ഏഴാം കടലും കടന്ന്…(ആൽക്കെമിസ്റ്റ്) ഭാഗം- 4 119

 

“ഞാൻ വഞ്ചകിയാണ് സമ്മതിച്ചു. അപ്പോൾ നീയോ..”

 

 

“അതിനു ഞാൻ എന്ത് ചെയ്തെന്നാ നീ പറയുന്നത്. ഞാനാർക്കും വാക്ക് കൊടുത്തിട്ടില്ല.”

 

 

“നിങ്ങളോട് പറയാതെ ഞാനൊന്നും ചെയ്യില്ല.”

 

 

“നീയും വഞ്ചകനാണ്, നമ്മുടെ സൗഹൃദത്തെ വഞ്ചിച്ചു.”

 

 

“നീയാണെടി വഞ്ചകി, വാടാ ഇജാസ് നമുക്ക് പോകാം. ഇവൾ വിനോദിനോടൊപ്പം പൊയ്ക്കോട്ടേ ”

 

 

“ഞാൻ വാക്കു കൊടുത്തത് വിനോദിനാണെന്ന് നിന്നോടാര് പറഞ്ഞു.”

 

 

“അതാരും പറയണ്ട , നീയും അവനും തമ്മിലുള്ള കൊഞ്ചികുഴയലൊക്കെ ഞാൻ കാണാറുണ്ട്”

 

 

“ഞാൻ വാക്ക് കൊടുത്തത് ഇജാസിനാണ്. ”

 

 

സുദീപ് ഞെട്ടി. എല്ലാമറിഞ്ഞിട്ടും ഇജാസും കൂടി എന്നെ ചതിക്കുകയായിരുന്നോ.

 

“ഇല്ല വേറാര് ചെയ്താലും അവൻ അങ്ങനെ ചെയ്യില്ല. ” സുദീപ് ഉറക്കെ പറഞ്ഞു.

 

 

“ഞാനവന് വാക്ക് കൊടുത്തത് എന്താണെന്നറിയാമോ. ഒരു കാലത്തും നമ്മുടെ ഈ മൂന്ന് പേരുടെ സൗഹൃദം വിട്ട് ഞാൻ പോവില്ല എന്നാ ”

 

ഒന്നും മനസ്സിലാവാതെ സുദീപ് അവർ രണ്ടുപേരെയും മാറി മാറി നോക്കി. രണ്ടു പേരുടെ മുഖത്തും എന്തോ കള്ളച്ചിരി ഉണ്ട്. രണ്ടും കൂടി എന്തോ ഒപ്പിച്ചിട്ടുണ്ട്.

 

 

അവൻ അവൾ പറഞ്ഞത്  ഒന്നു കൂടി മനസ്സിൽ ഓർത്തു. ഒരുകാലത്തും അവൾ ഞങ്ങളുടെ സൗഹൃദം വിട്ടു പോവില്ല എന്ന് അതിനർത്ഥം .. അവൻ ചിന്തിച്ചു.

5 Comments

  1. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  2. Super

  3. ആൽക്കെമിസ്റ്റ്

    വാൽക്കഷ്ണത്തിനു മുമ്പ് ഒരു പാർട്ടീഷ്യൻ ഇടാൻ മറന്നു പോയിട്ടുണ്ട്. ക്ഷമിക്കുമല്ലോ.

  4. ? നിതീഷേട്ടൻ ?

    ????

Comments are closed.