ഏഴാം കടലും കടന്ന്…(ആൽക്കെമിസ്റ്റ്) ഭാഗം- 4 119

ഐ ഐ എം, ഇന്ത്യൻ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, ജവഹർലാൽ നെഹ്‌റു എന്ന ദാർശനികനായ നേതാവിന്റെ ദീർഘവീക്ഷണത്തിന്റെ ഭാഗമായി പിറന്ന സ്ഥാപന ശ്രിംഖല. ഇപ്പോൾ ആറെണ്ണമാണ്* ഉള്ളത്. ഐ ഐ എം,ബാംഗ്ലൂർ,  ലോകത്തിലെ തന്നെ മുൻനിര ബിസിനസ് സ്‌കൂളുകളിൽ ഒന്ന്. ഇന്ത്യയിലെ നമ്പർ വൺ ബിസിനസ് മാനേജ്‌മെന്റ് സ്‌കൂൾ. ആകെ ഒരു വർഷം ഉള്ളത് 180 സീറ്റുകൾ. എം ബി എ എന്ന് പറയുമെങ്കിലും ശരിക്കും പി ജി ഡി ബി എം ( പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ബിസിനസ് മാനേജ്‌മെന്റ് ) ആണ് കോഴ്‌സിന്റെ പേര്. ജെനറൽ സീറ്റിൽ രണ്ടു ലക്ഷമാണ് വാർഷിക ഫീസ്. കൂടാതെ മറ്റു ചിലവുകളും വരും. കോഴ്സ് കഴിഞ്ഞിറങ്ങുമ്പോഴേക്കും ചുരുങ്ങിയത് പത്തു ലക്ഷമെങ്കിലും വേണ്ടി വരും. അഞ്ചു മാസമായി ചെയ്യുന്ന കാൾ സെന്റർ ജോലി കൊണ്ട് ഏകദേശം  ഒരു ലക്ഷത്തിനടുത്ത് സേവ് ചെയ്യാൻ ഇജാസിനായി. ബാക്കി തുക സംഘടിപ്പിക്കുക എന്നത് വലിയൊരു ടാസ്ക് തന്നെയായിരുന്നു ഇജാസിന്. പഠനത്തിനും അനുബന്ധ പ്രവർത്തങ്ങൾക്കും പോലും സമയം തികയാത്ത ഐ  ഐ എമ്മിലെ പഠനത്തിനിടക്ക് പാർട്ട് ടൈം ജോലി ചിന്തിക്കാനേ ആവില്ല. ഒരുപക്ഷെ ബാക്കി തുക സുദീപിനോട് ചോദിച്ചാൽ കിട്ടുമായിരിക്കും. പക്ഷെ, കുറെ കാലമായി അവൻ തനിക്ക് വേണ്ടി കാശ് ചെലവാക്കുന്നു. ഇത് വരെ ഒന്നും തിരിച്ചുകൊടുക്കാൻ സാധിച്ചിട്ടില്ല. മാത്രവുമല്ല, ഇത്രയും വലിയ തുകയൊന്നും അവന് മാറ്റിവെക്കാൻ സാധിച്ചു കൊള്ളണമെന്നില്ല.  പക്ഷെ ഈ സമയത്ത് അത് ചിന്തിച്ചിരുന്നാൽ എം ബി എ എന്ന സ്വപ്നം  നഷ്ടപ്പെടും. ഇന്ത്യയിലെ ഏറ്റവും നല്ല സ്‌കൂളിൽ എം ബി എ ചെയ്യാനുള്ള അവസരമാണ് കിട്ടിയിരിക്കുന്നത്. പലരും ഹൈ സ്‌കൂൾ  മുതൽ പരിശീലിക്കുന്നതാണ് ഐ ഐ എമ്മിൽ അവസരത്തിന് വേണ്ടി. എന്നിട്ട് ആ സുവർണാവസരം കയ്യിൽ കിട്ടിയിട്ട് വേണ്ടായെന്ന് വെക്കാനുമാകില്ല. എത്ര ചിന്തിച്ചിട്ടും അവന്റെ ആശയക്കുഴപ്പം കൂടിയതേയുള്ളൂ.

