ഏഴാം കടലും കടന്ന്…(ആൽക്കെമിസ്റ്റ്) ഭാഗം- 6 [ആൽക്കെമിസ്റ്റ്] 140

“അതെന്താ ബാംഗ്ലൂർ പോയി നിന്നാൽ ?”

 

 

“അതൊന്നും ശരിയാവില്ല. നാട്ടിൽ നിന്ന് പഠിക്കാൻ പറ്റുന്നത് പഠിച്ചാൽ മതി. ഇവിടെ ഇരുന്നു അന്വേഷിക്കാൻ പറ്റുന്ന പോലെ അന്വേഷിച്ചാൽ മതി.”

 

 

“ഇതാണ് നിങ്ങളുടെ ജനറേഷന്റെ കുഴപ്പം. ഒരു കാര്യം  സീരിയസായി പറയും, എന്നിട്ട് അത് ചെയ്യാൻ പോകുമ്പോൾ വേണ്ടായെന്നും പറയും.”

 

 

“നമ്മുടെ കുടുംബത്തിൽ നിന്നും പെണ്കുട്ടികളാരും പുറത്തു പഠിക്കാൻ പോയിട്ടില്ല. നിനക്ക് താഴെയും രണ്ടു പെണ്കുട്ടികളുണ്ട്. അവരുടെ കാര്യം ആലോചിക്കൂ…”

 

 

“ഞാൻ പഠിക്കാൻ പോയാൽ അവർക്കെന്ത് കുഴപ്പം വരാനാണ് ?”

 

 

“അതൊന്നും ഞാൻ പറയുന്നില്ല. ഇവിടെ നിന്ന് പഠിക്കാൻ പറ്റുന്നത് പഠിച്ചാൽ മതി.”

 

 

വൈകീട്ട്  വന്നപ്പോൾ ഞാൻ ഉപ്പയോട് പറഞ്ഞു.

 

 

“അവളുടെ ഇഷ്ട്ടം അതാണെങ്കിൽ അവിടെ പോയി പഠിച്ചോട്ടെ ഫാത്തിമ. എത്ര വലുതായാലും അവൾ നമ്മുടെ മോളല്ലേ. നമ്മെ വേദനിപ്പിക്കുന്ന ഒന്നും അവൾ ചെയ്യില്ല. ”

 

 

“നിങ്ങൾ ഒന്നും പറയാത്തത് കൊണ്ടാണ് അവളിങ്ങനെയൊക്കെ പറയുന്നതും ചെയ്യുന്നതും. ബാപ്പമാരായാൽ കുട്ടികളെ കുറച്ചൊക്കെ നിയന്ത്രിക്കണം.”

 

 

“അവളെങ്കിലും അവളുടെ ഇഷ്ടത്തിന് പഠിക്കട്ടെ ഫാത്തിമാ, നമ്മെപ്പോലെ ജീവിതവും സന്തോഷവും നഷ്ടപ്പെടുത്തണ്ടല്ലോ”

 

 

അതോടുകൂടി ഉമ്മ സമ്മതിച്ചു. പക്ഷെ, ഒരു ലോഡ് ഉപദേശം കൂടെ  തന്നു. ഉപ്പ ഒന്നു മാത്രമേ പറഞ്ഞുള്ളൂ. നിന്റെ അശ്രദ്ധ നിന്നെ മാത്രമല്ല, ഞങ്ങളെയും നിന്റെ അനിയത്തിമാരെയും അനിയനെയും ബാധിക്കും. അതെപ്പോഴും ഓർമയിലുണ്ടാവണം .”

 

 

അപ്പോഴേക്കും എനിക്ക് പി ജി പഠനം എന്നതിനപ്പുറത്ത് എളാപ്പയെ കണ്ടുപിടിക്കുക എന്നത് ഒരു വാശിയായി മാറിയിരുന്നു. ഉമ്മ ഇപ്പോഴും പറയും നിന്റെ ഉപ്പാടെ വീട്ടുകാരുടെ വാശി നിനക്കാണ് കിട്ടിയിരിക്കുന്നതെന്ന്. അതുകൊണ്ടായിരിക്കണം അവരെല്ലാവരും എന്നെ ഇതേൽപ്പിച്ചത്.

