ഏഴാം കടലും കടന്ന്…(ആൽക്കെമിസ്റ്റ്) ഭാഗം- 6 [ആൽക്കെമിസ്റ്റ്] 140

“അവളോട് അപ്പോൾ തന്നെ  നേരിട്ട് ചോദിക്കാമായിരുന്നില്ലേ?”

 

 

” അങ്ങനെയാണ് ആദ്യം വിചാരിച്ചത്. പക്ഷെ, നിന്റെ ബന്ധു തന്നെയാണോ എന്നറിയില്ലല്ലോ, ഇനി ആണെങ്കിൽ നിന്നെ അംഗീകരിക്കുമോ എന്നൊന്നുമറിയില്ലല്ലോ, അതുകൊണ്ടു ഇവിടേക്ക് നേരിട്ട് വിളിച്ചുവരുത്തി ഉറപ്പു വരുത്താം എന്ന് കരുതി.”

 

 

“പക്ഷെ, ദീപ്തി വരുന്നതിനു മുമ്പ് തന്നെ എല്ലാം കഴിഞ്ഞു അല്ലെ.”

 

 

“അതെ, നൗറീനോട് ചോദിച്ചു ഉറപ്പു വരുത്തി ഇപ്പോൾ ഡിന്നറിന്റെ സമയത്ത് നിന്നെ അറിയിക്കാം എന്നാണ് വിചാരിച്ചിരുന്നത്. ”

 

 

“നൗറീൻ എങ്ങനെ ബാംഗ്ലൂർ എത്തി? ”

 

 