 

 

അവസാനം അവൻ ദീപ്തിയെ വിളിച്ചു. ഒരു തീരുമാനവുമെടുക്കാൻ കഴിയാതെ ആശയക്കുഴപ്പത്തിലാക്കപ്പെടുന്ന ഇത്തരം  അവസരങ്ങളിൽ അവനെപ്പോഴും  ദീപ്തിയാണ് തുണയാകാറ്‌. അവളാണ് അവനോട് എഡ്യൂക്കേഷൻ ലോൺ നോക്കാൻ പറഞ്ഞത്. ഫീസിനുള്ള തുക ലോൺ വഴി കിട്ടും. ബാക്കി തന്റെ സേവിങ്‌സിൽ നിന്നും വേണ്ടി വന്നാൽ സുദീപിൽ നിന്നും വാങ്ങാം. ഇജാസിന്റെ ആ തീരുമാനത്തോട് സുദീപും യോജിച്ചു.

 

 

ബാംഗ്ലൂരിലെ ഏറ്റവും നല്ല കോളേജിൽ അഡ്മിഷൻ കിട്ടിയെന്നും ഇനി രണ്ടു വർഷം  പഠനത്തിൽ മാത്രമായിരിക്കും ശ്രദ്ധയെന്നും ഇജാസ് ഉമ്മയെ വിളിച്ചറിയിച്ചു. മുമ്പത്തെ പോലെ വെള്ളിയാഴ്ച ഉച്ചക്കാണ് ഇജാസ് വിളിച്ചത്. പതിവുപോലെ നിന്നെയൊന്നു കാണണമെന്നും നാട്ടിലേക്ക് വരാനും ഉമ്മ അവനോട് പറഞ്ഞു. ഉപ്പ എങ്ങനെ പെരുമാറും എന്നറിയാത്തതു കൊണ്ടാണ് വരാത്തത് എന്നവൻ പറഞ്ഞു. ഉപ്പയോട് ഞാൻ പറഞ്ഞു ശരിയാക്കിക്കൊള്ളാമെന്ന് ഉമ്മ പറഞ്ഞു.

 

 

“എങ്കിൽ ഞാൻ അടുത്താഴ്‌ച വിളിക്കാം. ”

 

 

“ശരി മോനെ ”

 

 

പിന്നത്തെ ആഴ്ച വിളിച്ചപ്പോൾ കാണണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാൽ നിർബന്ധിക്കുന്നില്ല എന്നുമാണ് ഉമ്മ പറഞ്ഞത്. ഉപ്പ സമ്മതിച്ചില്ല എന്നവന് മനസ്സിലായി.

 

 

“ഉമ്മാ, രണ്ടേ രണ്ടു വർഷം. കോഴ്സ് കഴിയുന്നതിനു മുമ്പ് തന്നെ കാമ്പസ് ഇന്റർവ്യൂ വഴി ജോലി കിട്ടും. ജോലി കിട്ടിയാൽ ഉടനെ ഞാൻ വരും ഉമ്മയെ കാണാൻ. വിജയിക്കാതെ, ഒരു പരാജിതനായി നാട്ടിലേക്ക് വരാൻ എനിക്ക് മടിയാണ്.”

 

 

“നീയും ഉപ്പയുടെ മകനല്ലേ, നിനക്കും കാണും വാശി. എനിക്കറിയാം. പക്ഷെ, നിങ്ങൾക്ക് രണ്ടുപേരുടെയും ഇടയിൽ നുറുങ്ങുന്ന ഈ ഉമ്മയുടെ മനസ്സ് കാണാതെ പോവല്ലേ ”

 

5 Comments

  1. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  2. Super

  3. ആൽക്കെമിസ്റ്റ്

    വാൽക്കഷ്ണത്തിനു മുമ്പ് ഒരു പാർട്ടീഷ്യൻ ഇടാൻ മറന്നു പോയിട്ടുണ്ട്. ക്ഷമിക്കുമല്ലോ.

  4. ? നിതീഷേട്ടൻ ?

    ????

Comments are closed.