ഏഴാം കടലും കടന്ന്…(ആൽക്കെമിസ്റ്റ്) ഭാഗം- 5 180

 

“എന്റെ വീട് എറണാകുളത്ത് കൂത്താട്ടുകുളം എന്ന സ്ഥലത്ത് ”

 

നാട്ടിലൊക്കെ പോവാറില്ലേ ?

 

“ഞാൻ എന്റെ ഇരുപതാമത്തെ വയസ്സിൽ ഡിഗ്രി കഴിഞ്ഞ ഉടനെ  നാട്ടിൽ നിന്നും വണ്ടി കയറിയതാ മോളെ, നേരെ ചെന്നെത്തിയ  മുംബൈയിലെ ചെറിയ ഒരു കമ്പനിയിൽ അക്കൗണ്ടന്റ് ആയി തുടങ്ങിയതാ. പിന്നെ എട്ടു വർഷത്തിന് ശേഷം ഇവിടെ ഹൈദെരാബാദിലെത്തി. മൂന്നു വർഷത്തിന് ശേഷം ഇവിടെ നിന്നും വിവാഹം കഴിച്ചു.  ഭാര്യയും കുട്ടികളുമായി ഇവിടെ സുഖമായി കഴിയുന്നു. നാട്ടിലൊന്നും ആരുമില്ലാത്തതു കൊണ്ട് പിന്നെ ഇതു വരെ പോയിട്ടില്ല. പോകാൻ തോന്നിയിട്ടുമില്ല. പിന്നെ മോളെ പോലെ മലയാളികളെ കാണുമ്പോൾ അല്പം കൂടുതൽ സംസാരിക്കും, അടുത്തിടപഴകും അത്ര തന്നെ. ”

 

“അതെന്താ, പിന്നെ പോകാഞ്ഞേ, നാട്ടിൽ ആരെങ്കിലുമൊക്കെ ഉണ്ടാവില്ലേ”

 

“അതൊക്കെ വലിയ കഥയാണ് മോളെ …” വാസുദേവ് പറഞ്ഞു നിർത്തി. ആൾക്ക് കൂടുതൽ സംസാരിക്കാൻ താല്പര്യമില്ല എന്നു തോന്നിയത് കൊണ്ട് നൗറീനും കൂടുതൽ സംസാരിച്ചില്ല.

അവൾ കോഫി കുടിക്കാൻ തുടങ്ങി. സംസാരത്തിൽ ശ്രദ്ധിച്ചിരുന്നത് കൊണ്ട് കോഫി തണുത്തിരുന്നു.

 

“മോളെ, ഞാൻ വേണമെങ്കിൽ ചൂടുള്ള കോഫി വേറെ കൊണ്ടു വരാം.” കോഫി തണുത്തത് മനസ്സിലായ വാസുദേവ് പറഞ്ഞു.

 

“വേണ്ട സർ, ഐ ക്യാൻ മാനേജ്…”

 

വാസുദേവ് അത് ശ്രദ്ധിക്കാൻ നിൽക്കാതെ വേറെ കോഫി കൊണ്ടുവന്നു.

 

“സർ ഓഫീസിലേക്ക് പൊയ്ക്കോളൂ, ദീപ്തി മാം വരുന്നത് വരെ ഞാൻ ഇവിടെ വെയ്റ്റ് ചെയ്യാം.”

 

 

 

“വേണ്ട മോളെ, മോളുടെ ഒപ്പം ഉണ്ടാകണം എന്ന് ദീപ്തി മാം പ്രത്യേകം പറഞ്ഞിരുന്നു. ”

 

 

“എന്നാൽ പിന്നെ ഞാനും സാറിന്റെ ഓഫീസിലേക്ക് വരാം. അപ്പോൾ സാറിന് വർക്ക് ചെയ്യാമല്ലോ ”

5 Comments

  1. Waiting for Next part, nice story

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  3. Very good story. Waiting for next part…

  4. ആൽക്കെമിസ്റ്റ്

    കുറേ വൈകി എന്നറിയാം. 20 ദിവസം മുമ്പ് സബ്മിറ്റ് ചെയ്തതാണ്, എന്തോ മിസ്റ്റേക്ക് കൊണ്ട് അന്ന് സബ്മിറ്റ് ആയില്ല. സബ്മിറ്റ് ആയി എന്ന് വിചാരിച്ച് ഞാനിരുന്നു. അങ്ങനെ പറ്റിയതാണ് സോറി?

Comments are closed.