” ഞാൻ ഡിഗ്രി ഫൈനൽ എക്സാം എഴുതി കഴിഞ്ഞിരിക്കുന്ന സമയത്താണ് വല്യുപ്പ മരിക്കുന്നത്. ചെറുപ്പം മുതൽ തന്നെ എന്നെ ഏറെ ഇഷ്ടമായിരുന്നു വല്യുപ്പാക്ക്. എപ്പോഴും എന്റെ കാര്യം ശ്രദ്ധിക്കുമായിരുന്നു. ഞാനെന്തെങ്കിലും ആവശ്യപ്പെട്ടാൽ അത് ഉടനെ വാങ്ങിത്തരുമായിരുന്നു. ഞാനെന്ത് ഇഷ്ടം പറഞ്ഞാലും അത് നടത്തി തരുമായിരുന്നു. എന്റെ വിവാഹം നടന്നു കാണണമെന്ന് വളരെ ആഗ്രഹമുണ്ടായിരുന്നു വല്യുപ്പാക്ക്. പക്ഷെ, എനിക്ക് പഠിക്കാനാണ് ഇഷ്ടമെന്ന് പറഞ്ഞപ്പോൾ മോൾ ആവശ്യമെന്ന് തോന്നുന്ന വരെ പഠിച്ചോ എന്നു പറഞ്ഞത് വല്യുപ്പ ആയിരുന്നു. എനിക്ക് ദിൽഷാദിനെ ഇഷ്ടം ആണെന്ന് പറഞ്ഞപ്പോൾ അവന്റെ കുടുംബത്തെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചും  അന്വേഷിച്ചിട്ട് നല്ല ആളുകളാണെന്നും മോൾ പറയുന്ന സമയത്ത് നിക്കാഹ് നടത്താമെന്നും പറഞ്ഞത് വല്യുപ്പ ആയിരുന്നു. എന്നെ അത്രക്കും ഇഷ്ടവും വിശ്വാസവുമായിരുന്നു വല്യുപ്പാക്ക്. മരിക്കുന്നതിന് ഒരാഴ്ച മുമ്പ് എന്നെ അടുത്തേക്ക് വിളിച്ചു പറഞ്ഞു. നിന്റെ എളാപ്പയോട് ഞാൻ ഒരുപാട് തെറ്റ് ചെയ്തിട്ടുണ്ട്. മരിക്കുന്നതിന് മുമ്പ് അവനെ കാണണമെന്നും അവനോട് മാപ്പു ചോദിക്കണമെന്നും എനിക്കുണ്ട്. പക്ഷെ സാധിക്കുമോ എന്നറിയില്ല. അവനെ കാണുന്നതിനു മുമ്പ് ഞാൻ മരിച്ചു കഴിഞ്ഞാൽ അവനെ കണ്ടു ഞാൻ ഈ പറഞ്ഞ കാര്യങ്ങൾ അവനെ അറിയിക്കണം. എനിക്കുവേണ്ടി നീ അവനോട് മാപ്പ് ചോദിക്കണം. നീ പറഞ്ഞാൽ അവൻ കേൾക്കും. ഈ വീട്ടിൽ നീ പറഞ്ഞാൽ മാത്രമേ അവൻ കേൾക്കൂ. വല്യുപ്പാ ഉമ്മയോടോ ഉപ്പയോടോ  പറയാതെ എന്തുകൊണ്ട് എന്നോട് ഇത് പറഞ്ഞു എന്നെനിക്കറിയില്ല. ഈ പറഞ്ഞ കാര്യങ്ങൾ എന്നെക്കൊണ്ട് അല്ലാഹുവിൻറെ പേരിൽ സത്യം ചെയ്യിച്ചു. അതുകഴിഞ്ഞു മൂന്നു ദിവസം കഴിഞ്ഞപ്പോൾ വല്യുപ്പാ കിടപ്പിലായി. എട്ടാം ദിവസം വല്യുപ്പ മരിച്ചു. എളാപ്പയെ അറിയിക്കാൻ ഉപ്പയും മറ്റു വീട്ടുകാരും  ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വർഷങ്ങളായി നാടുമായോ വീടുമായോ ബന്ധമില്ലാത്ത ആളെ എങ്ങനെ അറിയിക്കാനാണ്?.  വീട്ടുകാരുമായി ബന്ധമില്ലാത്തതിലും  സ്വന്തം ഉമ്മയും ഉപ്പയും മരിച്ചിട്ട് കാണാൻ വരാത്തതിലും  എനിക്ക് അരിശമുണ്ടായിരുന്നു. അതുകൊണ്ട് എളാപ്പയെ അന്വേഷിക്കാനോ പറഞ്ഞ മാപ്പ് അറിയിക്കാനും ഞാൻ മെനക്കെട്ടില്ല. അങ്ങനെ രണ്ടു മാസം കഴിഞ്ഞു റിസൾട്ട് വന്നപ്പോൾ എനിക്ക് ബി കോമിന് അഞ്ചാം റാങ്ക് ഉണ്ടായിരുന്നു. എല്ലാവർക്കും സന്തോഷമായി. വല്യുപ്പ മരിച്ചിട്ട് അധികം ആവാത്തത് കൊണ്ട് വലിയ ആഘോഷങ്ങൾ ഒന്നുമുണ്ടായില്ലെങ്കിലും ഉപ്പ കുടുംബക്കാരെ മാത്രം വിളിച്ചു ഒരു വിരുന്ന് സംഘടിപ്പിച്ചു. എല്ലാവരും എന്നെ അനുമോദിച്ചു. നാട്ടിൽ കുറച്ചു സംഘടനകളുടെ അവാർഡും ഉണ്ടായിരുന്നു. വിരുന്നു കഴിഞ്ഞ അന്ന് ഞാൻ വളരെ സന്തോഷത്തിലായിരുന്നു. അന്ന്  രാത്രി  ഉമ്മ എന്നെ വിളിച്ചു പറഞ്ഞു. “നിനക്ക് ഈ റാങ്ക് കിട്ടിയതിൽ ഏറ്റവുമധികം സന്തോഷിക്കുമായിരുന്ന ആ ആൾ ഇന്നിവിടെ ഇല്ല.”

 

 

“അതെ, അത് വല്യുപ്പായല്ലേ…”

 

 

“അല്ല.”

 

 

8 Comments

Add a Comment
  1. ആൽക്കെമിസ്റ്റ്

    താങ്ക്സ് ?

    1. ആൽക്കെമിസ്റ്റ്

      Thank you ?

  2. നിധീഷ്

    ♥️♥️♥️♥️♥️

    1. ആൽക്കെമിസ്റ്റ്

      Thank you ?

  3. വിശാഖ്

    ❤️❤️❤️♥️♥️superrrr

    1. ആൽക്കെമിസ്റ്റ്

      താങ്ക്സ് ?

Leave a Reply

Your email address will not be published. Required fields are marked *