Tag: പ്രണയം

യാത്രാമൊഴി 12

ഈ മഴക്കാലവും എല്ലായിപ്പോഴുമെന്ന പോലെ നിന്നിലേക്കുള്ള പിൻനടപ്പാണ് രേവതി. എവിടെയോ വെച്ചു മറന്നു പോയൊരു കളിപ്പാട്ടം തിരിച്ചു കിട്ടുന്നത് പോലെ ആവും ഇനിയൊന്നു നിന്നെ കണ്ടാൽ… കണ്ടാൽ മാത്രം മതി പെണ്ണേ….ഒന്നു കാണണം.. അതിനാണ് ഈ യാത്ര… അവസാനം നാം കണ്ടു പിരിഞ്ഞതീ കാവിന്റെ നടയിൽ വെച്ചാണ്. മഴപ്പാറൽ ചീറിയടിച്ച ആ വൈകുന്നേരത്ത് ചുറ്റു വിളക്കിന്റെ പ്രഭയിൽ മറ്റൊരു നെയ് വിളക്ക് പോലെ രേവതീ നിന്നെ ആദ്യം കണ്ടതും ഇവിടെ വെച്ച് തന്നെ എന്നത് നിയോഗമാണല്ലേ? പറഞ്ഞു […]

ശിവദം 74

അസ്സ്തമയമെന്ന് പറഞ്ഞറിയിക്കും പോലെ ആകാശ മേൽക്കൂരയ്ക്ക് താഴെ വിയർപ് മണം നിറഞ്ഞ നിരത്തുകളില്‍ മഞ്ഞ തെരിവു വെളിച്ചം പടർന്നു… കാളീഘട്ടിനോട് ചേര്‍ന്ന് മതിലിനുമുകളില്‍ പലതരം പ്രായത്തിലുള്ള ശരീരങ്ങള്‍ വില്പനയ്കായ് നിരന്നു..ചുണ്ട് കളില്‍ ചുവപ്പ് ഛായം തേച്ച് ശരീരത്തിന്റെ അഴകളവുകള്‍ എടുത്തു കാട്ടി അങ്ങനെ..! “വസൂ ഈ ചൂടില്‍ ചൂടുചായ കുടിക്കുന്നതും ഒരു സുഖമാണില്ലേ?അതും ഈ മസാല ചായ..” മണ്ണ് കൊണ്ടുള്ള മഡ്ക യിൽ നിന്നും ചുണ്ടുകൾ എടുക്കുമ്പോൾ കണ്ടു നിരത്തിലേക്ക് നോക്കി ഇരിക്കുന്ന വസു.. “നിന്റെ കണ്ണുകളിപ്പോഴും […]

അല്ലിയാമ്പൽ കടവിലെ നീലതാമര 30

  ഏഴു വ൪ഷങ്ങൾക്കു ശേഷ൦ നാട്ടിലേക്കുള്ള യാത്രയാണ്.ട്രയിനിൽ ആഗ്രഹിച്ചതുപോലെ ജനാലക്കടുത്തു തന്നെ സീറ്റുകിട്ടി.പണ്ടുമുതലുള്ള ശീലമാണ് കാഴ്ചകളാസ്വദിച്ചങ്ങനെ , എന്നാലെന്റെ ഈ അലോസരപ്പെട്ട മനസുമായെങ്ങനെയാണ് ഭ൦ഗിയാസ്വദിക്കുക!പുറ൦ മോടികൊണ്ട് കരുത്തുറ്റതാണു ഞാനീ സന്ചരിക്കുന്ന ട്രയി൯ ,എന്നെ പോലെ .പക്ഷെ ഉള്ളിലെരിയുന്ന കനലു൦ ചിതറുന്ന തീപ്പൊരിയു൦ ആരു കാണാ൯.തെറ്റൊന്നു൦ ചെയ്യാതെ തന്നെ കുറ്റബോധ൦ കൊണ്ടു വീ൪പ്പുമുട്ടുന്ന നീരപരാധിയായൊരപരാധിയാണ് ഞാ൯. വണ്ണാന്തോടെന്ന ഗ്രാമത്തിലാണ് ഞാ൯ ജനിച്ചതു൦ വള൪ന്നതു൦.നെല്ലുമണക്കുന്ന വഴികൾ നാടോ൪ക്കുമ്പോൾ മനസിൽ നിറയുന്നതിതാണ്.പിന്നെയിന്നു൦ മനസിൽ നിറദീപപ്രഭയിൽ വിളങ്ങുന്ന കാവ്, കുള൦.. ചിന്തകളെ ചിതറിച്ച് […]