 

 

പി ജി കഴിയുന്നതിനു മുമ്പ് തന്നെ കല്യാണം ഉറപ്പിച്ചു. എക്സാം കഴിഞ്ഞാൽ ഉടനെ കല്യാണം എന്ന് പറഞ്ഞിരുന്നു. എക്സാം കഴിഞ്ഞ റിസൾട്ട് വരുന്നത് വരെ ഞാൻ സമയം ചോദിച്ചു. അത് വരെ ബാംഗ്ലൂർ തന്നെ നിന്ന് വർക്ക് ചെയ്ത അന്വേഷിക്കാം എന്ന് കരുതി. അങ്ങനെ റിസൾട്ട് വന്നപ്പോഴും അന്വേഷണത്തിൽ ഒരു പുരോഗതിയും ഉണ്ടായിരുന്നില്ല. ഞാൻ ദിൽഷാദിനോട് സംസാരിച്ചു ഒരു ആറു മാസം കൂടി വാങ്ങി. കല്യാണം കഴിഞ്ഞും നമുക്കൊന്നിച്ച് അന്വേഷിക്കാം എന്ന് പറഞ്ഞെങ്കിലും ഞാൻ സമ്മതിച്ചില്ല. എന്റെ കല്യാണത്തിന് എളാപ്പ ഉണ്ടാകും ഉണ്ടാകണം  എന്ന് ഞാൻ ഉറപ്പിച്ചു പറഞ്ഞു. അങ്ങനെ ആ ആറു മാസം കഴിഞ്ഞപ്പോൾ കമ്പനി കോൺട്രാക്ടിന്റെ കാര്യം പറഞ്ഞു ആറു മാസം കൂടി നീട്ടി. കഴിഞ്ഞാഴ്ച വിളിച്ചു  ഒരു വർഷം കൂടി ഞാൻ ചോദിച്ചപ്പോൾ  ആരും സമ്മതിച്ചില്ല. ഉപ്പ പോലും ഇനി അന്വേഷിക്കേണ്ട എന്നു പറഞ്ഞപ്പോൾ എനിക്കെതിർക്കാൻ പറ്റിയില്ല. അതാണ് ഞാൻ റിസൈൻ ചെയ്യാൻ തീരുമാനിച്ചത്.”

 

 

“നീ കോളേജിൽ ഒന്നും അന്വേഷിച്ചില്ലേ?”

 

 

