ഏഴാം കടലും കടന്ന്…(ആൽക്കെമിസ്റ്റ്) ഭാഗം- 5 180

Views : 7878

അങ്ങനെയാണ്  നിലവിലെ മാർക്കറ്റിംഗ് സ്റ്റാഫുകളെ പിരിച്ചുവിട്ടു ഇന്ന് ഈ ഇൻഡസ്ട്രിയിൽ ഉള്ള ഏറ്റവും നല്ല പാക്കേജിൽ പുതിയ മാർക്കറ്റിംഗ് സ്റ്റാഫുകളെ നിയമിക്കാൻ പറഞ്ഞത്.  ഈ നിർദ്ദേശം ദീപ്തിക്ക് ഇഷ്ടപ്പെട്ടുവെങ്കിലും  സുദീപിനോട് ഈ കാര്യം  അവതരിപ്പിച്ചപ്പോൾ സുദീപിന് തീരെ  താല്പര്യമുണ്ടായിരുന്നില്ല. നിലവിൽ വളരെ കുറഞ്ഞ ശമ്പളം പോലും നൽകാൻ പറ്റാത്ത അവസ്ഥയാണ് ഉള്ളത്. അപ്പോഴാണ് അതിന്റെ മൂന്നിരട്ടി ശമ്പളവും കൂടാതെ ഇൻസെന്റീവും നൽകി പുതിയ മാർക്കറ്റിംഗ് സ്റ്റാഫുകളെ നിയമിക്കാൻ ആവശ്യപ്പെടുന്നത്. സുദീപിന് ഇഷ്ടമല്ല എന്ന കാര്യം ദീപ്തി തന്നെ ഇജാസിനെ വിളിച്ച് അറിയിച്ചു. ഇജാസ് സുദീപിനെ വിളിക്കാമെന്ന് പറഞ്ഞു. ഒരു ഈ സമയമായപ്പോഴേക്കും ഇജാസ് ഹാവെൽസിൽ നിന്നും റിസൈൻ ചെയ്തു കുറേക്കൂടി നല്ല പാക്കേജിൽ ടാറ്റ മോട്ടോഴ്സില്‍ സോണൽ മാനേജരായി ജോയിൻ ചെയ്തിരുന്നു. സുദീപിന് തന്നോടുള്ള പിണക്കം പൂർണമായും മാറിയിട്ടില്ല എന്നറിയുന്ന ഇജാസ് പുതിയ ഒരു ക്ലയന്റിനെ  കാണാൻ പോവുമ്പോൾ ഉള്ള അതേ തയ്യാറെടുപ്പുകളോടെയാണ് സുദീപിനെ വിളിച്ചതും പിന്നീട് കാണാൻ ചെന്നതും. കേവലം 20 മിനിറ്റ് സംഭാഷണത്തിലൂടെ താൻ പറഞ്ഞ കാര്യം ബോധ്യപ്പെടുത്താൻ ഇജാസിനായി. കമ്പനിയുടെ ഒട്ടും ലാഭകരമല്ലാത്ത പോക്കിൽ മനം മടുത്തു നിരാശനായിരുന്ന സുദീപിന് ഒരു കോൺഫിഡൻസ് നൽകാൻ ഈ സന്ദർശനം കൊണ്ട് സാധിച്ചു. സംരംഭകർക്ക് വേണ്ടിയുള്ള വിവിധ ട്രെയിനിങ് ക്യാമ്പുകളും വർക്ക്ഷോപ്പുകളും മറ്റു സെമിനാറുകളും അറ്റൻഡ് ചെയ്തു  അറിവും കഴിവും ബൗദ്ധിക നിലവാരവും വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇജാസ് അവർ രണ്ടുപേരെയും ബോധ്യപ്പെടുത്തി. മുന്നിൽ നിൽക്കുന്നത് തങ്ങളുടെ ആ പഴയ കൂട്ടുകാരൻ ഇജാസല്ല, മാർക്കറ്റിംഗ് മേഖലയിലെ ഏറ്റവും പുതിയ കാര്യങ്ങളും പഠനങ്ങളും ട്രെൻഡുകളും വരെ മനസ്സിലാക്കി അതിനനുസരിച്ച് കാര്യങ്ങൾ പ്ലാൻ ചെയ്തു മുന്നോട്ടു പോകുന്ന ഒരു മാർക്കറ്റിംഗ് ജയന്റ് ആണെന്ന കാര്യം അവർക്ക് രണ്ടുപേർക്കും ബോധ്യപ്പെട്ടു. അങ്ങനെ പുതിയ ഒരു മാർക്കറ്റിംഗ് സ്റ്റാഫിനെ ഇജാസിന്റെ സപ്പോർട്ടോടു കൂടി സീ സെവനിലേക്ക് ഹയർ ചെയ്തു. നിഖിൽ രാജ്.  മുംബൈയിൽ വെച്ച് നടന്ന ഒരു  മാർക്കറ്റിംഗ് വർക്ക്ഷോപ്പിൽ വച്ചാണ് ഇജാസ് നിഖിലിനെ പരിചയപ്പെടുന്നത്. കൂടുതൽ പുതിയ കാര്യങ്ങൾ പഠിക്കുവാനുള്ള ആവേശവും  ഉദ്ദേശിച്ച ലക്ഷ്യം നേടിയെടുക്കാനുള്ള ഇച്ഛാശക്തിയും ഹാർഡ് വർക്കും ഇവ രണ്ടുപേരുടെയും പൊതുസ്വഭാവം ആയതിനാൽ അന്നുമുതൽ തന്നെ രണ്ടുപേരും അടുത്ത സുഹൃത്തുക്കൾ ആയി മാറി. അന്ന് മാർക്കറ്റിൽ ലഭിച്ചിരുന്ന പാക്കേജിനേക്കാൾ പത്തു ശതമാനം അധികം ഓഫർ ചെയ്താണ് നിഖിലിനെ ഇജാസ് സീ സെവനിൽ എത്തിച്ചത്. പൊതുവേ വെല്ലുവിളികൾ ഇഷ്ടപ്പെടുന്ന നിഖിലിന് 5 ലക്ഷം ടേൺ ഓവർ പോലും ഇല്ലാത്ത ഒരു കമ്പനിയെ ഹൈലി കോംബീറ്റിംഗ് ആയ കോർപ്പറേറ്റ് വേൾഡിലേക്ക് ഉയർത്തി കൊണ്ടു വരിക എന്ന സീ സെവനിലെ ജോലി വളരെ എക്സൈറ്റിങ് ആയിരുന്നു.  ആ പണി അയാൾ പൂർണ്ണമാക്കി എന്നു പറയാൻ പറ്റില്ലെങ്കിലും വളരെ വൃത്തിയോടെ തന്നെ ചെയ്തു. അതിനു വേണ്ട അടിത്തറ പോകാൻ അയാൾക്ക് സാധിച്ചു. അയാൾ ജോയിൻ ചെയ്തു മൂന്നാം മാസം കമ്പനി ബ്രേക്ക് ഈവൻ കടന്നു. മുമ്പ് ഉണ്ടായിരുന്നതിന്റെ ഇരട്ടിയിലധികമുള്ള ചെലവുകൾ കവർ ചെയ്യാൻ അയാൾക്കായി.  ഒരു വർഷമായിരുന്നു നിഖിലിന്റെ കോൺട്രാക്ട് പിരീഡ്. അതുകഴിഞ്ഞ ഉടനെ നിഖിൽ കമ്പനി വിട്ടുപോയെങ്കിലും അയാൾ ഉണ്ടാക്കിയ ടീമും സിസ്റ്റവും സീ സെവനിനെ പിന്നീടുള്ള കാലവും നല്ല രീതിയിൽ മുന്നോട്ടു പോകാൻ സഹായിച്ചു.

