ഒരേ പോലെ ചിന്തിക്കുകയും പറയുകയും ചെയ്യുന്നതല്ലല്ലോ സ്നേഹവും സൗഹൃദവും. ഓരോരുത്തരുടെയും  ചിന്തകളെയും നിലപാടുകളെയും തീരുമാനങ്ങളെയും മാനിക്കുന്നതല്ലേ യഥാർത്ഥ സൗഹൃദവും സ്നേഹവും. .. ”

 

 

 

ഒന്നു നിർത്തിയ ശേഷം അവൻ തുടർന്നു. “അതുകൊണ്ട് ദീ,  ഇനി എന്നെ നിർബന്ധിക്കരുത് പ്ലീസ് … അതെനിക്ക് നിരസിക്കാൻ ആവില്ല.”

 

 

 

“എന്നാൽ ശരി. ” വൈമനസ്യത്തോടെയാണെങ്കിലും  ദീപ്തി അവൻ പറഞ്ഞത് അംഗീകരിച്ചു.

 

5 Comments

  1. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  2. Super

  3. ആൽക്കെമിസ്റ്റ്

    വാൽക്കഷ്ണത്തിനു മുമ്പ് ഒരു പാർട്ടീഷ്യൻ ഇടാൻ മറന്നു പോയിട്ടുണ്ട്. ക്ഷമിക്കുമല്ലോ.

  4. ? നിതീഷേട്ടൻ ?

    ????

Comments are closed.