ഏഴാം കടലും കടന്ന്…(ആൽക്കെമിസ്റ്റ്) ഭാഗം- 4 119

എന്നത്തേയും പോലെ അവൻ ദീപ്തിയോട് അഭിപ്രായം ചോദിച്ചു.  ദീപ്തിയാണ് പറഞ്ഞത്, സുദീപും അവളും മറ്റു കുറച്ചു സുഹൃത്തുക്കളും ചേർന്ന് ഒരു സോഫ്റ്റ്‌വെയർ കമ്പനി തുടങ്ങാൻ ഉദ്ദേശിക്കുന്ന കാര്യം. ഇജാസിനെയും അവർ അതിൽ പാർട്ണർ ആക്കാൻ ഉദ്ദേശിച്ചിരുന്നു.  പക്ഷെ, ഇജാസ് ഒരു നിലക്കും അത് സമ്മതിച്ചില്ല. നിലവിൽ തന്നെ ഒരുപാട് തുക ഇജാസ് സുദീപിനു കൊടുക്കാനുണ്ട്. ഇനിയും അവനെ ബുദ്ധിമുട്ടിക്കാൻ ഇജാസ് തയ്യാറല്ലായിരുന്നു. കൂടാതെ വർക്ക് എക്സ്പീരിയൻസിനായിരുന്നു ഇജാസ് കൂടുതൽ പ്രാധാന്യം കൊടുത്തിരുന്നത്. അതുകൊണ്ട് ആ ഓഫർ സ്വീകരിക്കാൻ അവൻ തയ്യാറായില്ല. സുദീപ് അല്പം കയർത്തു തന്നെ സംസാരിച്ചെങ്കിലും ദീപ്തി ഒരുപാട് കെഞ്ചിയെങ്കിലും അവൻ സമ്മതിച്ചില്ല.

 

 

പിന്നീട് ഈ വിഷയം പറയാൻ ദീപ്തി അവനെ കാണാൻ വന്നപ്പോഴും അവൻറെ നിലപാടിൽ മാറ്റമുണ്ടായിരുന്നില്ല.

 

“ദീ, നിങ്ങൾക്ക് ഒരുപാട് വിഷമമുണ്ടെന്ന് എനിക്കറിയാം. പക്ഷെ, എന്റെ തീരുമാനമായിരുന്നു ശരിയെന്നു നിങ്ങൾക്ക് വൈകാതെ മനസ്സിലാവും.”

 

 

“എന്നാലും നിനക്ക് എങ്ങനെ ഞങ്ങളോട് ഇതുപോലെ സംസാരിക്കാനാവുന്നു ഇജു. ഐ നെവർ തോട്ട് എബൌട്ട് യു ലൈക് ദിസ് ”

 

 

“ദീ, നമ്മളെല്ലാവരും തീർത്തും അൺ എക്സ്പീരിയൻസ്ഡ് ആണ്. ഇപ്പോൾ നമ്മൾ എക്സ്പീരിയൻസ് ഉണ്ടാക്കാനാണ് ശ്രമിക്കേണ്ടത് ”

 

” ഐഐടി ഗോരഖ്പൂർ, ഐ ഐ എം ബാംഗ്ലൂർ ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നാണ് നാം ബിരുദം എടുത്തിട്ടുള്ളത്. അത് നീ മറന്നു പോകരുത്. ” ദീപ്തി അവനെ ഓർമിപ്പിച്ചു.

 

 

” ശരിയാണ്, നാമെല്ലാവരും നല്ല വിദ്യാഭ്യാസവും പരിശീലനവും ലഭിച്ചവരാണ്, പോസിറ്റിവ് ആണ്, ഏതു പ്രതിസന്ധിയിലും തളരാതെ നിൽക്കാൻ തീരുമാനിച്ചവരാണ്. പുതിയ ഒരു കമ്പനി തുടങ്ങാൻ സാമ്പത്തികമായും സാങ്കേതികമായും ശേഷിയുള്ളവരാണ്. പക്ഷെ, എന്തൊക്കെ പറഞ്ഞാലും ഫീൽഡ് എക്സ്പീരിയൻസ് അത് വേറെ തന്നെയാണ് ദീ. നാം ഇപ്പോൾ എക്സ്പീരിയൻസിനാണ് പ്രാമുഖ്യം നൽകേണ്ടത്. സൊ ഐ ചോസ് ടു ജോയിൻ ഇൻ ടിസിഎസ് ഓർ ഹാവെൽസ് ”

 

 

“സോ യു ഹാവ് ഡൺ യുവർ ഫൈനൽ ഡിസിഷൻ.?”

 

 

” ഇൻ ദിസ് കേസ്, യെസ് ഇതിൽ ഏത് കമ്പനിയിൽ ജോയിൻ ചെയ്യണം എന്നതിന് നിൻറെ അഭിപ്രായം കാത്തിരിക്കുകയാണ് ഞാൻ… ”

 

 

“എൻറെ അഭിപ്രായം ഞാൻ പറഞ്ഞല്ലോ, വേറെ ഏതു കമ്പനിയിൽ നീ ജോയിൻ ചെയ്താലും എനിക്ക് ഒരുപോലെയാണ്. ” ദീപ്തി പകുതി വിഷമത്തോടെയും പകുതി ദേഷ്യത്തോടെയും പറഞ്ഞു.

 

 

“തീരുമാനങ്ങൾ എടുക്കുമ്പോൾ ഇമോഷൻസിനു പകരം ലോജികിന് പ്രാധാന്യം കൊടുക്കാൻ ശ്രമിക്കുക ദീപ്തി. ഇമോഷണലായി എടുക്കുന്ന തീരുമാനങ്ങൾ ഒരുപാട് നഷ്ടം വരുത്തുമെന്ന് നീ തന്നെയല്ലേ എന്നോട് എപ്പോഴും പറയാറുള്ളത്  ”

5 Comments

  1. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  2. Super

  3. ആൽക്കെമിസ്റ്റ്

    വാൽക്കഷ്ണത്തിനു മുമ്പ് ഒരു പാർട്ടീഷ്യൻ ഇടാൻ മറന്നു പോയിട്ടുണ്ട്. ക്ഷമിക്കുമല്ലോ.

  4. ? നിതീഷേട്ടൻ ?

    ????

Comments are closed.