വീണ്ടും….. അവൾ അമ്മൂട്ടി… 21

കാലത്തിന്റെ ഒഴുക്കിൽ വീണ ഇല പോലെ ഞാനൊഴുകുന്നുണ്ട് ഇന്നിവിടെ ദുബൈ നഗരത്തിന്റെ തിരക്കിൽ. ഒറ്റപെടൽ ഒരു പുതിയ കാര്യമല്ലന്നു ഞാനിടക്ക് ഓർക്കാറുണ്ട്; അമ്മാവന്റെ ഔദാര്യത്തിന്റെ ബലത്തിൽ പഠിച്ചു ഒരു അക്കൌണ്ടിംഗ് ഡിഗ്രിയും കൈയിൽ വെച്ച് നാട് തെണ്ടിയ നാൾ മുതൽ, ഇവിടെ ദുബൈയിലെ വിസിറ്റ് വിസക്ക് വന്നു, ജോലി തിരഞ്ഞ നാളിലും, ഞാൻ ആൾക്കൂട്ടങ്ങളിൽ തനിയെ ആയിരുന്നു. വിദ്യ പ്രസവത്തിനു ഒറ്റപ്പാലത്ത് പോയതിൽ പിന്നെ, ഭക്ഷണം ആകെ താളം തെറ്റി എന്ന് പറഞ്ഞാൽ മതിയല്ലോ? ഇന്നിപ്പോൾ ഗ്രാൻഡ്‌ […]

ആത്മസഖി 41

(Theme got from a real incident ) എന്നായിരുന്നു ഞങ്ങൾ തമ്മിൽ ആദ്യമായ് കണ്ടത്.. ഓർക്കുമ്പോഴെല്ലാം ഒരു നനുത്ത ചിരിയെന്റെ ചുണ്ടിൽ അറിയാതെ വിടരാറുണ്ട്. പതിനാറു വർഷങ്ങൾ പിന്നിലേക്ക് ഞാനെന്ന ആറാം ക്ലാസ്സുകാരൻ വെറുതെയൊന്ന് ഓടി പോവാറുണ്ട്..നിറം മങ്ങാതെ കിടക്കുന്ന ഓർമ്മകളൊരു ചാറ്റൽ മഴയായ് നെഞ്ചിലേക്ക് പതിയെ പെയ്തിറങ്ങാറുണ്ട്…. ഏട്ടന്റെ വിവാഹ ദിവസമായിരുന്നു അന്ന്.. ഏടത്തിയുടെ വീട്ടിലേക്ക് തിരിക്കുമ്പോൾ കല്ല്യാണ ചെക്കന്റെ അനിയൻ എന്ന ഗമയോടെയായിരുന്നു എന്റെയിരിപ്പ്. മനോഹരമായലങ്കരിച്ച കതിർമണ്ഡപത്തിനരികെ നിൽക്കുമ്പോഴാണ് അവിടെയുള്ള കുട്ടിക്കൂട്ടങ്ങൾക്കിടയിൽ വെച്ച് […]

