? ഋതുഭേദങ്ങൾ ?️ 15 [ഖല്‍ബിന്‍റെ പോരാളി ?] 837

അവിടെ ക്ലീന്‍ ചെയ്തിട്ട് ഇപ്പോ കുറച്ചു ആഴ്ചകളായി എന്നു സര്‍വ്വെന്റ് പറഞ്ഞിരുന്നു. അതിനാല്‍ അധികം വൈകിക്കാതെ അനഘ ക്ലീനിംഗ് തുടങ്ങി. നേരും ഇരുട്ടി തുടങ്ങിയതിനാല്‍ അന്ന് അടുക്കളയും ഒരു ബെഡ്റൂമും അതിന്റെ ബാത്ത്റൂമും മാത്രമേ ക്ലീന്‍ ചെയ്യാന്‍ കഴിഞ്ഞുള്ളു. ആ സമയം കൊണ്ട് ദേവ് രാത്രിയിലേക്കുള്ള ഫുഡ് പാഴ്സല്‍ വാങ്ങി വന്നു. കുടെ ഇനിയുള്ള ദിവസത്തിലേക്കുള്ള കുറച്ചു ആവശ്യസാധനങ്ങളും. ദേവ് വന്ന ശേഷം വിസ്തരിച്ചൊരു കുളിയെല്ലാം മൂന്ന് പേരും നടത്തി. പിന്നെ യാത്ര ക്ഷീണവും ക്ലീനിംങ് ക്ഷീണവും കാരണം പരസ്പരം ഭക്ഷണം കഴിച്ചു കെട്ടിപിടിച്ചു കിടന്നുറങ്ങി.

 

പിറ്റേന്ന് ബാക്കി ക്ലീനുംങും ക്ലാസിനുള്ള ഷോപ്പിംങും മറ്റുമായി സമയം പോയതറിഞ്ഞില്ല. രാത്രി തിരിച്ചെത്തിയ ദേവും അനഘയും വിസ്തരിച്ചൊന്ന് സ്നേഹിച്ച ശേഷമാണ് കിടന്നത്. അവരുടെ ജീവിതത്തില്‍ ഏറ്റവും അര്‍മാദിച്ച രാത്രിയായി അതിനെ മാറ്റുകായിരുന്നു അവരിരുവരും….

 

പിറ്റേന്ന് അമ്മുനെ ക്ലാസിന് വിട്ട ശേഷം ദേവും മാളുട്ടിയും തിരിച്ചു മടങ്ങുമായിരുന്നു.. പിന്നെ അമ്മു ഇവിടെ ഒറ്റയ്ക്കാണ്…. കേട്ടപ്പോ അമ്മുന് നല്ല വിഷമം തോന്നിയെങ്കിലും ദേവ് അവളെ സമാധാനിപ്പിച്ചു. പക്ഷേ ഇറങ്ങാന്‍ നേരം അമ്മയില്ലാതെ അച്ഛനും താനും പോവുകയാണ് എന്ന് അറിഞ്ഞപ്പോ മാളുട്ടി അമ്മയുടെ കാലില്‍ കെട്ടിപിടിച്ചു കരഞ്ഞു. അതു കണ്ടപ്പോ അമ്മുവിനും അവള്‍ പിടിച്ചുവെച്ച വിഷമങ്ങളും ഒരു നീര്‍ചാലായി കണ്ണില്‍ നിന്നും ഒഴുകി. അവസാനം ഒരു വിധത്തില്‍ അമ്മയെയും മോളെയും പറഞ്ഞു മനസിലാക്കിയാണ് ദേവ് അനഘയെ ക്ലാസിന് വിട്ടത്.

 

ക്ലാസില്‍ കയറിയെങ്കിലും അമ്മുവിന്റെ മനസ് ദേവിനും മാളുട്ടിയ്ക്കും പിന്നാലെ തന്നെയായിരുന്നു. ദാമ്പത്യജീവിതത്തിലെ ഒരു കൊല്ലത്തോളം നാളുകള്‍ പരസ്പരം തല്ലുകൂടിയും തെറ്റിധരിച്ചും കഴിഞ്ഞുകൂടിയതില്‍ അവള്‍ക്ക് ആ സമയത്ത് കുറ്റബോധം തോന്നി. പിന്നെ മാളുട്ടി…. സ്വന്തം മകളല്ല എന്ന് ഇപ്പോ ചിന്തക്കാന്‍ പോലും അമ്മുവിന് സാധിക്കുമായിരുന്നില്ല. അവളുടെ കളികളും കുറുമ്പുകളും ചിരിയും എല്ലാം തനിക്ക് നഷ്ടപ്പെടുന്നത് അമ്മുവിന് വല്ലാത്ത വേദന സമ്മാനിച്ചിരുന്നു.