 

 

അപ്പോഴേക്കും ഇജാസ് ടാറ്റാ മോട്ടോഴ്സിൽ നിന്നും മാറി ഐടി ഭീമന്മാരായ മാസ്ടെക്കിൽ ജോയിൻ ചെയ്തിരുന്നു. താരതമ്യേന ഉയർന്ന സാലറിയും കൂടാതെ പുതിയ കാര്യങ്ങൾ പഠിക്കുവാനും അവ നടപ്പിൽ വരുത്തുവാനുള്ള സ്വാതന്ത്ര്യം എന്നിവയായിരുന്നു  മാസ്ടെക്കിൽ ഇജാസിനെ ആകർഷിച്ചത്. കൂടാതെ ഐടി മേഖലയിലെ മാർക്കറ്റിംഗ് അറിവുകൾ, പുതിയ കമ്പനികളുമായുള്ള ബന്ധങ്ങൾ ഇവയെല്ലാം മാസ്ടെക്കിൽ ചേരാൻ പ്രേരിപ്പിച്ച ഘടകമായിരുന്നു. ഇതിനൊക്കെ പുറമേ, തന്റെ പ്രിയ സുഹൃത്തുക്കളുടെ കമ്പനിയായ സീ സെവനിൽ ജോയിൻ ചെയ്തു അതിനെ ഒരു വമ്പൻ ഐടി കമ്പനിയായി ഉയർത്തിക്കൊണ്ടു വരണം എന്ന ലക്ഷ്യവും ഇതിനു പുറകിൽ ഉണ്ടായിരുന്നു.

 

 

 

ബാക് ടൂ പ്രേസേന്റ്റ്

 

ഈ കഥയുടെ പ്രസന്റ് 2013 ആണെന്ന കാര്യം ഓർക്കുമല്ലോ.

 

ഹോട്ടൽ ഷെറാട്ടൻ ഹൈദരാബാദിൽ നിന്നും പാർട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ദീപ്തിയും സുദീപും.

Recent Stories

The Author

ആൽക്കെമിസ്റ്റ്

5 Comments

  1. Waiting for Next part, nice story

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  3. Very good story. Waiting for next part…

  4. ആൽക്കെമിസ്റ്റ്

    കുറേ വൈകി എന്നറിയാം. 20 ദിവസം മുമ്പ് സബ്മിറ്റ് ചെയ്തതാണ്, എന്തോ മിസ്റ്റേക്ക് കൊണ്ട് അന്ന് സബ്മിറ്റ് ആയില്ല. സബ്മിറ്റ് ആയി എന്ന് വിചാരിച്ച് ഞാനിരുന്നു. അങ്ങനെ പറ്റിയതാണ് സോറി🙏

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com