മാംഗല്യം 56

Author : ദേവൂട്ടി Inspired from a real life event…. പകുതി തുറന്ന ജനലിലൂടെ അകത്തേക്ക് വരണമോ എന്ന് സംശയിച്ച് ഒരു കുഞ്ഞ് നിലാവെളിച്ചം അവളെ ചുറ്റി നിന്നു. മുറ്റത്തെ മാവിന്‍ കൊമ്പിലിട്ടിരുന്ന ഊഞ്ഞാലിനുമപ്പുറം നിന്നാ നിലാ ചന്ദ്രൻ ഒളിച്ച് കളിക്കുന്നുണ്ട്. ഇല ചാര്‍ത്തിനിടയിലൂടെ പഞ്ചാരമണലില്‍ വീണ നിലാ തുണ്ടുകള്‍ അവ്യക്തമായ ചിത്രങ്ങള്‍ വരയ്ക്കുന്നുവോ? തണുത്ത പാതിരാ കാറ്റ് പറന്ന് കിടന്ന അവളുടെ മുടി ഇഴകളെ തഴുകി കടന്നു പോയ്.. അവളുടെ കവിളോരം ചേര്‍ന്നിരുന്ന ജനല്‍ […]

പൂവാകകളുടെ കാവൽക്കാരൻ 13

എയ്ഞ്ചൽ ഫെഡറിക് എന്നെഴുതിയ കല്ലറയിലേയ്ക്ക് ഒരു പിടി പനിനീർപ്പൂക്കൾ വെയ്ക്കുമ്പോൾ വാകപ്പൂക്കളാൽ മൂടിക്കിടന്നിരുന്ന ആ കല്ലറയ്ക്ക് അതൊരു അഭംഗിയാണെന്ന് ആനിയമ്മയ്ക്ക് തോന്നി. ഒരു പക്ഷെ ഈ പനിനീർപ്പൂക്കൾ വെച്ചത് എയ്ഞ്ചലിനും ഇഷ്ട്ടമായിട്ടുണ്ടാവില്ല. പണ്ടും ഈ വാകപ്പൂക്കളോട് തന്നെയായിരുന്നു എയ്ഞ്ചലിന് പ്രണയം. കല്ലറയിലെ പേരിന് മുകളിൽ കിടന്നിരുന്ന വാകപ്പൂക്കൾ വശങ്ങളിലേയ്ക്ക് വകഞ്ഞ് വെച്ച് ആ അക്ഷരങ്ങളിലൂടെ വിരലോടിച്ചു ആനിയമ്മ. കണ്ണാടിക്കനാലിന്റെ ഇരുവശങ്ങളിലും ചുവന്ന് തുടുത്ത് കിടക്കുന്ന നാട്ടുവഴികളിലേയ്ക്ക് നോക്കി കല്ലറയ്ക്കരികിൽ നിന്നുമെഴുന്നേറ്റ് ആനിയമ്മ കല്ലറയോട് ചേർന്നുള്ള വാകയുടെ ചുവട്ടിലെ […]

നീലിമ 20

Author : അനാമിക അനീഷ് “ആമി” കാത്തിരിക്കാൻ ഞാൻ ഇനിയും ഇവിടെയുണ്ട്. നീലിമ വരമെന്ന് പറഞ്ഞു പോയിട്ട് ഇന്നേക്ക് പതിനഞ്ചു ദിവസം. പറഞ്ഞു വരുമ്പോൾ ഞാൻ നീലിമയെ ഇത് വരെ കണ്ടിട്ടില്ല, ശബ്ദം കേട്ടിട്ടുണ്ട്, അവൾ ഒരു പുതുവത്സരത്തിന്റെ അന്ന് ഒരു ഫ്രണ്ട് റിക്വസ്റ്റ് വഴിയാണ് എന്റെ എന്തോ ഒക്കെ ആയി തീർന്നത്, സൌഹൃദവും , പ്രണയവും, കാണാതെ തന്നെ ഞാൻ അവളിൽ തിരഞ്ഞു. തിങ്കളാഴ്ച്ച , കോഴിക്കോട് കടപ്പുറത്ത് നമുക്കൊരു നാല് മണിക്ക് കണ്ടാലോ എന്ന് […]