103 Comments

  1. ❤️❤️❤️❤️❤️

  2. കർണ്ണൻ

    Story eppozha publish cheyunne

    1. ഖൽബിന്റെ പോരാളി ?

      Half an hour ??

  3. Super story bro ????❤

  4. അൽ കുട്ടൂസ്

    ഖൽബെ അടുത്തത് അവസാന ഭാഗം ആണ് ലെ
    സങ്കടിണ്ട് ട്ടൊ?

    ഓരോ ഭാഗത്തിന് വേണ്ടിയും ഒരു കാത്തിരിപ്പായിര്ന്ന്
    ഇനിപ്പൊ അതു എന്തിനാ ലെ?

    ന്തായാലും lub u❤️?

    1. തുടങ്ങിയാൽ ഏതു കഥയും അവസാനിക്കും… വലിച്ചു നീട്ടാന്‍ എനിക്കും താല്പര്യം ഇല്ല താനും…

      Thank You ?

  5. ഖൽബെ..

    കൊള്ളാം, എന്നാലും ഇത്രേം സന്തോഷിപ്പിച്ചിട്ട് ലാസ്റ്റ് ആ പണ്ടാരക്കാലനെ കൊണ്ടുവരേണ്ട കാര്യമൊന്നും ഉണ്ടായിരുന്നില്ല, പിന്നെ അങ്ങനൊരു യോഗമുണ്ടെങ്കിൽ അതും നടക്കണമല്ലോ..!!

    പിന്നെ എനിക്കുള്ള കുറച്ചു നിർദ്ദേശങ്ങൾ ഞാൻ പേർസണൽ ആയി പറയാം..

    സംഗതി ഉള്ളത് മാരകമായിരുന്നു.. ബാക്കിയുള്ളതും അങ്ങനാവുമെന്ന് എനിക്കറിയാം..

    സ്നേഹത്തോടെ

    Fire blade ❤

    1. ചേട്ടായി ?

      അതുപിന്നെ കഥ അവസാനിക്കുക അല്ലെ… കുറച്ച് ദുഃഖങ്ങളോ ട്വിസ്റ്റോ ഉണ്ടായിക്കൊട്ടെ…

      Personal എന്താ പറയാൻ ഉള്ളേ… തെറി വല്ലതും ആണോ ?

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ? ❤️

  6. Qalbe❤

    Kadha ക്ലൈമാക്സിനോട് അടുക്കും തോറും ഒരു സങ്കടം പോലെ… ഇത് പോലെ ഉള്ള കഥകൾ അവസാനിക്കുകയാണെല്ലോ എന്നുള്ള വിഷമം…
    അവസാനം ആയപ്പോളേക്കും സ്പീഡ് കൂടിയെങ്കിലും, ഫീൽ കുറച്ചു പോലും കുറയാതെ തന്നെ നീ തന്നു.. ?
    അവളുടെയും അവന്റെയും ഉള്ളിൽ ഉള്ള വികാരങ്ങൾ ഒക്കെ നന്നായി കാണിച്ചു തന്നു, അത് അവരുടെ കുടുംബജീവിതത്തിൽ എത്രേമാത്രം സ്വാധിനികുന്നുണ്ട് എന്ന് നമ്മക് അറിയാലോ…
    മനോജ്‌ എന്ന charactr സത്യം പറഞ്ഞാൽ എനിക്ക് മറന്ന് പോയിരുന്നു… പിന്നെ നിങ്ങൾ mention ചെയ്തപ്പോളാണ് ഓർമ വന്ന് ???…
    Anyway… ഒരു നല്ലൊരു ഫീലോടു കൂടി, ഒട്ടും lag ഇല്ലാതെ തന്നെ വായിക്കാൻ പറ്റി…
    ഇടുത്തു പറയേണ്ടേ ഒരു കാര്യം, മാളൂട്ടിയുടെ aa charactrinu വേണ്ടി നീ കൊടുക്കുന്ന effort തന്നെയാണ്.. അത് കൊണ്ട് മാത്രം ആണ് ഇത് ഇത്രെയും velye വിജയം ആയത്… ❤❤

    1. താത്ത ❤️ ?

