ഏഴാം കടലും കടന്ന്…(ആൽക്കെമിസ്റ്റ്) ഭാഗം- 6 [ആൽക്കെമിസ്റ്റ്] 140

അന്ന് രാത്രി, ഇജാസ് തൻറെ ഫ്ലാറ്റിലേക്ക് എത്തി. സാധാരണയായി വല്ലപ്പോഴുമാണ് ഇജാസ് തൻറെ സ്വന്തം ഫ്ലാറ്റിലേക്ക് വരാറുള്ളത്. ഇപ്പോൾ മൂന്നാഴ്ച കഴിഞ്ഞിരിക്കുന്നു അവസാനം വന്നു പോയിട്ട്. മിക്കവാറും ദിവസങ്ങളിൽ ഓഫീസിൽ തന്നെയുള്ള റസ്റ്റ് റൂമിൽ കഴിച്ചു കൂട്ടാറാണ് പതിവ്. ആഴ്ചയിൽ രണ്ടു ദിവസം വരുന്ന ഹൗസ് മെയ്ഡ്  ഫ്ലാറ്റ് എല്ലാം അടിച്ചു വൃത്തിയാക്കി ക്ലീൻ ചെയ്തു വെക്കുന്നത് കൊണ്ട് വേറെ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. അന്ന് വളരെ സന്തോഷത്തോടെയാണ് ഇജാസ് ഉറങ്ങാൻ കിടന്നത്. സാധാരണയായി ഒരുമണി മുതൽ നാലുമണി വരെയാണ് ഇജാസിന്റെ ഉറക്കസമയം. അന്നെന്തോ ഇജാസ് കുറച്ചു കൂടുതൽ  ഉറങ്ങി. 5 മണി ആവാറായപ്പോഴാണ് ഉണർന്നത്. ഇജാസ് എഴുന്നേറ്റ് പല്ലു തേച്ചു കഴിഞ്ഞു മുറിയിലെ ജനാലയുടെ കർട്ടൻ നീക്കി ഹൈദരാബാദ് നഗരത്തെ ഒന്ന് നോക്കി. വർഷങ്ങളായി ഈ നഗരത്തിൽ താമസിക്കുന്നുണ്ടെങ്കിലും നഗരത്തെ ഒന്ന് നോക്കാൻ പോലും ഇതുവരെ തോന്നിയിരുന്നില്ല. മുഗൾ സാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം ഉയർന്നു വന്ന നൈസാം രാജഭരണത്തിന്റെ  ശേഷിപ്പുകളായ മനോഹരങ്ങളായ നിർമിതികൾ കാണാനോ ആ പൈതൃകം  അറിയാനോ ഇതുവരെ ശ്രമിച്ചിട്ടില്ല. യാത്രക്കിടയിൽ കണ്ടാൽ പോലും താൻ അതൊന്നും ശ്രദ്ധിക്കാതെ കടന്നുപോകുകയാണ് പതിവ്. പുറത്ത് നഗരം ഉണർന്നു വരുന്നതേയുള്ളൂ. സീസൺ അല്ലെങ്കിലും ധാരാളം ടൂറിസ്റ്റുകൾ ഇപ്പോഴും ഈ നഗരത്തിലെത്തുന്നുണ്ട്. രാത്രിയിലെ ബഹളവും തിരക്കും കഴിഞ്ഞു വൈകി ഉറങ്ങുന്ന നഗരം ഉണരാൻ വൈകും. വെളിച്ചം വളരെ കുറവാണ്. എന്തോ ഒരു മങ്ങൽ പോലെ. അങ്ങിങ്ങായി ഓരോ പെട്ടിക്കടകൾ തുറന്നിരിക്കുന്നു. അതിരാവിലെ തുറക്കുന്ന ചായക്കടകളാവണം. നാട്ടിൽ സുബ്ഹി നമസ്ക്കാരം കഴിഞ്ഞു പള്ളിയിൽ നിന്ന് വരുമ്പോൾ കാദർക്കാടെയും അബ്ദുക്കായുടെയും ചായക്കടയിൽ നിന്നും ചായയും പഴംപൊരിയും സവാള വടയും കഴിച്ച കാലം ഇജാസിന് ഓർമ വന്നു. അന്നെല്ലാ കാര്യങ്ങൾക്കും തന്റെ കൂടെയുണ്ടായിരുന്നത് ജലീൽ ആയിരുന്നു. അവനിപ്പോ എവിടെയാണാവോ? ആ ഓർമകളുടെ തള്ളിച്ചയിൽ ഒരുവേള താഴെ പോയി ആ കടയിൽ പോയി ചായയും വടയും കഴിച്ചാലോ എന്നുവരെ ഇജാസ് ചിന്തിച്ചു. അടുത്ത നിമിഷം അതുവേണ്ട എന്നു തീരുമാനിച്ചെങ്കിലും സ്മരണകൾക്ക് തടസ്സമുണ്ടായില്ല. അല്പം കഴിഞ്ഞപ്പോൾ അകലെ എവിടെനിന്നോ ഏതോ പള്ളിയിൽ നിന്നും മനോഹരമായ സുബഹി ബാങ്കിന്റെ ശബ്ദം ഒഴുകിയെത്തി. അല്പം കഴിഞ്ഞപ്പോൾ ചെറിയ ഒരു മഴയെത്തി. ആ മഴ പതിയെ ശക്തി പ്രാപിച്ചു. ആഗസ്റ്റ് പകുതിയോടു കൂടി മാത്രമേ ഹൈദരാബാദിൽ മഴ നിൽക്കുകയുള്ളൂ. മഴയും ബാങ്ക് വിളിയും നൗറീനും. ഇജാസിന്റെ ഉള്ളിൽ ഓർമകളുടെ പ്രവാഹം അനുസ്യൂതം തുടരുകയാണ്.

 

8 Comments

Add a Comment
  1. ആൽക്കെമിസ്റ്റ്

    താങ്ക്സ് ?

    1. ആൽക്കെമിസ്റ്റ്

      Thank you ?

  2. നിധീഷ്

    ♥️♥️♥️♥️♥️

    1. ആൽക്കെമിസ്റ്റ്

      Thank you ?

  3. വിശാഖ്

    ❤️❤️❤️♥️♥️superrrr

    1. ആൽക്കെമിസ്റ്റ്

      താങ്ക്സ് ?

Leave a Reply

Your email address will not be published. Required fields are marked *