Tag: പ്രണയം

ആത്മസഖി 41

(Theme got from a real incident ) എന്നായിരുന്നു ഞങ്ങൾ തമ്മിൽ ആദ്യമായ് കണ്ടത്.. ഓർക്കുമ്പോഴെല്ലാം ഒരു നനുത്ത ചിരിയെന്റെ ചുണ്ടിൽ അറിയാതെ വിടരാറുണ്ട്. പതിനാറു വർഷങ്ങൾ പിന്നിലേക്ക് ഞാനെന്ന ആറാം ക്ലാസ്സുകാരൻ വെറുതെയൊന്ന് ഓടി പോവാറുണ്ട്..നിറം മങ്ങാതെ കിടക്കുന്ന ഓർമ്മകളൊരു ചാറ്റൽ മഴയായ് നെഞ്ചിലേക്ക് പതിയെ പെയ്തിറങ്ങാറുണ്ട്…. ഏട്ടന്റെ വിവാഹ ദിവസമായിരുന്നു അന്ന്.. ഏടത്തിയുടെ വീട്ടിലേക്ക് തിരിക്കുമ്പോൾ കല്ല്യാണ ചെക്കന്റെ അനിയൻ എന്ന ഗമയോടെയായിരുന്നു എന്റെയിരിപ്പ്. മനോഹരമായലങ്കരിച്ച കതിർമണ്ഡപത്തിനരികെ നിൽക്കുമ്പോഴാണ് അവിടെയുള്ള കുട്ടിക്കൂട്ടങ്ങൾക്കിടയിൽ വെച്ച് […]

മാംഗല്യം 56

Author : ദേവൂട്ടി Inspired from a real life event…. പകുതി തുറന്ന ജനലിലൂടെ അകത്തേക്ക് വരണമോ എന്ന് സംശയിച്ച് ഒരു കുഞ്ഞ് നിലാവെളിച്ചം അവളെ ചുറ്റി നിന്നു. മുറ്റത്തെ മാവിന്‍ കൊമ്പിലിട്ടിരുന്ന ഊഞ്ഞാലിനുമപ്പുറം നിന്നാ നിലാ ചന്ദ്രൻ ഒളിച്ച് കളിക്കുന്നുണ്ട്. ഇല ചാര്‍ത്തിനിടയിലൂടെ പഞ്ചാരമണലില്‍ വീണ നിലാ തുണ്ടുകള്‍ അവ്യക്തമായ ചിത്രങ്ങള്‍ വരയ്ക്കുന്നുവോ? തണുത്ത പാതിരാ കാറ്റ് പറന്ന് കിടന്ന അവളുടെ മുടി ഇഴകളെ തഴുകി കടന്നു പോയ്.. അവളുടെ കവിളോരം ചേര്‍ന്നിരുന്ന ജനല്‍ […]

പൂവാകകളുടെ കാവൽക്കാരൻ 13

എയ്ഞ്ചൽ ഫെഡറിക് എന്നെഴുതിയ കല്ലറയിലേയ്ക്ക് ഒരു പിടി പനിനീർപ്പൂക്കൾ വെയ്ക്കുമ്പോൾ വാകപ്പൂക്കളാൽ മൂടിക്കിടന്നിരുന്ന ആ കല്ലറയ്ക്ക് അതൊരു അഭംഗിയാണെന്ന് ആനിയമ്മയ്ക്ക് തോന്നി. ഒരു പക്ഷെ ഈ പനിനീർപ്പൂക്കൾ വെച്ചത് എയ്ഞ്ചലിനും ഇഷ്ട്ടമായിട്ടുണ്ടാവില്ല. പണ്ടും ഈ വാകപ്പൂക്കളോട് തന്നെയായിരുന്നു എയ്ഞ്ചലിന് പ്രണയം. കല്ലറയിലെ പേരിന് മുകളിൽ കിടന്നിരുന്ന വാകപ്പൂക്കൾ വശങ്ങളിലേയ്ക്ക് വകഞ്ഞ് വെച്ച് ആ അക്ഷരങ്ങളിലൂടെ വിരലോടിച്ചു ആനിയമ്മ. കണ്ണാടിക്കനാലിന്റെ ഇരുവശങ്ങളിലും ചുവന്ന് തുടുത്ത് കിടക്കുന്ന നാട്ടുവഴികളിലേയ്ക്ക് നോക്കി കല്ലറയ്ക്കരികിൽ നിന്നുമെഴുന്നേറ്റ് ആനിയമ്മ കല്ലറയോട് ചേർന്നുള്ള വാകയുടെ ചുവട്ടിലെ […]