      എല്ലാ കഥയ്ക്കും അവസാനം ഉണ്ടാവുമല്ലോ… ഇവിടെയും അങ്ങനെ തന്നെയാണ്‌ ?…

      വികാരങ്ങള്‍ ഒന്നുടെ അര്‍ത്ഥവത്തായി എഴുതണം എന്ന് ഉണ്ടായിരുന്നു. എന്താ ചെയ്യാ സൈറ്റിലെ നിയമം ഒന്നും സമ്മതിക്കില്ല… പിന്നെ പിള്ളേര് ഒക്കെ വായിക്കുന്നുണ്ടാവില്ലേ… അതോണ്ട് ആ ഭാഗം എല്ലാം വെട്ടി കുറച്ചു.

      മാളുട്ടിയുടെ കഥ എന്ന പോലെ എഴുതി തുടങ്ങിയ കഥ ആണ്‌ ഇത്‌. അതാണ് മാളുട്ടിയുടെ ഭാഗം എഴുതാൻ ഇത്ര സന്തോഷം ? ❤️ ?

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?
      നല്ല വാക്കുകള്‍ക്കു നന്ദി… ☺ ?

  7. ഇഷ്ടമായി ❤

  8. അതികം ടെൻഷൻ അടിപ്പിക്കാതെ അടുത്ത part വേഗം തരണം ❤️❤️❤️❤️❤️❤️❤️❤️❤️

    1. മുത്തു ബ്രോ ?

      അടുത്ത മാസം തുടക്കത്തില്‍ തന്നെ അടുത്ത ഭാഗം ഉണ്ടാവും… ☺ ?

  9. മല്ലു vÂmpíre

    ഇതുപോലെ എന്തെങ്കിലും വേണ്ടാത്തത് നടക്കും എന്ന് വിചാരിച്ചു…
    അനു പഠിക്കാൻ പോയിനിൽക്കുന്ന സ്ഥലത്താണ് പ്രതീക്ഷിച്ചത്…any way ini kurachu action aakaam….?⚔️?
    ചിലർ അങ്ങനെയാ കിട്ടേണ്ടത് എപ്പോൾ ആയാലും ചൊതിച്ച് വാങ്ങും…waiting for next part……

    1. മല്ലു വാമ്പിയർ ബ്രോ ?

      കഥയുടെ പോക്കിന് ഇതെല്ലാം അനിവാര്യമായി വന്നു. അത് മറ്റൊരു നഗരത്തിൽ നടന്ന ശെരി അല്ലല്ലോ… ഇതാവുമ്പോ എല്ലാരും ഒരേ സ്ഥലത്ത്‌ അല്ലെ… ☺ ?

      ഇനി എന്താവും എന്ന് അടുത്ത ഭാഗത്ത് വായിച്ച് അറിയാം ? ? ?

  10. ഹെമ്മേ.. കഥ ഇനീം ഒരു പാർട് അല്ലെങ്കിൽ ഒന്നിൽ കൂടുതൽ പാർട്ട്‌ കൂടി ഉണ്ടെന്നു പറഞ്ഞപ്പോ മനസ്സിൽ വന്ന കാര്യം ആണ്‌ കണ്ടെന്റ്, അവള് ദൂരെ പോയി പഠിക്കുന്ന സംഭവം മാത്രം വെച്ച് അത്രേം എഴുതാൻ പറ്റില്ല എന്ന് ഉറപ്പായിരുന്നു, ബട്ട്‌ ഇങ്ങനെ ഒരു സീൻ പ്രതീക്ഷിച്ചില്ല.. അടിപൊളി.. ?

    എന്തായാലും കിടുക്കി മോനേ, അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. രാഹുല്‍ ബ്രോ ?

      അപ്രതീക്ഷിതമായ സീൻസ് വരുന്നത് ഒരു രസം അല്ലെ ?? എന്താ ചെയ്യാ… എല്ലാത്തിനും ഓരോ കാരണം ഉണ്ട് മച്ചാനെ..

      എല്ലാം അടുത്ത ഭാഗത്ത് അറിയാം ?