“എളാപ്പ ഏത് കോളേജിലാണ് പഠിച്ചതെന്ന്  അറിയില്ലായിരുന്നു. അഡ്മിഷൻ രേഖകൾ നോക്കിയപ്പോൾ രാമയ്യ കോളേജിലാണ് എം ബി ബി എസ്സിന് ജോയിൻ ചെയ്തത് എന്നറിയാമായിരുന്നു.  അവിടെ അന്വേഷിച്ചെങ്കിലും ഒരു രക്ഷയുമുണ്ടായില്ല. നാഗേശ്വര റാവു എന്ന പ്രൊഫെസ്സർ ആയിരുന്നു അഡ്മിഷൻ ശരിയാക്കിയത് എന്നറിഞ്ഞു. അദ്ദേഹത്തിൻറെ അഡ്രസ്സിൽ പോയി അന്വേഷിച്ചു. അവിടെ അദ്ദേഹം അവിടെ നിന്നും സ്വന്തം നാട്ടിലേക്ക് പോയിരുന്നു. ആ അഡ്രസ് ആർക്കും അറിയില്ല. അങ്ങനെ എല്ലാ പ്രതീക്ഷയും ഏറ്റു ഞാൻ തിരികെ പോവാൻ തീരുമാനിച്ചു. വിവാഹം കഴിഞ്ഞു ബാംഗ്ലൂരിൽ വന്ന് നമുക്കൊന്നിച്ച് അന്വേഷിക്കാമെന്നും ദിൽഷാദ് പറഞ്ഞതോടു കൂടി ഞാനും അത് സമ്മതിച്ചു. പക്ഷെ, അപ്പോഴെല്ലാം ഞാൻ ഉറച്ചു വിശ്വസിച്ചിരുന്നു. ബാംഗ്ലൂരിലെ ഏതെങ്കിലും സ്ട്രീറ്റിൽ, പബ്ലിക് പാർക്കിൽ, ഓഫീസിൽ, റെസ്റ്റോറന്റിൽ, ബസ് ടെർമിനലിൽ, റെയിൽവേ സ്റ്റേഷനിൽ,  ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അങ്ങനെ എവിടെ വെച്ചെങ്കിലും ഞാൻ എളാപ്പയെ കണ്ടുമുട്ടുമെന്ന്. തമ്മിൽ എങ്ങനെ തിരിച്ചറിയും എന്നൊന്നും ഞാൻ ചിന്തിച്ചിരുന്നില്ല. പക്ഷെ എന്റെ ഉള്ളിൽ ഉറച്ച വിശ്വാസമുണ്ടായിരുന്നു, ഞാൻ കണ്ടെത്തുമെന്ന്. ബാംഗ്ലൂരിലെ ഓരോ സ്ഥലത്തു ചെല്ലുമ്പോഴും ഞാൻ ചുറ്റും തിരഞ്ഞിരുന്നു…  ഓരോ മുക്കിലും മൂലയിലും വരെ എന്റെ കണ്ണുകൾ ഈ മുഖം തിരഞ്ഞെത്തിയിരുന്നു. എങ്കിലും, ഇവിടെ ഹൈദരാബാദിൽ,…. ഞാൻ വർക്ക് ചെയ്യുന്ന അതേ കമ്പനിയിൽ… ഉയർന്ന ഒരു പോസ്റ്റിൽ…… അത് വളരെ സർപ്രൈസിങ് ആയിരുന്നു.”

 

 

നൗറീന്റെ വാക്കുകളിൽ നിന്ന് അപ്പോഴും ആ എക്സൈറ്റ്മെന്റ് തിരിച്ചറിയാമായിരുന്നു.

 

 

ഇജാസിനെ കണ്ടുമുട്ടിയ കാര്യം നൗറീൻ നേരത്തെ തന്നെ വീട്ടിലേക്ക് വിളിച്ചറിയിച്ചിട്ടുണ്ടായിരുന്നു.

 

#########################################

 

പിറ്റേ ദിവസം തന്നെ നൗറീൻ  ബാംഗ്ലൂരിലേക്ക് തിരിച്ചു പോയി. രണ്ടാഴ്ച കൂടിയുണ്ട് ഒരു വർഷം തികയാൻ. അത് കഴിഞ്ഞ് കഴിയുന്ന ആ ശനിയാഴ്ച അവൾ ജോലി റിസൈന്‍ ചെയ്ത് നാട്ടിലേക്ക് തിരിച്ചുപോകും.

 

8 Comments

Add a Comment
  1. ആൽക്കെമിസ്റ്റ്

    താങ്ക്സ് ?

    1. ആൽക്കെമിസ്റ്റ്

      Thank you ?

  2. നിധീഷ്

    ♥️♥️♥️♥️♥️

    1. ആൽക്കെമിസ്റ്റ്

      Thank you ?

  3. വിശാഖ്

    ❤️❤️❤️♥️♥️superrrr

    1. ആൽക്കെമിസ്റ്റ്

      താങ്ക്സ് ?

Leave a Reply

Your email address will not be published. Required fields are marked *