കർവാചൗത് 18

“ഞാൻ റെഡി ആയി ശ്രീയേട്ടാ,പോകാം” “ഹലോ.. ഏയ് വേഗം ഓഫീസിൽ എത്തണമെന്നോ..ദേ ഇറങ്ങി..” ബൈക്ക് കീയും എടുത്തു ശ്രീ കടന്നുകളഞ്ഞു.. “പിന്നേയ് ഞായറാഴ്ച അല്ലെ ഓഫീസ്..എടാ ഹരികുട്ടാ നീ വാടാ ഏട്ടത്തിടെ കൂടെ” “ഐയോ ഇപ്പോഴാ ഓർത്തെ കംമ്പയിൻ സ്‌റ്റഡി ഉണ്ട്..ഞാൻ ഇറങ്ങുവാ അമ്മെ” ചേട്ടന്റെയും അനിയന്റെയും ജീവൻ കൈയിൽ പിടിച്ചു കൊണ്ടുള്ള ഓട്ടവും മരുമകളുടെ മുഖത്തെശുണ്ഠിയും കണ്ടു അമ്മക്ക് ചിരി നിർത്താൻ കഴിഞ്ഞില്ല “കൊള്ളാം അമ്മയും അവരുടെ സെറ്റ് ആണ് അല്ലെ” “ഹഹ എന്റെ അമ്മു […]

അമ്മുവിന്റെ സ്വന്തം ശ്രീ….. 22

  തന്നെ ചുറ്റി വരിഞ്ഞിരിക്കുന്ന അമ്മുവിന്റെ കൈകൾ മെല്ലെ മാറ്റിക്കൊണ്ട് ശ്രീ എഴുന്നേറ്റ് മുറിയിലെ ജനൽ പതിയെ തുറന്നു. പുറത്ത് നിന്ന് നിലാവിന്റെ വെള്ളി വെളിച്ചം ആ മുറിയിലാകെ പരന്നു. ആ വെളിച്ചത്തിൽ അവൾ കുറച്ചുകൂടി സുന്ദരി ആയിരിക്കുന്നു. അവളുടെ കല്ലുവെച്ച മൂക്കുത്തി വെട്ടി തിളങ്ങുന്നുണ്ടായിരുന്നു…. വർഷങ്ങൾക്ക് മുൻപേ അവിചാരിതമായി ആണ് അമ്മുവും ശ്രീയും പരിചയപ്പെട്ടത്. പെട്ടന്ന് തന്നെ സുഹൃത്തുക്കൾ ആയി. ഇടയ്ക്ക് എപ്പോഴോ അവരിലേക്ക് പ്രണയം കടന്നു വന്നു എങ്കിലും രണ്ടാളും തുറന്നു പറഞ്ഞില്ല. പലപ്പോഴും […]

പ്രണയ സാഫല്യം 211

Author : ‌അതിഥി അമ്മു ഇന്ന് ശ്രീയേട്ടന്റെ വിവാഹമാണ്… പോവണ്ട എന്ന് തീരുമാനിച്ചതാണ് പക്ഷെ മനസിനെ നിയന്ത്രിക്കാൻ സാധിക്കുന്നില്ല… എന്റേട്ടൻ മറ്റൊരു പെണ്ണിന് സ്വന്തമാവുന്ന ആ കാഴ്ച… അത് ഞാനെങ്ങനെ സഹിക്കും…? പക്ഷെ പോയെ പറ്റൂ… അത് നേരിൽ കണ്ടാലേ ശ്രീയേട്ടൻ ഇനി എന്റേതല്ല എന്ന് മനസിനെ പറഞ്ഞു പഠിപ്പിക്കാൻ ആവു. അഞ്ചു വർഷത്തെ പ്രണയം… സ്നേഹിച്ച ദിവസങ്ങളേക്കാൾ ഏറെ വഴക്കിട്ട ദിനങ്ങളാരുന്നു… ഏട്ടൻ ആരോടേലും സംസാരിച്ചാൽ… ആരെയേലും നോക്കിയാൽ… ഒന്ന് ചിരിച്ചാൽ…. ഒക്കെ ഞാൻ വഴക്കിടും. […]