  11. ❤️❤️❤️❤️❤️

  12. Muthe super.

    Oru heroic entry and fight expect cheyyunnu.

    Rape onnum venda bro athe veruthe bore aaku

    1. ലോലൻ ബ്രോ ? ?

      എന്താവും എന്ന് അറിയില്ല… കടുത്ത പരുപാടി ഒന്നും ഇല്ല കേട്ടോ… ഞാൻ അത്തരക്കാരൻ നഹി ഹേ… ☺

  13. ????????

  14. ?❤️❤️❤️❤️❤️

  15. ❤❤❤

  16. ഞാൻ ഈ siteil ഈ അടുത്താണ് കേറുന്നത് കുറെ കഥകൾ കണ്ടു ആദ്യം മുതലേ അതെല്ലാം വായിച്ചു ഇന്നലെയാണ് ഈ കഥാ ശ്രദ്ധയില്‍ പെട്ടത് ഇന്നലെ തുടങ്ങി ദ ഇപ്പൊ വായിച്ചു തീർന്നു ആദ്യമൊക്കെ അവർ പിരിയുമോ എന്ന പിരിമുറുക്കം മനസ്സിൽ ഉണ്ടായിരുന്നു എന്നാല്‍ അവർ എല്ലാം തുറന്ന് പറഞ്ഞ്‌ സ്നേഹിച്ചപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി താങ്കളുടെ കഥ narrate ചെയ്യുന്ന രീതി വളരെ മികച്ചതാണ് അവസാനം മനോജ് വന്നത് എനിക്കിഷ്ടമായില്ല എന്നാലും അമ്മുവിനും മാളുവിനും ഒന്നും സംഭവിക്കില്ല എന്ന് ഉറച്ച് വിശ്വസിക്കുന്നു മറിച്ച് എന്തെങ്കിലും പിന്നെ ഞാൻ ഈ കഥ വായിക്കില്ല

    1. ആദ്യമെ നല്ല വാക്കുകള്‍ക്കു ഒത്തിരി നന്ദി ?

      എന്താ ചെയ്യാ, വേറെ വില്ലന്മാരൊന്നും ഈ കഥയില്‍ കണ്ടില്ല… അതാ ആ മനോജിനെ… ☺

      ബാക്കി അടുത്ത ഭാഗത്ത് അറിയാം ???

  17. ഗാങ്സ്റ്റർ സുരുളി

    സൂപ്പർ പാർട്ടായിരുന്നു. ഒരുപാടിഷ്ടായി.ഇനിയും നല്ലത് പോലെ എഴുതാങ്കഴിയട്ടെ എന്നാശംസിക്കുന്നു
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Thank You Bro ?

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?

  18. ഖൽബെ ഈ പാർട്ടും സൂപ്പർ ആയി???????????

  19. അങ്ങനെ ദേവിന്റെ കയ്യിൻെറ ചൂടറിയാൻ മനോജിന്റെ ജീവിതം ഇനിയും ബാക്കി

    1. അതേ അതേ… ചോദിച്ചു വാങ്ങിക്കുട്ടുന്നത് അല്ലെ എന്താ ചെയ്യാ… ????

  20. മല്ലു റീഡർ

    എന്താ ഖൽബേ പെട്ടന്നൊരു ട്വിസ്റ് ഒക്കെ.കഥയിൽ ഒരു സെന്റിമെന്സ് കുതികേട്ടൻ ഉള്ള തത്രപ്പാടിൽ ആണോ.ഞാൻ ഇടപെടാണോ…എന്തായാലും അടുത്തഭാഗത്തിൽ കാണാം…പിന്നെ അടുത്ത ഭാഗത്തിന്റെ ഷെഡ്യൂൾ തീയതി സെറ്റ് ആക്കണേ അപ്പൊ പിന്നെ അന്ന് വന്നു നോക്കിയാൽ മതിയല്ലോ….

    1. ഇക്കാ… ♥️?

      ട്വിസ്റ്റ് കുത്തി കയറ്റിയത് ഒന്നും അല്ല… ഇതൊക്കെ ഈ കഥയ്ക്ക്‌ അനിവാര്യമാണ്. അത് അടുത്ത ഭാഗം വായിക്കുമ്പോ മനസ്സിലാവും…

      അടുത്ത ഭാഗം ഷെഡ്യൂള്‍ ചെയ്യും പേടിക്കണ്ട…. ☺

Comments are closed.