ഏഴാം കടലും കടന്ന്…(ആൽക്കെമിസ്റ്റ്) ഭാഗം- 5 180

 

“എന്നാൽ അങ്ങനെയാവട്ടെ, ഞാൻ ഈ കോഫീ തീർത്തോട്ടെ ”

 

 

പെട്ടെന്ന് ലിഫ്റ്റിന്റെ ഡോർ തുറന്നു. പാൻട്രിയിലേക്ക് തന്റെ വെളുത്ത, നിർവികാരമായ മുഖത്തോടു കൂടി ഇജാസ് കടന്നു വന്നു. അതോടു കൂടി പാൻട്രി പെട്ടെന്ന് നിശ്ശബ്ദമായി. കൂടാതെ എല്ലാവരും അല്പം കോൺഷ്യസ് ആയി അവരുടെ ടൈയും ഡ്രെസ്സും ശരിയാക്കാൻ നോക്കി, അവരുടെ ചെയറിൽ നേരെ ഇരിക്കാൻ ശ്രമിച്ചു. വാസുദേവും അല്പം ബഹുമാനത്തോട് കൂടി ഇജാസിനെ നോക്കി വിഷ് ചെയ്തു. തിരിച്ചു തന്റെ സ്വതസിദ്ധമായ രീതിയിൽ നിർവികാരമായി വിഷ് ചെയ്തിട്ട് ഇജാസ് കൗണ്ടറിലേക്ക് പോയി. സാധാരണയായി ഇജാസ് പാൻട്രിയിലേക്ക് വരാറില്ല. അദ്ദേഹത്തിന് ആവശ്യമുള്ള സാധനങ്ങൾ ഓഫീസിലെ റസ്റ്റ് റൂമിലേക്ക് എത്തിച്ചു കൊടുക്കാറാണ് പതിവ്. ആരോടും കാര്യമായ സംസാരമോ സമ്പർക്കമോ ഇല്ലെങ്കിലും അവിടെ ജോലി ചെയ്യുന്ന എല്ലാവരെയും കണ്ടാൽ ഇജാസിനറിയാം. പുതിയ ഒരു പെൺകുട്ടി ഇരിക്കുന്നത് കണ്ട് ഇജാസ് അവളെ സൂക്ഷിച്ചു നോക്കി. തന്നെ തുറിച്ചുനോക്കുന്ന അയാളെക്കണ്ടു നൗറീൻ ഇഷ്ടക്കേടോടെ മുഖം തിരിച്ചു. എന്നിട്ട് വാസുദേവിനോട് ചോദിച്ചു.

 

” സർ, ആരാ ഇയാൾ ?

 

 

“ഇതാണ് നമ്മുടെ കമ്പനിയിലെ ഏറ്റവും പ്രധാനപ്പെട്ട ആൾ. ചീഫ് മാർക്കറ്റിങ് ഓഫീസർ. ”

 

വാസുദേവ് വളരെ ഭവ്യതയോടെ പറഞ്ഞു.

 

“എല്ലാവരും അയാളെ ബഹുമാനിക്കുന്നുണ്ടല്ലോ, അത്രക്കും ഭയങ്കരനാണോ ഇയാൾ ” അവൾ ചോദിച്ചു. ഇജാസിന്റെ നോട്ടം അവൾക്ക് തീരെ പിടിച്ചിട്ടില്ലായിരുന്നു.

 

“മോളെ പതുക്കെ, നമ്മുടെ സി ഇ ഓ സുദീപ് സർ പോലും ബഹുമാനത്തോട് കൂടിയേ ഇജാസ് സാറിനോട് സംസാരിക്കൂ.” വാസുദേവ് വളരെ പതിയെയാണ് പറഞ്ഞത്.

 

“പ്രത്യക്ഷത്തിൽ വളരെ പരുക്കനും മുരടനുമായി തോന്നുമെങ്കിലും ആൾ വളരെ പാവമാ മോളെ, ഈ കമ്പനിയുടെ വളർച്ചയിൽ ഏറ്റവും കൂടുതൽ പണിയെടുത്തത് ഇദ്ദേഹമാ. എപ്പോഴും രാപകൽ വ്യത്യാസമില്ലാതെ ജോലി ചെയ്തുകൊണ്ടേയിരിക്കും. എത്ര വലിയ കമ്പനികളിൽ നിന്ന് വലിയ വലിയ ഓഫറുകൾ വന്നിട്ടും സാർ പോയിട്ടില്ല. ”

 

 

“പാവമൊക്കെ ആയിരിക്കും, പക്ഷെ, നോട്ടം അത്ര ശരിയല്ല. ”

 

“അതൊക്കെ മോൾക്ക് തോന്നുന്നതാ,  ആൾ അങ്ങനെയൊന്നുമല്ല, വർക്കിനപ്പുറത്ത്  ഒരു ചിന്തയുമുള്ള ആളല്ല. ഏഴു വർഷം മുമ്പ് അടച്ചു പൂട്ടണോ വേണ്ടേ എന്ന് തീരുമാനിക്കിരുന്ന ഈ കമ്പനിയെ ഇന്നത്തെ ഉയർച്ചയിലേക്ക് നയിച്ചത് സാർ ഒരുത്തൻ മാത്രമാണെന്ന് സി ഇ ഓ എപ്പഴും പറയും.”

 

5 Comments

  1. Waiting for Next part, nice story

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  3. Very good story. Waiting for next part…

  4. ആൽക്കെമിസ്റ്റ്

    കുറേ വൈകി എന്നറിയാം. 20 ദിവസം മുമ്പ് സബ്മിറ്റ് ചെയ്തതാണ്, എന്തോ മിസ്റ്റേക്ക് കൊണ്ട് അന്ന് സബ്മിറ്റ് ആയില്ല. സബ്മിറ്റ് ആയി എന്ന് വിചാരിച്ച് ഞാനിരുന്നു. അങ്ങനെ പറ്റിയതാണ് സോറി?

Comments are closed.