നീലിമ 20

Author : അനാമിക അനീഷ് “ആമി” കാത്തിരിക്കാൻ ഞാൻ ഇനിയും ഇവിടെയുണ്ട്. നീലിമ വരമെന്ന് പറഞ്ഞു പോയിട്ട് ഇന്നേക്ക് പതിനഞ്ചു ദിവസം. പറഞ്ഞു വരുമ്പോൾ ഞാൻ നീലിമയെ ഇത് വരെ കണ്ടിട്ടില്ല, ശബ്ദം കേട്ടിട്ടുണ്ട്, അവൾ ഒരു പുതുവത്സരത്തിന്റെ അന്ന് ഒരു ഫ്രണ്ട് റിക്വസ്റ്റ് വഴിയാണ് എന്റെ എന്തോ ഒക്കെ ആയി തീർന്നത്, സൌഹൃദവും , പ്രണയവും, കാണാതെ തന്നെ ഞാൻ അവളിൽ തിരഞ്ഞു. തിങ്കളാഴ്ച്ച , കോഴിക്കോട് കടപ്പുറത്ത് നമുക്കൊരു നാല് മണിക്ക് കണ്ടാലോ എന്ന് […]

കർവാചൗത് 18

“ഞാൻ റെഡി ആയി ശ്രീയേട്ടാ,പോകാം” “ഹലോ.. ഏയ് വേഗം ഓഫീസിൽ എത്തണമെന്നോ..ദേ ഇറങ്ങി..” ബൈക്ക് കീയും എടുത്തു ശ്രീ കടന്നുകളഞ്ഞു.. “പിന്നേയ് ഞായറാഴ്ച അല്ലെ ഓഫീസ്..എടാ ഹരികുട്ടാ നീ വാടാ ഏട്ടത്തിടെ കൂടെ” “ഐയോ ഇപ്പോഴാ ഓർത്തെ കംമ്പയിൻ സ്‌റ്റഡി ഉണ്ട്..ഞാൻ ഇറങ്ങുവാ അമ്മെ” ചേട്ടന്റെയും അനിയന്റെയും ജീവൻ കൈയിൽ പിടിച്ചു കൊണ്ടുള്ള ഓട്ടവും മരുമകളുടെ മുഖത്തെശുണ്ഠിയും കണ്ടു അമ്മക്ക് ചിരി നിർത്താൻ കഴിഞ്ഞില്ല “കൊള്ളാം അമ്മയും അവരുടെ സെറ്റ് ആണ് അല്ലെ” “ഹഹ എന്റെ അമ്മു […]

അമ്മുവിന്റെ സ്വന്തം ശ്രീ….. 22

  തന്നെ ചുറ്റി വരിഞ്ഞിരിക്കുന്ന അമ്മുവിന്റെ കൈകൾ മെല്ലെ മാറ്റിക്കൊണ്ട് ശ്രീ എഴുന്നേറ്റ് മുറിയിലെ ജനൽ പതിയെ തുറന്നു. പുറത്ത് നിന്ന് നിലാവിന്റെ വെള്ളി വെളിച്ചം ആ മുറിയിലാകെ പരന്നു. ആ വെളിച്ചത്തിൽ അവൾ കുറച്ചുകൂടി സുന്ദരി ആയിരിക്കുന്നു. അവളുടെ കല്ലുവെച്ച മൂക്കുത്തി വെട്ടി തിളങ്ങുന്നുണ്ടായിരുന്നു…. വർഷങ്ങൾക്ക് മുൻപേ അവിചാരിതമായി ആണ് അമ്മുവും ശ്രീയും പരിചയപ്പെട്ടത്. പെട്ടന്ന് തന്നെ സുഹൃത്തുക്കൾ ആയി. ഇടയ്ക്ക് എപ്പോഴോ അവരിലേക്ക് പ്രണയം കടന്നു വന്നു എങ്കിലും രണ്ടാളും തുറന്നു പറഞ്ഞില്ല. പലപ്പോഴും […]

പ്രണയ സാഫല്യം 206

Author : ‌അതിഥി അമ്മു ഇന്ന് ശ്രീയേട്ടന്റെ വിവാഹമാണ്… പോവണ്ട എന്ന് തീരുമാനിച്ചതാണ് പക്ഷെ മനസിനെ നിയന്ത്രിക്കാൻ സാധിക്കുന്നില്ല… എന്റേട്ടൻ മറ്റൊരു പെണ്ണിന് സ്വന്തമാവുന്ന ആ കാഴ്ച… അത് ഞാനെങ്ങനെ സഹിക്കും…? പക്ഷെ പോയെ പറ്റൂ… അത് നേരിൽ കണ്ടാലേ ശ്രീയേട്ടൻ ഇനി എന്റേതല്ല എന്ന് മനസിനെ പറഞ്ഞു പഠിപ്പിക്കാൻ ആവു. അഞ്ചു വർഷത്തെ പ്രണയം… സ്നേഹിച്ച ദിവസങ്ങളേക്കാൾ ഏറെ വഴക്കിട്ട ദിനങ്ങളാരുന്നു… ഏട്ടൻ ആരോടേലും സംസാരിച്ചാൽ… ആരെയേലും നോക്കിയാൽ… ഒന്ന് ചിരിച്ചാൽ…. ഒക്കെ ഞാൻ വഴക്കിടും. […]